Sunday 25 December 2016

പതിയിരിക്കുന്ന അപകടം

ഈ പറയുന്നത് വൈപ്പിൻകരയെ കുറിച്ചാണ്. കൃത്യമായി പറഞ്ഞാൽ വൈപ്പിനിലെ രണ്ട് ഗ്രാമങ്ങളെ കുറിച്ച്. കുഴുപ്പിള്ളിയും എടവനക്കാടും. ഈ രണ്ട് ഗ്രാമങ്ങളിലും ഉള്ളവർക്ക്, പ്രത്യേകിച്ച് കുട്ടികൾക്ക്, കാൽനടക്കാരായ മുതിർന്നവർക്ക് നേരിടേണ്ടുന്ന ഒരു അപകടസാദ്ധ്യതയെ കുറിച്ചാണ്. അതുകൊണ്ട് എന്റെ ഫ്രണ്ട്സ് ലിസ്റ്റിൽ ഉള്ള കുഴുപ്പിള്ളിക്കാരും എടവനക്കാട്ടുകാരുമായ സുഹൃത്തുക്കൾ അല്പം സമയം എടുത്തിട്ടായാലും ഇതൊന്ന് വായിക്കണം എന്ന അപേക്ഷയുണ്ട്. പങ്കെവെയ്ക്കപ്പെടുന്ന ആശങ്ക ശരിയാണെന്ന് നിങ്ങൾക്ക് തോന്നുന്നെങ്കിൽ മാത്രം ഇത് ഷെയർ ചെയ്യുക

വൈപ്പിൻകരക്കാർ അല്ലാത്തവർക്കായി ഒരല്പം ചരിത്രം. എറണാകുളം ജില്ലയുടെ പടിഞ്ഞാറെ അറ്റത്ത് അറബിക്കടലിനും കൊച്ചിക്കായലിനും ഇടയിലായി 26 കിലോമീറ്റർ നീളത്തിലുള്ള ഒരു ദ്വീപാണ് വൈപ്പിൻ. വൈപ്പിനിലെ പ്രധാനസഞ്ചാരപാത ഇങ്ങ് തെക്കേയറ്റത്ത് ഫോർട്ട് വൈപ്പിൻ മുതൽ അങ്ങ് വടക്കേഅറ്റത്ത് മുനമ്പം വരെ നീണ്ടുകിടക്കുന്ന വൈപ്പിൻ - മുനമ്പം റോഡ് ആണ്. ഇന്ന് അത് വൈപ്പിൻ - പള്ളിപ്പുറം സംസ്ഥാനപാതയാണ്. ഗൂഗിൾ മാപ്പിൽ നോക്കുന്ന ഏതൊരാൾക്കും വൈപ്പിൻ കരയിലെ ഈ ധമനിയെ മുറിച്ചുകൊണ്ട് വൈപ്പിൻ ദ്വീപിനെ വീണ്ടും ചെറിയ ചെറിയ ഖണ്ഡങ്ങളാക്കുന്ന നിരവധി ചെറുതോടുകൾ കാണാം. പ്രധാനമായും 14 തോടുകൾ വൈപ്പിൻ - പള്ളിപ്പുറം സംസ്ഥാനപാതയെ മുറിക്കുന്നുണ്ട്


വൈപ്പിൻ - പള്ളിപ്പുറം സംസ്ഥനപാതയെ മുറിച്ച് കടന്നുപോകുന്ന തോടുകൾ
മുൻപ് ഇത് അധികം വാഹനങ്ങൾ ഇല്ലാത്ത ഒരു പാതയായീരുന്നു വൈപ്പിൻ - പള്ളിപ്പുറം സംസ്ഥാനപാത. എന്നാൽ മാല്യങ്കരപാലം വന്നതോടെ കൊടുങ്ങല്ലൂർ തൃശൂർ ഭാഗങ്ങളിൽ നിന്നുള്ളതുൾപ്പടെ വടക്കൻ സ്ഥലങ്ങളിൽ നിന്നുള്ള ആളുകൾക്ക് എറണാകുളത്തേയ്ക്ക് എത്താൽ എളുപ്പമുള്ള മാർഗ്ഗമായി വൈപ്പിൻ - പള്ളിപ്പുറം പാതമാറി. അങ്ങനെ ലോകത്തിൽ ഏറ്റവും ജനസാന്ദ്രതയുള്ള ദ്വീപുകളിൽ ഒന്നായ വൈപ്പിനിലെ ഈ വീതികുറഞ്ഞ പാതയിലൂടെ നിരവധി വാഹനങ്ങൾ കടന്നുപോകുന്ന അവസ്ഥയായി. ഒരു ചെറിയ സമയത്തെ ബ്ലോക്ക് പോലും വാഹനങ്ങളുടെ വലിയ നിരതന്നെ സൃഷ്ടിക്കുന്ന അവസ്ഥ. റോഡിനു അല്പം വീതി കൂടിയെങ്കിലും ഗതാഗതക്കുരുക്കിനു പലപ്പോഴും കുറവില്ലാതെ വന്നു. ഇതിൽ ഏറ്റവും ദുർഘടമായിരുന്നത് മുകളിൽ പറഞ്ഞ തോടുകൾക്ക് കുറുകെയുള്ള വീതികുറഞ്ഞ പാലങ്ങൾ ആയിരുന്നു. വൈപ്പിനിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാൻ ഈ പാലങ്ങളുടെ വീതികൂട്ടുക എന്നതല്ലാതെ മറ്റു പോംവഴി ഇല്ലാതായപ്പോൾ അതിനായുള്ള പല സമരങ്ങളും സമ്മർദ്ദങ്ങളും ഉണ്ടായി. ഒടുവിൽ തീരെ വീതികുറഞ്ഞ ഒൻപത് പാലങ്ങൾ വീതികൂട്ടി പുനർ നിർമ്മിക്കാൻ തീരുമാനമായി. നിലവിലുള്ള പാലത്തിനോട് ചേർന്ന് ആദ്യം ഒരു പാലം നിർമ്മിക്കുക പിന്നെ നിലവിലെ പാലം പൊളിച്ചുമാറ്റുകയും പുതിയപാലത്തിലൂടെ ഗതാഗതം ആരംഭിക്കുകയും ചെയ്യുക. എന്നിട്ട് പഴയപാലം ഇരുന്ന സ്ഥലത്ത് പുതിയപാലത്തോട് ചേർന്ന് പാലം നിർമ്മിക്കുക. അതാണ് നടപ്പിലാക്കാൻ ഉദ്ദേശിച്ച പദ്ധതി. ഈ പദ്ധതി അനുസരിച്ചു തന്നെ ഏഴുപാലങ്ങളും പുനർനിർമ്മിച്ചു. റോഡിനേക്കാൾ ഇരട്ടി വീതി പാലങ്ങൾക്ക് ഉണ്ടായി. 

കുഴുപ്പിള്ളിയിൽ പഴയപാലം പൊളിച്ചുമാറ്റുന്ന ജോലികൾ നടക്കുന്നു. പുതിയ പലത്തിലൂടെകടന്നുപോകുന്ന വാഹനങ്ങളും കാണാം
പല പ്രശ്നങ്ങൾമൂലം രണ്ട് പാലങ്ങൾ എടവനക്കാട് പഞ്ചായത്തിലെ പഴങ്ങാട് പാലവും കുഴുപ്പിള്ളി പഞ്ചായത്തിലെ കുഴുപ്പിള്ളി പാലവും. സ്ഥലം ഏറ്റെടുക്കുന്നതിന്റെ നഷ്ടപരിഹാരവും പാലത്തിന്റെ സമീപത്തുള്ള വഴി അടഞ്ഞുപോകുന്നതു സംബന്ധിച്ച തർക്കവും ആണ് ഈ രണ്ട് പാലങ്ങളുടെ പുനർനിർമ്മാണം വൈകുന്നതിന്റെ കാരണങ്ങൾ. ഇപ്പോൾ ഈ രണ്ട് പാലങ്ങളൂടെയും പുനർ നിർമ്മാണം ആരംഭിച്ചിട്ടുണ്ട്. സമാന്തരമായ പലാങ്ങൾ പണിപൂർത്തിയാക്കി. കുഴുപ്പിള്ളി പാലത്തിൽ പുതിയ പാലത്തിലൂടെ ഗതാഗതം ആരംഭിക്കുകയും പഴയപാലം പൊളിച്ചു മാറ്റുന്നതിനുള്ള നടപടികൾ തുടങ്ങുകയും ചെയ്തു. 

ഇനിയാണ് പ്രധാനപ്രശ്നം. കുഴുപ്പിള്ളിയിൽ ഒന്നാംഘട്ടം പണിപൂർത്തിയായി ഗതാഗതം അതിലൂടെ തിരിച്ചുവിട്ടു. പഴയപാലം പൊളിച്ചുതുടങ്ങി. പുതിയതായി പണിതപാലത്തിനു വീതി വളരെ കുറവാണ്. രണ്ടാഘട്ടം പൂർത്തിയാകുമ്പോഴെ പാലത്തിനു പൂർണ്ണമായ വീതി ഉണ്ടാകൂ. ഇപ്പോൾ ഒരു ബസ്സ് പാലത്തിൽ കറിയാൽ പിന്നെ ഒരാൾക്ക് നടക്കാനുള്ള സ്ഥലം ഉണ്ടാകില്ല. അതാണ് അവസ്ഥ. പാലത്തിനു ഏതാനും മീറ്ററുകൾ അകലെ ഒരു ഹയർ സെക്കന്ററി സ്ക്കൂളും ഒരു യു പി സ്ക്കൂളും ഉണ്ട്. സെന്റ് അഗസ്റ്റിൻസ് ഹയർ സെക്കന്ററി സ്ക്കൂൾ, സെന്റ് ഗ്രിഗറീസ് യു പി സ്ക്കൂൾ. കുഴുപ്പിള്ളി പഞ്ചായത്തിലെ തന്നെ ഏക ഹയർ സെക്കന്ററി സ്ക്കൂൾ. നിരവധികുട്ടികൾ ആണ് ഇവിടെ പഠിക്കുന്നത്. അധികവും ഈ ഗ്രാമത്തിലെ തന്നെ സാധാരണക്കാരായവരുടെ മക്കൾ. നടന്നും സൈക്കിളിലും സ്ക്കൂളിൽ എത്തുന്നവർ. ഞാനും ഇതേ സെന്റ് ഗ്രിഗറീസിലെ പൂർവ വിദ്യാർത്ഥിയാണ്. സ്കൂൾ വിട്ടാൽ വടക്കുഭാഗത്തു നിന്നും വരുന്ന കുട്ടികൾ കൂട്ടമായി ഈ പാലം കടന്ന് വേണം അപ്പുറം എത്താൻ. ഇപ്പോഴും അവർ പൊളിച്ചു തുടങ്ങിയ പഴയപാലത്തിലൂടെ നടന്നാണ് അപ്പുറം എത്തുന്നത്. ഈ പാലം പൂർണ്ണമായും പൊളിച്ചു കഴിഞ്ഞാൽ ഈ കുട്ടികളുടെ മാത്രമല്ല പ്രായമായവരുടേയും യാത്ര വളരെ അപകടം പിടിച്ചതാവും. പുതിയ പാലത്തിൽ എന്തായാലും കാൽനടക്കാർക്ക് പോകാൻ സാധിക്കില്ല. 


പുതിയ പാലത്തിലേയ്ക്ക് പ്രവേശിക്കുന്ന വാഹനങ്ങൾ
ഈ വിഷയത്തിൽ ഏക പരിഹാരമാർഗ്ഗം പണിനടക്കുന്ന പാലത്തിനു പടിഞ്ഞാറുവശത്തായി ഒരു നടപ്പാത ഉണ്ടാക്കുക എന്നതാണ്. ഈ പ്രശ്നം പാലം പണിയുന്ന ഘട്ടത്തിൽ മുൻകൂട്ടിക്കാണാൻ ബന്ധപ്പെട്ടവർക്ക സാധിക്കാതെ പോയി. പഴയപാലം പൊളിച്ചു മാറ്റുന്നതിനു മുൻപ് ഈ വിഷയത്തിനു പരിഹാരം ഉണ്ടാക്കേണ്ടതായിരുന്നു. ഇനിയെങ്കിലും അധികാരികൾ ഉണർന്നു പ്രവർത്തിക്കും എന്ന് കരുതുന്നു. എടവനക്കാട്ടും ഇപ്പോൾ പഴപാലത്തിലൂടെ ആണ് ഗതാഗതം നടക്കുന്നത്. ഒന്നാംഘട്ടം പാലം പൂർത്തിയായിട്ടുണ്ട്. രണ്ടാംഘട്ടം തുടങ്ങുന്നതിനു മുൻപേ അവിടേയും നടപ്പാത ആവശ്യമായി വരും. നിലവിലെ പാലം പൊളിക്കുന്നതിനു മുൻപ് അവിടേയും ഈ കാര്യത്തിൽ തീരുമാനം ഉണ്ടാകണം. വൈപ്പിനിൽ തന്നെ ഏറ്റവും അധികം വിദ്യാർത്ഥികൾ പഠിക്കുന്ന ഹയർ സെക്കന്ററി സ്ക്കൂൾ ആണ് ആ പാലത്തിനു മുൻപുള്ളത്. മൂവായിരത്തോളം വിദ്യാർത്ഥികൾ പഠിക്കുന്ന ഹിദായത്തുൾ ഇസ്ലാം ഹയർ സെക്കന്ററി സ്ക്കൂൾ. അപകടങ്ങൾ ഉണ്ടായിട്ട് വിലപിക്കുന്നതിൽ അർത്ഥമില്ല. അത് ഉണ്ടാകാതെ നോക്കുക എന്നതാണ് പ്രധാനം. അതുകൊണ്ട് തന്നെ പ്രായമായവർക്കും വിദ്യാർത്ഥി-വിദ്യാർത്ഥിനികൾക്കും കാൽനടക്കാർക്കും സുരക്ഷിതമായി യാത്രചെയ്യാൻ സാധിക്കുന്ന വിധത്തിൽ ഒരു നടപ്പാത ഈ രണ്ട് സ്ഥലങ്ങളിലും ഉണ്ടാകണം എന്ന് പറയുന്നത്. വൈപ്പിൻ എം എൽ എ കൂടിയായ എസ് ശർമ്മ എംഎൽഎ മുൻകൈ എടുത്ത് പൊതുമരാമത്ത് വകുപ്പ് മന്ത്രി G Sudhakaran അവർകളുടെ ശ്രദ്ധയിൽ ഈ വിഷയം കൊണ്ടുവന്ന് നടപ്പാത നിർമ്മാണത്തിനാവശ്യമായ ഭരണാനുമതിയും ഫണ്ടും ലഭ്യമാക്കുന്നതിനുള്ള സത്വരനടപടികൾ സ്വീകരിക്കും എന്ന് കരുതുന്നു.

