ഇത് കൊച്ചിയിലെ ഏറ്റവും വലിയ വികസനം. ദുബായ് പോര്‍ട്ട് ഇന്റര്‍നാഷനല്‍ നിര്‍മ്മിക്കുന്ന പുതിയ തുറമുഖം. വല്ലാര്‍പാടം കണ്ടൈനര്‍ പ്രൊജക്‍റ്റിന്റെ പണികള്‍ അവസാനഘട്ടത്തിലാണ്. പണ്ട് ഈ പ്രദേശം വനമായിരുന്നു. “വിമലവനം” ഇടയ്ക്ക് നല്ല വേനലില്‍ ഈ വനത്തില്‍ വളരുന്ന പുല്ലുകളില്‍ തീപിടിയ്ക്കും പിന്നീട് അത് പടര്‍ന്ന് വനത്തിലെയ്ക്കും എത്തും. വനത്തില്‍ നിന്നും നല്ല വിഷമുള്ള പാമ്പുകള്‍ മുളവുകാട് ദ്വീപിലേയ്ക്കും പാലായനം ചെയ്യും. ഇന്ന് അതെല്ലാം പഴങ്കഥ. ഇവിടെ നിന്നും വലിയ കണ്ടൈനറുകള്‍ നാടിന്റെ നാനാഭാഗത്തേയ്ക്കും ഓടാന്‍ തുടങ്ങുകയായി.
വികസനത്തിലും മാറാത്ത കാഴ്ച. കടലിനേയും കായലിനേയും മാത്രം ആശ്രയിച്ചു കഴിയുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍. ഇനി കടല്‍ കടന്നെത്തുന്ന വലിയ കപ്പലുകളോടും മല്ലിടണം.
ഇവിടെ അല്പം വികസനമായി, യന്ത്രവല്‍കൃത മത്സ്യബന്ധന വള്ളങ്ങള്‍. ട്രോളിങ് നിരോധനം ഇവര്‍ക്ക് ബാധകമല്ല. അതിനാല്‍ ഈ വറുതിയിലും അവര്‍ അന്നം കണ്ടെത്തുന്നു.
പഴമയുടെ പ്രൌഢി വിളിച്ചോതുന്ന ആസ്പിന്‍ വാള്‍ കെട്ടിടവും (ഇപ്പോള്‍ അത് ഹോട്ടല്‍ ആണെന്നു തോന്നുന്നു. ആസ്പിന്‍ വാളിന്റെ ഓഫീസ് ഇടപ്പള്ളിയിലേയ്ക്ക് മാറ്റിയെന്ന് കേട്ടിരുന്നു) കോസ്റ്റ് ഗാര്‍ഡിന്റെ പുതിയ ഓഫീസ് കെട്ടിടവും.
വള്ളം കളിയല്ല ജീവിത സമരം. മാറ്റം വരാത്ത കായല്‍ കാഴ്ചകളില്‍ ഒന്ന്.
ഫോര്‍ട്ട് കൊച്ചി - വൈപ്പിന്‍ ബോട്ട്. പണ്ട് രണ്ടു ബോട്ടുകള്‍ ഉണ്ടായിരുന്നു. ഭരതയും ഹര്‍ഷയും. ഇപ്പോള്‍ ഒന്നു മാത്രം. ചാര്‍ജ്ജും കൂടി പഴയ 25 പൈസയില്‍ നിന്നും രണ്ടു രൂപയിലേയ്ക്ക്.
കൊച്ചിയില്‍ വരുന്നവര്‍ എന്നും ഓര്‍മ്മിക്കുന്ന ഒരു ചിത്രം . ഈ ചീനവലകള്‍ ഇല്ലെങ്കില്‍ കൊച്ചി അഴിമുഖത്തിന് എന്ത് മനോഹാരിത? എന്നാല്‍ ഇന്ന് ഇവയും അപകടാവസ്ഥയിലാണ്. പുതിയ പദ്ധതിയുടെ ഭാഗമായി കപ്പല്‍ചാലിന്റെ ആഴം കൂട്ടുന്നത് അഴിമുഖത്തിന്റെ വശങ്ങള്‍ ഇടിവുണ്ടാക്കുന്നുണ്ടത്രെ. അങ്ങനെ ഇവയില്‍ പലതും നാശത്തിലേയ്ക്കും നീങ്ങുന്നു.
