Monday 18 November 2019

ശബരിമല റിവ്യൂ പെറ്റീഷൻ

ശബരിമല റിവ്യു പെറ്റീഷൻ പരിഗണിച്ച ഭരണഘടന ബഞ്ച് ജസ്റ്റിസുമാരായ
ഇന്ദു മൽഹോത്ര, ഖാൻവിൽക്കർ, ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്,
റൊഹിങ്ടൺ നരിമാൻ, ഡി വൈ ചന്ദ്രചൂഡ് (കടപ്പാട് ലൈവ് ലോ)

12 കൊല്ലം സുപ്രീംകോടതിയുടെ പരിഗണനയിൽ ഇരുന്ന വിഷയം, ആ കാലയളവിൽ പല ബഞ്ചുകൾ മറിഞ്ഞ ഒടുവിൽ ഭരണഘടനയുടെ തലനാരിഴകീറിപരിശോധിക്കാൻ ഒരു അഞ്ചംഗ ഭരണഘടന ബഞ്ചിനു വിട്ടു. അവിടെയും തുടർച്ചയായ വാദം കഴിഞ്ഞ് അതിൽ 4:1 എന്ന അനുപാതത്തിൽ കാണ്ഡം കാണ്ഡം വരുന്ന കാര്യകാരണങ്ങൾ നിരത്തി വിധിയും പറഞ്ഞു. ആ വിധിയുടെ റിവ്യൂ പെറ്റീഷനുമായി ആളുകൾ പോയി. അതിലും ഒരു മൂന്നരമണിക്കൂർ വാദം കേട്ട് അതിന്റെ തീരുമാനം പറയാൻ ഒരു ആറു മാസം കാത്തിരുന്നപ്പോൾ ദേ പറയുന്നു ആദ്യം പരിഗണിച്ച വിഷയം പരിഗണിക്കാനുള്ള അധികാരം ഞങ്ങൾക്കുണ്ടോ എന്ന് ഞങ്ങൾ ഒന്നുകൂടെ പരിശോധിക്കട്ടെ എന്നിട്ട് നിങ്ങളുടെ റിവ്യു പെറ്റീഷനിൽ തീരുമാനം എടുക്കാം എന്ന്. ആഹോ ഭാഗ്യം അഹോ ഭാഗ്യം.


പൊതുവിൽ ജഡ്ജിമാർക്ക് പൊതുജനത്തോട് എന്തു ഉത്താവാദിത്വം ഉണ്ടോ എന്ന് പലപ്പോഴും തോന്നാറുണ്ട്. സുപ്രീംകോടതിയ്ക്ക് ഉണ്ടോ എന്ന് ഇപ്പോൾ അവർ സംശയിക്കുന്ന അധികരം ഉപയോഗിച്ച് സുപ്രീംകോടതി പുറപ്പെടുവിച്ച ഒരു വിധി കഴിഞ്ഞ കുറെ നാളുകളായി ചുരുങ്ങിയപക്ഷം ഈ സംസ്ഥാനത്തെങ്കിലും എത്ര ലക്ഷം ആളുകളുടെ മനഃസമാധാനവും ജീവിതവും ആണ് ഇല്ലാതാക്കിയത്. സമാധാനപരമായി ആളുകൾ പോയിരുന്ന ഒരു തീർത്ഥാടനകേന്ദ്രത്തെ എത്രമാത്രം ഭീതിതമായ അന്തരീക്ഷത്തിൽ എത്തിച്ചു. സന്നിധാനത്ത് നാമജപം നടത്തിയതിനു പോലും ആളുകൾ എത്ര ദിവസമാണ് ജയിലിൽ കിടന്നത്? തങ്ങളുടെ വിശ്വാസത്തിനേറ്റ മുറിവിൽ മനംനൊന്ത് ആത്മഹത്യ ചെയ്തവർ അവർക്ക് എന്തു നീതിയാണ് ഈ കോടതി നൽകാൻ പോകുന്നത്?


എന്നിട്ടു ചില ന്യായാധിപർ പറയുന്നു ഭരണഘടനയാണ് വിശുദ്ധപുസ്തകം എന്ന്. ഏട്ടിലെ പശു പുല്ലു തിന്നില്ല മൈ ലോർഡ്. ഈ നാട്ടിലെ ഒരു സാധാപോലീസ് സ്റ്റേഷനിൽ പോലും ഭയമില്ലാതെ തനിയെ ചെല്ലാൻ സാധാരണക്കാരനു ആത്മവിശ്വാസം താങ്കൾ പറയുന്ന ഈ വിശുദ്ധപുസ്തകത്തിലെ വാക്കുകളും താങ്കൾ ഉൾപ്പടെയുള്ളവർ പുറപ്പെടുവിക്കുന്ന വിധി വാചകങ്ങളും നൽകുന്നില്ല മൈ ലോഡ്. സാധാരണക്കാരനു ഇപ്പോഴും താങ്കൾ പറയുന്ന ഈ വിശുദ്ധപുസ്തകത്തിലെ വാചകങ്ങളേക്കാൾ വിശ്വാസം അവനവന്റെ മതഗ്രന്ഥങ്ങളിലെ വാക്ക്യങ്ങളെ ആണ്. അതിൽ വിശ്വസിച്ചാണ് അവരോരുത്തരും ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്. അതുകൊണ്ട് താങ്കൾ പറയുന്ന ഈ വിശുദ്ധപുസ്തകത്തിലെ വാക്യങ്ങളേക്കാൾ സ്വന്തം മതവിശ്വാസം സാധാരണക്കാരനു പ്രിയമാകുന്നത്.

സ്വന്തം പിഞ്ചുകുഞ്ഞുങ്ങൾ പീഡിപ്പിക്കപ്പെടുമ്പോൾ പോലും അവർക്ക് ശരിയായ ശിക്ഷ നൽകാൻ സാധിക്കാത്ത താങ്കളുടേ വിശുദ്ധഗ്രന്ഥത്തിലെ വകുപ്പുകളേക്കാൾ സാധാരണക്കാരൻ വിശ്വസിക്കുന്നത് എല്ലാത്തിനു മുകളിലെ അവന്റെ ദൈവത്തിന്റെ കോടതിയെ ആണ്. പുരോഗമനവാദികളും നിരീശ്വരവാദികളുമായ താങ്കളെ പോലുള്ളവർ എങ്ങനെ ഒക്കെ അപഹസിച്ചാലും ആ വിശ്വാസം ആണ് അവരെ മുന്നോട്ട് ജീവിക്കാൻ പ്രേരിപ്പിക്കുന്നത്. അതുകൊണ്ട് മൈ ലോഡ് ഇനിയും നാട്ടിലെ ജനങ്ങളുടെ ദൈവ വിശ്വാസത്തിനും മേലെ ആണ് താങ്കൾ പറയുന്ന വിശുദ്ധപുസ്തകത്തിലെ വകുപ്പുകളും ചട്ടങ്ങളും എന്ന് സാധാരണക്കാരനു ബോധ്യമാകണമെങ്കിൽ സാധാരണക്കാരനു നീതി ലഭിക്കാൻ പാകത്തിൽ നാട്ടിലെ കോടതികളും നീതിന്യായ വ്യവസ്ഥയും മാറണം. അങ്ങനെ താങ്കളുടെ വിശുദ്ധപുസ്തകത്തിലെ വാചകങ്ങളെ വിശ്വസിക്കാൻ ഈ നാട്ടിലെ ജനങ്ങൾക്ക് കഴിയുന്ന കോടതികൾ നീതി നടപ്പിലാക്കും എന്ന വിശ്വാസം സാധരണക്കാരനു ഉണ്ടാകുന്ന കാലത്ത് ഞങ്ങൾ താനെ പറയും ഞങ്ങളുടെ വിശ്വാസത്തേക്കാൾ ഈ നാട്ടിലെ നിയമപുസ്തകം തന്നെ വലുതെന്ന്. അതുവരെ സ്വന്തം വിശ്വാസങ്ങളിൽ മുറുകെ പിടിച്ച് ജീവിക്കാൻ ഞങ്ങളെ അനുവദിക്കണം എന്ന് അഭ്യർത്ഥനയാണുള്ളത്.

ശബരിമല യുവതീപ്രവേശനം സംബന്ധിച്ച് 2018 സെപ്തംബർ 28-ലെ വിധി പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ട് നൽകിയ റിവ്യുഹർജികളിൽ 2019 നവംബർ 14നു സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയെ കുറിച്ചുള്ള എന്റെ സംശയങ്ങൾ 2019 നവംബർ 16നു ഒരു ഫേസ്ബുക്ക് ലൈവിൽ ഉന്നയിച്ചിരുന്നു. ഇടയ്ക്ക് നെറ്റ്‌വർക്ക് കട്ടായതിനെ തുടർന്ന് രണ്ട് ഭാഗങ്ങളായി പോയ ആ വീഡിയോയുടെ രണ്ട് ഭാഗങ്ങളും ചുവടെ ചേർക്കുന്നു.





ശബരിമല 2018 സെപ്തംബർ 28ലെ സുപ്രീംകോടതി വിധി : https://drive.google.com/open?id=1yiPOmbywZkatVg8yKkONY-FD2h-UNWDf

റിവ്യു പെറ്റീഷനിലെ 2019 നവംബർ 14നു പുറപ്പെടുവിച്ച വിധി: https://drive.google.com/open?id=1W0i_1YFiR0yjdPHzhDYRXkmXK4xB_mVp

Sunday 27 October 2019

വാളയാർ കേസ് മുഖ്യമന്ത്രിയ്ക്ക് ഒരു കത്ത്


ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിയ്ക്ക്,

വാളയാർ കേസിലെ പ്രതികൾക്ക് പരമാവധി ശിക്ഷ വാങ്ങിനൽകും
എന്ന് ഉറപ്പ് നൽകിക്കൊണ്ട് പിണറായി വിജയൻ 08/03/2017നു
ഫേസ്ബുക്കിൽ ചേർത്ത കുറിപ്പ്

വാളയാൽ കേസിലെ വിധി വന്നത് അങ്ങയുടെ ഉപദേശികൾ അങ്ങയെ അറിയിച്ചു കാണും എന്ന് കരുതട്ടെ. അങ്ങയുടെ കീഴിലുള്ള പോലീസിന്റെ അന്വേഷണ മികവുകൊണ്ടാണോ അതോ അങ്ങയുടെ പാർടിയുടെ സമ്മർദ്ദത്തിന്റെ ഫലം കൊണ്ടാണോ എന്നറിയില്ല, കുറ്റവാളികൾ എന്ന് പറഞ്ഞ് കോടതിയുടെ മുൻപാകെ കൊണ്ടു നിറുത്തിയ പ്രതികളെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെവിട്ടിരിക്കുന്നു. മറ്റൊരു കേസുണ്ട് ഇതുപോലെ കേരളം വളരെ ചർച്ച ചെയ്തത്, എടപ്പാളിലെ ഒരു തീയറ്ററിൽ വച്ച് ഒരു പെൺകുട്ടിയെ അവളുടെ അമ്മ തന്നെ മൊയ്തീൻകുട്ടി എന്ന മറ്റൊരു നരാധമനു വിട്ടുകൊടുത്തത്. എടപ്പാൾ തീയറ്റർ പീഡനം എന്ന പേരിൽ കേരളം വളരെ ചർച്ച ചെയ്തതാണ്. മാദ്ധ്യമങ്ങളിൽ വന്ന വാർത്തകളിൽ നിന്നും മനസ്സിലാക്കുന്നത് കുറ്റപത്രം നൽകി ഒരു വർഷം കഴിഞ്ഞിട്ടും ആ കേസിന്റെ വിചാരണ പോലും ആരംഭിച്ചിട്ടില്ല എന്നാണ്. അങ്ങേയ്ക്ക് മുൻപ് കേരളം ഭരിച്ച കമ്മ്യൂണിസ്റ്റ് മുഖ്യന്ത്രി ആയിരുന്ന അച്യുതാനന്ദൻ ചില വിഐപികളെ കൈയ്യാമം വച്ച് നടത്തിക്കും എന്നൊക്കെ പീഡനത്തിനിരയായി പിന്നീട് മരണമടഞ്ഞ ഒരു പെൺകുട്ടിയുടെ അച്ഛനു വാക്കുനൽകിയാണ് അധികാരത്തിൽ എത്തിയത്. അതെന്തായി എന്ന് കേരളം പിന്നീട് കാണുകയും ചെയ്തു. എന്താണ് അങ്ങയുടെ കീഴിലുള്ള ആഭ്യന്തരവകുപ്പിൽ അങ്ങ് ചെയ്യാൻ ഉദ്ദേശിക്കുന്നതെന്ന് അറിഞ്ഞാൽ കൊള്ളാം. ഇത്തരം പോലീസുകാരെ ഇനിയും വച്ചുകൊണ്ടാണ് മുന്നോട്ടുപോകുന്നതെങ്കിൽ പെൺകുട്ടികളുടെ അച്ഛന്മാർ ഇനി തോക്കെടുത്ത് ഇറങ്ങേണ്ടിവരും തന്റെ പെണ്മക്കളെ അപമാനിച്ചവരോട് പകരം വീട്ടാൻ. തോക്ക് കിട്ടിയില്ലെങ്കിൽ ചുരുങ്ങിയപക്ഷം മഴുവെങ്കിലും എടുക്കാൻ അവർ നിർബന്ധിതരായേക്കാം.

സർക്കാരിന്റെ ഔദ്യോഗിക വെബസൈറ്റ് പറയുന്നതനുസരിച്ച് ഒരുപാട് വകുപ്പുകൾ അങ്ങ് കൈകാര്യം ചെയ്യുന്നുണ്ട് (Portfolios: General Administration; All India Services; Planning and Economic Affairs; Science, Technology and Environment; Scientific Institutes; Personnel and Administrative Reforms; Election; Integration; Sainik Welfare; Distress Relief; State Hospitality; Airports; Metro Rail; Inter State River Waters; Information and Public Relations; Non-Resident Keralites Affairs; Home; Vigilance; Administration of Civil and Criminal Justice; Fire and Rescue Services; Prisons; Printing and Stationery; Inland Navigation (Construction of Waterways); Kerala Shipping and Inland Navigation Corporation; Pollution Control; Transport and subjects not mentioned elsewhere.) ഇനി ഈ വകുപ്പുകളുടെ ബാഹുല്യം നിമിത്തമാണോ ആഭ്യന്തരം ഇങ്ങനെ കുത്തഴിഞ്ഞ അവസ്ഥയിൽ ആയത്. അങ്ങനെ എങ്കിൽ മെച്ചപ്പെട്ട കഴിവുള്ള ആർക്കെങ്കിലും ഈ വകുപ്പ് കൈമാറ്റം ചെയ്യണം എന്നൊരു അഭ്യർത്ഥന ഉണ്ട്.

നെടുങ്കണ്ടം പോലീസ് കൊലപാതകം അന്വേഷിക്കാൻ അങ്ങ് തന്നെ മുൻകൈ എടുത്ത് ജസ്റ്റിസ് നാരായണ കുറുപ്പിനെ അന്വേഷണ കമ്മീഷൻ ആയി നിയമിച്ചിട്ടുള്ളതാണല്ലൊ. പക്ഷെ കേസ് അന്വേഷിച്ഛിരുന്ന ക്രൈംബ്രാഞ്ച് നാരായണ കുറുപ്പ് കമ്മീഷനോട് സഹകരിക്കുന്നില്ല എന്നും കമ്മീഷൻ ആവശ്യപ്പെടുന്ന രേഖകൾ കമ്മീഷനു നൽകുന്നില്ല എന്നും ആക്ഷേപം കമ്മീഷൻ തന്നെ ഉന്നയിച്ചിട്ടുണ്ട്. വരാപ്പുഴയിൽ ശ്രീജിത്തിനെ പോലീസുകാർ തന്നെ കൊന്നതാണ്. ആ കേസന്വേഷണവും എവിടെ എത്തി എന്നത് അറിയില്ല. പെരിയ ഇരട്ടക്കൊലപാതകം അന്വേഷിക്കുന്ന അങ്ങയുടെ പോലീസ് സേനയെ കുറിച്ച് ഹൈക്കോടതി സിംഗിൾ ബഞ്ച് നടത്തിയ പരാമരശങ്ങൾ ഉപദേശികൾ അങ്ങയെ ധരിപ്പിച്ചിട്ടുണ്ടാകും എന്ന് കരുതട്ടെ.