Thursday 24 November 2016

നോട്ട് അസാധുവാക്കൽ

കഴിഞ്ഞ എട്ടാം തീയതി (08/11/2016) രാത്രി 8 മണിയോടെ രാഷ്ട്രത്തോടായി നടത്തിയ ഒരു പ്രഖ്യാപനത്തിലൂടെ അഞ്ഞൂറിന്റേയും ആയിരത്തിന്റേയും നോട്ടുകൾ അസാധുവാക്കി കൊണ്ടുള്ള സർക്കാരിന്റെ പ്രഖ്യാപനം പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുകയുണ്ടായി. ഇതിനെ തുടർന്ന് രാജ്യത്തെമ്പാടും സാധാരണക്കാരും അല്ലാത്തവരും ആയ ജനങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്ന ബുദ്ധിമുട്ടുകൾ ആണല്ലൊ ഇപ്പോൾ എല്ലായിടത്തും ചർച്ചാവിഷയം. നോട്ട് അസാധുവാക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ എന്റെ ചിന്താഗതികൾ ഇവിടെ രേഖപ്പെടുത്താം എന്ന് കരുതുന്നു.

നോട്ട് അസാധുവാക്കുക എന്ന സർക്കാർ തീരുമാനത്തോടും ഈ തീരുമാനത്തിലൂടെ  കൈവരിക്കാൻ സാധിക്കും എന്ന് സർക്കാർ കരുതുന്ന ലക്ഷ്യങ്ങളോടും എനിക്ക് അനുകൂലമായ നിലപാടാണ് ഉള്ളത്. സർക്കാരിന്റെ ഈ തീരുമാനത്തെ പിന്തുണയ്ക്കുന്നു. ഈ പ്രഖ്യാപനം ധൃതിപിടിച്ചുള്ളതാണെന്ന ചിന്താഗതിയും എനിക്കില്ല. മുൻകൂട്ടി അറിയിച്ച് നോട്ടുകൾ പിൻവലിച്ചാൽ ഉദ്ദേശിക്കുന്ന ലക്ഷ്യം നേടാൻ കഴിയും എന്ന് കരുതുന്നില്ല. 

ഈ തീരുമാനം ഞാൻ ഉൾപ്പടെയുള്ള വലിയൊരു വിഭാഗം ജനങ്ങൾക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നു എന്ന സത്യത്തിൽ നിന്നും മുഖം തിരിക്കാനും ഉദ്ദേശമില്ല. ചെറിയ ബുദ്ധിമുട്ടുകളും വിഷമതകളും അല്ല ജനങ്ങൾക്ക് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. പണം ലഭിക്കാത്തതു മൂലം പല സ്ഥലങ്ങളിലും ആളുകൾ മരിക്കുന്നുണ്ട്. യഥാസമയം ചികിത്സകിട്ടാതെ, അതിനുള്ള പണം കൈയ്യിലുണ്ടായിട്ടും ആ നോട്ടുകൾ മാറി പുതിയ നോട്ടുകൾ ആക്കാൻ കഴിയാതെ വരുന്നതു കൊണ്ട് പലരും മരണപ്പെടുന്നുണ്ട്. നോട്ടുകൾ മാറിയെടുക്കാനുള്ള ക്യൂവിൽ നിന്നും ആളുകൾ മരിക്കുന്നു. വിവാഹങ്ങൾക്ക് പണം ലഭിക്കുന്നില്ല. ഫീസടക്കാൻ നിർവ്വാഹമില്ലാതെ ചിലർ ആത്മഹത്യ ചെയ്യുന്നു. അങ്ങനെ സമൂഹത്തിന്റെ വിവിധ മേഖലകളിൽ ഉള്ളവർക്ക് വിവിധങ്ങളായ പ്രശ്നങ്ങൾ ആണ് നേരിടേണ്ടി വരുന്നത്. തീർച്ചയായും ഇതെല്ലാം സങ്കടകരം തന്നെയാണ്. അതിനൊപ്പം തന്നെ ചിലതെല്ലാം ഒഴിവാക്കാൻ സാധിക്കുന്നതും ആയിരുന്നു. കോളേജ് ഫീസ്, വിവാഹാവശ്യങ്ങൾ, ചികിത്സ എന്നിവയ്ക്കുള്ള പണം ചെക്കായോ ഡ്രാഫ്റ്റായോ സ്വീകരിക്കാൻ ബന്ധപ്പെട്ട സ്ഥാപനങ്ങൾ തയ്യാറാവണമായിരുന്നു. അങ്ങനെ ചെയ്താൽ ചില മരണങ്ങൾ / ആത്മഹത്യകൾ ഒഴിവാക്കാൻ സാധിക്കുമായിരുന്നു. അതുണ്ടായില്ല എന്നത് വേദനാജനകം ആണ്. സർക്കാരിന്റെ ഈ തീരുമാനം വന്നതിനു ശേഷം ഇന്നേ സമയം വരെ രാജ്യത്തൊട്ടാകെ എൺപതോളം മരണങ്ങൾ നോട്ട് അസാധുവാക്കിയതുകൊണ്ട് സംഭവിച്ചു എന്നാണ് വിവിധ മാദ്ധ്യമങ്ങൾ  റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

ഞാൻ മനസ്സിലാക്കുന്നത് സർക്കാരിന്റെ ഈ തീരുമാനം രാജ്യത്തിന്റെ വികസനത്തിനും കള്ളപ്പണത്തിന്റേയും കള്ളനോട്ടിന്റേയും വ്യാപനം തടയുന്നതിനും ലക്ഷ്യമിട്ടുള്ളതാണ്. കള്ളപ്പണം കൈവശം സൂക്ഷിച്ചിരിക്കുന്നവരെ ലക്ഷ്യമിട്ടുള്ളതാണ് ഈ നടപടികൾ എങ്കിലും ഇത് ബാധിച്ചിരിക്കുന്നത് അത്തരക്കാരെ മാത്രമല്ല. സാധാരണക്കാരായ വലിയൊരു വിഭാഗം ജനങ്ങളെയും ആണ്. ഞാൻ മനസ്സിലാക്കുന്നത് ഇതൊരു ഫിൽട്ടറിങ്ങ് പ്രോസസ്സ് ആണെന്നാണ്.  കള്ളപ്പണം കണ്ടെത്തുന്നതിനുള്ള ഒരു അരിച്ചെടുക്കൽ പ്രക്രിയ. അരിപ്പയുടെ കണ്ണികൾ എത്രമാത്രം ചെറുതാവുന്നുവോ അത്രയും ഫലം കൂടുതൽ ലഭിക്കും. എന്നാൽ സാധാരണക്കാരായ ആളുകൾക്കുണ്ടാവുന്ന ബുദ്ധിമുട്ടുകൾ അതിനനുസരിച്ച് കൂടുകയും ചെയ്യും. കണ്ണികൾ വലുതാവുംന്തോറും ഫലം കുറയുകയും എന്നാൽ ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ കുറയുകയും ചെയ്യും. അതിനാൽ തന്നെ ഒരു സന്തുലിതമായ നിലപാട് ഈ വിഷയത്തിൽ സർക്കാരിനും ഉണ്ടാകേണ്ടത് ആവശ്യമാണ്. 

സർക്കാർ സ്വീകരിച്ച നടപടികൾ നൂറുശതമാനം പിഴവുകൾ ഇല്ലാത്തതാണെന്ന അഭിപ്രായം എനിക്കില്ല. വലിയ നോട്ടുകൾ പിൻവലിച്ചപ്പോൾ ചെറിയ നോട്ടുകളുടെ ലഭ്യത ഉറപ്പാക്കുന്നതിൽ സർക്കാരിനു വീഴ്ച സംഭവിച്ചിട്ടുണ്ട്. അതു പോലെ പുതുതായി പുറത്തിറക്കിയ രണ്ടായിരം രൂപ നോട്ടുകൾ വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുമുണ്ട്. അഞൂറു രൂപ നോട്ടുകൾ ആകട്ടെ ഇതുവരെ ലഭ്യമായിട്ടും ഇല്ല. ഇങ്ങനെ നോട്ടുകൾ ലഭ്യമാകാത്തത് ഞാൻ ഉൾപ്പടെയുള്ള ആളുകൾക്കുണ്ടാക്കുന്ന ബുദ്ധിമുട്ടുകളും ചെറുതല്ല. നോട്ടുകളുടെ വിനിമയത്തിൽ ഭൂരിഭാഗവും ആശ്രയിച്ചിരിക്കുന്ന ഒരു വിപണിയിൽ നോട്ടുകളുടെ ലഭ്യതയിൽ പെട്ടന്നുണ്ടാകുന്ന വലിയ കുറവ് തീർച്ചയായും ചെറുതല്ലാത്ത പ്രശ്നങ്ങൾ ഉണ്ടാക്കും എന്നതിൽ തർക്കമില്ല. 

ഈ വിധത്തിൽ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന പ്രശ്നങ്ങളെ രാഷ്ട്രീയ ലാഭത്തിനു ഉപയോഗിക്കുന്നവരോടും ചിലത് പറയാനുണ്ട്. കഷ്ടപ്പെട്ട് സമ്പാദിച്ച പണം ബാങ്കിലിട്ടത് തിരികെ എടുക്കാൻ ചെല്ലുന്നവരെ പോലീസ് തല്ലുന്നു. ചാപ്പ കുത്തുന്നു. കഷ്ടപ്പെട്ട് സമ്പാദിച്ച പണം സർക്കാർ പിടിച്ചു വെയ്ക്കുന്നു. ജനങ്ങളുടെ സമ്പാദ്യം സർക്കാർ പിടിച്ചുവെച്ചു കൊണ്ട് ജങ്ങളെ ദുരിതത്തിലേയ്ക്ക് തള്ളിവിടുകയാണ്. ആത്മഹത്യ ചെയ്യാൻ നിർബന്ധിതമാക്കുകയാണ് എന്നെല്ലാം പലരും എഴുതിക്കണ്ടു. ഈ മരണങ്ങൾ കണ്ട് എന്തുകൊണ്ട് ഞെട്ടുന്നില്ല? ഇങ്ങനെ പല ചോദ്യങ്ങൾ കേൾക്കുന്നുണ്ട്. ബി ജെ പി എന്ന രാഷ്ട്രീയപ്രസ്ഥാനത്തോട് ചായ്‌വ് പുലർത്തുന്ന വ്യക്തികൂടി ആയതിനാൽ കടുത്ത പല വിമർശനങ്ങളും കേട്ടു. പക്ഷെ ഇതെല്ലാം കണ്ടും കേട്ടും ഞെട്ടാത്തത് ഇത്തരം സംഭവങ്ങൾ ആദ്യമായി കാണുകയല്ല എന്നതുകൊണ്ടാണ്. സർക്കാർ നയങ്ങൾ വികസന പദ്ധതികൾ എന്നിവയുടെ പേരിൽ വ്യക്തികളുടെ സ്വത്തുക്കൾ സർക്കാർ പിടിച്ചെടുക്കുന്നതും വ്യക്തികളെ കുടുംബങ്ങളെ വഴിയാധാരം ആക്കുന്നതും അതുമൂലം പലരും ആത്മഹത്യചെയ്യുന്നതും  എല്ലാം ഇതിനുമുൻപും കണ്ടിട്ടുണ്ട്. അത്രത്തോളം ഗുരുതരം അല്ല ഇപ്പോഴത്തെ സ്ഥിതി എന്നാൺ് എന്റെ നിഗമനം. 