മാറാത്ത കാഴ്ചകളില്‍ മറ്റൊന്ന്. ഫോര്‍ട്ട്‌കൊച്ചിയില്‍ നിന്നും വൈപ്പിനിലേയ്ക്കും തിരിച്ചും സര്‍വ്വീസ് നടത്തുന്ന ജംങ്കാര്‍. പുതിയ പദ്ധതി പ്രവര്‍ത്തനക്ഷമമാകുമ്പോള്‍ അഴിമുഖത്തെ തിരക്കും കൂടും. അപ്പോഴും ജംങ്കാര്‍ ഒഴിവാക്കാന്‍ സാധിക്കില്ലല്ലൊ.
വികസനം. അഴിമുഖത്തിനു സമീപത്തായി പണിതീര്‍ന്നുകൊണ്ടിരിക്കുന്ന കൂറ്റന്‍ എണ്ണടാങ്കുകള്‍.
ഫോര്‍ട്ട്‌കൊച്ചി തീരത്തെ ചീനവലകള്‍.

വൈപ്പിന്‍-ഫോര്‍ട്ടുകൊച്ചി ബോട്ടായ ഹര്‍ഷ ഇടയ്ക്കിടെ എഞ്ചിന്‍ നിലച്ച് കടലിലേക്ക് ഒഴുകുമ്പോള്‍ ബോട്ടിലെ സ്ത്രീജനങ്ങള്‍ അലമുറയിടുന്നതിന്റെ ശബ്ദവും ഇപ്പോള്‍ കേള്‍ക്കാനില്ല.
ReplyDeleteമറ്റൊന്ന് : ഇവിടെ ഓടിക്കൊണ്ടിരുന്ന ജങ്കാറുകളിലൊന്നിനെ കന്യാകുമാരി-വിവേകാനന്ദപ്പാറ റൂട്ടില്‍ കാണുമ്പോഴുണ്ടാകുന്ന സന്തോഷം പറഞ്ഞറിയിക്കാനാകുമോ? വിശ്വസിക്കാനാവുന്നില്ലെങ്കില്‍ നോക്കിക്കോളൂ. സംഗതി വാസ്തവമാണ്.
കൊച്ചി വിശേഷം വായിച്ചു....നിര്‍ത്തല്ലേ . കുറച്ചുകൂടി എഴുതൂ...പുതിയ പദ്ധതികളും നഗരത്തിലെ മാറ്റങ്ങളും ഒക്കെ....ചിത്രങ്ങളും വണ്ണം. ഞാന്‍ രണ്ടു വട്ടമേ കൊച്ചിയില്‍ വന്നിട്ടുള്ളു. അന്നാണെങ്കില്‍ ഒന്ന് കറങ്ങാനോ കാഴ്ചകള്‍ കാണണോ കഴിഞ്ഞില്ല......സസ്നേഹം
ReplyDelete:)
ReplyDeleteകുറച്ച് കാലം മുന്‍പ് വരെ, ഈ റൂട്ടിലൂടെ നടത്തിയിരുന്ന കൊച്ചി യാത്രയെ ഓര്‍മ്മിപ്പിച്ച പോസ്റ്റ്... വളരെ നന്ദി മണി..
ReplyDeleteനല്ല പോസ്റ്റ്, നല്ല ഫോട്ടോകള്‍.ഞാന്‍ കുറെ പ്രാവശ്യം യാത്ര ചെയ്തിട്ടുള്ള ഫെറി.എന്റെ പെങ്ങളുടെ വീട് ഫോര്‍ട്ട് കൊച്ചി ചിരട്ടപ്പാലത്താണ്. പറവൂരില്‍ നിന്നും വൈപ്പിന്‍ ബസ് സ്റ്റാന്റിലേക്ക് ഇപ്പോള്‍ ബസ് കിട്ടാന്‍ ബുദ്ധിമുട്ടാണ് മിക്ക ബസുകളും ഗോശ്രീ വഴി എറണാകുളത്തേക്ക് ആണ് പോകുന്നത്.
ReplyDeleteനൌഷു നന്ദി.
ReplyDeleteസതീഷേട്ടാ നന്ദി
ഷാജി ഖത്തര്‍ പറഞ്ഞതു ശരിയാണ്. മിക്കവാറും ബസ്സുകള്‍ ഗോശ്രീപാലം വഴി നേരെ എറണാകുളത്തിനാണ്. ഇപ്പോള്‍ വൈപ്പിനില്‍ എത്താനാണ് പ്രയാസം.
മണീ....ലിങ്കുകളില്‍ പോയി എല്ലാം വായിച്ചു.ഇഷ്ടമാവുകയും ചെയ്തു....സസ്നേഹം
ReplyDelete