പോലീസിൽ ആണെങ്കിൽ മേലുദ്യോഗസ്ഥരുടെ പീഡനം താങ്ങാനാവാതെ സാധാരണ പോലീസുകാർ തന്നെ ആത്മഹത്യ ചെയ്യുന്നു. ചിലരാകട്ടെ വീട് വിട്ടുപോകുന്നു. അതുകൂടാതെ മേലുദ്യോഗസ്ഥർ ജാതി പറഞ്ഞ് അപമാനിക്കുന്നത് സഹിക്കാനാകാതെ ആത്മഹത്യ ചെയ്യുന്ന പോലീസുകാരും ഉണ്ട്. ചീമേനി തുറന്ന ജയിലിലെ ഒരു പോലീസുദ്യോഗസ്ഥൻ ആത്മഹത്യചെയ്ത വാർത്ത ഇന്നലേയും കണ്ടു. പോലീസ് ഡ്രൈവർ ഗവാസ്കറെ പോലുള്ളവർക്കാണെങ്കിൽ മേലുദ്യോഗസ്ഥന്റെ മക്കളുടെ ചവിട്ടും തൊഴിയും കൊള്ളേണ്ട അവസ്ഥയാണ്.

ചുരുക്കത്തിൽ തികഞ്ഞ അരാജകത്വമാണ് അങ്ങ് കൈകാര്യം ചെയ്യുന്ന ആഭ്യന്തരവകുപ്പിൽ ഉള്ളത്. അങ്ങ് മുഖ്യമന്ത്രി ആയി സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുത്തപ്പോൾ ആദ്യം ചെയ്ത ഒരു കാര്യം പോലീസ് വകുപ്പിനു അവമതിപ്പുണ്ടാക്കിയ അന്നത്തെ ഡിജിപി ശ്രീ ടി പി സെൻകുമാറിനെ ആ സ്ഥാനത്തുനിന്നും മാറ്റുകയായിരുന്നു. അങ്ങനെ നിയമിച്ചതാണ് ഇപ്പോഴത്തെ ഡി ജി പി ശ്രീ ലോക് നാഥ് ബഹ്റയെ. അന്ന് അങ്ങ് കൈക്കൊണ്ട ലോജിക്ക് അനുസരിച്ചാണെങ്കിൽ ഈ ബഹ്റയെ ഇപ്പോൾ എത്രതവണ ആ പദവിയിൽ നിന്നും മാറ്റേണ്ട സമയം കഴിഞ്ഞു എന്ന് അങ്ങേയ്ക്ക് തോന്നുന്നില്ല എന്നത് അത്ഭുതപ്പെടുത്തുന്നു. സെൻകുമാറിന്റെ കാര്യത്തിൽ സുപ്രീംകോടതിയിൽ മാപ്പു പറഞ്ഞ് പിഴയും അടച്ച് തിരികെ എടുക്കേണ്ട അവസ്ഥയിൽ ആയിരുന്നല്ലൊ അങ്ങ്.

ചുരുക്കത്തിൽ അങ്ങും അങ്ങയുടെ ഡിജിപിയും ആഭ്യന്തര വകുപ്പിന്റെ ചുമതലകൾ ഒഴിഞ്ഞ് കൂടുതൽ കാര്യപ്രാപ്തി ഉള്ള ആരെയെങ്കിലും ഈ ചുമതലകൾ ഏല്പിക്കുന്നതാവും ഈ നാടിനും കേരള പോലീസിനും നല്ലതെന്ന് തോന്നുന്നു. ഈ ആവശ്യം അനുഭാവപൂർവ്വം പരിഗണിക്കും എന്ന പ്രതീക്ഷയോടെ നിറുത്തുന്നു.

സവിനിയം
കേരളത്തിലെ ഒരു പ്രജ.

അവലംബം

വാളായാർ കേസിൽ പ്രതികളെ വെറുതെ വിട്ടതുമായി ബന്ധപ്പെട്ട് ആ കുട്ടികളുടെ അമ്മയുടെ പ്രതികരണം https://www.mathrubhumi.com/crime-beat/crime-news/walayar-case-verdict-1.4225461

എടപ്പാൾ പീഡനം കുറ്റപത്രം നൽകാത്തത് സംബന്ധിച്ച് ന്യൂസ് 18-ൽ വന്ന വാർത്ത് https://malayalam.news18.com/embed/videos/MTI4OTgz/?

നെടുങ്കണ്ടം കൊലപാതകം പോലീസ് നാരായണക്കുറിപ്പ് അന്വേഷണക്കമ്മീഷനുമായി സഹകരിക്കുന്നുല്ല എന്ന് വാർത്ത https://janamtv.com/80179689/?

വാളയാർ പീഡനക്കേസ് അട്ടിമറിക്കപ്പെട്ടതിനെ കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് അവരിൽ നടന്ന ചർച്ച https://youtu.be/u_LkrKj1kuY

Thursday 17 October 2019

ഉപതിരഞ്ഞെടുപ്പും എൻ എസ് എസ് നിലപാടും

മുക്കിയ തിരഞ്ഞെടുപ്പ് ആപ്പീസർക്ക് എൻ എസ് എസ് വട്ടിയൂർക്കാവിൽ പ്രചാരണത്തിനിറങ്ങിയത് പിടിച്ചിട്ടില്ല പോലും. ആരും പരാതി ഒന്നും കൊടുത്തിട്ടില്ല. പക്ഷെ സംഗതി വർത്തകളിൽ കണ്ടാണ് ആപ്പീസർ അറിഞ്ഞത്. ആരെങ്കിലും പരാതി തന്നാൽ നടപടി എടുക്കും എന്നും ആപ്പീസർ പറഞ്ഞത് ഇന്നലെ ആണ്. ഇന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞിട്ടുണ്ട് പരാതികൊടുക്കും എന്ന്. അല്ല കോടിയേരി നിങ്ങളുടെ ആറന്മുള നിയമസഭ മണ്ഡലത്തിലും പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിലേയും കഴിഞ്ഞ തിരഞ്ഞെടുപ്പിലെ സഭാസ്ഥാനാർത്ഥി സഭാവ് വീണ ജോർജ്ജിനെ ഓർത്തഡൊക്സ് സഭയുടെ ലോഹഇട്ട അച്ചന്മാർ എഴുന്നള്ളിച്ചു കൊണ്ടു നടപ്പോഴും സഭ പരസ്യമായി ആ സ്ഥാനാർത്ഥിയ്ക്ക് വോട്ട് ചോദിച്ചപ്പോളും അത് ചട്ടലംഘനം ആണെന്ന് തോന്നിയില്ലെ? തിരഞ്ഞെടുപ്പ് ആപ്പീസർ അന്നൊക്കെ കണ്ണും കെട്ടിയാണോ ഇരുന്നത്. ചിലർ ചെയ്യുമ്പോൽ മാത്രമേ ആപ്പീസർക്ക് ചട്ടോം വകുപ്പും ഒക്കെ ഓർമ്മവരൂ എന്നുണ്ടോ?

ഇനി എൻ എസ് എസിനോടാണ്. വട്ടിയൂർക്കാവിൽ മാത്രമേ യി ഡി എഫിനു പിന്തുണയുള്ളോ അതോ എല്ലാ മണ്ഡലങ്ങളിലും നയം അതാണോ? അങ്ങനെ ആണെങ്കിൽ അത് ആനമണ്ടത്തരം എന്നേ പറയാനുള്ളു. ഈ തീരുമാനം എടുക്കാനുള്ള കാരണം ശബരിമല വിഷയത്തിൽ വിസ്വാസികളെ വഞ്ചിക്കുന്ന നിലപാട് സ്വീകരിച്ചു എന്നതാണല്ലൊ. അങ്ങനെ ആണെങ്കിൽ വിശ്വാസികളെ വഞ്ചിച്ചത് സി പി എം ആണ്. അതിനു ഏറാൻ മൂളിയ എൽ ഡി എഫിലെ സംഘടനകൾ ആണ് അവരെ തോല്പിക്കുക എന്നതാവണം ആയിരുന്നു എൻ എസ് എസിന്റെ നയം, നിലപാട്. അല്ലാതെ യു ഡി എഫിനു പിന്തുണ നൽകുക എന്നതല്ല. ശരിയാണ് കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ശബരിമല കേസിൽ എടുത്ത നിലപാടായിരുന്നു ശരി. കേസ് നടന്ന സമയത്തും അവർ എടുത്ത നിലപാട് ശരിയായിരുന്നു. കേസ് വിധി വന്നശേഷം മറ്റെല്ലാ സംഘടനകളേയും പോലെ ആദ്യം വിധിയ്ക്കൊപ്പം നിന്നെങ്കിലും പിന്നീട് വിശ്വാസികളുടെ വികാരം മാനിച്ച് നിലപാട് മാറ്റിയ സംഘടനയാണ് കോൺഗ്രസ്സ് അതും സമ്മതിക്കുന്നു.

എന്നാൽ ഒക്ടോബർ 8നു സംഘം ശബരിമല വിഷയത്തിൽ സുചിന്തിതമായി വ്യക്തമായ ഒരു നിലപാട് പ്രഖ്യാപിച്ച ശേഷം ശബരിമല വിഷയത്തിൽ വിശ്വാസികൾക്കൊപ്പം പ്രത്യക്ഷമായി നിന്നതും ശബരിമലയിൽ ആക്റ്റിവിസ്റ്റുകളെ എത്തിക്കാനുള്ള പിണറായി വിജയന്റെ സർക്കാരിന്റെ ശ്രമങ്ങളെ ശക്തമായി പ്രതിരോധിക്കാൻ വിശ്വാസികൾക്കൊപ്പം പ്രത്യക്ഷമായി നിലകൊണ്ടതും ജയിൽ വാസവും പോലീസ് മർദ്ദനവും ഉൾപ്പടെയുള്ള പീഡനങ്ങൾ ഏറ്റുവാങ്ങിയതും വിവിധ സംഘപരിവാർ പ്രസ്താനങ്ങൾ ആണെന്ന കാര്യം പെരുന്നയിലെ ഡയർക്ടർബോർഡും ജനറൽ സെക്രട്ടറിയും മറക്കരുതായിരുന്നു. ആ ശക്തമായ പ്രതിരോധം കൊണ്ട് മാത്രമാണ് നെടുംബാശ്ശേരിയിൽ വന്നിറങ്ങിയ തൃപ്തി ദേശായി ഉൾപ്പടെയുള്ള ആക്റ്റിവിസ്റ്റുകൾക്ക് മടങ്ങിപ്പോകേണ്ടീ വന്നത്. രാത്രിയുടെ മറവിൽ ഹിജഡകൾ എന്ന വ്യാജേന എത്തിച്ച രണ്ട് ആക്റ്റിവിസ്റ്റുകളെ വളഞ്ഞ വഴിയിൽ സന്നിധാനത്ത് എത്തിക്കേണ്ട അവസ്ഥ കേരള പോലീസ് എസ്കോഋട്ട് സർവ്വീസിനുണ്ടായത്.

ഇത്രയും പ്രത്യക്ഷമായ പ്രതിരോധവുമായി പീഡനങ്ങളും ജയിൽ വാസവും ഏറ്റുവാങ്ങി സംഘപരിവാർ പ്രസ്ഥാനങ്ങൾ വിശ്വാസികൾക്കൊപ്പം നിന്നപ്പോൾ നാമമാത്രമായ പ്രതിരോധങ്ങൾ പേരിനു മാത്രമുള്ള പ്രതിഷേധങ്ങൾ ആണ് കോൺഗ്രസ്സിന്റെ ഭാഗത്തുനിന്നും ഉണ്ടായത്. സന്നിധാനത്ത് പിണറായി സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഒന്നൊന്നായി സമാധാനപരമായി സംഘപരിവാർ പ്രസ്ഥാനങ്ങളുടെ പിന്തുണയിൽ നടന്ന നാമജപത്തിലൂടെ തകർന്നുവീണത് നാമെല്ലാം കണ്ടതാണ്, സന്നിധാനത്ത് ശരണമന്ത്രം വിളിച്ചതിനു അറസ്റ്റുചെയ്യപ്പെട്ട ഭൂരിഭാഗം ആളുകളും വിവിധ സംഘപരിവാർ സംഘടനകളിൽ നിന്നുള്ളവർ ആയിരുന്നു. ഈ ഉപതിരഞ്ഞെടുപ്പിൽ യു ഡി എഫിനു നിരുപാധിക പിന്തുണ നൽകാൻ തീരുമാനിച്ച എൻ എസ് എസ് ഡയറക്ടർബോർഡ് ഈ കാര്യങ്ങൾ ഒന്നും പരിഗണിച്ചില്ല എന്നത് ദുഃഖകരം തന്നെ ആണ്.

കോടതി വിധി എതിരായാൽ ശബരിമല വിശ്വാസസംരക്ഷണത്തിനുള്ള ഏകമാർഗ്ഗം നിയമ നിർമ്മാണം ആണ്, യു ഡി എഫ് പ്രതിനിധി ആയ എൻ കെ പ്രേമചന്ദ്രൻ അവതരിപ്പിച്ച ബില്ലിൽ പറയുന്നതുപോലെ അയ്യപ്പവിശ്വാസികളെ ഒരു പ്രത്യേകവിഭാഗമായി പരിഗണിക്കുകയും ശബരിമല ക്ഷേത്രത്തിലെ ആചാരസംരക്ഷണത്തിനായി ഒരു നിയമം നിർമ്മിക്കുകയും ചെയ്യണമെങ്കിൽ അതിനു ബിജെപിയുടെ പിന്തുണ ഇല്ലാതെ സാധിക്കില്ല എന്നത് അറിയാത്തവർ അല്ലല്ലൊ പെരുന്നയിൽ ഉള്ളത്. കോൺഗ്രസ്സ് ഇനി അടുത്ത ഏതെങ്കിലും കാലഘട്ടത്തിൽ ഭാരതം ഭരിക്കും എന്നതാണ് എൻ എസ് എസിന്റെ വിശ്വാസം എങ്കിൽ നിങ്ങൾ മൂഡസ്വർഗ്ഗത്തിൽ ആണെന്നല്ലാതെ മറ്റൊന്നും പറയാനില്ല.