എന്റെ നാടായ എറണാകുളം ജില്ലയിൽ വർഷങ്ങൾക്ക് മുൻപ് രാജ്യത്തിന്റെ വികസനത്തിനു വേണ്ടി കുടിയൊഴിപ്പിക്കപ്പെട്ട മൂലമ്പള്ളി എന്ന ഗ്രാമത്തിലെ 316 കുടുംബങ്ങളുടെ ദുരവസ്ഥ മുകളിലെ വീഡിയോയിൽ കാണാം. നാടിന്റെ വികസനത്തിനു വേണ്ടി സർക്കാർ നൽകുന്ന നഷ്ടപരിഹാരം സ്വീകരിക്കാൻ തയ്യാറാകാതിരുന്ന അവരെ അവർ ജനിച്ചു വളർന്ന, അവരുടെ സമ്പാദ്യങ്ങൾ ഉള്ള, അവർ അദ്ധ്വാനിച്ച് പണിതുയർത്തിയ വീട്ടിൽ നിന്നും അന്നത്തെ സർക്കാർ ഇറക്കിവിടുകയായിരുന്നു. അവരുടെ കുട്ടികളുടെ പാഠപുസ്തകങ്ങൾ ഉൾപ്പടെ അന്ന് നശിപ്പിക്കപ്പെട്ടു. അങ്ങനെ കുടിയൊഴിപ്പിക്കപ്പെട്ട ആളുകളിൽ നല്ലൊരു ഭാഗം ഇന്നും മതിയായ പുനരധിവാസം ഇല്ലാതെ ഷെഡുകളിൽ കഴിയുന്നുണ്ട്. അവരുടെ ആറു വർഷങ്ങൾ കഴിഞ്ഞുള്ള ദുരവസ്ഥ ഇവിടെ എഴുതിയിട്ടുണ്ട്. അന്ന് വീട്ടിൽ നിന്നും ഇറക്കിവിടപ്പെട്ടവരിൽ പലരും വഴിയാധാരമായി തന്നെ ആണ് മരിച്ചത്. അതുപോലെ ആറന്മുളയിൽ വിമാനത്താവളത്തിനു വേണ്ടി ഒരു പ്രദേശമാകെ വ്യവസായമേഖലയായി പ്രഖ്യാപിച്ചപ്പോൾ ഒരു വലിയ വിഭാഗത്തിന്റെ വസ്തുവകകൾ ആണ് മരവിപ്പിക്കപ്പെട്ടത്. പശ്ചിമബംഗാളിൽ സിങ്കൂരിൽ ടാറ്റയ്ക്കായി ഭൂമിയേറ്റെടുത്തപ്പോൾ എത്ര ഭീകരമായാണ് ഭരണകൂടം ജനങ്ങളെ നേരിട്ടത്. കേരളത്തിൽ തന്നെ വിമാനത്താവളം, ദേശീയപാതകൾ, അതുപോലെ മറ്റു വികസന പദ്ധതികൾ എന്നിവയ്ക്കായി സർക്കാർ നോട്ടിഫിക്കേഷൻ ഇറക്കി മരവിപ്പിച്ചിട്ടിരിക്കുന്ന സ്ഥലങ്ങൾ എത്ര ആളുകളുടെ ജീവിതമാണ് കഷ്ടത്തിലാക്കുന്നത്. എത്ര ആളുകളുടെ സ്വപ്നങ്ങൾ ആണ് ഇല്ലാതാക്കുന്നത്. ഇന്ത്യയിൽ ഏത് രാഷ്‌ട്രീയ പാർട്ടി ഭരിക്കുന്ന സ്ഥലമായാലും ഇതുപോലുള്ള വിഷമതകൾ നേരിടുന്ന ജനവിഭാഗങ്ങൾ ധാരാളമുണ്ട്. നോട്ട് അസാധുവാക്കൽ കൊണ്ടുണ്ടായിട്ടുള്ള സ്ഥിതി ഇത്രയും ഗുരുതരമാണെന്ന് ഞാൻ കരുതുന്നില്ല.

മുകളിൽ പറഞ്ഞ സംഗതി ഒരു പ്രദേശത്തെ കുറെ ആളുകളെ മാത്രം ബാധിക്കുന്നതാണെങ്കിൽ നോട്ട് അസാധുവാക്കൽ മൂലമുണ്ടായിട്ടുള്ള ദുരിതങ്ങൾ രാജ്യവ്യാപകമായി തന്നെ ജങ്ങളെ ബാധിക്കുന്നതാണ്. അത് പരിഹരിക്കുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിക്കുന്നുണ്ടെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ഇന്ത്യയിലെ ജനാധിപത്യ സംവിധാനത്തിൽ വിശ്വാസമുള്ളതു കൊണ്ട് ജനങ്ങളെ വിശ്വാസത്തിൽ എടുക്കുന്ന, ജനപിന്തുണ ലഭിക്കുന്ന പ്രവർത്തനങ്ങൾ നരേന്ദ്ര മോദി സർക്കാർ കാഴ്ചവെയ്ക്കും എന്നുതന്നെ വിശ്വസിക്കുന്നു. അങ്ങനെ ചെയ്തില്ല എങ്കിൽ പശ്ചിമ ബംഗാളും കമ്മ്യൂണിസ്റ്റ് പാർട്ടികളും നമുക്ക് മുൻപിൽ ഉദാഹരണമായി ഉണ്ട്. നോട്ട് അസാധുവാക്കൽ മൂലമുണ്ടായ ബുദ്ധിമുട്ടുകൾ ലഘൂകരിക്കുന്നതിനുള്ള നടപടികൾ സർക്കാരിൽ നിന്നും ഉണ്ടാകും എന്ന് ഉറച്ച വിശ്വാസത്തോടെ ഈ കുറിപ്പ് അവസാനിപ്പിക്കുന്നു.

Monday 7 November 2016

സിനിമാ പ്രാന്ത്

കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ പ്ലസ്സിൽ നടന്ന ചില ചർച്ചകൾ കണ്ടു. വിഷയം സിനിമയും ടോറന്റും പറസിയും തന്നെ ആയിരുന്നു. അല്പം വ്യത്യസ്തമായ ഒന്നാണ് ഞാൻ ചിന്തിക്കുന്നത്. അങ്ങനെ ചിന്തിക്കാൻ കാരണം കഴിഞ്ഞ ഏതാനും ആഴ്ചകളായി പറവൂരിൽ പ്രഭൂസ് എന്ന തീയറ്ററിൽ പുലിമുരുഗൻ കാണാനുള്ള ജനങ്ങളുടെ ആവേശം ആണ്. എന്റെ വീട്ടിൽ നിന്നും ഏഴോ എട്ടോ കിലോമീറ്റർ അകലെയാണ് പ്രഭൂസ് തീയറ്റർ കഴിഞ്ഞ ഏതാനും ആഴ്ചകളിലെ ഒഴിവു ദിവസങ്ങളിൽ വലിയ തിരക്കാണ്. ഇന്നലെ ഉച്ചയ്ക്ക്  ഞാൻ തീയറ്ററിനു മുന്നിലൂടെ പോകുമ്പോൾ മാറ്റിനി കാണാൻ വലിയ ജനക്കൂട്ടം ഉണ്ട്. തീയറ്ററിന്റെ ഗേറ്റ് തുറന്നിട്ടില്ല. കുറെക്കഴിഞ്ഞ ഞാൻ മടങ്ങിപോകുമ്പോൾ ആ ജനക്കൂട്ടത്തിൽ കുറെ ആളുകൾ ടിക്കറ്റ് കിട്ടാതെ തീയറ്ററിനു വെളിയിൽ നിൽക്കുന്നുണ്ട്. അടുത്ത ഷോയ്ക്ക് ടിക്കറ്റ് കൊടുക്കുമ്പോളെ ഇനി കയറാൻ ഒക്കൂ. അവരെയൊക്കെ ഗെയ്റ്റിനു വെളിയിൽ ആക്കി തീയറ്ററുകാർ ഗേയ്റ്റ് അടച്ചിട്ടുണ്ട്. ഇനി അവർ മണിക്കൂറുകൾ കാത്തു നിൽക്കണം. അടുത്ത  ഷോ തുടങ്ങുന്നതിനു മുൻപ് ഗ്ഗേറ്റ് തുറക്കുമ്പോൾ ഇടിയിട്ട് അകത്തു കടന്ന് വീണ്ടും ക്യു നിന്ന് ടിക്കറ്റ് എടുക്കണം. ആ തവണയും ടിക്കറ്റ് കിട്ടണം എന്നില്ല. എന്റെ ബന്ധുക്കളിൽ ചിലർ തന്നെ കുട്ടികളേയും കൂട്ടി ഇതേ തീയറ്ററിൽ ഇതേ ചിത്രം കാണാൻ നാലു തവണ പോയിട്ടാണ് ടിക്കറ്റ് കിട്ടിയത്. 

എന്തുകൊണ്ടാണ് ആളുകൾക്ക് സിനിമ ഇത്രയും അവശ്യഘടകമായി തോന്നുന്നത്? ഒരു വിനോദോപാധിയായ സിനിമ ജീവിതത്തിൽ ഇത്ര അത്യന്താപേക്ഷിതമാണോ, ഈ ത്യാഗങ്ങൾ സഹിച്ച് കാണാൻ? 

വ്യക്തിപരമായി സിനിമ എന്ന കലയോട് ഈ ഭ്രാന്തമായ ആവേശം പണ്ടെ ഇല്ല. കുട്ടിക്കാലത്ത് അച്ഛനും അമ്മയും സിനിമയ്ക്ക് കൊണ്ടു പോയാലും ഞാൻ തീയറ്ററിൽ അധികം ഇരുന്നിട്ടില്ല. പിന്നെ അല്പം കൂടെ മുതിർന്നപ്പോൾ അവർ പോകുമ്പോൾ വിളിച്ചാലും പോകില്ല. ഞാനും അനിയനു വീട്ടിൽ ഇരുന്നു കളിക്കാനാണ് ഇഷ്ടപ്പെട്ടിരുന്നത്. കോളേജ് കാലഘട്ടത്തിൽ ഒരിക്കൽ ഏതോ സിനിമയ്ക്ക് പോയി ഇതേപൊലെ തിരക്കും ബഹളവും കഴിഞ്ഞ ടിക്കറ്റ് കിട്ടാതെ തിരിച്ചു പോന്നു. പിന്നെ ആകെ ഒരിക്കൽ മാത്രമാണ് കോളേജ് പഠനകാലത്ത് സിനിമ കാണാൻ തീയറ്ററിൽ പോയത്. അതും പ്രീഡിഗ്രീ പരീക്ഷ കഴിഞ്ഞ സമയത്ത് രൂപ് കി റാണി ചോരോം കാ രാജ ആണ് ആ സിനിമ എന്നാണ് ഓർമ്മ. പിന്നീട് പഠനകാലത്ത് സിനിമ കണ്ടിട്ടുണ്ടെങ്കിൽ അത് വിനോദയാത്ര പോകുന്ന അവസരത്തിൽ ഒരിക്കൽ ആവണം. 

സിനിമകൾ ഏറ്റവും കൂടുതൽ കണ്ടകാലഘട്ടം പഠനം കഴിഞ്ഞ 'അപ്രന്റീസായി' ജോലി ചെയ്യുന്ന സമയത്താണ്. അതിൽ അധികവും എറണാകുളം ശ്രീധർ തീയറ്ററിൽ ആണ്. പിന്നീട് ജോലിയിൽ പ്രവേശിച്ച ശേഷവും. ഞാൻ ഏറ്റവും അധികം സിനിമകൾ കണ്ട നഗരം തിരുവനന്തപുരം ആയിരിക്കണം. ജോലിയ്ക്കായി തിരുവനന്തപുരത്ത് വന്നാൽ വൈകീട്ട് 6 മണിയ്ക്കെങ്കിലും മടങ്ങാൻ സാധിച്ചില്ലെങ്കിൽ പിന്നെ എറണാകുളത്ത് എത്തിയാൽ വീട് എത്താൻ പറ്റില്ല. പിറ്റേന്ന് നേരം പുലരും വരെ എറണാകുളം ബസ് സ്റ്റാന്റിൽ കൊതുകടി കൊണ്ട് കഴിച്ചു കൂട്ടണം. ഇതൊഴിവാക്കാനുള്ള മാർഗ്ഗം സെക്കന്റ് ഷോ കഴിഞ്ഞ് തിരുവനന്തപുരത്തു നിന്നും ബസ് പിടിക്കുക എന്നതാണ്. അതിനായി തമ്പാനൂർ കെ എസ് ആർ ടി സി സ്റ്റാന്റിനു സമീപമുള്ള തീയറ്ററുകളിൽ ഏതെല്ലാം സിനിമ ആണെന്നു നോക്കി ഇഷ്ടം തോന്നുന്ന ഒരെണ്ണത്തിനു ടിക്കറ്റ് റിസർവ് ചെയ്യും. അങ്ങനെ റിസർവ് ചെയ്യാൻ സാധിക്കുന്ന തീയറ്ററുകളിൽ മാത്രമേ സിനിമയ്ക്ക് പോകാറുള്ളു.

പറഞ്ഞു വന്നത് സിനിമ എന്നത് കഷ്ടതകൾ സഹിച്ച് കാണേണ്ട ഒരു സംഗതിയാണെന്ന് എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല. ഒരു ഉപഭോകതാവ് എന്ന നിലയിൽ ഒരാൾ ഏറ്റവും അപമാനിക്കപ്പെടുന്ന സ്ഥലം സിനിമാ തീയറ്റർ ആണെന്നാണ് എന്റെ അനുഭവം. മറ്റു പല സ്ഥലങ്ങളിലും ഉപഭോക്താക്കൾ അവഗണിക്കപ്പെടുകയും അപമാനിക്കപ്പെടുകയും എല്ലാം ചെയ്യുന്നുണ്ട്. പക്ഷെ അവിടെ പലയിടത്തും ആവശ്യം നമ്മുടേതാകയാൽ ക്ഷമിക്കുന്നു. സിനിമ കണ്ടില്ല എന്നതു കൊണ്ട് ഒരാളുടെ ജീവിതത്തിൽ ഒന്നും സംഭവിക്കുന്നില്ല. എന്നിട്ടും എന്താണ് ഇത്രയും കഷ്ടതകൾ സഹിച്ച് സിനിമകാണാൻ ഒരാളെ പ്രേരിപ്പിക്കുന്ന ഘടകം? സിനിമാപ്രാന്തന്മാരുടെ അഭിപ്രായം അറിഞ്ഞാൽ കൊള്ളാം എന്നുണ്ട്.

