Tuesday 27 July 2010

ഓണം വരവായി

മഴക്കാലം കഴിഞ്ഞാല്‍ കേരളത്തിന്റെ ദേശീയോത്സമായ ഓണം വരവായി. ഓണത്തെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങള്‍ നാടും നഗരവും തുടങ്ങിക്കഴിഞ്ഞു. തൃശ്ശൂര്‍ നഗരത്തിലെത്തിയാല്‍ വിവിധ പുലികളി സംഘങ്ങളുടെ ഫ്ലക്സുകള്‍ ആണ്. വ്യാപരസ്ഥാപനങ്ങളാകട്ടെ ഓണം ഓഫറുകളുമായി പരസ്യങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. അങ്ങനെ കഴിഞ്ഞ ദിവസം ആലപ്പുഴയിലെ പൊങ്ങം എന്ന സ്ഥലത്തു ചെന്നപ്പോള്‍ വ്യത്യസ്ഥമായ ഒരു ഒരുക്കം കണ്ടു. ഓണം എന്നാല്‍ ആലപ്പുഴക്കാര്‍ക്ക വള്ളംകളിയുടെ കാലമാണ്. അതിന്റെ പരിശീലനത്തിലാണ് വിവിധ ക്ലബുകള്‍. യുണൈറ്റഡ് ബോട്ട് ക്ലബ്, തായങ്കരിയുടെ പരിശീലനം നടക്കുന്നു. പ്രതീക്ഷിക്കാതെ കിട്ടിയ ചിത്രം ഇതാ. ഇതുവരെ ഒരു വള്ളം കളിയും നേരിട്ട് കണ്ടിട്ടില്ലാത്ത എനിക്ക് ഇത് ഒരു പുതിയ അനുഭവമായിരുന്നു.

12 comments:

  1. മണീ..

    സത്യത്തിൽ എനിക്കു നൊസ്റ്റാൾജിക്കാകുന്നതും മിസ്സാകുന്നതും എന്തെന്നറിയോ 2008 ലെ ഓണത്തിനു വിവിധ ബ്ലോഗുകളിൽ ഉണ്ടായിരുന്ന ഓരോരോ മത്സരങ്ങളും, ആഘോഷങ്ങളുമാണ്..

    എല്ലാം തീർന്നു..
    ഒരു ഏകാന്തതയാണു ഫീൽ ചെയ്യുന്നത്..

    ReplyDelete
  2. തിത്തിത്താരാ തിത്തിത്തൈ തിത്തൈ തക തൈ തൈ തോം

    ReplyDelete
  3. ഓണം വരട്ടെ. ഫ്രിഡ്ജ് വാങ്ങണം, പഴയ ടിവി കൊടുത്ത് എൽസിഡിയാക്കണം. ഇപ്പൊ അതൊക്കെയാണല്ലോ ഓണം!

    ReplyDelete
  4. ഓണം വന്നാലും ഉണ്ണി പീറന്നാലും കോരന്‌ കഞ്ഞി കുമ്പിളില്‌.
    കേരളത്തില്‌ ദരിദ്രർ കുറവാണെന്നാ കേട്ടത്.

    ReplyDelete
  5. ലക്ഷ്മി ലച്ചു, ഹരീഷേട്ടന്‍, പവത്താന്‍ സാര്‍, അലി, യൂസുഫ്പ എല്ലാവര്‍ക്കും നന്ദി.

    ഹരീഷേട്ടാ അതിനെന്താ ഇത്തവണയും മത്സരങ്ങള്‍ തുടങ്ങാവുന്നതെല്ലെ ഉള്ളു.

    പാവത്താന്‍ സാര്‍ ഇപ്പോഴേ തിരുവോണത്തോണിയില്‍ കയറിക്കഴിഞ്ഞല്ലൊ.

    അലി വാസ്തവം അതാണ് ഇന്ന് മലയാളിയുടെ പ്രധാനപ്പെട്ട പദ്ധതി.

    യൂസുഫ്പ അങ്ങനെ കുറവു വന്നിട്ടുണ്ടോ? സംശയം.

    ഈ വര്‍ഷവും മദ്യ വില്പന കഴിഞ്ഞ വര്‍ഷത്തെ റെക്കോര്‍ഡ് മറികടക്കും എന്നതിലും സംശയം വേണ്ട്. ചാലക്കുടിക്കാരെ വെട്ടിയ്ക്കാന്‍ ആരുണ്ട് ഇത്തവണ. :)

    ReplyDelete
  6. നന്നായിരിക്കുന്നു

    ReplyDelete
  7. ഹരീഷ് പറഞ്ഞപോലെ ഓണം മത്സരങ്ങൾ നടത്തിയാലോ മണി. പിന്നെ ഞാനും ഇത് വരെ വള്ളം കളി നേരിൽ കണ്ടിട്ടില്ല.

    ReplyDelete
  8. @Thommy: നന്ദി.

    @മനോരാജ്: നന്ദി. ഹരീഷേട്ടന്റെ നിര്‍ദ്ദേശം നല്ലതാണ്. പക്ഷേ ആഗസ്റ്റില്‍ തൊടുപുഴയില്‍ ഒരു സുഹൃദ്‌സംഗമം നടക്കുകയല്ലെ. അതിന്റെ വിശേഷങ്ങള്‍ ബ്ലോഗുകളില്‍ കൂടുതല്‍ ആവും. ആസമയത്തെ പ്രധാന ആകര്‍ഷണവും ഈ സംഗമത്തിന്റെ വിശേഷങ്ങള്‍ തന്നെയാവും.

    ReplyDelete
  9. മലയാളിയുടെ പല സ്വഭാവരീതികളും
    കൈമോശപ്പെടുന്നു !
    അലി പറഞ്ഞത്പോലെ പലതും
    ചുളുവില്‍ നേടിയെടുക്കാനുള്ള വ്യഗ്രതയില്‍
    നാം തനതായ രീതികളെ മറക്കുന്നു !

    ReplyDelete
  10. ഹറൂൺചേട്ടാ ഈ വഴിവന്നതിനും അഭിപ്രായം എഴുതിയതിനും നന്ദി. എല്ലാവരിലും എന്നതുപോലെ എനിക്കും കുട്ടിക്കാലത്തെ ഓണം തന്നെയാണ് ഓർമ്മകളിലെ സുഖമുള്ള ഓണം. ഇന്നും കഴിവതും ആചാരങ്ങളോടെ തന്നെ ഇവിടെ ഓണം ആഘോഷിക്കുന്നു. പത്തുദിവസം പൂവിട്ടും (ആദ്യത്തെ കുറച്ചു ദിവസം തുമ്പക്കുടം മാത്രമാണിടുക) തൃക്കാകാരയപ്പനെ പ്രതിഷ്ഠിച്ചും പൂവട നേദിച്ചും എല്ലാം. ഇത്രനാൾ ഇതെല്ലാം ഉണ്ടാവും എന്നറിയില്ല. എങ്കിലും അമ്മൂമ്മ ഏല്‍പ്പിച്ച ഉത്തരവാദിത്വം അമ്മവും വല്ല്യമ്മയും ചേർന്ന് അവരെക്കൊണ്ടാവും വിധം ചെയ്യുന്നു.

    ReplyDelete

Thank you for visiting my blog. Please leave your comments here.