എൻ എസ് എസ് ദീർഘകാലമായി ഉന്നയിക്കുന്ന ആവശ്യം ആയിരുന്നു സാമ്പത്തിക സംവരണം. മുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് സർക്കാർ ജോലികളിൽ 10% സംവരണം ഏർപ്പെടുത്തുന്നതിനുള്ള ഭരണഘടനാ ഭേദഗതി കൊണ്ടുവന്നത് ഈ സർക്കാരാണ്. കോൺഗ്രസ്സ്, മറ്റ് കോൺഗ്രസ്സ് ഇതര സർക്കാരുകൾ ചെയ്തതുപോലെ പിന്നോക്ക, ന്യൂനപക്ഷ വോട്ട് ബാങ്കുകളെ ലക്ഷ്യം വച്ചു മാത്രം പ്രവർത്തിക്കുന്ന ഒന്നല്ല എൻ ഡി എ സർക്കാർ എന്നതും പെരുന്നയിലെ ജനറൽ സെക്രട്ടറിയും ഡയറക്ടർ ബോർഡും ഓർക്കണമായിരുന്നു. എല്ലാ വിഭാഗങ്ങളെയും പരിഗണിച്ച് എല്ലാ വിഭാഗത്തിനും വികസനം എന്നത് ആപ്തവാക്യമാക്കിയ സർക്കാരാണ് എൻ ഡി എയുടേത്. ഇതെല്ലാം തിരഞ്ഞെടുപ്പിൽ രാഷ്ട്രീയ പിന്തുണ പ്രഖ്യാപിക്കുന്നതിൽ പരിഗണിക്കപ്പെടേണ്ട വിഷയങ്ങൾ ആയിരുന്നു എന്നാണ് എനിക്ക് ജനറൽ സെക്രട്ടറിയേയും ഡയറക്ടർ ബോർഡ് മെംബർമാരേയും ഓർമ്മിപ്പിക്കാനുള്ളത്.

പിന്നെ പെരുന്നയിൽ നിന്നും എന്ത് തീരുമാനം വന്നാലും അതിനെ ചോദ്യം ചെയ്യാതെ ശിരസ്സാവഹിക്കുന്നവരല്ല കരയോഗങ്ങളും കരയോഗാംഗങ്ങളും എന്നത് ജനറൽ സെക്രട്ടറിയ്ക്കും ബോർഡ് മെംബർമാർക്കും നല്ലപോലെ അറിയാമെന്ന് കരുതുന്നു. നിങ്ങളിൽ പലരേയും പോലെ രാഷ്ട്രീയ അടിമത്തം ഇല്ലാത്ത എന്നാൽ വ്യക്തമായ രാഷ്ട്രീയ ബോധവും നിലപാടും ഉള്ളവരാണ് കരയോഗാംഗങ്ങൾ. അതുകൊണ്ട് തന്നെ ഉചിതമായ നിലപാട് അവരുടെ ഭാഗത്തുനിന്നും ഉണ്ടാകും എന്നാണ് എന്റെ വിശ്വാസം.

മുഖ്യതിരഞ്ഞെടുപ്പ് ആപ്പീസർക്കും എൻ എസ് എസ് ജനറൽ സെക്രട്ടറിയ്ക്കും നല്ല നമസ്കാരം.

Wednesday 11 September 2019

മരടിലെ അനധികൃത ഫ്ലാറ്റുകൾ


വീണ്ടും മരടിലെ ഫ്ലാറ്റുകളെ കുറിച്ചാണ്. ഇത്ര നാളും വിവിധ ചർച്ചകൾ കേട്ടതിൽ നിന്നും മനസ്സിലാക്കുന്നതും ചില സംശയങ്ങളും കുറിക്കാം എന്ന് കരുതുന്നു.

നിർമ്മാണം തുടങ്ങിയ ഘട്ടത്തിൽ ഇടതുപക്ഷം ഭരിക്കുന്ന ഒരു പഞ്ചായത്ത് ആയിരുന്നു മരട്. തീരദേശനിയമപ്രകാരം ഒരു നിർമ്മാനവും സാധ്യമല്ലാത്ത ഒരു സ്ഥലം കുറെ ബിൽഡർമാർ ഉടമകളിൽ നിന്നും വാങ്ങി (അത് കുറഞ്ഞ വിലയിൽ ആയിരിക്കണമല്ലൊ) അവിടെ ഫ്ലാറ്റുകൾ നിർമ്മിക്കാനുള്ള ശ്രമം തുടങ്ങുന്നു. എല്ലാ നിർമ്മാണങ്ങൾക്കും തീരദേശപരിപാലന അതോറിറ്റിയുടെ സമ്മതപത്രം ലഭ്യമാക്കേണ്ടതുണ്ട്. കെട്ടിടത്തിന്റെ പ്ലാനും അനുബന്ധ രേഖകളും തീരദേശപരിപാലന അതോറിറ്റിയ്ക്ക് അയച്ചുകൊടുക്കേണ്ടത് പഞ്ചായത്ത് ആണ്. അത് ലഭിക്കുന്നതനുസരിച്ചു മാത്രമേ പഞ്ചായത്ത് കെട്ടിടനിർമ്മാണത്തിനു അനുവാദം നൽകേണ്ടതുള്ളു. എന്നാൽ ഇവിടെ ആ സമ്മതപത്രം ഇല്ലാതെ തന്നെ പഞ്ചായത്ത് സെക്രട്ടറി നിർമ്മാണപ്രവർത്തനങ്ങൾക്ക് അനുമതി നൽകുന്നു. ഇതിനെതിരെ പ്രതിപക്ഷം സമരം നടത്തുന്നു. എന്നാൽ ഭരണപക്ഷം പഞ്ചായത്ത് സെക്രട്ടറിയുടെ അഭിപ്രായത്തിനൊപ്പം നിൽക്കുന്നു. അല്ലെങ്കിൽ ഭരനപക്ഷത്തിനു വേണ്ടി പഞ്ചായത്ത് സെക്രട്ടറി ഫ്ലാറ്റ് നിർമ്മാണത്തിനു അനുകൂലമായ നിലപാട് എടുക്കുന്നു.

ഒരു വിജിലൻസ് കേസിൽ പഞ്ചായത്ത് സെക്രട്ടറിയെ വിജിലൻസ് അറസ്റ്റ് ചെയ്യുന്നു. അതേത്തുടർന്നുള്ള അന്വേഷണത്തിന്റെ ഭാഗമായി ഈ ഫ്ലാറ്റുകളുടെ ഫയലുകൾ ഉൾപ്പടെ മുപ്പതിലധികം ഫയലുകൾ വിജിലൻസ് പിടിച്ചെടുക്കുന്നു. ഈ ഫയലുകൾ പരിശോധിച്ച വിജിലൻസ് കെട്ടിടനിർമ്മാണത്തിനു നൽകിയ അനുമതിയിൽ അഴിമതി ഉണ്ടെന്ന് റിപ്പോർട്ട് തദ്ദേശസ്വയം ഭരണ സെക്രട്ടറിയ്ക്ക് നൽകുന്നു. നിർമ്മാണം നിറുത്തിവെയ്ക്കാൻ തദ്ദേശസ്വയംഭരണ സെക്രട്ടറി പഞ്ചായത്ത് സെക്രട്ടറിയ്ക്ക് നിർദ്ദേശം നൽകുന്നു. ‌കെട്ടിടം പണിയുന്നതിനു നൽകിയ അനുമതി റദ്ദാക്കാതിരിക്കാനുള്ള കാരണങ്ങൾ ബോധിപ്പിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് 04/06/2007 -ൽ പഞ്ചായത്ത് കെട്ടിട നിർമ്മാതാക്കൾക്ക് നോട്ടീസ് നൽകുകയും ടി നോട്ടീസിനു മറുപടി നൽകാതെ നിർമ്മാതാക്കൾ ഹൈക്കോടതിയെ സമീപിക്കുകയുമായിരുന്നു ചെയ്തത്. നിർമ്മാതാക്കളുടെ ഹർജി പരിഗണിച്ച കേരല ഹൈക്കോടതി സിംഗിൾ ബഞ്ച് നിർമ്മാണം തുടരാൻ 10/09/2012-ൽ അനുമതി നൽകി. ഇതിനെതിരെ മരട് മുനിസിപ്പാലിറ്റിയും (2010 നവംബറിൽ മരട് ഗ്രാമപഞ്ചായത്ത് മുനിസിപ്പാലിറ്റി ആയി മാറിയിരുന്നു) തീർദേശപരിപാലന അതോറിറ്റിയും ഡിവിഷൻ ബഞ്ചിനെ സമീപിച്ചു. 02/06/2015 -ൽ ഡിവിഷൻ ബഞ്ചും നിർമ്മാണത്തിനു അനുമതി നൽകുകയായിരുന്നു.

ഡിവിഷൻ ബഞ്ചിന്റെ ഉത്തരവിനെതിരെ മരട് മുനിസിപ്പാലിറ്റി പിന്നീട് അപ്പീൽ പോകുന്നില്ല. എന്നാൽ തീരദേശപരിപാലന അതോറിറ്റി ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയിൽ ഹർജി നൽകുന്നു. മുനിസിപ്പാലിറ്റി ആകട്ടെ പിന്നീടു വന്ന അപേക്ഷകർക്കെല്ലാം ഹൈക്കോടതി ഉത്തരവ് അനുസരിച്ച് കെട്ടിടനമ്പർ നൽകുകയും കരം വാങ്ങുകയും ചെയ്തു പോന്നു.

തീരദേശപരിപാലന അതോറിറ്റി നൽകിയ അപ്പീൽ പരിഗണിച്ച സുപ്രീംകോടതി ഈ കേസുമാായി ബന്ധപ്പെട്ടവരുടെ വാദം കേട്ടശേഷം വിഷയം പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ എറണാകുളം ജില്ലാകളക്ടർ, തദ്ദേശസ്വയം ഭരണവകുപ്പ് സെക്രട്ടറി, മരട് മുനിസിപ്പൽ സെക്രട്ടറി എന്നീ മൂന്നു പേരുടെ കമ്മറ്റി രൂപീകരിക്കാനും അവരുടെ റിപ്പോർട്ട് സമർപ്പിക്കാനും സർക്കാരിനു നിർദ്ദേശം നൽകുന്നു. പ്രസ്തുത ഉത്തരവിൽ നിന്നും

After hearing the appeals for two days, we constituted the Committee to hear the parties. Following is the order passed by this Court on 27.11.2018 :

“1. The writ petitions filed questioning the show cause notice dated 4.6.2007 issued for the removal of the buildings, which according to show cause notice were falling within the prohibited area of CRZ Category. Various violations were mentioned in the show cause notice. Without availing the remedy of filing reply to the show cause notice, writ petitions were filed directly in the High Court. The Single Bench of the High Court vide its judgment and order dated10.09.2012, allowed the writ petition. Aggrieved thereby, the Municipality preferred writ appeals before the Division Bench, which were dismissed by the impugned judgment and order dated 02.06.2015.

2. Considering the peculiar facts and circumstances of the case, as there is no categorical finding recorded either by the Single Bench or by the Division Bench that whether the area in question is in CRZ Category-III, Category-I or Category-II. It was claimed by the petitioner before the Single Bench that they fell within the CRZ Category-II, whereas the case set up by Coastal Zone Management Authority in this Court is that area is of CRZ CategoryIII. We deem it appropriate to call for the findings on the aforesaid aspect.

3. We constitute a Three-Member Committee consisting of the Secretary to the Local Self Government Department, the Chief Municipal officer of the concerned Municipality and the Collector of the District, to hear the objections and to give a finding in terms of Notification dated 19th February 1991.

4. Let the Committee hear the affected parties as well as Kerala State Coastal Zone Management Authority and State Government and consider the matter as submitted by the parties and send a report to this Court as to legality of construction and precisely in which category the area in question is to be categorized and whether building is in prohibited zone. Let the exercise be done within a period of two months and a report be submitted to this Court.

5. Let the report be submitted covering the aspect that may be urged by the parties as to the legality of construction.”

എന്നാൽ സുപ്രീംകോടതിയുടെ ഉത്തരവിൽ നിന്നും വ്യത്യസ്തമായി തദ്ദേശസ്വയംഭരണവകുപ്പ സെക്രട്ടറിയ്ക്കു പകരം സ്പെഷ്യൽ സെക്രട്ടറിയെ ഉൾപ്പെടുത്തിയ കമ്മറ്റിയാണ് സർക്കാർ രൂപീകരിക്കുന്നത് എന്നും ഈ കമ്മറ്റി മറ്റൊരു മൂന്നംഗ വിദഗ്ദ്ധസമിതിയെ വിഷയം പഠിക്കാൻ ഏല്പിക്കുന്നു എന്നും. ആ സമിതിയിലെ രണ്ട് അംഗങ്ങളാകട്ടെ ഈ കേസിലെ ഒരു കക്ഷിയായ തീർദേശപരിപാലന അതോറിറ്റിയിലെ അംഗങ്ങൾ ആണെന്നും ഫ്ലാറ്റ് ഉടമകളും നിർമ്മാതാക്കളും ആരോപിക്കപ്പെടുന്നു. ഈ കമ്മറ്റിയുടെ റിപ്പോർട്ടിലെ പ്രസക്തഭാഗങ്ങൾ ഇങ്ങനെ ആണ്. ഈ റിപ്പോർട്ട് പരിഗണിച്ച സുപ്രീംകോടതി മരടിലെ പ്രസ്തുത നിർമ്മാണങ്ങൾ നിയമവിരുദ്ധമാണെന്ന നിഗമനത്തിൽ എത്തിച്ചേരുന്നു.

1) Marad Panchayat which was formed in 1953 was upgraded into a municipality in November 2010. 

2) The Coastal Zone Management Plan (CZMP of Kerala currently applicable is the one that was approved in 1996. As per the said CZMP, Marad has been marked as Panchayat area and hence falls in the Coastal Regulation Zone (CRZ) category of CRZ-III. The area is represented in the Map numbers 33, 33A and 34 of CZMP 1996. These maps are attached as Annexure 1 and 2. A mosaic of the three maps showing the Marad area is attached as Annexure 3. Since the Panchayat has been upgraded to Municipality in the year 2010, the same has been shown as CRZ-II category in the draft CZMP prepared as per the CRZ Notification 2011 and submitted to the MoEF&CC of Government of India recently. Until the Government of Kerala/KCZMA receives a communication from the Government of India on the approval of the CZMP draft submitted, the CZMP of 1996 stands valid. Hence, as on date, Maradu area being a backwater island the provisions as detailed below is applicable after 6th January 2011 i.e., the date on which Government of India published Coastal Zone Management Plan (CZMP). 

i) The islands within the backwaters shall have 50 mts width from the High Tide Line on the landward side as the CRZ area; 
ii) within 50 mts from the HTL of these backwater islands existing dwelling units of local communities may be repaired or reconstructed however no new construction shall be permitted;
  
iii) beyond 50 mts from the HTL on the landward side of backwater islands, dwelling units of local communities may be constructed with the prior permission of the Grama panchayat; 
iv) foreshore facilities such as fishing jetty, fish drying yards, net mending yard, fishing processing by traditional methods, boat building yards, ice plant, boat repairs and the like, may be taken up within 50 mts width from HTL of these backwater islands. 

CONCLUSION 
The Coastal Zone Management Plan (CZMP) of Kerala currently applicable is the one that was approved in 1996. As per the said CZMP Maradu has been marked as Panchayat area and hence falls in the Coastal Regulation Zone (CRZ) category of CRZ

III. Maradu Panchayat has been upgraded to Municipality in the year 2010 and hence in the draft CZMP prepared as per CRZ Notification 2011, it is shown as CRZ II category. The new draft CZMP is submitted to MoEF & CC of Government of India for approval. Until Government of India approved the draft notification CZMP 1996 stands valid."

ഈ റിപ്പോർട്ട് പഠിച്ച കോടതി മരടിലെ തർക്കത്തിലുള്ള നിർമ്മാണങ്ങൾ നിയമവിരുദ്ധമാണെന്ന് ഉത്തരവിടുന്നു. 

It is apparent that at the relevant time when the construction has been raised by the respondents in the matters, the area was within CRZ-III. With respect to CRZ-III, the relevant notification dated 19.2.1991 indicates that the area of 200 meters from the High Tide Line is no development zone. No construction shall be permitted within this zone except for repairs of the authorized structures not exceeding existing FSI.


സുപ്രീംകോടതി മുൻപാകെ എത്തിയിട്ടുള്ള ഈ റിപ്പോർട്ടിൽ വസ്തുതാപരമായ പിഴവുകൾ വരെ ഉണ്ടെന്നാണ് ഈപ്പോൾ ഫ്ലാറ്റ് ഉടമകളുടെ ആരോപണം. ആ റിപ്പോർട്ട് പരിഗണിച്ചാണ് സുപ്രീംകോടതി ഫ്ലാറ്റുകൾ പൊളിച്ചുകളയാൻ ഉത്തരവിട്ടത് എന്നാണ് ഫ്ലാറ്റ് ഉടമകളുടേയും ബിൽഡർമാരുടേയും ആക്ഷേപം.

എന്റെ സംശയം ഇവയാണ്.

1. കെട്ടിടനമ്പർ നൽകാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ മരട് മുനിസിപ്പാലിറ്റി അപ്പീൽ നൽകാഞ്ഞത് എന്തുകൊണ്ട്? അത്രകാലവും പ്രതിപക്ഷത്തിരുന്ന (പഞ്ചായത്തിൽ) ഈ അഴിമതിയ്ക്ക് എതിരായിരുന്നല്ലൊ.

3. ഹൈക്കോടതി ഉത്തരവിനെതിരായി തീരദേശപരിപലാന അതോറിറ്റി നൽകിയ കേസിൽ മരട് മുനിസിപ്പാലിറ്റിയും ബിൽഡർമാരും കക്ഷികൾ ആണല്ലൊ. ഈ കേസ് സുപ്രീംകോടതിയിൽ നടക്കുന്നുണ്ടെന്നും സുപ്രീംകോടതിയുടെ അന്തിമ ഉത്തരവിനു വിധേയമായിട്ടായിരിക്കും കെട്ടിടങ്ങളുടെ ഭാവി എന്നതും ഈ രണ്ട് കൂട്ടർക്കും അറിയാവുന്നതാണ്. അവർ ഈ വിവരം മനഃപൂർവ്വം മറച്ചു വച്ചു എന്ന് വേണം മനസ്സിലാക്കാൻ. മരട് മുനിസിപ്പാലിറ്റി ഈ വിവരം എന്തുകൊണ്ടാവും ഫ്ലാറ്റ് ഉടമകളോട് യഥാസമയങ്ങളിൽ വെളിപ്പെടുത്താതിരുന്നത്?

4. ഈ ഫ്ലാറ്റുകളിൽ ചിലത് ആദ്യം വാങ്ങിയ ആളുകൾക്ക് കേസിനെപ്പടി അറിയാവുന്നതായിരിക്കണം. അവർ പിന്നീട് ഈ കേസിൽ അപ്പീൽ ഉണ്ടെന്ന വസ്തുത അറിയില്ല എന്ന് പറയുന്നത് വിശ്വാസയോഗ്യമാണോ?

5. ഫ്ലാറ്റുടമകൾ പറയുന്നത് ഇങ്ങനെ കേസുണ്ടെന്ന വസ്തുത അവർക്ക് അറിവില്ലായിരുന്നു എന്നാണ്. അങ്ങനെ വ്യവഹാരത്തിൽ കിടക്കുന്ന വസ്തു അക്കര്യം മറച്ചുവച്ച് തങ്ങൾക്ക് വിറ്റ ബിൽഡെഴ്സിനെതിരെ വഞ്ചനാക്കുറ്റത്തിനൂ കേസുകൊടുക്കാം എന്നിരിക്കെ അത്തരം ഒരു നടപടിയ്ക്ക് അവർ ഇതുവരെ തയ്യാറാകാത്തത് എന്തുകൊണ്ടാവും?

Tuesday 13 August 2019

പ്രളയവും പിണറായി സർക്കാരിന്റെ ധൂർത്തും

കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും പിണറായി വിജയൻ എന്ന വ്യക്തിയുടെ ഫേസ്ബുക്ക് പേജിലും കാലവർഷക്കെടുതിയിൽ ഉഴലുന്ന സഹജീവികളോട് കരുണകാണിച്ച രണ്ട് വ്യക്തികളെ അഭിനന്ദിച്ചുകൊണ്ടുള്ള പോസ്റ്റ് ഉണ്ട്. ഒരാൾ എറണാകുളം ജില്ലയിൽ വൈപ്പിൻകരയിൽ മാലിപ്പുറം സ്വദേശിയും എറണാകുളത്ത് തെരുവോരത്ത് തുണിക്കച്ചവടം ചെയ്ത് ജീവിക്കുന്ന നൗഷാദാണ്. പ്രളയദുരിതാശ്വാസത്തിനായി വസ്ത്രങ്ങൾ ശേഖരിക്കാൻ എറണാകുളം ബ്രോഡ്-വേയിൽ എത്തിയ സന്നദ്ധപ്രവർത്തകർക്ക് തന്റെ കച്ചവടത്തിനായി സൂക്ഷിച്ചിരുന്ന പുത്തൻ വസ്ത്രങ്ങളിൽ വലിയൊരു ഭാഗം തികച്ചും സൗജന്യമായി നൽകി നന്മയുടെ പ്രതീകമായി മാറിയ നൗഷാദിനെ കുറിച്ചാണ്. മറ്റൊന്ന് എല്ലാ വിദ്യാലയങ്ങളിൽ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് പണം സമാഹരിക്കുന്നതിനുള്ള ഒരു പദ്ധതിയുമായി അദ്ദേഹത്തെ ഓഫീസിൽ വന്നുകണ്ട തിരുവനന്തപുരം വ്ലാത്താങ്കര ഹയർ സെക്കന്ററി സ്ക്കൂൾ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ ആദർശ് ആർ എ എന്ന മിടുക്കനെ കുറിച്ചാണ്. പുറ്റിങ്ങൽ വെടിക്കെട്ടപകടം നടന്ന സമയം മുതൽ തന്റെ പോക്കറ്റ് മണിയുടെ ഒരു ഭാഗം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് സംഭാവനചെയ്തുവരുന്ന വ്യക്തിയാണ് ആദർശ്. ഈ രണ്ടു പേരും തീർച്ചയായും അഭിനന്ദത്തിനു അർഹരും മാതൃക ആകേണ്ടവരും തന്നെ ആണ്. സംശയമില്ല. ഇവർ രണ്ടു പേർ മാത്രമല്ല അറിയപ്പെടാത്ത അനവധി നിരവധി ആളുകൾ ഈ കേരളത്തിൽ ഉണ്ട്. സഹജീവികളുടെ കണ്ണീരൊപ്പാൻ തങ്ങൾക്കാവും വിധം മുണ്ടുമുറുക്കി ഉടുത്ത് സ്വന്തം വരുമാനത്തിന്റെ ഒരു ഭാഗം നീക്കിവെയ്ക്കുന്നവർ. സ്വന്തം ജീവിതത്തിലെ ആർഭാടങ്ങൾ ഒഴിവാക്കി മറ്റുള്ളവർക്ക് സഹായം നൽകുന്നവർ.


പ്രളയത്തിൽ തകർന്ന ഈ നാട്ടിലെ നിരാലംബരായ മനുഷ്യരെ സഹായിക്കാൻ സാധാരണക്കാർ ഈ ത്യാഗങ്ങൾ ഒക്കെ അനുഭവിക്കുമ്പോൾ കേരള സർക്കാർ എന്താണ് ചെയ്യുന്നതെന്നതും ഈ സന്ദർഭത്തിൽ പരിശോധിക്കണമല്ലൊ. എത്രമാത്രം ദുർവ്യയം ആണ് എത്രമാത്രം അധികഭാരമാണ് പൊതുഖനാവിനു ഈ സർക്കാർ വരുത്തിവെയ്ക്കുന്നത്. കഴിഞ്ഞ പ്രളയത്തെ തുടർന്ന് ചെലവു ചുരുക്കലിന്റെ ഭാഗമായി സ്ക്കൂൾ കലോത്സവം വരെ പരിമിതപ്പെടുത്തും എന്ന് പ്രഖ്യാപിച്ചവരാണ് ഈ സർക്കാർ. എന്നാൽ സർക്കാരിന്റെ ദുർവ്യയങ്ങൾ എന്തെങ്കിലും കുറവു വരുത്തിയോ? ഏറ്റവും കൂടുതൽ ഉപദേശകരെ നിയമിച്ചിട്ടുള്ളത് ഈ മുഖ്യമന്ത്രി ആണ്. പ്രളയത്തെ തുടർന്ന് ചിലവു കുറയ്ക്കുന്നതിന്റെ ഭാഗമായി ഇവരിൽ ആരെയെങ്കിലും ഒഴിവാക്കിയോ? ഇല്ല എന്നു മാത്രമല്ല വിരമിച്ച ഉദ്യോഗസ്ഥർക്ക് വീണ്ടും പുതിയ ലാവണങ്ങൾ ഒരുക്കി പൊതുഖജനാവിനു ബാധ്യത കൂട്ടുകയാണ് സർക്കർ ചെയ്യുന്നത്. 2011-ൽ അഡീഷണൽ ചീഫ് സെക്രട്ടറി പദവിയിൽ ഇരുന്നു സർവ്വീസിൽ നിന്നും വിരമിച്ച ശേഷവും ഇക്കാലമത്രയും വിവിധ പദവികളിൽ വിരാജിച്ചു വന്നിരുന്ന ടി ബാലകൃഷ്ണൻ ഐ എ എസിനു തലസ്ഥാന നഗരവികസന പദ്ധതിയിൽ സ്പെഷ്യൽ ഓഫീസറുടെ അധിക തസ്തിക സൃഷ്ടിച്ച് വീണ്ടും നിയമനം നടത്തിയത് ഇക്കഴിഞ്ഞ ആഗസ്ത് രണ്ടിനു ആണ്. രണ്ടരക്ഷത്തോളും രൂപ മാസശംബളവും കൂടാതെ അലവൻസുകളും നൽകിയാണ് ഈ നിയമനം. ടി ബാലകൃഷ്ണനു നിലവിൽ ലഭിക്കുന്ന പെൻഷൻ തുക കഴിച്ചു ബാക്കി ശംബളമായി നൽകിയാൽ മതി എങ്കിലും അലവൻസുകളും ഡ്രൈവർ വാഹനം ഉൾപ്പടെയുള്ള ചെലവുകളും പൊതുഖജനാവിൽ നിന്നും തന്നെ ആണ്.


ക്യാബിനറ്റ് മന്ത്രിമാരെ കൂടാതെ ക്യാബിനറ്റ് റാങ്കിൽ ഭരണപരിഷ്കാരകമ്മീഷനും, മുന്നോക്കവികസനകമ്മീഷനും ഉള്ളപ്പോൾ ആണ് ചീഫ് വിപ്പ് എന്നൊരു ക്യാബിനറ്റ് പദവിയിൽ കഴിഞ്ഞ മാസം സി പി ഐ എം എൽ എ ആയ കെ രാജനെ നിയമിച്ചത്. ഇതും പൊതുഖജനാവിനു അമിതഭാരം ഉണ്ടാക്കുന്നതുതന്നെ. മുന്നോക്ക വികസന കമ്മീഷൻ, ചീഫ് വിപ്പ് എന്നീ ക്യാബിനറ്റ് പദവികൾ കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് രൂപീകരിച്ചപ്പോൾ അതിനെ നഖശിഖാന്തം എതിർത്തവരാണ് ഇപ്പോൾ അതേ ദുഷ്ചെലവുകൾ പ്രളയത്തിൽ തകർന്ന കേരളത്തിനു മേൽ അടിച്ചേല്പിക്കുന്നതും സാധാരണക്കാരോട് മുണ്ടുമുറുക്കാൻ നിർദ്ദേശിക്കുന്നതും. ക്യാബിനറ്റ് റാങ്കിൽ ഉള്ള ദുഷ്ചെലവുകൾ അവിടെയും തീരുന്നില്ല. കേന്ദ്രവും കേരളവും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനായി കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മത്സരിച്ച് തോറ്റ എ സമ്പത്ത് എന്ന മുൻ എം പിയെ ക്യാബിനറ്റ് റാങ്കോടെ കേരളഹൗസിൽ ലെയ്സൺ ഓഫീസറായി അവരോധിച്ചതും ഈ അടുത്ത ദിവസങ്ങളിൽ തന്നെ ആണ്.


ഇനിയും ഉണ്ട ദുഷ്ചെലവുകളുടെ പട്ടിക. കമ്മ്യൂണിസ്റ്റ് ഗുണ്ടകളാൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ്സ് പ്രവർത്തകൻ ശുഹൈബിന്റെ കൊലപാതകം സി ബി ഐ അന്വേഷിക്കരുതെന്ന് കേരള ഹൈക്കോടതിയിൽ വാദിക്കാൻ ഏർപ്പാടാക്കിയ സുപ്രീംകോടതി വക്കീലന്മാർക്ക് പിണറായി സർക്കാർ കൊടുത്ത ഫീസ് മാത്രം അരക്കോടിയ്ക്ക് മുകളിൽ വരും. നൂറുകണക്കിനു സർക്കാർ വക്കീലന്മാരും സ്റ്റേറ്റ് അറ്റോർണിയും, ഡയറക്ടർ ജനറൽ ഓഫ് പ്രൊസിക്യൂഷനും ഒക്കെ ലക്ഷങ്ങൾ ശംബളം വാങ്ങി കേരള ഹൈക്കോടതിയിൽ സർക്കാരിനെ പ്രതിനിധാനം ചെയ്യാൻ ഉള്ളപ്പോൾ ആണ് ഈ കേസ് സി ബി ഐയ്ക്ക് വിട്ടുകൊടുക്കരുതെന്ന പിണറായി വിജയന്റെ ഈഗോ ശമിപ്പിക്കാൻ മാത്രം അരക്കോടിയിൽ അധികം ചിവാക്കി സുപ്രീംകോടതി വക്കീലന്മാരെ ഹൈക്കോടതിയിൽ എത്തിച്ചത്.


റിബിൽഡ് കേരളയുടെ പേരിൽ വിവിധ മാധ്യമങ്ങളിൽ വന്ന വാർത്തകൾ അനുസരിച്ചാണെങ്കിൽ തിരുവനന്തപുരത്ത് സ്വകര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടം പൊതുഖജനാവിൽ നിന്നും ലക്ഷങ്ങൾ മുടക്കി സജ്ജീകരിക്കുന്നു എന്ന റിപ്പോർട്ടുകളും ഉണ്ടായിരുന്നു. കേരള പുനർനിർമ്മാണത്തിനായി മുഖ്യമന്ത്രി നടത്തിയ വിദേശയാത്രയും അതിന്റെ ഫലമായി കാര്യമായ ധനസഹായം ഒന്നും ലഭിച്ചില്ല എന്നവാർത്തയും മലയാളികൾ മറന്നുകാണില്ല. മറ്റ് മന്ത്രിമാർക്ക് വിദേശയാത്ര നടത്താൻ കേന്ദ്രാനുമതി ലഭിക്കാതിരുന്നത് ഒരു വിധത്തിൽ നന്നായി എന്നുകരുതാം. അത്രയും പണം പൊതുഖജനാവിനു ലാഭിക്കാൻ സാധിച്ചല്ലോ.