Monday 31 October 2016

കേരള പോലീസ് അതിക്രമങ്ങൾ ഒക്‌ടോബർ 2016

പോലീസ് കസ്റ്റഡിയിൽ നടന്ന പീഡനങ്ങളും കൊലപാതകവും പുറമെ സമൂഹത്തിൽ പോലീസ് നടത്തിയ അതിക്രമങ്ങളും സംബന്ധിച്ച് 2016 ഒക്ടോബറിൽ വന്ന പത്രവാർത്തകൾ എന്റെ ശ്രദ്ധയിൽ പെട്ടത് ഇവിടെ ഷെയർ ചെയ്യുന്നു. പല മാദ്ധ്യമങ്ങളും വാർത്തകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാൽ ചില വാർത്തകൾ പ്രമുഖ മാദ്ധ്യമങ്ങൾ പോലും റിപ്പോർട്ട് ചെയ്തിട്ടില്ല. 

31/10/2016 (പരാതിക്കാർക്ക് പോലീസ് മർദ്ദനം)
കോഴിക്കോട്: ചേവായൂര്‍ പോലിസ് സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയ വീട്ടമ്മയ്ക്കും മക്കള്‍ക്കും ക്രൂരമര്‍ദ്ദനം. ചേവായൂര്‍ സ്വദേശി പുഷ്പയ്ക്കും മക്കളെയുമാണ് പൊലിസ് മര്‍ദ്ദിച്ചത്. അവശരായ ഇവരെ നാട്ടുകാര്‍ ഇടപ്പെട്ട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സ്വകാര്യബസ്സ് ജീവനക്കാര്‍ അധിക്ഷേപിച്ച് ബസ്സില്‍ നിന്നിറക്കിവിട്ടതിനെതിരെ പരാതി നല്‍കാനെത്തിയതായിരുന്നു ചേവായുര്‍ സ്വദേശിനി പുഷ്പ. എന്നാല്‍ പരാതി നല്‍കാനെത്തിയ ഇവരെ സ്വകാര്യ ബസ്സുകാരുടെ പക്ഷം ചേര്‍ന്ന് എസ്‌ഐ ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലിസ് മര്‍ദ്ദിക്കുകയായിരുന്നു. സംഭവമറിഞ്ഞ് പോലിസ് സ്റ്റേഷനിലെത്തിയ മകന് മനുപ്രസാദ്, ബന്ധു പ്രിന്റു, മകന്റെ സുഹൃത്ത് അഫ് ലഹ് എന്നിവരെയും പോലിസ് മര്‍ദ്ദിച്ചുവെന്നാണ് ആരോപണംപൊലിസ് സ്റ്റേഷന്‍ കോമ്പൗണ്ട് മുതല്‍ സ്റ്റേഷന്‍ വരെ പുഷ്പയേയും മക്കളെയും തല്ലുകയും വലിച്ചിഴച്ചതായും നാട്ടുകാരും പറയുന്നു.

മര്‍ദ്ദനത്തില്‍ പുഷ്പ ബോധരഹിതയായതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഇടപ്പെട്ട് ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം പരാതിക്കാര്‍ സിവില്‍ പൊലിസ് ഓഫിസര്‍മാരെ മര്‍ദ്ദിച്ചതായാണ് എസ്‌ഐയുടെ ആരോപണം. പൊലീസിന്റെ ക്രൂരതയ്‌ക്കെതിരെ ഡിവൈഎഫ്‌ഐ ചേവായൂര്‍ സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.

29/10/2016 (പോലീസ് കസ്റ്റഡിയിൽ ദളിത് യുവാവ് കൊല്ലപ്പെട്ടു)
കുണ്ടറ : പെറ്റിക്കേസില്‍ പോലീസ് കസ്റ്റഡിയില്‍ എടുത്ത ദളിത് യുവാവ് മരണപ്പെട്ടു. പെരിനാട് തൊണ്ടിറക്ക് മുക്കിനു സമീപം പുത്തന്‍വീട്ടില്‍ കുഞ്ഞുമോന്‍ എന്ന 39 കാരനാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വെച്ച് മരണപ്പെട്ടത്.
തലക്കേറ്റ അടിയാണ് മരണകാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഇക്കഴിഞ്ഞ ഒക്ടോബര്‍ 22 ശനിയാഴ്ച രാത്രി 1 മണിയോടെ കുഞ്ഞുമോനെ കുണ്ടറ പോലീസ് വീട്ടില്‍ നിന്ന് കസ്റ്റഡിയില്‍ എടുത്ത് കൊണ്ടുപോകുകയായിരുന്നു.
മദ്യപിച്ച് സ്‌കൂട്ടറോടിച്ചതിന് പിഴ അടയ്ക്കാത്തതിനുള്ള പെറ്റിക്കേസിന്റെ പേരിലാണ് കുഞ്ഞുമോനെ സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. വീടിനടുത്ത് തന്നെ താമസിക്കുന്ന കെ.പി.എം.എസ് പ്രവര്‍ത്തകനെയോ വക്കീലിനെയോ വിളിക്കാന്‍ പോലും കുഞ്ഞുമോനെ പോലീസ് അനുവദിച്ചില്ലെന്നും കുഞ്ഞുമോന്റെ അമ്മ ചെല്ലമ്മ പറയുന്നു.
പിറ്റേ ദിവസം രാവിലെ പിഴ തുകയായ 3000 രൂപ സ്റ്റേഷനിലെത്തി ഏല്‍പ്പിച്ചെന്നും തിരികെ വീട്ടിലെത്തിയ ശേഷം 10 മണിയോടെ സ്റ്റേഷനില്‍ ചെല്ലണമെന്ന് ആവശ്യപ്പെട്ട് വീണ്ടും ഫോണ്‍ വരികയായിരുന്നെന്നും കുഞ്ഞുമോന്റെ അമ്മ പറയുന്നു.
കുഞ്ഞുമോന് സുഖമില്ലെന്നും ആശുപത്രിയില്‍ കൊണ്ടുപോകണമെന്നും പോലീസുകാര്‍ പറഞ്ഞു. താലൂക്ക് ആശുപത്രിയില്‍ കൊണ്ടു ചെന്നപ്പോള്‍ ജില്ലാ ആശുപത്രിയില്‍ കൊണ്ട് പോകാന്‍ പറഞ്ഞു. കൊല്ലം ജില്ലാ ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു.
തിരുവനന്തപുരം ആശുപത്രയിലെ ഒരു ഡോക്ടര്‍ വന്ന്, ആരാണ് ഇയാളുടെ തലയ്ക്കടിച്ചതെന്ന് ചോദിച്ചപ്പോഴാണ്, മകന്റെ തലയ്ക്ക് ക്ഷതമേറ്റ വിവരം താനറിയുന്നതെന്നും ചെല്ലമ്മ പറഞ്ഞു.
ഒക്ടോബര്‍ 26 ബുധനാഴ്ച വൈകിട്ടാണ് മെഡിക്കല്‍ കോളേജില്‍ വെച്ച് കുഞ്ഞുമോന്‍ മരിക്കുന്നത്. തന്റെ മകന്‍ ആര്‍ക്കും ഒരു ഉപദ്രവും ചെയ്തിട്ടില്ലെന്നും പോലീസ് അറസ്റ്റ് ചെയ്ത് കൊണ്ടുപോയി ഇത്തരത്തില്‍ മര്‍ദ്ദിച്ചത് എന്തിനാണെന്ന് അറിയില്ലെന്നും ചെല്ലമ്മ പറയുന്നു.
ഇതുവരെ ഒരു പോലീസ് കേസ് പോലും കുഞ്ഞുമോന്റെ പേരിലില്ലെന്ന് നാട്ടുകാരും പറയുന്നു. പോലീസ് കസ്റ്റഡിയിലുണ്ടായിരുന്ന കുഞ്ഞുമോനെ ജില്ലാ ആശുപത്രിയില്‍ ഉപേക്ഷിച്ച് പോലീസുകാര്‍ സ്ഥലം വിടുകയായിരുന്നു. കുഞ്ഞുമോന്റെ മരണത്തിന് ഉത്തരവാദികളായവര്‍ ഇപ്പോഴും സര്‍വീസില്‍ തുടരുകയാണെന്നും ഇവര്‍ക്കെതിരെ നടപടി വേണമെന്നും ബന്ധുക്കളും നാട്ടുകാരും ആവശ്യപ്പെട്ടു


23/10/2016 (പോലീസ് കസ്റ്റഡിയിൽ കൊല്ലത്ത് ദളിത് യുവാക്കൾക്ക് ക്രൂരമർദ്ദനം)


KOLLAM: Two Dalit men have alleged police brutality, saying that they were subjected to third-degree torture at two police stations over a theft case.The men, who were undergoing treatment at the Kollam District Hospital, have alleged that they were tortured for at least about five days at Kollam West and Anchalummoodu Police Stations. According to the victims, Rajeev (31) and Shibu (40) of Thrikkaruva, they were taken into custody last Sunday by the police and were released only on Friday. The police termed the charges as baseless and said the youths were only taken for questioning.When the incident became a matter of discussion in the media, Kollam City Police Commissioner S Satheesh Bino entrusted Kollam ACP George Koshy with the task of inquiring into the matter.

“For the past five days, we were being subjected to various torturing methods at the two police stations. We were taken into custody by some policemen in mufti last Sunday.

They took me from the hotel where I work as a daily wage worker without citing any reason. After reaching the Anchalummoodu Station, they said that I had been taken into custody in relation to a complaint of theft. Then some policemen asked me to undress and they resorted to beating me. In the midst of the beating, they inquired about Shibu, who is my relative. After some time they brought Shibu too into the cell and repeated the torture,” Rajeev said.The men alleged that due to the torture, they had suffered injuries in their private parts and were also experiencing severe pain in their limbs.

According to Rajeev, when they were held in custody, they were denied legal assistance and the permission to see their family members. “When our family arrived at the station, the police threatened them and turned them back. After five days, they released us without filing any case. We still don’t know why we were taken into custody and tortured,” Rajeev adds.

The victims said that they would cite the harrowing experience at the two police stations, to submit a complaint with the Kerala State Human Rights Commission, Police Complaints Authority, Chief Minister and Kerala Police Chief.

16/10/2016 (തിരുവനന്തപുരം കഠിനംകുളത്ത് ദളിത് യുവാവിനു പോലീസ് കസ്റ്റഡിയിൽ മർദ്ദനം)
ദളിത് യുവാവിനെ പോലീസ് മര്‍ദ്ദിച്ചതായി പരാതി. തിരുവനന്തപുരം കഠിനംകുളം പുതുവന്‍ കോളനി സ്വദേശി സജിത്ത് (23)നെയാണ്  പോലീസ് മര്‍ദ്ദിച്ചത്. 14-ാം തിയതി പുലര്‍ച്ചെ രണ്ടുമണിക്കാണ് മത്സ്യ ലോറി ഡ്രൈവറായ സജിത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. കഠിനംകുളം സ്വദേശിനിയായ സ്ത്രീയേയും ഭര്‍ത്താവിനേയും 13-ാം തിയതി രാത്രി വീട്ടില്‍ കയറി മര്‍ദ്ദിക്കാന്‍ ശ്രമിച്ചുവെന്ന സ്ത്രീയുടെ പരാതിയെത്തുടര്‍ന്നാണ് യുവാവിനെ കസ്റ്റഡിയിലെടുത്തത്.

സ്റ്റേഷനിലെത്തിച്ച യുവാവിനെ എസ്‌ഐ ഹേമന്ദ് ക്രൂരമായി മര്‍ദ്ദിച്ചുവെന്നാണ് പരാതി. സജിത്ത് ഇപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. സജിത്തിന്റെ വലതുകൈയ്ക്ക് പൊട്ടലുള്ളതായാണ് ലഭ്യമായ വിവരം.യുവാവിന് പോലീസ് മര്‍ദ്ദനമേറ്റ വിവരം ലഭിച്ചതിനെത്തുടര്‍ന്ന് സജിത്തിനെ ഉമ്മന്‍ചാണ്ടിയടക്കമുളള നേതാക്കള്‍ ആശുപത്രിയില്‍ സന്ദര്‍ശിച്ചു.

എന്നാൽ ദളിത് യുവാവിനെ മർദ്ദിച്ച സംഭവം കെട്ടിച്ചമച്ചതാണെന്ന് കഠിനംകുളം എസ്‌ഐ ഹേമന്ദ് പറഞ്ഞു. സജിത്തും മറ്റ് നാലുപേരും ചേര്‍ന്ന് കഠിനംകുളം സ്വദേശിനിയായ യുവതിയുടെ വീട്ടിലെത്തി അവരെ അസഭ്യം പറയുകയും ഭര്‍ത്താവിനെ മര്‍ദ്ദിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. ആ സ്‌ത്രീയുടെ പരാതിയിൻമേലാണ് സജിത്തിനെ കസ്റ്റഡിയിലെടുത്തത്- പോലിസ് പറഞ്ഞു. പ്രതികളെ ഒരു പ്രാദേശിക കോണ്‍ഗ്രസ് നേതാവ് സംരക്ഷിക്കുകയാണെന്നും പോലീസ് ആരോപിച്ചു.

10/10/2016 (പോലീസ് കസ്റ്റഡിയിൽ ഇരുന്ന ആൾ മരിച്ച നിലയിൽ)
A 42-year-old man from Salem in Tamil Nadu died in police custody at the Thalassery police station here on Sunday. The deceased has been identified as Kalimuthu.
The police said he was found unconscious at the police station on Sunday morning. He was immediately taken to the Government Hospital at Thalassery, where he was declared brought dead. Another person, identified as Raju, who was also taken into custody with him near Thalassery early on October 8, has been admitted to hospital.
According to the Thalassery police, Kalimuthu and Raju, described as vagabonds, were handed over to the police by local residents in the Temple Gate area near Thalassery in the early hours of Saturday. The police reached the spot after the two were caught by the local people on the suspicion that they were involved in recent theft cases in the area. The police brought the duo to the police station for questioning and found that they were not involved in any theft cases, the police said.The duo was, however, not released immediately, the police said adding that they were kept at the station for further verification.
Kalimuthu was found in an unconscious state in the morning and was declared brought dead at the hospital. The police said that both of them had been manhandled by the local people after they were caught on suspicion.
“The reason for the death has to be ascertained after post-mortem at the Kozhikode Medical College Hospital,” said Wayanad District Police Chief K. Karthik, who is in charge in Kannur as Kannur DPC Kori Sanjaykumar Gurudin is on leave.When contacted, Mr. Karthik told The Hindu that there was a dereliction of duty on the part of the police station authorities as the duo had been kept in custody without any reason.

06/10/2016 (കേരളപോലീസിന്റെ സദാചാരപോലീസ് നിലപാട്)
തിരുവനന്തപുരം: തലസ്ഥാനത്ത് ആകെയുള്ള പൊതു ഇടങ്ങളില്‍ ആണിനും പെണ്ണിനും ഒന്നിച്ചിരിക്കാന്‍ പോലീസിന്റെ 'സദാചാര' വിലക്ക്. തിരുവനന്തപുരത്തെ മ്യൂസിയം, കനകക്കുന്ന് എന്നിവിടങ്ങളില്‍ പഠനാവശ്യത്തിനുള്‍പ്പെടെ എത്താറുള്ള ചെറുപ്പക്കാര്‍ക്ക് നേരെയാണ് അതിക്രമം. പൊതുസ്ഥലത്ത് ആണ്‍കുട്ടികള്‍ക്കൊപ്പമിരിക്കാന്‍ പെണ്‍കുട്ടികള്‍ വീട്ടുകാരുടെ സമ്മതപത്രം കൊണ്ടുവരണമെന്നാണ് പോലീസ് പറയുന്നത്.

മ്യൂസിയം, ഷാഡോ പോലീസിനെ കൂടാതെ സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയാന്‍ രൂപീകരിച്ച പിങ്ക് പോലീസ് പട്രോളിന്റെ നേതൃത്വത്തിലും പീഡനമുണ്ടാകാറുണ്ടെന്നാണ് പരാതി. ആണും പെണ്ണും ഒന്നിച്ചിരുന്നാല്‍ ഇരുവരെയും അടുത്തേക്ക് വിളിച്ച് വിരട്ടുകയാണ് പതിവ്. തിരികെ ചോദ്യം ചെയ്താല്‍ 'നിങ്ങള്‍ പത്രമൊക്കെ കാണാറില്ലേ, കനകക്കുന്ന് കൊട്ടാരവളപ്പ് വ്യഭിചാര കേന്ദ്രമാകുന്നെന്നാണ് അവരൊക്കെ പറയുന്നത്്' എന്നാകും ന്യായം. ചോദ്യം ചെയ്യാതിരിക്കാന്‍ 'ആണും പെണ്ണും ഒന്നിച്ചിരിക്കാന്‍ സമ്മതപത്രം വേണമെന്ന് കമ്മീഷണറുടെ ഉത്തരവുണ്ട്' എന്നും പറയും. പരമാവധി ഇവരെ അവിടെ നിന്ന് ഇറക്കിവിട്ടാലേ പോലീസിനെ സമാധാനമാകാറുള്ളൂ.

കനകക്കുന്നില്‍ നടന്നത്

കനകക്കുന്ന് വളപ്പില്‍ പോയതിന് രണ്ടുതവണ പോലീസിന്റെ പീഡനമേല്‍ക്കേണ്ടി വന്നെന്ന് കഴക്കൂട്ടം സ്വദേശിയും കേരള സര്‍വകലാശാല വിദൂര വിദ്യാഭ്യാസ കേന്ദ്രത്തില്‍ ബി.കോം വിദ്യാര്‍ത്ഥിയുമായ അനന്തു പറയുന്നു. സിവില്‍ സര്‍വീസ് പരീക്ഷക്ക് പഠിക്കാനായി നാലു പെണ്‍കുട്ടികളും അഞ്ച് ആണ്‍കുട്ടികളുമടങ്ങുന്ന സംഘമായി സപ്തംബര്‍ 10ന് സ്ഥലത്തെത്തിയപ്പോഴായിരുന്നു ആദ്യ സംഭവം. രാവിലെ 11 മണിയോടെയാണ് മ്യൂസിയം പോലീസിന്റെ പട്രോള്‍ സംഘം ഇവരെ സമീപിച്ചത്. കൂട്ടമായി കനകക്കുന്നില്‍ ഇരിക്കാന്‍ പറ്റില്ലെന്നായിരുന്നു അടുത്തേക്ക് വിളിച്ചുള്ള ആദ്യ താക്കീത്.

പഠിക്കാനാണെന്നു പറഞ്ഞപ്പോള്‍ വിദ്യാലയങ്ങളില്‍ പൊയ്ക്കൂടെ എന്നായിരുന്നു ചോദ്യം. ശകാരം പിന്നെയും തുടര്‍ന്നു. കമ്മീഷണറുടെ ഉത്തരവുണ്ടെന്നു കേട്ടപ്പോള്‍ സ്‌റ്റേഷനില്‍ ചോദിച്ചോളാമെന്ന് പറഞ്ഞതായി അനന്തു പറയുന്നു. തുടര്‍ന്ന് കമ്മീഷണറുടെ ഉത്തരവ് വിവരാവകാശ നിയമപ്രകാരം സ്ഥിരീകരിക്കാനായി സ്റ്റേഷനിലെത്തിയപ്പോഴാണ് ഇന്ത്യന്‍ പൗരനെന്ന നിലയില്‍ തനിക്കേറെ അപമാനം തോന്നിയത് അനന്തു പറഞ്ഞു.

നിങ്ങളുടെ പെങ്ങളാണ് വന്നിരിക്കുന്നതെങ്കില്‍ നിങ്ങളെങ്ങനെ പ്രതികരിക്കുമെന്നായിരുന്നു ഒരു എ.എസ്.ഐയുടെ പ്രതികരണം. സമ്മതപത്രം കഥ അവിടെയും ആവര്‍ത്തിച്ചതായും അനന്തു പറയുന്നു. വിവരാവകാശം നല്‍കുമ്പോള്‍ നിര്‍ബന്ധമായും തിരികെ നല്‍കേണ്ട രസീത് നല്‍കിയില്ല. അതുകൂടാതെ അവിടെയുണ്ടായിരുന്നു പോലീസുകാരല്ലാത്ത ഒരു കൂട്ടത്തിലേക്ക് തങ്ങളെ കൈമാറിയതായും അനന്തു പറയുന്നു.

പോലീസ് പറയുന്നതു കേട്ടു ജീവിച്ചാല്‍ പൊന്നുമോനേ നിനക്കിവിടെ ജീവിക്കാം എന്ന് കൂട്ടത്തിലുണ്ടായിരുന്ന ഒരു സംഘടനയുടെ സെക്രട്ടറി തന്നോടു പറഞ്ഞതായും അനന്തു ആരോപിക്കുന്നു.

സ്‌കൂളില്‍ ഒപ്പം പഠിച്ചവര്‍ ഒത്തുകൂടിയപ്പോഴാണ് രണ്ടാമത് ദുരനുഭവം. ഹോളിവുഡ് സിനിമ സ്‌റ്റൈലില്‍ വന്നിറങ്ങിയ പിങ്ക് പോലീസായിരുന്നു ഇത്തവണ സദാചാര പോലീസ് വേഷമണിഞ്ഞത്. കുറ്റവാളികളെപ്പോലെയായിരുന്നു ചോദ്യം ചെയ്യല്‍. ഇനിയും നിങ്ങള്‍ ഇവിടെയെത്തിയാല്‍ വീട്ടുകാരെ വിവരമറിയിക്കുമെന്നും വിരട്ടല്‍ നീണ്ടു.

(കനകക്കുന്നില്‍ പെണ്‍കുട്ടിയ്‌ക്കൊപ്പമിരുന്നതിന് അതിക്രൂരമായ പോലീസ് മര്‍ദ്ദനമേറ്റ യുവാവിന്റെ അനുഭവവും ഇതിനൊപ്പം ചേര്‍ത്തുവായിക്കണം. സംഭവം വീട്ടിലറിഞ്ഞാല്‍ പ്രശ്‌നമാകുമെന്ന് ഭയന്ന് പോലീസില്‍ പരാതിപ്പെടാതിരിക്കുകയാണ് 21കാരന്‍. കനകക്കുന്നില്‍ നിന്ന് പിടികൂടി നഗരത്തിലെ ഒരു സ്റ്റേഷനിലെത്തിച്ച് മൂന്നാംമുറ പ്രയോഗിക്കുകയായിരുന്നു. കുനിച്ചുനിര്‍ത്തി മുതുകില്‍ ക്രൂരമായി മര്‍ദ്ദിച്ചശേഷം, അടിയന്തരാവസ്ഥ കാലത്തുമാത്രം കേട്ടിട്ടുള്ള വിധം കാല്‍വെള്ളയില്‍ ലാത്തി കൊണ്ട് അടിക്കുകയായിരുന്നെന്ന് യുവാവ് പറയുന്നു.) 

പോലീസ് പറയുന്നത്

രണ്ടിടങ്ങളിലും സ്ഥിരമായി പോലീസിന്റെ പട്രോളുണ്ടെന്ന് മ്യൂസിയം എസ്.ഐ സുനില്‍ പറഞ്ഞു. ആണും പെണ്ണും ഒപ്പമിരിക്കുമ്പോള്‍ 'അരോചക'മായി തോന്നുന്ന കേസുകളില്‍ ഇടപെടാറുണ്ട്. അങ്ങനെ പരാതി കിട്ടാറുണ്ടോ എന്നു ചോദിച്ചപ്പോള്‍ 'കാണുമ്പോള്‍ അങ്ങനെ തോന്നിയാല്‍ താക്കീത് ചെയ്യാറുണ്ടെ'ന്നായിരുന്നു മറുപടി. സമ്മതപത്രത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ പ്രായപൂര്‍ത്തിയായവരുടെ കാര്യത്തില്‍ അങ്ങനൊരു അവകാശം പോലീസിനില്ലെന്നും പറഞ്ഞു. മോശമായി ഇടപെട്ടതായി വിദ്യാര്‍ത്ഥികള്‍ പരാതിപ്പെടുന്ന സിവില്‍ പോലീസ് ഓഫീസര്‍ സംഭവം നടന്ന ദിവസം ലീവായിരുന്നെന്നും എസ്.ഐ സുനില്‍ അറിയിച്ചു.

പെണ്‍കുട്ടികള്‍ ഏറെനേരം കനകക്കുന്നിലോ മ്യൂസിയത്തിലോ നില്‍ക്കുന്നതായി ആരെങ്കിലും അറിയിക്കുമ്പോള്‍ മാത്രമാണ് പരിശോധന നടത്താറുള്ളതെന്ന് പിങ്ക് പോലീസ് പട്രോളിന്റെ ഭാഗമായ പോലീസ് കോണ്‍സ്റ്റബിള്‍ മീര പ്രതികരിച്ചു. ഇന്ന് പഠിക്കാന്‍ പോയില്ലേ എന്നോ മറ്റോ ചോദിക്കാറേ ഉള്ളൂ എന്നും മോശമായി പെരുമാറാറില്ലെന്നും ഇവര്‍ പറയുന്നു. പലപ്പോഴും പെണ്‍കുട്ടികളാണ് തിരികെ പരുക്കനായി ഇടപെടാറ്. 'വശപ്പിശകായി' കാണുന്നവരുടെ കാര്യത്തില്‍ ഇടപെടാറുണ്ടെന്നും മീര പറയുന്നു.

സേവ് കനകക്കുന്ന്, എഗെന്‍സ്റ്റ് പോലീസ് ഹരാസ്‌മെന്റ്

കനകക്കുന്നില്‍ ഒന്നിച്ചിരുന്നതിന്റെ പേരില്‍ പോലീസ് അതിക്രമമേല്‍ക്കേണ്ടി വന്നവര്‍ തുടങ്ങിയ ഫേസ്ബുക്ക് പേജാണ് സേവ് കനകക്കുന്ന്, എഗെന്‍സ്റ്റ് പോലീസ് ഹരാസ്‌മെന്റ്(ave Kanakakunn,against Police harassment). മുമ്പും ഇത്തരത്തില്‍ ദുരനുഭവമുണ്ടായവരെ ഒരു പ്ലാറ്റ്‌ഫോമില്‍ എത്തിക്കുകയാണ് ലക്ഷ്യം. പരാതികള്‍ ശേഖരിച്ച് ഡി.ജി.പിയുള്‍പ്പെടെ ഉന്നത പോലീസ് ഉദ്യോഗസ്ഥരെ രേഖാമൂലം വിവരം ധരിപ്പിക്കാനും ഉദ്ദേശിക്കുന്നുണ്ട്.

04/10/2016 (കേരളപോലീസിന്റെ സദാചരപോലീസിങ്)
വിനോദസഞ്ചാര കേന്ദ്രമായ ഇലവീഴാപൂഞ്ചിറയില്‍ ഒഴിവുദിനം ചെലവിടാനെത്തിയ ഭിന്നശേഷിയുള്ള യുവതിക്കും സുഹൃത്തുക്കള്‍ക്കും നേരെ പോലീസിന്റെ അസഭ്യവര്‍ഷം. നീയൊക്കെ ഒരുമിച്ചിരുന്ന് ഇവിടെ മറ്റേ പണിക്കു വന്നതാണോ എന്നായിരുന്നു ആക്രോശം. “നിന്നെയൊക്കെ മെഡിക്കല്‍ ചെക്കപ്പ് നടത്തിയിട്ടെ വീട്ടില്‍ വിടാവു. നിന്റെയൊക്കെ വീട്ടിലേയ്ക്കു വിളിച്ചു പറയുന്നുണ്ട്. നിനക്കൊക്കെ ചോദിക്കാനും പറയാനും ആരുമില്ലേ,” എന്നിങ്ങനെ ശകാരവർഷം തുടർന്നു.

സംഭവത്തെ കുറിച്ച് ജിഷ പ്രകൃതി എന്ന യുവതി ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടതോടെയാണ് പൊലീസ് മുറ പുറംലോകമറിഞ്ഞത്. ജിഷയും സുഹൃത്തുക്കളും പറയുന്നത് ഇങ്ങനെ:

യാത്ര എനിക്ക് എന്നും ലഹരിയാണ്. തൃശൂരില്‍ ഞങ്ങള്‍ സമാന മനസ്ഥിതിയുള്ളവരും യാത്ര ഒരു ലഹരിയായി കൊണ്ടു നടക്കുന്നവരുമായ ഒരു കൂട്ടം ആളുകള്‍ നേച്ചര്‍ ക്‌ളബിന്റെ പേരില്‍ ഒരു കൂട്ടായ്മ രൂപീകരിച്ചിരുന്നു. ഒരുമിച്ച് ഞങ്ങള്‍ പല യാത്രകളും ചെയ്തിട്ടുണ്ട്. ജോലി ചെയ്യുന്നവരും വിദ്യാര്‍ത്ഥികളുമെല്ലാം ഈ സംഘത്തില്‍ ഉണ്ട്. ഒക്ടോബര്‍ രണ്ടിന് ഇലവീഴാപ്പൂഞ്ചിറയിലേയ്ക്ക് ഒരു യാത്ര പോകാന്‍ ഞങ്ങള്‍ തീരുമാനിക്കുകയായിരുന്നു.

എറണാകുളത്ത് ജോണ്‍ എന്ന അധ്യാപകന്റെ വീട്ടില്‍ തങ്ങിയതിനു ശേഷം ഞായറാഴ്ച രാവിലെ അഞ്ചരയോടെ എട്ടോളം പേര്‍ നാല് ബൈക്കുകളിലായി യാത്ര തിരിച്ചു. പത്തുമണിയോടെ ഞങ്ങള്‍ അവിടെയെത്തി. വാഗമണ്ണിന് ആറു കീലോമീറ്റര്‍ മുന്‍പ് ഉള്ളിലേയ്ക്ക് ഒതുങ്ങിയുള്ള ഈ പ്രദേശം നവമാധ്യമങ്ങളിലൂടെയാണ് ശ്രദ്ധേയമായത്.
ദമ്പതികളായ പലരും അവിടെ ഫോണില്‍ ഫോട്ടോ എടുക്കുന്നുണ്ടായിരുന്നു അവരെയും വിലക്കിയതായി ജീവ തുടർന്നു.

ധാരാളം ആളുകള്‍ വരുന്ന ഒരു ടൂറിസ്റ്റ് സ്ഥലത്താണ് ഇത്തരം സദാചാര പോലീസ് അനുഭവമെന്ന് ജിഷ പറയുന്നു. സംരക്ഷണം തരേണ്ട പോലീസിന്റെ ഭാഗത്തു നിന്നു തന്നെ ഇങ്ങനെ ഉണ്ടാവുന്നത് അംഗീകരിക്കാന്‍ സാധിക്കുന്നതല്ല. ഇത് എന്റെയും കൂട്ടുകാരുടേയും മാത്രം അനുഭവമല്ല. ഒരു ആണിനും പെണ്ണിനും ഉഭയസമ്മതപ്രകാരം ലൈംഗികബന്ധത്തിനു വരെ സ്വാതന്ത്ര്യമുള്ള, നിയമമുള്ള ഒരു നാട്ടില്‍ തന്നെയാണ് ഒരു പൊതു സ്ഥലത്ത് നിന്ന് ഫോട്ടോ എടുക്കുന്നവരോട് മാറി നില്‍ക്കാന്‍ ആവശ്യപ്പെടുന്ന പോലീസ് ഉള്ളത് എന്നതാണ് വൈരുധ്യം. ഇത് നിയമത്തിന്റെ പ്രശ്‌നമല്ല, സമൂഹ മനസ്ഥിതിയുടേതാണെന്നും ജിഷ പറയുന്നു.
ഈ സംഭവം നടക്കുമ്പോള്‍ പോലും അവിടെ നൂറോളം പേരുണ്ട്. രാവിലെ 11.30 ആകുന്നതെയുള്ളു സമയം. കുറച്ച് ആണുങ്ങള്‍ കൂടി നിന്ന് സംസാരിക്കുന്നതാണോ അവരെ ഇത്രയും പ്രകോപിപ്പിച്ചത്? ആണുങ്ങളും പെണ്ണുങ്ങളും കൂടി നില്‍ക്കുന്നതു തന്നെ ലൈംഗികതയ്ക്കാണ് എന്നുള്ള പൊതുസമൂഹത്തിന്റെ കാഴ്ചപ്പാട് മാറണമെന്ന് സംഘത്തിലുളള  ഡിജോണ്‍ പിഡി നാരദാ ന്യൂസിനോട് പറഞ്ഞു. ജിഷ ചേച്ചി ബധിരയാണെന്ന് പറഞ്ഞിട്ടു പോലും അവരെ പോലും പൊലീസ് വെറുതെ വിട്ടില്ല. ഇതൊക്കെ രക്ഷപ്പെടാന്‍ എല്ലാവരും പറയുന്ന മുടന്തന്‍ ന്യായങ്ങളാണെന്ന് പറഞ്ഞായിരുന്നു പിന്നെയും അസഭ്യവര്‍ഷമെന്നും ഡിജോണ്‍ പറഞ്ഞു.

കുറച്ചു നാള്‍ മുമ്പാണ് ആണും പെണ്ണും ഒരുമിച്ചു നിന്നതിന് കുറച്ചു കുട്ടികള്‍ ബസ് സ്റ്റാന്റില്‍ പോലീസ് പീഡനം അനുഭവിക്കേണ്ടി വന്നത് വാര്‍ത്തയായത്. ഇത് ഒറ്റപ്പെട്ട അനുഭവമല്ല. ഇത്തരം കാര്യങ്ങള്‍ക്കെതിരെ പ്രതിഷേധമുണ്ടാകുന്നില്ല.  ഉണ്ടായാല്‍ തന്നെ കടുത്ത ലൈംഗിക ദാരിദ്ര്യമുള്ള, ഇടുങ്ങിയ ചിന്താഗതിക്കാരായ ഭൂരിഭാഗം ഉള്‍പ്പെടുന്ന സമൂഹം തങ്ങള്‍ക്കൊപ്പമേ നില്‍ക്കൂ എന്നതും സദാചാരക്കാര്‍ എന്ന് സ്വയം അവകാശപ്പെടുന്ന ഇത്തരക്കാര്‍ക്ക് ശക്തി നല്‍കുന്നുണ്ടെന്നും ജിഷ പ്രകൃതി പറഞ്ഞു. ആണും പെണ്ണും സൗഹൃദത്തിലാകുന്നതും ഒരുമിച്ചു യാത്ര ചെയ്യുന്നതുമൊക്കെ  ലൈംഗികതയുമായി ബന്ധപ്പെടുത്തി മാത്രം കാണുന്ന ഒരു സമൂഹമാണ് നമ്മുടേത്. പോലീസ് ട്രെയിനിംഗ് സമയത്തു തന്നെ പോലീസുകാരെ പെരുമാറ്റം കൂടി പഠിപ്പിക്കണമെന്നും ജിഷ പറഞ്ഞു.

03/10/2016 (പോലീസ് കസ്റ്റഡിയിൽ മർദ്ദനം)
മലയാള മനോരമയിൽ 03/10/2016നു വന്ന വാർത്ത


Three officials of the Muvattupuzha police station, including a sub-inspector, were suspended on Sunday for allegedly torturing a 36-year-old man who was taken into custody in connection with a theft case.
“Sub-inspector N A Anoop and civil police officers Manoj Kumar and Abdul Khader have been placed under suspension pending inquiry. Meanwhile, the Department has ordered a detailed inquiry into the torture allegation,” said Ernakulam Rural SP P N Unnirajan.
It was on September 25 that Pradeesh R F, a tailor by profession, was picked up by local residents from his shop at Vazhakulam and handed over to the Muvattupuzha police, claiming that the theft reported in the area a day earlier was committed by him.   According to the victim, the police officials detained him without registering case and subjected to ‘third degree’ torture. He alleged that the officials smeared chili paste on the bruises inflicted during the torture, and continued the assault even though he pleaded innocence.   Pradeesh was released on Thursday, and was admitted to a private hospital at Thodupuzha. Later, he was shifted to the Thiruvananthapuram Medical College, where he is currently undergoing treatment.   Pradeesh, a native of Attingal, came to Vazhakulam only two weeks ago and had been living in a rented house.


01/10/2016 (പാലാരിവട്ടം ജനമൈത്രി പോലീസ് സ്റ്റേഷനിൽ പരാതി പറയാൻ ചെന്ന ദളിത് യുവാവിനു മർദ്ദനമേറ്റ വിഷയത്തിൽ പോലീസ് കമ്പ്ലൈന്റ്സ് അഥോറിറ്റി)
മലയാള മനോരമയിൽ
വന്ന വാർത്ത


State Police Complaints Authority chairman Justice K Narayana Kurup taking the statement of Sooraj who has been admitted to Kalamassery Medical College after being allegedly tortured by the police |
KOCHI: Peeved at increasing reports of alleged police torture from different quarters of the state, chairman of the State Police Complaints Authority (SPCA) on Friday urged the state government to rename the ‘Janamaithri police station’ (People-friendly police station) community policing programme to just ‘police station’.
SPCA Chairman Justice K Narayana Kurup made the comments in the wake of three alleged tortures reported in Kochi in a single week. Kurup expressed his annoyance and anger at the incidents after visiting the Kalamassery police station to take the statement of 19-year-old Sooraj, who was allegedly tortured in custody by Palarivattom police earlier this week.  “The name leaves a positive feeling about police stations. However, the cases of police torture reported from different part of the city clearly show that Janamaithri police stations have not been able to maintain the spirit of the name,” said Kurup, adding, “They should drop ‘Janamaithri’ (people-friendly) from their names and should simply be called police stations.”
The SPCA chairman, who took the statement of the Dalit youngster for over an hour, also lashed out police investigations into the custodial torture of the youth, saying it could not be justified at any cost.
“We cannot accept the police investigations into the complaint made against them. The SPCA was constituted for investigating such complaints against the police. If they investigate the complaints filed against themelves, the SPCA would not be needed,” said Kurup.
He said it was the duty of the Police Chief to suspend the three policemen who allegedly tortured the Dalit youth, when he sought their help in stopping a fight between his father and brother.
“The police chief is duty-bound to suspend the three accused policemen within 24 hours,” he said, adding that the SPCA would file a recommendation for suspending the policemen within a few days.

ഇത്രയും ഈ മാസക്കാലം കേരളപോലീസിന്റെ അതിക്രമങ്ങളായി വിവിധ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത വാർത്തകൾ. ഇനിയും റിപ്പോർട്ട് ചെയ്യപ്പെടാത്തത് ഉണ്ടാകും. എന്റെ ശ്രദ്ധയിൽ പെടാതെ വന്ന വാർത്തകൾ ഉണ്ടെങ്കിൽ അതു കമന്റായി വായനക്കാർക്കും ചേർക്കാം. ഇതിലെല്ലാം അതിശയിപ്പിക്കുന്നത് സസ്ഥാനത്തെ പ്രതിപക്ഷമോ, പ്രമുഖ മാദ്ധ്യമങ്ങളോ ഈ വിഷയങ്ങൾ പ്രാധാന്യത്തോടെ എടുക്കുന്നില്ല എന്നതാണ്. സമൂഹ്യമാദ്ധ്യമങ്ങൾ പോലും ഈ വിഷയങ്ങൾ പ്രാധാന്യത്തോടെ ചർച്ചചെയ്യാത്തതെന്ത്? 


Saturday 29 October 2016

ഗോശ്രീ റോഡിലെ യാത്രാദുരിതം

"പടപേടീച്ച് പന്തളത്തു ചെന്നപ്പോൾ പന്തം കൊളുത്തിപ്പട" എന്ന അവസ്ഥയിൽ ആണ് വൈപ്പിനിൽ പൊതുഗതാഗത സംവിധാനത്തെ ആശ്രയിക്കുന്ന നല്ലൊരു വിഭാഗം ജനങ്ങൾ. മുൻപ് ജോലിക്കും പഠനത്തിനു മറ്റാവശ്യങ്ങൾക്കും വൈപ്പിനിൽ നിന്നും എറണാകുളത്ത് എത്തണമെങ്കിൽ ബോട്ട് ആയിരുന്നു ഏക ആശ്രയം. വൈപ്പിനിൽ നിന്നും എറണാകുളേത്ത് എത്താൻ പാലങ്ങൾ എന്ന വൈപ്പിൻ ജനതയുടെ സ്വപ്നം യാഥാർത്ഥ്യമായിട്ട് ഒരു വ്യാഴവട്ടക്കാലം പൂർത്തിയായിരിക്കുന്നു. എന്നാലും ബഹുഭൂരിപക്ഷം വൈപ്പിൻ നിവാസികൾക്കും നേരിട്ട് നഗരപ്രവേശനം എന്നത് ഒരു സ്വപ്നമായിത്തന്നെ അവശേഷിക്കുന്നു. വൈപ്പിനിൽ നിന്നും സർവ്വീസ് നടത്തുന്ന സ്വകാര്യബസ്സുകൾ എല്ലാം ഹൈക്കോടതി ജങ്ഷൻ വരെ മാത്രമാണ് സർവ്വീസ് നടത്തുന്നത്. അവിടെ ഇറങ്ങി സിറ്റിസർവ്വീസ് ബസ്സിൽ കയറി യാത്ര തുടരേണ്ട അവസ്ഥയിൽ ആണ് ഞങ്ങൾ. സ്വകാര്യ ബസ്സുകളുടെ നഗരപ്രവേശനം ഇപ്പോഴും സ്വപ്നമായിത്തന്നെ അവശേഷിക്കുന്നു.


അതുപോലെ മറ്റൊരു ദുരിതമാണ് ഗോശ്രീ റോഡിൽ ഇടയ്ക്കിടെ ഉണ്ടാകുന്ന മണിക്കൂറുകൾ നീണ്ടുനിൽക്കുന്ന ഗതാഗതക്കുരുക്ക്. ഈ ആഴ്ചയിൽ തന്നെ ഇതു രണ്ടാമത്തെ തവണയാണ് രണ്ടും മൂന്നും മണിക്കൂർ നീണ്ടുനില്ക്കുന്ന ഗതാഗതക്കുരുക്കിൽ പെടുന്നത്. ഡി പിവേൾഡിൾ കപ്പലുകൾ വന്നാൽ അന്ന് ഗോശ്രീ റോഡിൽ ഉള്ളവർക്ക് കഷ്ടപ്പാടാണ്. കണ്ടെയ്നർ ടെർമിനലിൽ നിന്നും വരിവരിയായി ലോറികൾ പുറത്തേയ്ക്ക് വരുന്നതും അവ ഗോശ്രീ റോഡിനെ മുറിച്ച് വളയ്ക്കുന്നതും നിറയെ ലോഡുമായി ഇഴഞ്ഞിഴഞ്ഞ് പാലങ്ങൾ കയറുന്നതും ചെറീയ ഗതാഗതക്കുരുക്ക് ഉണ്ടാക്കുന്നു. കണ്ടെയ്നർ ലോറികൾ ടെർമിനലിൽ നിന്നും പുറത്തേയ്ക്ക് വരുന്ന സ്ഥലത്തു തന്നെ കണ്ടെയ്നർ ലോറികൾ പാർക്ക് ചെയ്തിരിക്കുന്നതും ഗതാഗതാഗതക്കുരുക്കിന് കാരണമാകുന്നു. ഇതിനെല്ലാം പുറമെ വാഹനങ്ങൾ കേടാവുകയോ അപകടത്തിൽ പെടുകയോ ചെയ്താൽ പിന്നെ മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്കാകും ഫലം. ഏറ്റവും തിരക്കേറിയ വൈകീട്ടും രാവിലേയും ഉള്ള സമയത്ത് കണ്ടെയ്നർ ഗതാഗതം നിരോധിക്കണം എന്ന ആവശ്യത്തോടെ അതിനാൽ തന്നെ പൂർണ്ണമായി യോജിക്കുന്നു.

Sunday 23 October 2016

കാട്ടിലെ തടിയും ജയരാജൻ മന്ത്രിയും



ചിറ്റപ്പൻ ജയരാജൻ സ്വന്തം നാട്ടിലെ ക്ഷേത്രപുനരുദ്ധാരണത്തിനു 1050 ഘന മീറ്റർ തടിവേണം എന്ന ക്ഷേത്രം കമ്മറ്റിക്കാർ നൽകിയ അപേക്ഷ സ്വന്തം ലറ്റർ പാഡിൽ വനംവകുപ്പ് മന്ത്രിയ്ക്ക് കൈമാറിയത് സംബന്ധിച്ച് എ എൻ ഷംസീർ ചോദിക്കുന്ന ഒരു ചോദ്യം ഉണ്ട്, ഇതേ ചോദ്യം തന്നെയാണ് മറ്റുപലരും ചോദിക്കുന്നതും. ചോദ്യം ഇതാണ്

"എന്താണ് ജയരാജൻ ചെയ്ത തെറ്റ്? അദ്ദേഹത്തിന്റെ നാട്ടിൽ നിന്നും കുറേപ്പേർ നൽകിയ അപേക്ഷ വനം മന്ത്രിക്ക് ഫോർവേഡ് ചെയ്തതോ? ജയരാജന്റെ കുടുംബത്തിന് അങ്ങനെ ഒരു ക്ഷേത്രം സ്വന്തമയുണ്ടോ എന്നത് അന്വേഷിക്കാൻ എങ്കിലും അന്വേഷണാത്മക മാധ്യമപ്രവർത്തകർ വാർത്ത പടച്ചുണ്ടാക്കുന്നതിന് മുന്നേ ശ്രദ്ധിക്കേണ്ടതയിരുന്നു."

ചോദ്യത്തിനുള്ള എന്റെ ഉത്തരം ഇതാണ്. മന്ത്രിയുടെ ഓഫീസ് പോസ്റ്റ് ഓഫീസ് അല്ല. തനിക്ക് കിട്ടുന്ന കത്തുകൾ നേരെ കൈമാറിയാൽ പോര, അത് സ്വന്തം കവറിങ്ങ് ലെറ്ററോടെ ഫോർവേഡ് ചെയ്യുമ്പോൾ അതിൽ പറയുന്ന കാര്യങ്ങൾ വാസ്തവമാണോ എന്നത് പരിശോധിക്കേണ്ട ഉത്തരവാദിത്വം മന്ത്രിയ്ക്കുണ്ട്. വാർത്തയുടെ സത്യാവസ്ഥ മന്ത്രിയോട് ചോദിച്ച് മനസ്സിലാക്കണം എന്ന് പറയുന്നവർ, ഈ കത്തിൽ പരാമർശിക്കുന്ന 1050 ഘന മീറ്റർ മരം ആവശ്യമാണെന്ന വസ്തുതയുടെ സത്യാവസ്ഥ മന്ത്രി അന്വേഷിച്ചോ എന്നത് അന്വേഷിക്കത്തത് എന്തുകൊണ്ട്? തന്റെ പക്കൽ ഇത്തരത്തിൽ ഒരു ആവശ്യം വന്നപ്പോൾ അതിൽ പറയുന്ന പ്രകാരം 1050 ഘനമീറ്റർ (ക്യുബിക് മീറ്റർ) മരം ആവശ്യമുണ്ടെന്നത് വാസ്തവമാണോ എന്ന് അന്വേഷിക്കേണ്ട ബാദ്ധ്യത മന്ത്രിയ്ക്കില്ലെ? അതന്വേഷിക്കാതെ തനിക്കു കിട്ടിയ ലെറ്റർ കവറിങ്ങ് ലെറ്ററോടെ വനംവകുപ്പ് മന്ത്രിയ്ക്ക് കൈമാറിയ ഇ പി ജയരാജൻ വനംവകുപ്പ് മന്ത്രിയേയും തെറ്റിദ്ധരിപ്പിക്കുകയായിരുന്നില്ലെ? വാർത്തകൾ അനുസരിച്ച് ഈ ക്ഷേത്രത്തിന്റെ പുനരിദ്ധാരണക്കമ്മറ്റിയിൽ ഉള്ളവർ മന്ത്രിയ്ക്ക് അറിയാവുന്നവരോ ബന്ധുക്കളോ ആണ്. സ്വന്തക്കാരുടെ വാക്കുകൾ വിശ്വസിച്ച മന്ത്രി കാര്യങ്ങൾ ശരിയായി അന്വേഷിക്കാതെ വനംവകുപ്പ് മന്ത്രിയ്ക്ക് കൈമാറുകയായിരുന്നു. ഇത് സ്വജനപക്ഷപാതം അല്ലാതെ മറ്റെന്താണ്?

Thursday 20 October 2016

വൈപ്പിനിലെ ബസ് സമരം

വൈപ്പിൻ - പറവൂർ മേഖലയിലെ ജനജീവിതത്തെ സാരമായി ബാധിച്ചു കൊണ്ട് സ്വാകാര്യ ബസ് തൊഴിലാളികൾ നടത്തിവരുന്ന അനിശ്ചിതകാല സമരം ഇന്നത്തോടെ അഞ്ചാം ദിവസവും പിന്നിടുകയാണ്. വൈപ്പിനിലെ അതിസാധാരണക്കാരായ ജനങ്ങളിൽ (പ്രത്യേകിച്ച് സ്ത്രീകളിൽ) വലിയൊരു വിഭാഗം എറണാകുളത്തുള്ള സ്വകാര്യസ്ഥാപനങ്ങളിലും കാക്കനാട് സെസ്സിലും വ്യവസായമേഖലയിലും പണിയെടുക്കുന്നവരാണ്. മറ്റൊരു വിഭാഗം സ്ത്രീകൾ എറണാകുളത്തും പരിസരത്തുമുള്ള ഫ്ലാറ്റുകളിൽ ഹൗസ് മേയ്ഡ് ആയി പ്രവർത്തിക്കുന്നു. പിന്നീടുള്ളത് ഉന്നത വിദ്യാഭ്യാസത്തിനു നഗരത്തിലെ കോളേജുകളെ ആശ്രയിക്കുന്ന വിദ്യാർത്ഥികൾ ആണ്. ഇത്രയും വിഭാഗങ്ങൾ ആണ് ഈ സമരത്തിന്റെ തീവ്രത ഏറ്റവും കൂടുതലായി അനുഭവിക്കുന്നത്. വൈപ്പിനിൽ അധികവും (ഏതാണ്ട് 70%) സ്വകാര്യ ബസ്സുകളാണ് സർവ്വീസ് നടത്തുന്നത് കെ എസ് ആർ ടി സിയും സ്വകാര്യ ബസ്സുകളും ചേർന്ന് ഏതാണ്ട് 200-ൽ അധികം ബസ്സുകൾ വൈപ്പിൻ - പള്ളിപ്പുറം സംസ്ഥനപാത വഴി ഹൈക്കോടതി ജങ്ഷൻ വരെ സർവ്വീസ് നടത്തുന്നു. രണ്ടു ബസ്സുകൾക്കിടയിലെ ശരാശരി സമയവ്യത്യാസം 3 മിനിറ്റിലും താഴെ ആണ്. അതുതന്നെ വൈപ്പിൻ ജനതയുടെ രാവിലേയും വൈകീട്ടും ഉള്ള യാത്രയ്ക്ക് തികയുകയും ഇല്ല. ഈ സാഹചര്യത്തിലാണ് 160-ഓളം വരുന്ന സ്വകാര്യബസ്സുകൾ കഴിഞ്ഞ അഞ്ചു ദിവസം ആയി നിരത്തിൽ നിന്നും വിട്ടുനിൽക്കുന്നത് തൊഴിലിനും പഠനത്തിനും പൊതുഗതാഗത സംവിധാനത്തെ മാത്രം ആശ്രയിക്കുന്നവർക്ക് എത്രമാത്രം ബുദ്ധിമുട്ടുകൾ സൃഷ്ടിക്കും എന്ന് ഊഹിക്കാവുന്നതേയുള്ളു. 

വൈപ്പിനിലെ രാഷ്ട്രീയ നേതൃത്വം ഈ പ്രശ്നത്തിൽ പുലർത്തുന്ന നിസ്സംഗത അവസാനിപ്പിക്കണം എന്നാണ് ഈ അവസരത്തിൽ പറയാനുള്ളത്. ഇനിയും ഈ അവസ്ഥ തുടരാൻ അനുവദിക്കരുത്. എത്രയും പെട്ടന്ന് ഈ സമരം ഒത്തു തീർപ്പിൽ എത്തിക്കാനുള്ള നടപടികൾ ജില്ലാഭരണകൂടവും രാഷ്ട്രീയ നേതൃത്വവും അടിയന്തിരമായി എടുക്കേണ്ടതാണ്. ഇത്തരം പ്രതിസന്ധിഘട്ടങ്ങളിൽ അതിസാധാരണക്കാരായ വൈപ്പിൻ ജനതയുടെ വിഷമം കണ്ടറിഞ്ഞ് അതിനു പരിഹാരം കാണാൻ ആത്മാർത്ഥമായ, സത്വരമായ നടപടികൾ സ്വീകരിച്ചിരുന്ന മണ്മറഞ്ഞ നേതാക്കളായ സി എം ദേവസ്സിയേയും, മുൻ എം എൽ എ സഖാവ് എം കെ പുരുഷോത്തമനേയും കൃതജ്ഞതയോടെ സ്മരിക്കുന്നു. അവരുടെ വേർപാട് വൈപ്പിൻ ജനതയ്ക്ക് ഉണ്ടാക്കിയ നഷ്ടം എത്രമാത്രം വലുതാണെന്ന് തിരിച്ചറിയുന്നത് ഇത്തരം പ്രതിസന്ധിഘട്ടങ്ങളിൽ ആണ്. 

(ഈ വിഷയത്തിൽ ജില്ലാ ഭരണകൂടം അടിയന്തിരമായി ഇടപെടണം എന്ന് അഭ്യർത്ഥിച്ചുകൊണ്ട് ജില്ലാകളക്ടറുടെ ഫേസ്ബുക്ക് പേജിൽ ചേർത്ത കുറിപ്പും ഇവിടെ വായിക്കാം. വൈപ്പിൻ നിവാസികൾ ഈ വിഷയത്തിൽ കളക്ടറുടെ ഇടപെടൽ ആവശ്യപ്പെടുന്നത് നല്ലതാവും എന്ന അഭിപ്രായം ആണ് എനിക്കുള്ളത്) 

Sunday 16 October 2016

പറവൂർ - കളമശ്ശേരി മെഡിക്കൽ കോളേജ് ബസ്

പറവൂരിൽ നിന്നും കളമശ്ശേരി മെഡിക്കൽ കോളേജിലേയ്ക്കുള്ള കെ എസ് ആർ ടി സി ബസ് സർവ്വീസ് അവസാനിപ്പിക്കുന്നു?
പറവൂരിൽ നിന്നും കൂനമ്മാവ് - കൊങ്ങോർപ്പിള്ളി - പാനായിക്കുളം - എടയാർ - പാതാളം - കളമശ്ശേരി വഴി കളമശ്ശേരി മെഡിക്കൽ കോളേജിലേയ്ക്കുള്ള കെ എസ് ആർ ടി സിയുടെ സർവ്വീസ് അവസാനിപ്പിക്കുന്നതിനുള്ള അണിയറനീക്കങ്ങൾ നടക്കുന്നു. കഴിഞ്ഞ സർക്കാരിന്റെ കാലഘട്ടത്തിൽ V D Satheesan Mla മുൻകൈ എടുത്ത് ആരംഭിച്ചതാണ് ഈ സർവ്വീസ്. ഉച്ചയ്ക്കു 2:10നു പറവൂരിൽ നിന്നാരംഭിക്കുന്ന സർവ്വീസും രാത്രി 7:10നു കളമശ്ശേരി മെഡിക്കൽ കോളേജിൽ നിന്നും ആരംഭിക്കുന്ന സർവ്വീസും പാതാളം - ഐ എ സി - പ്രീമിയർ ടയേഴ്സ് വഴിയാണ്. മറ്റെല്ലാ സർവീസുകളും പാതാളത്തു നിന്നും ടി സി സി - എഫ് എ സി ടി - മഞ്ഞുമ്മൽ - ഗ്ളാസ് കോളനി - സൗത്ത് കളമശ്ശേരി - എച്ച് എം ടി ജങ്ഷൻ വഴിയും ആണ് സർവ്വീസ് നടത്തുന്നത്. പറവൂർ ബസ് ഡിപ്പോയിൽ അറ്റകുറ്റപ്പണികൾ സമയബന്ധിതമായി നടത്താൻ സാധിക്കാത്തതിനാൽ നിരവധി ബസ്സുകൾ സർവ്വീസ് നടത്താൻ സാധിക്കാത്ത അവസ്ഥയിൽ ഉള്ളതായാതാണ് കളക്ഷൻ കുറവാണെന്ന കാരണം പറഞ്ഞ ഈ സർവ്വീസ് നിറുത്തലാക്കാൻ ശ്രമിക്കുന്നതിന്റെ പ്രധാനകാരണം. രാത്രിയിൽ തിരികെ എത്തുന്ന സർവ്വീസ് ആളുകുറവാണ്. എന്നാൽ മെഡിക്കൽ കോളേജിൽ ജോലിചെയ്യുന്നവരും ചികിത്സയിൽ കഴിയുന്നവരുടെ ബന്ധുക്കളും ആയി പലർക്കും മെഡിക്കൽ കോളേജിൽ നിന്നുള്ള അവസാനത്തെ സർവ്വീസ് എന്ന നിലയിൽ 7:10നു മെഡിക്കൽ കോളേജിൽ നിന്നുള്ള സർവ്വീസ് വലിയ ഉപകാരപ്രദം തന്നെ ആണ്. അതുകൂടാതെ കളമശ്ശേരി ഭാഗത്തുനിന്നും മുപ്പത്തടം, എടയാർ, പാനായിക്കുളം, കൊങ്ങോർപ്പിള്ളി എന്നിവിടങ്ങളിലേയ്ക്ക് എത്തേണ്ടവർക്കും ഈ സർവ്വീസ് അനുഗ്രഹം തന്നെ ആയിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങൾ ആയി രാവിലെ ഉള്ള ഒരു സർവ്വീസ് മാത്രമാണ് നടത്തുന്നത്. ഞാൻ ഉൾപ്പടെ കളമശ്ശേരിയിൽ ജോലിചെയ്യുന്ന പലരും ഈ ബസ്സിന്റെ ലാസ്റ്റ് ട്രിപ്പിലെ യാത്രക്കാരാണ്. അതുകൊണ്ടുതന്നെ ഈ സർവ്വീസ് നിറുത്തലാക്കാനുള്ള കെ എസ് ആർ ടി സിയുടെ നീക്കത്തിലുള്ള പ്രതിഷേധം ഇവിടെ രേഖപ്പെടുത്തുന്നു.A. K. SaseendranCollector, Ernakulam ഈ വിഷയത്തിൽ അനുകൂലമായ തീരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

Thursday 13 October 2016

ഹർത്താലും മനുഷ്യാവകാശവും

ഒരു ഹർത്താൽ കൂടി ഇന്ന് കഴിഞ്ഞു. എന്നത്തേയും പോലെ ഒറ്റപ്പെട്ട ചില അക്രമങ്ങൾ ഇന്നത്തെ ഹർത്താലിലും ഉണ്ടായിട്ടുണ്ട്. പിണറായിയിൽ ഇന്നലെ (12/10/2016) നടന്ന രമിത്തിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാനത്ത് ബി ജെ പി ആണ് ഹർത്താലിനു ആഹ്വാനം ചെയ്തത്. ഹർത്താലിന്റെ പേരിൽ ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടഞ്ഞുകൊണ്ടും അക്രമങ്ങൾ നടത്തിക്കൊണ്ടും ഹർത്താൽ വിജയിപ്പിക്കാൻ നടക്കുന്ന ശ്രമങ്ങൾക്ക് ഒരിക്കലും കൂട്ടുനിൽക്കാൻ സാധിക്കില്ല. സമരം ചെയ്യുന്നവർക്ക് സമരം ചെയ്യാനുള്ള അവകാശത്തിനൊപ്പം സമരത്തിൽ പങ്കെടുക്കാത്തവർക്ക് അതിൽ നിന്നും വിട്ടുനിൽക്കാനും അവകാശമുണ്ട്. ആ അവകാശത്തെ മാനിക്കുക തന്നെ വേണം. പലപ്പോഴും ഹർത്താലിനോടനുബന്ധിച്ച് നടക്കുന്ന വഴിതടയലും കടയടപ്പിക്കലും നടക്കുന്നത് പോലീസിന്റെ സാന്നിദ്ധ്യത്തിൽ തന്നെ ആണ്. അവിടെയെല്ലാം അക്രമം നടത്തുന്നവർക്കൊപ്പം കാഴ്ചക്കാരായി നിൽക്കുകയാണ് പോലീസ് ചെയ്യുന്നത്. ഈ സ്ഥിതി ആദ്യം മാറണം. പോലീസിന്റെ സാന്നിദ്ധ്യത്തിൽ അക്രമങ്ങൾ നടക്കുമ്പോൾ കാഴ്ചക്കാരായി നോക്കിനിന്ന് സ്വന്തം തടിരക്ഷിക്കുന്ന പോലീസുകാർക്കെതിരെ നിയമനടപടി ഉണ്ടാകും എന്ന അവസ്ഥ വന്നാൽ തീർച്ചയായും പോലീസ് അക്രമികൾക്കെതിരെ നടപടിയെടുക്കും. സാധാരണ ഗതിയിൽ ഇത്തരം അക്രമികൾക്കെതിരെ നിസാരമായ വകുപ്പുകൾ ചേർത്ത് കേസെടുക്കുന്ന രീതിയും അവസാനിപ്പിക്കണം. നിയമവിരുദ്ധമായ സംഘം ചേരലും അക്രമവും പോലുള്ള കടുത്ത കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള വകുപ്പുകൾ ചേർത്ത് കേസെടുക്കണം. കുറ്റക്കാർക്ക് എളുപ്പത്തിൽ ജാമ്യം കിട്ടുന്ന അവസ്ഥയും ഉണ്ടാകരുത്. അക്രമങ്ങളിൽ ഉണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് രാഷ്ട്രീയപ്പാർട്ടികൾ / ഹർത്താൽ നടത്തുന്നവർ ഉത്തരവാദികൾ ആകുന്ന അവസ്ഥ ഉണ്ടാകണം. നഷ്ടപരിഹാരം പാർട്ടികളിൽ നിന്നും ഈടാക്കണം. ചെന്നിത്തല കൊണ്ടുവരാൻ ഉദ്ദേശിച്ച ഹർത്താൽ നിയന്ത്രണ ബില്ലിൽ പറഞ്ഞതുപോലെ ഹർത്താൽ പെട്ടന്നു പ്രഖ്യാപിക്കുന്നതും തടയപ്പെടണം.

ഹർത്താലിന്റെ മറവിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ കോടതികളും പല രാഷ്ട്രീയ നേതാക്കളും പ്രതികരിച്ചിട്ടുണ്ട്. എല്ലാ രാഷ്‌ട്രീയ പ്രസ്ഥാനങ്ങളും ഹർത്താൽ നടത്തുന്നുണ്ട്. അതുകൊണ്ട് തന്നെ ഹർത്താൽ പൂർണ്ണമായും നിരോധിക്കുന്നതിനു ആരും തയ്യാറാകുന്നില്ല എന്നതു യാഥാർത്ഥ്യമാണ്. എല്ലാ കക്ഷികളും ഹർത്താലിനു ഗതാഗതം തടയുന്നുണ്ട്, കടകൾ അടപ്പിക്കുന്നുണ്ട്, തൊഴിലിടങ്ങൾ തടയുന്നുണ്ട്. ഹർത്താലിനോടനുബന്ധിച്ച് നടക്കുന്ന അക്രമങ്ങളിൽ ഏർപ്പെടുന്നവർക്ക് മാതൃകാപരമായ കടുത്ത ശിക്ഷ ലഭിക്കും എന്ന് ഉറപ്പുവരുത്തുകയെങ്കിലും ചെയ്യണം.

Saturday 8 October 2016

Another Landmark Judgment

 
Once again thank you Supreme Court of India for delivering such an impartial judgment, when the laws of this country are very much partial towards women.

I am quoting last two paragraph of the judgment for those who do not have the patience to read the full judgment.

Taking an overall view of the entire evidence and the judgment delivered by the trial Court, we firmly believe that there was no need to take a different view than the one taken by the trial Court. The behaviour of the Respondent wife appears to be terrifying and horrible. One would find it difficult to live with such a person with tranquility and peace of mind. Such torture would adversely affect the life of the husband. It is also not in dispute that the Respondent wife had left the matrimonial house on 12th July, 1995 i.e. more than 20 years back. Though not on record, the learned counsel submitted that till today, the Respondent wife is not staying with the Appellant. The daughter of the Appellant and Respondent has also grown up and according to the learned counsel, she is working in an IT company. We have no reason to disbelieve the aforestated facts because with the passage of time, the daughter must have grown up and the separation of the Appellant and the wife must have also become normal for her and therefore, at this juncture it would not be proper to bring them together, especially when the Appellant husband was treated so cruelly by the Respondent wife.
We, therefore, quash and set aside the impugned judgment delivered by the High Court. The decree of divorce dated 17th November, 2001 passed by the Principal Judge, Family Court, Bangalore in M.C. No.603 of 1995 is hereby restored
If you are interested you can read the full judgment here.

Friday 7 October 2016

അന്നദാനത്തിനും സെസ്!

തിരുവിതാകൂർ ദേവസ്വം ബോർഡിനു കീഴിലുള്ള ക്ഷേത്രങ്ങളിൽ അന്നദാനം നടത്തുന്നവർ ഒരിലയ്ക്ക് 12രൂപ എന്ന നിരക്കിൽ ഇനി സെസ് അടയ്ക്കണം എന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉത്തരവായിരിക്കുന്നു എന്ന് മംഗളം 06/10/2016-ലെ വാർത്തയിൽ പറയുന്നു. വാർത്ത ഇങ്ങനെ
കടുങ്ങല്ലൂര്‍: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിലെ അന്നദാനത്തിന്‌ സെസ്‌ ഏര്‍പ്പെടുത്തി. അന്നദാനം നടത്തുന്നവര്‍ ഇനി മുതല്‍ ഒരു ഇലയ്‌ക്ക്‌ 12 രൂപ വീതം സെസ്‌ നല്‍കണം. ഇത്‌ സംബന്ധിച്ച ഉത്തരവ്‌ ബോര്‍ഡ്‌ എല്ലാ അഡ്‌മിനിസ്‌ട്രേറ്റീവ്‌ ഓഫീസര്‍മാര്‍ക്കും അയച്ചു. ഇതോടെ അന്നദാനം നടത്തുന്ന സംