മഴക്കാലം കഴിഞ്ഞാല്‍ കേരളത്തിന്റെ ദേശീയോത്സമായ ഓണം വരവായി. ഓണത്തെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങള്‍ നാടും നഗരവും തുടങ്ങിക്കഴിഞ്ഞു. തൃശ്ശൂര്‍ നഗരത്തിലെത്തിയാല്‍ വിവിധ പുലികളി സംഘങ്ങളുടെ ഫ്ലക്സുകള്‍ ആണ്. വ്യാപരസ്ഥാപനങ്ങളാകട്ടെ ഓണം ഓഫറുകളുമായി പരസ്യങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. അങ്ങനെ കഴിഞ്ഞ ദിവസം ആലപ്പുഴയിലെ പൊങ്ങം എന്ന സ്ഥലത്തു ചെന്നപ്പോള്‍ വ്യത്യസ്ഥമായ ഒരു ഒരുക്കം കണ്ടു. ഓണം എന്നാല്‍ ആലപ്പുഴക്കാര്‍ക്ക വള്ളംകളിയുടെ കാലമാണ്. അതിന്റെ പരിശീലനത്തിലാണ് വിവിധ ക്ലബുകള്‍. യുണൈറ്റഡ് ബോട്ട് ക്ലബ്, തായങ്കരിയുടെ പരിശീലനം നടക്കുന്നു. പ്രതീക്ഷിക്കാതെ കിട്ടിയ ചിത്രം ഇതാ. ഇതുവരെ ഒരു വള്ളം കളിയും നേരിട്ട് കണ്ടിട്ടില്ലാത്ത എനിക്ക് ഇത് ഒരു പുതിയ അനുഭവമായിരുന്നു.