സാധാരണക്കാരനോട് മുണ്ടുമുറുക്കാൻ നിർദ്ദേശിച്ച് ധൂർത്ത് നടത്തുന്ന സർക്കാരിനെ കുറിച്ച് പറയാൻ ഇനിയും ഉണ്ട്. തൽക്കാലം നിറുത്തുന്നു. ഒരുകാര്യം കൂടി പറഞ്ഞുകൊള്ളട്ടെ, സഹജീവികളെ രക്ഷിക്കാൻ ഇറങ്ങി സ്വന്തം ജീവൻ ബലികഴിച്ച ഒരു സന്നദ്ധപ്രവർത്തകൻ ഉണ്ട് കോഴിക്കോട് ചെറുവണ്ണൂർ സ്വദേശി ലിനു. കോഴിക്കോട് പ്രളയ ദുരിതാശ്വാസക്യാമ്പിൽ അച്ഛനേയും അമ്മയേയും ആക്കിയ ശേഷം ചാലിയാർ കരകവിഞ്ഞ് ദുരിതം വിതച്ച കുണ്ടായിത്തോട് ഭാഗത്ത് ഒറ്റപ്പെട്ടവരെ രക്ഷിക്കാൻ രണ്ട് തോണികളിലായി പോയ സന്നദ്ധപ്രവർത്തകർക്കൊപ്പം പോയതായിരുന്നു ലിനു. പക്ഷെ ആ രക്ഷാപ്രവർത്തനത്തിനിടയിൽ ലിനു മുങ്ങിമരിച്ചു. നൗഷാദിനേയും ആദർശിനേയും അഭിനന്ദിക്കുന്ന മുഖ്യമന്ത്രി ലിനുവിന്റെ ജീവത്യാഗത്തെക്കുറിച്ച് ഈ സമയം വരെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ ഒന്നും പറഞ്ഞതായി കാണുന്നില്ല. എന്നാൽ ധനമന്ത്രി തോമസ് ഐസക് ലിനുവിന്റെ ജീവത്യാഗം അനേകം ചെറുപ്പക്കാർക്ക് ഊർജ്ജം പകരുന്ന ഒന്നണെന്ന് എഴുതിയിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിനിടെ ജീവൻ പൊലിഞ്ഞ ഒരു വ്യക്തിയെ സ്മരിക്കാൻ പോലും മുഖ്യമന്ത്രിയുടെ ഇടുങ്ങിയ രാഷ്ട്രീയ ചിന്താഗതി അനുവദിക്കുന്നില്ല എന്നതല്ലെ ഇത് വ്യക്തമാക്കുന്നത്?

Sunday 28 July 2019

വിവരാവകാശനിയമം ഭേദഗതി ചെയ്യുമ്പോൾ

വിവരാവകാശനിയമ ഭേദഗതിയുടെ പേരിൽ ഇവിടെ ഇടതും വലതും പക്ഷത്തുള്ള രാഷ്ട്രീയ നേതാക്കൾ മോദി സർക്കാരിനെ കുറ്റം പറയുന്നത് കണ്ടു. സഖാക്കൾക്ക് പ്രത്യേകിച്ച് ഭരണത്തിൽ ഉള്ളവർക്ക് വിവരാവകാശ നിയമത്തോട് ഇത്രയും ആദവ് ഉണ്ടായിരുന്നു എന്നത് ഇപ്പൊഴാണ് മനസ്സിലായത്. കേരളത്തിലെ വിവരാവകാശ കമ്മീഷൻ എന്ന് പറയുന്നത് ഒരു മുഖ്യ വിവരാവകാശ കമ്മീഷണറും അഞ്ച് സംസ്ഥാന വിവരാവകാശ കമ്മീഷണർമാരും അടങ്ങുന്ന സംവിധാനം ആണ്. 2017 ജനുവരി 30നു മാതൃഭൂമിയിൽ വന്ന ഈ വാർത്ത അനുസരിച്ച് അന്നേദിവസം കേരളത്തിന്റെ വിവരാവകാശ കമ്മീഷനിൽ മുഖ്യ വിവരാവകാശ കമ്മീണർ ശ്രീ വിൽസൻ എം പോൾ മാത്രമാണ് ഉണ്ടായിരുന്നത്. സംസ്ഥാന വിവരാവകാശ കമ്മീഷണർമാരായി ഉണ്ടാവേണ്ട അഞ്ചു പേരും നിയമിക്കപ്പെട്ടിരുന്നില്ല. പാർടി നിർദ്ദേശങ്ങൾ അനുസരിച്ചുള്ള വീതം വയ്പിന്റെ തർക്കം കോടതി കയറിയപ്പോൾ ഈ സംസ്ഥാന കമ്മിഷണർമാരുടെ ഒഴിവുകൾ നികത്താതെ കിടക്കുകയായിരുന്നു. ഒടുവിൽ കഴിഞ്ഞ വർഷം മെയ്മാസത്തിൽ സംസ്ഥാനസർക്കാർ അഞ്ചു വിവരാവകാശ കമ്മീഷണർമാരുടെ ഒരു പട്ടിക ഗവർണ്ണർക്ക് അയച്ചു. സി പി എം അനുകൂല അദ്ധ്യാപക സംഘടന നേതാവ് കെ എൽ വിവേകാനന്ദൻ, ഭരണപരിഷ്കാര കമ്മീഷൻ വി എസ് അച്യുതാനന്ദന്റെ പ്രസ് സെക്രട്ടറി കെ വി സുധാകരൻ, നിയമവകുപ്പ് അസിസ്റ്റന്റ് സെക്രട്ടറി പി ആർ ശ്രീലത, ടൈറ്റാനിയം മുൻ എം ഡി സോമനാഥൻ പിള്ള, സി പി എം പാളയം ഏരിയ സെക്രട്ടറി ആയിരുന്ന എ എ റഷീദ് എന്നിങ്ങനെ അഞ്ചു പേരുടെ പട്ടിക ഗവർണ്ണർക്ക് അയച്ചു. എന്നാൽ കേരള സർവ്വകലാശാല അസിസ്റ്റന്റ് നിയമന തട്ടിപ്പിൽ പ്രതിയായ എ എ റഷീദിന്റെ പേര് ഗവർണ്ണർ വെട്ടുകയും ബാക്കി നാലുപേരുടെ നിയമം അംഗീകരിക്കുകയും ചെയ്തു. ഇത നടക്കുന്നത് 2018 മെയ് മാസത്തിൽ ആണ്, കഴിഞ്ഞ ഒരു വർഷമായിട്ടും എ എ റഷീദിനു പകരം ഒരാളെ സർക്കാർ നാമനിർദ്ദേശം ചെയ്തിട്ടില്ല. ഗവർണ്ണർ വിവരാവകാശ കമ്മീഷൺർ ആയി നിയമനം നിഷേധിച്ച എ എ റഷീദിനെ സർക്കാർ 2018 ജൂൺ മാസത്തിൽ തന്നെ ട്രാവൻകൂർ ടൈറ്റാനിയം ചെയർമാനായി നിയമിക്കുകയും ചെയ്തു. ഇതാണ് അവസ്ഥ. 

നിലവിലെ കമ്മീഷനിലെ രണ്ട് അംഗങ്ങളുടെ യോഗ്യതയെപ്പറ്റി 2018 മെയ് 11നു ദേശാഭിമാനിയിൽ വന്ന വാർത്തയിൽ പറയുന്നത് ഇങ്ങനെ: 

കെ വി സുധാകരന്‍ കാല്‍ നൂറ്റാണ്ടിലേറെയായി ദേശാഭിമാനിയില്‍ പത്രപ്രവര്‍ത്തകനായിരുന്നു. വി എസ് അച്യുതാനന്ദന്റെ പ്രസ് സെക്രട്ടറിയായിരുന്നു. കേരള മീഡിയാ അക്കാദമി അധ്യാപകന്‍, തിരുവനന്തപുരം പ്രസ് ക്ലബ് ജേര്‍ണലിസം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. മികച്ച മാധ്യമപ്രവര്‍ത്തനത്തിന് നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.

ആലപ്പുഴ അരൂര്‍ കൊടുവേലിക്കകത്ത് ആദ്യകാല കമ്യൂണിസ്റ്റ് പ്രവര്‍ത്തകന്‍ പരേതനായ കെ കെ വാവയുടെയും അംബുജാക്ഷിയുടെയും മകനാണ്.ചെമ്പഴന്തി എസ്എന്‍കോളേജ് ജിയോളജിവകുപ്പ് തലവനാണ് ഡോ. കെ എല്‍വിവേകാനന്ദന്‍. രണ്ടുതവണ കേരള സര്‍വകലാശാല സിന്‍ഡിക്കറ്റ് അംഗമായിരുന്നു. മൂന്നുവര്‍ഷം എകെപിസിടിഎ ജനറല്‍ സെക്രട്ടറി. ഓള്‍ ഇന്ത്യ ഫെഡറേഷന്‍ ഓഫ് യൂണിവേഴ്സിറ്റി ആന്‍ഡ് കോളേജ് ടീച്ചേഴ്സ് ഓര്‍ഗനൈസേഷന്‍ദേശീയ സെക്രട്ടറിയാണ്.

ഇനി കോൺഗ്രസ്സിന്റെ കാലത്തെ അവസ്ഥ നോക്കിയാൽ 2015 ഒക്ടോബർ 11നു ജന്മഭൂമി പ്രസിദ്ധീകരിച്ച് വാർത്തയിൽ നിന്നും. സസ്പെൻഷനിലായ കമ്മീഷണറും ലക്ഷങ്ങൾ ആണ് പണിയെടുക്കാതെ ശംബളബും അലവൻസുകളും ആയി കൈപ്പറ്റുന്നത് എന്ന് മനസ്സിലാക്കാൻ സാധിക്കും. ആ വാർത്തയിലെ ഒരു ഭാഗം താഴെ ചേർക്കുന്നു.

കൊച്ചി: ഭരണസംവിധാനത്തില്‍ സുതാര്യത ഉറപ്പാക്കുന്നതിന് നിലവില്‍ വന്ന വിവരാവകാശ നിയമത്തിന് ഇന്ന് പത്ത് വര്‍ഷം പൂര്‍ത്തിയാകുന്നു. വിപ്ലവകരമെന്ന് വിശേഷിക്കപ്പെട്ട നിയമത്തിന് പതിറ്റാണ്ട് തികയുമ്പോഴും സംസ്ഥാന വിവരാവകാശ കമ്മീഷന്‍ മതിയായ അംഗങ്ങളില്ലാതെ നിര്‍ജ്ജീവം. പതിനായിരത്തോളം അപേക്ഷകളാണ് തീരുമാനമാകാതെ കെട്ടിക്കിടക്കുന്നത്. വിവരാവകാശ കമ്മീഷനില്‍ മുഖ്യവിവരാവകാശ കമ്മീഷണറടക്കം പത്ത് അംഗങ്ങള്‍ വരെയാകാം. സംസ്ഥാനത്ത് ആറ് അംഗങ്ങളാണുണ്ടായിരുന്നത്. ഇതില്‍ ഡോ.കുരിയാസ് കുമ്പളക്കുഴി ഈ വര്‍ഷം മാര്‍ച്ച് 20നും എം.എന്‍. ഗുണവര്‍ദ്ധനന്‍ഏപ്രില്‍ 15നും സോണി തെങ്ങമം ഓഗസ്റ്റ് 10നും വിരമിച്ചു. മറ്റൊരു അംഗമായ കെ. നടരാജന്‍ പ്രതിപക്ഷ നേതാവ് വി.എസ്സിനെതിരായ ഭൂമിദാനക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന് സസ്‌പെന്‍ഷനിലുമാണ്. 2012 നവംബര്‍ 9നാണ് നടരാജനെ സസ്‌പെന്റ് ചെയ്തത്. സസ്‌പെന്‍ഷനിലാണെങ്കിലും ശമ്പളവും മറ്റ് ആനുകൂല്യങ്ങളും കൃത്യമായി ലഭിക്കുന്നുണ്ട്. ഇതുവരെയായി 33 ലക്ഷത്തിലധികം രൂപ ഇയാള്‍ പണിയെടുക്കാതെ കൈപ്പറ്റി. സസ്‌പെന്‍ഷനായതിനാല്‍ പകരം ആളെ നിയമിക്കാന്‍സാധിക്കില്ലെന്ന പ്രശ്‌നമുണ്ട്. നിലവില്‍ മുഖ്യ വിവരാവകാശ കമ്മീഷണര്‍ സിബി മാത്യൂസും സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ സി.എസ്. ശശികുമാറുമാണ് കമ്മീഷനിലുള്ളത്. ശശികുമാര്‍ ഈ മാസം 24ന് വിരമിക്കുകയും ചെയ്യും. അംഗങ്ങളുടെ നിയമനത്തിന് മൂന്ന് മാസം മുന്‍പ് നടപടികള്‍ആരംഭിക്കണമെന്ന് 2012ല്‍ കേന്ദ്രസര്‍ക്കാരും നമിത് ശര്‍മ്മയും തമ്മിലുണ്ടായ കേസില്‍ സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. സര്‍ക്കാര്‍ തലത്തില്‍ ഇതുവരെ അംഗങ്ങളെ നിയമിക്കുന്നതിനുള്ള ഒദ്യോഗിക നടപടികളൊന്നും ആരംഭിച്ചിട്ടില്ല. ശശികുമാര്‍ കൂടി വിരമിക്കുന്നതോടെ വിവരാവകാശ കമ്മീഷന്‍ ഫലത്തില്‍ ഏകാംഗ കമ്മീഷനായി മാറും. 

വനിതാ കമ്മീഷൻ, യുവജന കമ്മീഷൻ എന്നിങ്ങനെ പാർടിയ്ക്ക് വേണ്ടപ്പെട്ടവരെ നിയമിക്കാനുള്ളവരെ ലാവണമായി വിവരാവകാശ കമ്മീഷനെ മാറ്റാനുള്ള സർക്കാരിന്റെ അധികാരത്തിനു പുതിയ നിയമഭേദഗതിയോടെ അവസാനമാകും എന്ന് കരുതാം. വിവരാവകാശ കമ്മീഷണർമാക്ക് വേണ്ട അടിസ്ഥാന യോഗ്യതകളും ഈ നിയമഭേദഗതിയിൽ നിഷ്കർഷിക്കുന്നുണ്ടെന്നാണ് അറിവ്.

വിവരങ്ങൾക്ക് കടപ്പാട്
  1. സംസ്ഥാന വിവരാവകാശ കമ്മീഷന്റെ സൈറ്റ് http://keralasic.gov.in/
  2. വിവരാവകാശകമ്മീഷൻ നിയമനം സംബന്ധിച്ച് മാതൃഭൂമി വാർത്ത   https://www.mathrubhumi.com/news/kerala/information-commission-appointment-governor-reject-cpim-leader-name-1.2800446
  3. വിവരാവകാശകമ്മീഷൻ നിയമനം സംബന്ധിച്ച് ദേശാഭിമാനി വാർത്ത   https://www.deshabhimani.com/news/kerala/right-to-information-commission-pledge/724338
  4. മാതൃഭൂമിയിൽ 2017 ജനുവരി 30നു വന്ന വാർത്ത https://www.mathrubhumi.com/print-edition/kerala/right-information-act-kerala-1.1691106?
  5. ജന്മഭൂമിയിൽ 2015 ഒക്ടോബർ 11 നു ജന്മഭൂമിയിൽ വന്ന വാർത്ത   https://www.janmabhumidaily.com/news332600?

Thursday 6 June 2019

പി എസ് സി എന്ന വെള്ളാന

ഇന്ന് ഏഷ്യാനെറ്റ് ന്യൂസിലെ ഒൻപതുമണി ചർച്ച കാണേണ്ടതായിരുന്നു. കേരള പബ്ലിക് സർവീസ് കമ്മീഷൻ എന്ന വെള്ളാനയെക്കുറിച്ചായിരുന്നു ചർച്ച. ചർച്ച ആങ്കർ ചെയ്ത വിനു വി ജോണിനെ കൂടാതെ കെ എം ഷാജഹാൻ (അച്യുതാനന്ദന്റെ മുൻ പ്രൈവറ്റ് സെക്രട്ടറി) ബി എ പ്രകാശ് ( സാമ്പത്തിക വിദഗ്ദ്ധൻ) അഡ്വ: ഡി ബി ബിനു (വിവരാവകാശനിയമം) അഡ്വ എം ആർ അഭിലാഷ് (നിയമവിദഗ്ദ്ധൻ) എന്നിവരായിരുന്നു ഉണ്ടായിരുന്നത്. പി എസ് സി എന്ന വെള്ളാനയെകുറിച്ച് അറിയാൻ ഈ ചർച്ച ഉപകരിച്ചു. 23 കോടി ജനസംഖ്യ ഉള്ള ഉത്തർപ്രദേശിൽ പി എസ് സിയിൽ ആകെ 9 അംഗങ്ങൾ. മൂന്നരക്കോടി ജനങ്ങൾ ഉള്ള കേരളത്തിലെ പി എസ് സിയിൽ 21 അംഗങ്ങൾ. ഒരാൾക്ക് മാസ ശംബളം 2 ലക്ഷം രൂപ. ഓരോ അംഗത്തിനും ഗസറ്റഡ് റാങ്ക് തസ്തികയിൽ പി എ, ഡഫേദാർ എന്നിവർ ഉണ്ട്. വണ്ടിയ്ക്ക് ഡ്രൈവറെവയ്ക്കാം ശംബളം പി എസ് സി നൽകും. ഇതിനെല്ലാം പുറമെ മെഡിക്കൽ അലവൻസും മറ്റ് ആനുകൂല്യങ്ങളും. അങ്ങനെ ഒരു അംഗത്തിനു സർക്കാർ ശരാശരി ചിലവാക്കുന്നത് 6 ലക്ഷം രൂപ! ഒരു വർഷം ഒരംഗത്തിനു ചെലവാകുന്നത് 72 ലക്ഷം രൂപ! ആറുവർഷം പൂർത്തിയാക്കിയാൽ ഈ ശംബളത്തിന്റെ പകുതി അതായത് ഒരു ലക്ഷം രൂപ മാസം പെൻഷൻ ആയി ലഭിക്കും. പി എസ് അംഗങ്ങൾക്ക് ഉണ്ടാകേണ്ട വിദ്യാഭ്യാസ യോഗ്യതകൾ പ്രത്യേകം പറഞ്ഞിട്ടില്ലാത്തതിനാൽ അധികം നിയമനവും രാഷ്ട്രീയ നിയമനം ആകുന്നു. പലരും രാഷ്ട്രീയ പ്രവർത്തകരും നേതാക്കളും ആകുന്നു. മുൻപ് 15 അംഗങ്ങൾ ഉണ്ടായിരുന്ന പി എസ് സിയെ ഉമ്മൻ ചാണ്ടിയുടെ ഭരണകാലത്ത് 21 ആക്കി ഉയർത്തി. അതിനെ അന്ന് നഖശിഖാന്തം എതിർത്തവർ ആണ് ഇപ്പോൾ ഭരിക്കുന്നത്. എന്നിട്ടും അംഗങ്ങളെ കുറയ്ക്കാൻ തയ്യാറാകുന്നില്ല. ഇന്ത്യയിൽ ജനസംഖ്യാനുപാതികമായി നോക്കിയാൽ ഏറ്റവും അധികം പി എസ് സി അംഗങ്ങൾ ഉള്ളത് കേരളത്തിൽ ആണ്. ഇനി ഈ പി എസ് സിയിലെ ഉദ്യോഗസ്ഥവൃന്ദത്തിന്റെ കണക്കെടുത്താൽ അത് 1600-ൽ അധികം വരും. ഒരു സെക്രട്ടറി, 3 അഡീഷണൽ സെക്രട്ടറിമാർ, 12 ജോയിന്റ് സെക്രട്ടറിമാർ, 22 ഡെപ്യൂട്ടി സെക്രട്ടറിമാർ, 64 അണ്ടർ സെക്രട്ടറിമാർ, 196 സെഷൻ ഓഫീസർമാർ ആങ്ങനെ പോകുന്നു ആ കണക്ക്. കേരളത്തിൽ പി എസ് സിയ്ക്ക് ഇങ്ങനെ 21 അംഗങ്ങൾ ആവശ്യമുണ്ടോ? ഈ ജംബോ പി എസ് സി ആർക്ക് വേണ്ടി. ചർച്ച കാണാതെ പോകണ്ട. ചർച്ചയുടെ യു ട്യൂബ് ലിങ്ക് ചുവടെ ചേർക്കുന്നു. ഈ കൊള്ളയ്ക്കെതിരെ ആര് പ്രതികരിക്കും?




ഈ ജംബോ പി എസ് സി കൊണ്ടുള്ള ഗുണം രാഷ്ട്രീയക്കാർക്കും അവരുടെ പാർശ്വവർത്തികൾ ആയി തുടരുന്നവർക്കും മാത്രമാണ്. അതിനാണ് ഓരോ സർക്കാരുകൾ വരുമ്പോളും പി എസ് സി അംഗങ്ങളുടെ എണ്ണം വർധിപ്പിക്കുന്നത്. അതിന്റെ ദുരിതം അനുഭവിക്കുന്നത് നാട്ടിലെ ജനങ്ങളും. പി എസ് സി അംഗത്തിനു പെൻഷൻ ലഭിക്കാൻ ആറുവർഷം കാലാവധി പൂർത്തിയാക്കണം എന്ന് ഈ ചർച്ചയിൽ നിന്നും മനസ്സിലാക്കുന്നു. എന്നാൽ ഒരു മന്ത്രിയുടെ പേഴ്സനൽ സ്റ്റാഫിൽ അംഗമായാൽ രണ്ടര വർഷത്തെ സേവനം പൂർത്തിയാക്കിയാൽ പെൻഷനു അർഹതയായി. ചുമ്മാതാണോ സ്വന്തം പുത്രന്റെ ഭാര്യയെ തന്നെ കഴിഞ്ഞ എൽ ഡി എഫ് സർക്കാരിന്റെ കാലത്ത് ശ്രീമതി ടീച്ചർ പേഴ്സനൽ സ്റ്റാഫിൽ കുശനിക്കാരി (അടുക്കളക്കാരി) ആയി നിയമിച്ചത്. കാട്ടിലെ തടി തേവരുടെ ആന വലിയെടാ വലി അത്രതന്നെ.

Sunday 21 April 2019

ചീഫ് ജസ്റ്റിസിനെതിരായ ആരോപണവും സുപ്രീംകോടതി നടപടിയും

വളരെയധികം ദുരുപയോഗം ചെയ്യപ്പെടുന്ന നിയമങ്ങൾ ആണ് സ്ത്രീ സുരക്ഷയുടെ പേരിലുള്ള പല നിയമങ്ങളും. ഒരു സ്ത്രീ ഉന്നയിക്കുന്ന ആരോപണത്തിന്റെ പേരിൽ മാത്രം ഒരു വ്യക്തിയെ അയാളുടെ എല്ലാ അവകാശങ്ങളും നിഷേധിച്ച് ജയിലിൽ പാർപ്പിക്കുന്ന നിയമങ്ങൾ ശരിയല്ല എന്നാണ് എന്റെ അഭിപ്രായം. ഒരു പ്രാഥമിക അന്വേഷണം നടത്തി ആരോപണത്തിൽ കഴമ്പുണ്ടെങ്കിൽ മാത്രം വ്യക്തയെ അറസ്റ്റു ചെയ്യാം. റിമാന്റ് എന്നത് ആവശ്യമാണോ എന്ന് മജിസ്ട്രേട്ട് പരിശോധിക്കട്ടെ. അതുപോലെ സ്വകാര്യതയ്ക്കുള്ള അവകാശം പുരുഷനും ഉണ്ടാകണം. കുറ്റവാളിയാണെന്ന് കോടതി തീരുമാനിക്കുന്നതു വരെ.

മുൻപ് ഇതുപോലെ ചില ഓൺലൈൻ മാദ്ധ്യമങ്ങൾ ദീപക് മിശ്രയെ സമ്മർദ്ദത്തിലാക്കാനുള്ള ശ്രമം നടത്തിയിരുന്നു. അതിനു അറിഞ്ഞോ അറിയാതെയോ സുപ്രീംകോടതിയിലെ ചില ജഡ്ജിമാരും (ഇപ്പോളത്തെ ചീഫ് ഉൾപ്പടേ) ഭാഗമാവുകയും ചെയ്തു. എന്റെ അഭിപ്രായത്തിൽ ആ ശ്രമത്തിൽ അവർ കുറെയൊക്കെ വിജയിച്ചു എന്നു തന്നെ കരുതുന്നു. പല വിഷയങ്ങളിലും തന്റെ മുൻനിലപാടുകളിൽ നിന്നും വ്യത്യസ്തനായി താൻ കൂടുതൽ ലിബറൽ ആണെന്ന ഒരു ഇമേജ് ഉണ്ടാക്കാൻ അദ്ദേഹം മനഃപൂർവ്വം ശ്രമിച്ചു എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അദ്ദേഹത്തിന്റെ അവസാനകാലത്തെ പലവിധികളും കാണുമ്പോൾ ഈ തോന്നൽ ഉണ്ടാവാറുണ്ട്. അന്ന് തങ്ങൾ ചെയ്ത തെറ്റ് ഗൊഗോയിയും സംഘവും ഇപ്പോൾ തിരിച്ചറിയുന്നു എങ്കിൽ നല്ലത്. അന്ന് അരുൺ മിശ്രയ്ക്ക് കേസുകൾ കൊടുക്കുന്നതായിരുന്നു ഒരു പരാതി. ഇന്ന് ചീഫിനൊപ്പം ആ ബഞ്ചിൽ ഇരുന്നതും മിശ്രതന്നെ അല്ലെ?



ഇന്നത്തെ നടപടിയിൽ അസ്വാഭാവികത ഒന്നും കാണുന്നില്ല. തങ്ങൾക്കെതിരെ വരുന്ന ആരോപണങ്ങൾക്ക് പത്ര സമ്മേളനം വിളിച്ചു മറുപടിപറയാൻ ജഡ്ജിമാർക്കാവില്ലല്ലൊ. അതുകൊണ്ട് തനിക്കു പറയാനുള്ള കാര്യങ്ങൾ കോടതി വിളിച്ചുകൂട്ടി ഗൊഗോയ് പറഞ്ഞു. ആ തീരുമാനത്തിൽ ഒപ്പുവെയ്ക്കാതെ മാറിനിൽക്കുകയും ചെയ്തു. ഇനി അന്വേഷണം അതിന്റെ വഴിയ്ക്ക് നടക്കട്ടെ.

തന്നെ പണം നൽകി സ്വാധീനിക്കാൻ അവർക്ക് കഴിയാത്തതുകൊണ്ടാണ് ഇപ്പോൾ ഈ ആരോപണവുമായി അവർ വന്നിരിക്കുന്നതെന്ന് ഗൊഗോയ് പറഞ്ഞതായി പല മാദ്ധ്യമങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അങ്ങനെ എങ്കിൽ 'അവർ' എന്ന് അദ്ദേഹം വിവക്ഷിക്കുന്നത് ആരെയാണെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കണം. ഒപ്പം അവർക്കെതിരെ ക്രിമിനൽ നടപടികളും കോടതിയലക്ഷ്യനടപടികളും ആരംഭിക്കുകയും വേണം. 'അവർ' എന്ന് അദ്ദേഹം പറഞ്ഞതെ ആരെക്കുറിച്ചാണെന്ന് വ്യക്തമാക്കാതെ അദ്ദേഹം മുന്നോട്ട് പോകുന്നത് ശരിയാണെന്ന അഭിപ്രായം എനിക്കില്ല.

Wednesday 10 April 2019

കെ എം മാണി വിടവാങ്ങുമ്പോൾ

കേരള രാഷ്ട്രീയത്തിലെ ഒരു അതികായൻ ആയിരുന്നു കെ എം മാണി എന്നതിൽ തർക്കമില്ല. മുന്നണി രാഷ്ട്രീയത്തിന്റെ സാദ്ധ്യതകളെ ഉപയോഗപ്പെടുത്തി പാർടിയെ വളർത്തിയ നേതാവായിരുന്നു കെ എം മാണി എന്നതിലും തർക്കമില്ല. വളരുംന്തോറും പിളരുകയും പിളരുന്തോറും വളരുകയും ചെയ്യുന്ന കേരള കോൺഗ്രസ്സ് പ്രസ്ഥാനങ്ങളിൽ പ്രബലനും കെ എം മാണി തന്നെ ആയിരുന്നു. ജനക്ഷേമകരമായ പല പദ്ധതികളും തന്റെ 54 വർഷം നീണ്ട നിയമസഭാ സാമാജികൻ എന്ന നിലയിലുള്ള രാഷ്ട്രീയ ജീവിതത്തിൽ കെ എം മാണി കൊണ്ടുവന്നിട്ടും ഉണ്ട്. തർക്കിക്കുന്നില്ല.
ഇങ്ങനെ ഒക്കെ ആണെങ്കിലും ആ രാഷ്ട്രീയജീവിതത്തിൽ കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാരിലെ ധനകാര്യമന്ത്രി എന്ന നിലയിൽ കെ എം മാണിയുടെ മേൽ വീണ അഴിമതിക്കറ മായാതെ നിൽക്കുന്നു. ഇപ്പോഴും കെ എം മാണിയെ കോടതി കുറ്റവിമുക്തനാക്കുന്നില്ല. കെ എം മാണി മരണപ്പെട്ടതുകൊണ്ട് കെ എം മാണിയുടെ പേരിലുള്ള ആ കേസുകൾ ഇനി മുന്നോട്ട് പോകും എന്നും കരുതുന്നില്ല. ബാർ കോഴ എന്ന അഴിമതിക്കറയോടെ ആണ് കെ എം മാണീ യാത്രയാകുന്നത്.
കെ എം മാണിയുടെ നിര്യാണത്തെ തുടർന്ന് വിവിധ രാഷ്ട്രീയ നേതാക്കൾ നടത്തിയ അനുശോചനങ്ങൾ കണ്ടു. അവരിൽ ആരും ഈ ബാർകോഴയെ കുറിച്ച് പരാമർശിച്ചു കണ്ടില്ല. മരണം ആരേയും വിശുദ്ധനാക്കുന്നില്ല. ജീവിതത്തിൽ ചെയ്ത നന്മകൾക്കൊപ്പം ആ ജീവിതത്തിൽ ഉണ്ടായ വീഴ്ചകളും തിന്മകളും സ്മരിക്കപ്പെടുക തന്നെ ചെയ്യും.
ഉമ്മൻ ചാണ്ടിയും സുധീരനും തമ്മിലുള്ള രാഷ്ട്രീയ ബലാബലത്തിൽ ഉണ്ടായ മണ്ടൻ തീരുമാനം ആണ് മദ്യ നിരോധനം. മദ്യം നല്ല വസ്തുവാണെന്നോ അത് അവശ്യ വസ്തുവാണെന്നോ ഒരിക്കലും നിരോധിക്കാൻ പാടില്ലാത്തതാണെന്നോ ഞാൻ പറയുന്നില്ല. പക്ഷെ രണ്ടും മൂന്നും നക്ഷത്രപദവിയുള്ള ഹോട്ടലുകൾ നാല് നക്ഷത്രപദവിയിലെത്തുന്ന വിധത്തിൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ചു വന്നാൽ ബാർ ലൈസൻസ് നൽകാമെന്നു ഒരു സർക്കാർ തീരുമാനം എടുക്കുകയും കോടികൾ കടം വാങ്ങി പല ബാർ മുതലാളിമാരും തങ്ങളുടെ കച്ചവടസ്ഥാപനങ്ങളിൽ അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിച്ച് അവയെ ഫോർ സ്റ്റാർ പദവിയിലേയ്ക്ക് ഉയർത്തി അതിനുള്ള പരിശോധനകൾ നടക്കുന്ന അവസരത്തിൽ, ഒരു സുപ്രഭാതത്തിൽ മദ്യവില്പന പഞ്ചനക്ഷത്ര ഹോട്ടലുകൾ ഒഴികെ മറ്റൊരു സ്ഥാപനത്തിലും അനുവദിക്കില്ല എന്ന തീരുമാനം എടുത്ത സർക്കാർ നടപടി ശുദ്ധതെമ്മാടിത്തരം തന്നെയാണെന്നാണ് അന്നും ഇന്നും എന്റെ വിശ്വാസം. സർക്കാരിനെ വിശ്വസിച്ച് ഒരു കച്ചവടത്തിനിറങ്ങിയവർക്ക് മേൽ സർക്കാർ ഏല്പിച്ച പ്രഹരം തന്നെയാണ് അത്.
ഈ സാഹചര്യത്തിൽ ആണ് ബാറുകൾക്ക് ലൈസൻസ് അനുവദിക്കുന്നതിനുള്ള തീരുമാനം എടുക്കുന്നതു സംബന്ധിച്ച് കെ എം മാണി കൈക്കൂലി വാങ്ങി എന്ന ആരോപണം തിരുവനന്തപുരം രാജധാനി ഹോട്ടൽ ഉടമയായ ബിജു രമേശ് ഒരു ചാനലിന്റെ ചർച്ചയിൽ പ്രഖ്യാപിക്കുന്നത്. തുടർന്നങ്ങോട്ട് നടന്ന ആരോപണങ്ങൾ രാജ്കുമാർ, ബിനോയ് എന്നിങ്ങനെയുള്ള ബാർമുതലാളിമാർ ഒരു ഭാഗത്തും ബിജു രമേശ് മറുഭാഗത്തും. കേസന്വേഷിച്ച ക്രൈംബ്രാഞ്ച് എസ് പി, എസ് സുകേശൻ എന്ന പേര് അന്ന് ചാനൽ ചർച്ചകളിൽ സജീവ്മായിരുന്നു. ഒടുവിൽ ബാർ കോഴ സംബന്ധിക്കുന്ന കേസിൽ കേരള ഹൈക്കോടതി ജസ്റ്റിസ് കെമാൽ പാഷയുടെ ബഞ്ചിൽ നിന്നുള്ള പരാമർശങ്ങളെ തുടർന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ധനകാര്യമന്ത്രിയായിരുന്ന കെ എം മാണിയുടെ രാജി ആവശ്യപ്പെടുകയായിരുന്നു.
ബാർകോഴ സംബന്ധിക്കുന്ന ആരോപണങ്ങൾ കൊടുമ്പിരിക്കൊണ്ടിരിക്കുന്ന അവസരത്തിലാണ് കെ എം മാണി തന്റെ അവസാന ബഡ്ജറ്റ് കേരള നിയമസഭയിൽ അവതരിപ്പിച്ചത്. ആ ദിവസം (13/03/2015) കേരള നിയമസഭയുടെ തന്നെ ചരിത്രത്തിലെ ഏറ്റവും കറുത്ത ദിനമെന്നാണ് വിശേഷിക്കപ്പെടുന്നത്. ഇടതും വലതും എം എൽ എ മാർ പരസ്പരം ഏറ്റുമുട്ടി. സ്പീക്കറുടെ കസേര വരെ ഇപ്പോളത്തെ സ്പീക്കർ ആയ ശ്രീരാമകൃഷ്ണനും ഇടതു എം എൽ എമാരും ചേർന്ന് തള്ളിയിട്ടു. സ്പീക്കറൂടെ ഡയസിലെ ഉപകരണങ്ങൾ കേറ്റുവരുത്തി. ഇടതുപക്ഷ എം എൽ എ വി ശിവൻകുട്ടി  വാച്ച് & വാർഡ് ഉദ്യോഗസ്ഥരുടെ മുകളിൽ താണ്ഡവമാടുകയായിരുന്നു. വയർലസ് മൈക്ക് ശരീരത്തി പിടിപ്പിച്ചാണ് ബഡ്ജറ്റ് പ്രസംഗത്തിലെ ഏതാനും വാചകങ്ങൾ അന്ന് കെ എം മാണീ സഭയിൽ വായിച്ചതും ബഡ്ജറ്റ് സാങ്കേതികമായി അവതരിപ്പിച്ചതായി സ്പീക്കർ പ്രഖ്യാപിച്ചതും. തോമസ് ഐസക് ഉൾപ്പടെയുള്ള ഇടതു എം എൽ എ മാരുടെ സംഘടിതമായ പ്രതിരോധത്തിൽ സ്വന്തം കസേരയിൽ ഇരിക്കാൻ പോലും സ്പീക്കർ എൻ ശക്തൻ നാടാർക്ക് സാധിച്ചില്ല. ആംഗ്യം കൊണ്ടാണ് സ്പീക്കർ ബഡ്ജറ്റ് അവതരണത്തിനു അനുമതി നൽകിയത്. നിയമസഭാസ്പീക്കർ ആയിരുന്ന ജി കാർത്തികേയന്റെ വിയോഗത്തിൽ (07/03/2015) ദുഃഖാചരണം നിലനിൽക്കുന്ന സഭയിൽ അന്ന് (13/03/2015) ഭരണകക്ഷി അംഗങ്ങൾ ലഡു വിതരണം ചെയ്ത് ബഡ്ജറ്റ് അവതരണം ആഘോഷിച്ചു. ഇടത് എം എൽ എമാരായ ജമീല പ്രകാശവും ബിജിമോളും തങ്ങൾ സഭയ്ക്കുള്ളിൽ ആക്രമിക്കപ്പെട്ടഹതായി പരാതി നൽകി.
കെ എം മാണിയുടെ വ്യക്തി ജീവിതത്തിൽ മാത്രമല്ല കേരളത്തിന്റെ പൊതുരാഷ്ട്രീയത്തിനു തന്നെ ഇത്രയും അപമാനകരമായ സംഭവങ്ങൾക്ക് വഴിവച്ച ബാർകോഴയ്ക്ക് പിന്നെ എന്തു സംഭവിച്ചു? ബിജു രമേശ് പറയുന്നത് ഈ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം ചോദ്യം ചെയ്യാൻ പോലും തന്നെ വിളിപ്പിച്ചിട്ടില്ല എന്നാണ്. കേസിൽ ഹാജരായിരുന്നു സ്പെഷ്യൽ പ്രൊസിക്യൂട്ടറെ സർക്കർ മാറ്റിയെന്നു പുതിയ പ്രൊസിക്യൂട്ടറും തനിക്ക് അറിയിപ്പ് കിട്ടിയില്ലെന്നു പഴയ പ്രോസിക്യൂട്ടറും ആരോപണം ഉന്നയിച്ച് കോടതിയിൽ ഹാജരായി. വിജിലൻസ് കെ എം മാണിയ്ക്കെതിരെ തെളിവില്ലെന്ന് 2018 മാർച്ച് 5നു കോടതിയെ അറിയിച്ചു. അതുൾപ്പടെ മൂന്നാമത്തെ തവണയാണ് വിജിലൻസ് കെ എം മാണിയ്ക്കെതിരെ തെളിവില്ലെന്ന് കോടതിയെ അറിയിക്കുന്നത്. എന്നാൽ 2018 സെപ്തംബർ 18നു മാണിയ്ക്ക് ക്ലീൻ ചിറ്റ് നൽകിക്കൊണ്ടുള്ള വിജിലസ് റിപ്പോർട്ട് കോടതി തള്ളി. എന്തിനാണ് കെ എം മാണിയ്ക്ക് ക്ലീൻ ചിറ്റ് നൽകിയതെന്നത് കേരള രാഷ്ട്രീയം ഉറ്റുനോക്കുന്ന എല്ലാവർക്കും മനസ്സിലായി. പക്ഷെ എൽ ഡി എഫിന്റെ മോഹങ്ങൾക്ക് തിരിച്ചടി നൽകിക്കൊണ്ട് രണ്ട് വർഷക്കാലം ഇടതും വലതും ചേരാതിരിന്ന കെ എം മാണി 2018 ജൂൺ 8നു തിരികെ യു ഡി എഫിന്റെ ഭാഗമാകുന്ന തീരുമാനം അറിയിച്ചു.
യു ഡി എഫും എൽ ഡി എഫും നടത്തുന്ന ഒത്തുകളി രാഷ്ട്രീയത്തിന്റെ നല്ലൊരു ഉദാഹരണം ആണ് ബാർകോഴക്കേസ്. "കെടാത്ത തീയും ചാകാത്ത പുഴുക്കളും ഉള്ള നരകത്തിൽ മാണി പതിക്കുമെന്നോർത്ത്" നിയമസഭയിൽ ആകുലപ്പെട്ട വി എസ് അച്യുതാനന്ദൻ വരെ ഇന്ന് മാണിയെ വാഴ്ത്തുന്നു. ഉമ്മൻ ചാണ്ടി ബാർ കോഴകേസിൽ കെ എം മാണിയ്ക്ക് നൽകിയതിനേക്കാൾ വലിയ ആനുകൂല്യങ്ങൾ പിണറായി സർക്കാർ നൽകി. പിണറായിയെ മോഹിപ്പിച്ചു നിറുത്തിയ മാണി 2018 മാർച്ചിൽ വിജിലൻസ് ക്ലീൻ ചിറ്റ് നൽകിയതിനെ തുടർന്ന് 2018 ജൂണിൽ വീണ്ടും യു ഡി എഫിന്റെ ഭാഗമായി. ഈ കഴിഞ്ഞ മൂന്നു വർഷക്കാലം ബാർകോഴ എത്ര ചർച്ചയായിട്ടുണ്ട്? എന്താണ് ഇപ്പോൾ ആ കേസിന്റെ നില? ആ കേസ് അന്വേഷിച്ച സുകേശനും, ജേക്കബ് തോമസും ഇപ്പോൾ എവിടെ? ജേക്കബ് തോമസിന്റെ കട്ടിലുകണ്ട് ആരും പനിക്കണ്ട എന്ന് പറഞ്ഞത് പിണറായി ആണ്. കേരളത്തിലെ അഴിമതിക്കേസുകൾ ദശകങ്ങൾ നീളുന്നവയാണ്. ഒരു കാലത്തും അന്ത്യം ഇല്ലാത്തത്. പാമോലിൻ, എസ് എൻ സി ലാവ്‌ലിൻ. ടൈറ്റാനിയം, അങ്ങനെ അന്തമില്ലാതെ നീളുന്ന അഴിമതിക്കേസുകളിൽ ഒന്നായി കെ എം മാണി വിടവാങ്ങുമ്പൊഴും ബാർകോഴയും മാറും എന്നതിനു തർക്കം ഇല്ല.

Monday 25 February 2019

സിപിഎം വെള്ളാപ്പള്ളിയെ വീണ്ടും വിശുദ്ധനാക്കുന്നു

"മരിക്കുന്നെങ്കിൽ മുസ്ലീമായി മരിക്കണം" 2015 നവംബർ 29 നു സമത്വമുന്നേറ്റയാത്രയിൽ പ്രസംഗിച്ചുകൊണ്ട് ആലുവയിൽ വച്ച് ശ്രീ വെള്ളാപ്പള്ളി നടേശൻ നടത്തിയ പ്രസംഗത്തിലെ വാചകം ആണ് ഇത്. കോഴിക്കോട് മാൻഹോൾ വൃത്തിയാക്കുന്നതിനിടെ അപകടത്തിൽ പെട്ട രണ്ട് തൊഴിലാളികളെ രക്ഷിക്കാൻ മാൻഹോളിൽ ഇറങ്ങി മരണപ്പെട്ട നൗഷാദ് എന്ന ചെറുപ്പക്കാരനു സർക്കാർ സഹായം പ്രഖ്യാപിക്കുകയും സമാനമായ സാഹചര്യങ്ങളിൽ മരണമടഞ്ഞ മറ്റു പലരേയും സർക്കാർ തിരിഞ്ഞു നോക്കാതിരിക്കുകയും ചെയ്തതിൽ സർക്കാരിനെ വിമർശിച്ചുകൊണ്ട് ശ്രീ വെള്ളാപ്പള്ളി നടേശൻ നടത്തിയ ഈ പരാമർശം വക്രീകരിച്ചു മതസ്പർദ്ധ വളർത്തുന്ന രീതിയിൽ പ്രസംഗിച്ചു എന്ന കുറ്റം ചുമത്തി ഐ പി സി 153-ആം വകുപ്പനുസരിച്ച് ശ്രീ വെള്ളാപ്പള്ളി നടേശനെതിരെ കേസെടുത്താണ് അന്നത്തെ ഉമ്മൻ ചാണ്ടി സർക്കാർ പ്രതികാരം ചെയ്തത്. ഇടതുപക്ഷം അന്ന് വെള്ളപ്പള്ളി നടേശനെതിരെ നിശിതമായ വിമർശനവുമായി രംഗത്ത് വന്നിരുന്നു. സംഭവത്തിന്റെ വീഡിയോ തെളിവായി ഉണ്ടായിട്ടും ഉമ്മൻ ചാണ്ടി സർക്കാർ ശക്തമായ നിലപാടെടുക്കുന്നില്ല എന്നായിരുന്നു അവരുടെ ആക്രോശം. വെള്ളാപ്പള്ളിയുടെ പ്രസംഗം കൊണ്ട് ഗുണം ഉണ്ടായി. നൗഷാദിനെ പോലെ മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ ഇറങ്ങി സ്വന്തം ജീവൻ ത്യജിച്ച മറ്റു ചിലർക്കും സഹായം നൽകാൻ സർക്കാർ നിർബന്ധിതമായി.

അന്നും വെള്ളാപ്പള്ളി നടത്തിയ ഈ പരാമർശത്തോട് യോജിപ്പ് പ്രകടിപ്പിച്ച ആളാണ് ഞാൻ. അതിനു പലരും ഒരുപാട് വിമർശിച്ചു, ചിലർ ബ്ലോക്ക് ചെയ്തു, ചിലർ സൗഹൃദം അവസാനിപ്പിച്ചു പോയി. ഇടതും വലതും ഒരു പോലെ അന്ന് വെള്ളാപ്പള്ളിയെ എതിർക്കാൻ കാരണം ബി ഡി ജെ എസ് എന്ന സംഘടനയുടെ ആവിർഭാവവും വെള്ളാപ്പള്ളിയ്ക്ക് ബി ജെ പിയോട് ഉണ്ടായ അനുഭാവവും ആണെന്ന് സാമാന്യബുദ്ധിയുള്ള ആർക്കും മനസ്സിലാവുന്നതായിരുന്നു. ഈ പരാമർശത്തെ തുടർന്ന് ആരോപണങ്ങളുടെ ഒരു നിരതന്നെ അന്ന് ഇടതും വലതും കൂലിയെത്തുകാരായ മാദ്ധ്യമങ്ങളും ചേർന്ന് വെള്ളാപ്പള്ളിയ്ക്കെതിരെ ഉയർത്തിക്കൊണ്ടുവന്നു. സ്വാമി ശാശ്വതീകാനന്ദയുടെ മരണം, വയർ‌ലസ് സെറ്റുകൾ പിടിച്ചത് അങ്ങനെ നിരവധി ആരോപണങ്ങൾ ആണ് ഉയർന്നു വന്നത്. നിയസമസഭാ തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ ഈ ആരോപണങ്ങളിൽ പലതും ചൂടോടെ നിന്നു. ഉമ്മൻ ചാണ്ടി മാറി പിണറായി അധികാരത്തിൽ വന്നു. ഉമ്മൻ ചാണ്ടിയുടെ കാലത്ത് വേഗത പോരെന്ന് ഇടതു പക്ഷം ആക്ഷേപം ഉന്നയിച്ച "ആലുവ പ്രസംഗത്തിന്റെ" പേരിലെ കേസിന്റെ ഇന്നത്തെ അവസ്ഥ എന്താണ്? എവിടെ പോയി ഇടതിന്റെ ന്യൂനപക്ഷപ്രേമം? 

ആലുവ പ്രസംഗത്തെ തുടർന്ന് വെള്ളാപ്പള്ളി നടേശനെ വിമർശിച്ചുകൊണ്ട്
പിണറായി വിജയൻ തന്റെ ഫേസ്ബുക്കി കുറിച്ച വരികൾ

ഇന്ന് 25/02/2019നു മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഒരു സംഘം വെള്ളപ്പള്ളി നടേശനെ കാണാൻ കണിച്ചുകുളങ്ങരയിലെ വീട്ടിൽ എത്തിയ വാർത്ത കണ്ടപ്പോൾ ഈ പഴയ കാര്യങ്ങൾ ഒന്ന് ഓർത്ത് പോയി. ഇന്ന് വെള്ളാപ്പള്ളി നടേശൻ ഇടതുപക്ഷത്തിന്റെ ഹൈന്ദവ നവോത്ഥാന നായകൻ ആണ്. പിണറായി സർക്കാർ സംഘടിപ്പിച്ച ജാതിമതിലിന്റെ നേതൃനിരയിൽ നിന്നത് വെള്ളാപ്പള്ളി ആണ്. വെള്ളാപ്പള്ളി നല്ലൊരു സംഘാടകൻ ആണെന്നതിൽ തർക്കമില്ല. ഈഴവസമുദായത്തെ സംഘടിപ്പിക്കുന്നതിലും അതിനെ ശക്തമായ ഒരു സാമൂദായിക സംഘടനയാക്കുന്നതിലും വലിയ സംഭാവനകൾ വെള്ളാപ്പള്ളിയുടേതായുണ്ട്. അതിലൂടെ സമുദായത്തിനുമൊത്തത്തിലും വ്യക്തിപരമായി വെള്ളാപ്പള്ളി നടേശനും ധാരാളം നേട്ടങ്ങൾ ഉണ്ടാക്കാനും സാധിച്ചിട്ടുണ്ട്. സമുദായസംഘടനകളുടെ തിണ്ണനിരങ്ങാൻ തങ്ങളെ കിട്ടില്ലെന്ന് വീമ്പുപറയുന്ന സിപിഎമ്മിന്റെ നേതൃത്വം ഇന്ന് സമുദായസംഘടനാനേതാവിന്റെ തിണ്ണനിരങ്ങാൻ എത്തിയത് കൗതുകകരമായി, അതും ഒരിക്കൽ അവർ ഏറ്റവും വിമർശിച്ച വെള്ളാപ്പള്ളി നടേശന്റെ തന്നെ തിണ്ണയാണെന്നത് പ്രത്യേകിച്ചും. തിരഞ്ഞെടുപ്പല്ലെ  ഇനിയും ഇത്തരം കൗതുകകരമായ കാഴ്ചകൾ ധാരാളം കാണാൻ സാധിക്കും

പോസ്റ്റിലെ വിവരങ്ങൾക്ക് അവലംബം:

Sunday 17 February 2019

രാജ്യം നേരിടുന്ന രണ്ട് തീവ്രവാദ ഭീഷിണികൾ

പാടത്തെ പണിയ്ക്ക് വരമ്പത്ത് കൂലികൊടുക്കണം എന്ന് പാർടി അണികൾക്ക് ആഹ്വാനം നൽകുന്ന ആർടി സെക്രട്ടറി കൊടിയേരി ബാലകൃഷ്ണൻ പറയുന്നു കാശ്മീരിലെ പ്രശ്നങ്ങൾക്ക് ഹിംസ പരിഹാരമല്ലെന്ന്. അതെന്താ കാശ്മീരിൽ പ്രശ്നം ഉണ്ടാക്കുന്നവർക്ക് വരമ്പത്ത് കൂലികൊടുക്കുന്നതിൽ ബാലകൃഷ്നനു ഇത്ര സങ്കടം എന്ന ന്യായമായ സംശയം ഓരോ തീവ്രവാദി ആക്രമണത്തിനും കൂലിമാത്രം പോര  പലിശയടക്കം മറുപടി കൊടുക്കണം എന്ന് ആഗ്രഹിക്കുന്ന എന്നേപ്പോലുള്ളവർക്ക് തോന്നും.
പുൽവാമ ആക്രമണത്തിൽ കൊല്ലപ്പെട്ട ധീരജവാന്മാർക്ക്
ആദരം (ചിത്രത്തിനു കടപ്പാട് PTI)
ഈ രാജ്യം രണ്ടുതരം തീവ്രവാദ ഭീഷിണി നേരിടുന്നു എന്നാണ് ഞാൻ കരുതുന്നത്. കശ്മീരിൽ ഇസ്ലാമിക തീവ്രവാദവും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നക്സലിസം എന്ന കമ്മ്യൂണിസ്റ്റ് തീവ്രവാദവും. ഇന്ത്യയുടെ സൈനിക, അർദ്ധസൈനീക വിഭാഗങ്ങൾ കൊല്ലപ്പെടുന്നത് കൂടുതലായും ഈ രണ്ട് തീവ്രവാദി വിഭാഗങ്ങൾ നടത്തുന്ന സായുധ ആക്രമണങ്ങൾ മൂലമാണ്. ഇസ്ലാമിക തീവ്രവാദത്തോടും കമ്മ്യൂണിസ്റ്റ് തീവ്രവാദത്തോടും സന്ധിയില്ലാത്ത സമ‌രം തന്നെയാണ് ആവശ്യം. ഇത് രണ്ടും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങൾ ആയതുകൊണ്ടാണ് ബാലകൃഷ്ണൻ കശ്മീരിലെ ഇസ്ലാമിക തീവ്രവാദത്തോട് ആയുധം കൊണ്ടല്ല സമവായത്തിലൂടെ ആണ് പരിഹാരം കണ്ടെത്തേണ്ടതെന്ന് പറയുന്നത്. നാട്ടിൽ നടക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങളിൽ പോലും പാടത്തെ പണിയ്ക്ക് വരമ്പത്ത് കൂലികൊടുക്കണം എന്നും, നമ്മളെ ഇങ്ങോട്ട് ആക്രമിക്കാൻ വന്നാൽ തിരിച്ചു കണക്കിനു കൊടുക്കണം എന്നും അണികളോട് ആഹ്വാനം ചെയ്യുന്ന ആളാണ് ബാലകൃഷ്ണൻ. പണ്ട് ഇദ്ദേഹം പറഞ്ഞത് വേണ്ടിവന്നാൽ പോലീസ് സ്റ്റേഷനിലും ബോംബുണ്ടാക്കും എന്നാണ്. ബോംബിലൂടേയും തോക്കിൻകുഴലിലൂടേയും സായുധവിപ്ലവം നടത്തി അധികാരം പിടിച്ചെടുക്കണം എന്ന കമ്മ്യൂണിസ്റ്റ് സിദ്ധാന്തം ജനാധിപത്യകേരളത്തിലെ കമ്മ്യൂണിസ്റ്റുകൾ ഇപ്പോഴും മനസ്സിൽ കൊണ്ടുനടക്കുന്നു എന്ന് ചിരുക്കം. കേരളത്തിലെ കമ്മ്യൂണീസ്റ്റ് നേതാവിന്റെ ഭാഷ്യം ഇങ്ങനെ ആണെങ്കിൽ രാജ്യത്തെ ഇടതുപക്ഷ സഹയാത്രികൾ എന്തിനാണ് ശ്രമിക്കുന്നതെന്ന് നോക്കൂ. തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് സർക്കാർ തന്നെ മനഃപൂർവ്വം നടത്തിയതാണ് ഈ ആക്രമം എന്ന് ഒരു വിഭാഗം ഇടതു അനുകൂലികൾ. ഇന്റെലിജൻസ് റിപ്പോർട്ട് മനഃപൂർവ്വം അവഗണിച്ച സർക്കാർ വീഴ്ചകൊണ്ടാണ് ഈ സംഭവം ഉണ്ടായതെന്ന് മറ്റൊരു വിഭാഗം ഇടതു ജീവികൾ. മുഹമ്മദിന്റെ സേന എന്നർത്ഥം വരുന്ന ജെയ്ഷ്-ഇ-മുഹമ്മദ് എന്ന തീവ്രവാദസംഘടന ഈ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടും ചാവേറായ തീവ്രവാദിയുടെ വീഡിയോ കണ്ടിട്ടും ആ ആക്രമണത്തെ അപലപിക്കാനോ ഇസ്ലാമിക തീവ്രവാദത്തെ ശക്തമായി ചെറുക്കണം എന്ന് പറയാനോ അല്ല ഈ ഇടതു നേതാക്കൾക്കും അനുയായികൾക്കും തോന്നുന്നത്. പാർശ്വവൽക്കരിക്കപ്പെടുന്ന കശ്മീർ യുവതയെക്കുറിച്ചാണ് അവരുടെ സങ്കടം. ഇസ്ലാമിക തീവ്രവാദം മൂലം സ്വന്തം ജന്മദേശം വിട്ട് സ്വന്തം രാജ്യത്തിന്റെ മറ്റിടങ്ങളിൽ അഭയാർത്ഥികളായി കഴിയുന്ന കാശ്മീരി പണ്ഡിറ്റുകളെ കുറിച്ച് ആവലാതിയില്ല ഇവർക്ക്. പക്ഷെ റോഹിങ്യകളെ കുറിച്ച് ഈ കമ്മ്യൂണിസ്റ്റ് തീവ്രവാദികൾക്ക് ആശങ്കകൾ ഉണ്ട്. രണ്ടും ഒരു നാണയത്തിന്റെ രണ്ട് പുറങ്ങൾ ആണ്. കമ്മ്യൂണീസ്റ്റ് തീവ്രവാദവും ഇസ്ലാമിക തീവ്രവാദവും. രണ്ടും ഒരു പോലെ എതിർക്കപ്പെടേണ്ടതാണ്

കാശ്മീരിന്റെ നാലിലൊന്നു പോലും വിസ്തീർണ്ണമില്ലാത്ത ഇത്രയും സങ്കീർണ്ണമല്ലാത്ത ഭൂപ്രകൃതിയുള്ള, ഇതിനേക്കാൾ വളരെ എളുപ്പത്തിൽ എത്തിച്ചേരാൻ സാധിക്കുന്ന, ഇത്രയും ജനസംഖ്യ ഇല്ലാത്ത, ഇതിനേക്കാൾ പതിന്മടങ്ങ് ആശയവിനിമയ സംവിധാനങ്ങൾ ഉള്ള, ഇതിനേക്കാൾ സാങ്കേതികമായി വികാസം പ്രാപിച്ച, മെച്ചപ്പെട്ട സൈനീകശക്തിയുള്ള യൂറോപ്യൻ / അമേരിക്കൻ നാടുകളിൽ പോലും ഇതുപോലെ തീവ്രവാദി ആക്രമണങ്ങൾ ഉണ്ടാകുന്നുണ്ട്. അവരും കൈയ്യും കെട്ടി ഇരിക്കുകയല്ല ചെയ്യുന്നത്. കൃത്യമായ നിരീക്ഷണം നടത്തുന്നുണ്ട്. എന്നിട്ടും സംഭവിക്കുന്നു. അതുപോലെ തന്നെയാണ് അതിനേക്കാൾ സങ്കീർണ്ണമായ പരിസ്ഥിതിയുള്ള ജമ്മു കാശ്മീരിൽ ഇന്ത്യയുടെ വിവിധ ഏജൻസികൾ അതിശക്തമായ നിരീക്ഷണം നടത്തുന്നുണ്ട്. അതിന്റെ ഫലമായി പല നുഴഞ്ഞുകയറ്റങ്ങളും തീവ്രവാദി ആക്രമണങ്ങളും തടയപ്പെടുന്നുണ്ട്. അതിർത്തിയോട് ചേർന്നുള്ള പല തീവ്രവാദപരിശീലന കേന്ദ്രങ്ങളും ഇന്ത്യൻ സൈന്യം ആക്രമിക്കുകയും നശിപ്പിക്കുകയും ചെയ്യുന്നുണ്ട്. അതിലൊക്കെ വിവിധ തീവ്രവാദസംഘടനയുടെ നേതാക്കൾ കൊല്ലപ്പെടുകയും ചെയ്യുന്നുണ്ട്. ബുർഹാൻ വാണി ഉൾപ്പടെ പലരും കൊല്ലപ്പെട്ടപ്പോൾ ഇപ്പോൾ ഇന്ത്യൻ സൈന്യത്തേയും അതിന്റെ പ്രതിരോധ നിരീക്ഷണ സംവിധാനങ്ങളെയും കുറ്റപ്പെടുത്തുന്ന പലരേയും എന്ന് ഇതേ സൈനിക സംവിധാനങ്ങളെ അഭിനന്ദിക്കാൻ കണ്ടില്ലായിരുന്നു. അനേകം തവണ നമ്മൾ ജയിക്കുന്നുണ്ട്. ഹർക്കത്ത് ഉൽ മുജാഹിദീൻ, ലഷ്കർ എ തോയ്ബ എന്നിങ്ങനെ ചില തീവ്രവാദസംഘടനകളുടെ കാശ്മീരിലെ നേതാക്കളെ പൂർണ്ണമായി ഇല്ലാതാക്കാനും അവയുടെ പ്രവർത്തനം നിറുത്താനും സാധിച്ചിട്ടുണ്ട്. എന്നാൽ ചിലപ്പോഴൊക്കെ തീവ്രവാദികളുടെ നീക്കങ്ങൾ അറിയുന്നതിൽ പരാജയം സംഭവിക്കുന്നുണ്ട്. അതിനു ഇതുപോലെ കനത്ത വിലനൽകേണ്ടതായും വരുന്നുണ്ട്. പക്ഷെ അതിലൊന്നും പതറി പിന്മാറുക അല്ല ചെയ്യുന്നത്. ശക്തമായ തിരിച്ചടി തന്നെ നൽകും. സമവായം അല്ല തീവ്രവാദത്തോട് സൈന്യത്തിന്റെ ഭാഷ പ്രതിരോധവും പ്രത്യാക്രമണവും തന്നെയാണ്. ആ റിസ്ക് അറിഞ്ഞു തന്നെയാണ് ഓരോ ധീരന്മാരും സൈന്യത്തിൽ ചേരുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ പത്രങ്ങൾ നോക്കിയാൽ കാണാൻ സാധിക്കും ഇന്ത്യൻ സൈന്യ ഏറ്റുമുട്ടലിൽ വധിച്ച ചില കൊടുംഭീകരരെ സംബ്ന്ധിക്കുന്ന വാർത്തകൾ. അതെല്ലാം ജഗ്രതയോടെ അവർ ഇരിക്കുന്നതുകൊണ്ട് തന്നെയാണ് സാധിക്കുന്നത്. സൈന്യത്തിനു വേണ്ടത പ്രവർത്തന സ്വാതന്ത്ര്യം ആണ്. ഇവിടെ പുറമെനിന്നുള്ള ആക്രമണകാരികൾക്കൊപ്പം ആ ആക്രമണകാരികൾക്ക് പിന്തുണനൽകുന്ന വലിയൊരു വിഭാഗവും ഈ രാജ്യത്തിലുണ്ടെന്നതാണ് നമ്മുടെ വലിയ ദൗർഭാഗ്യം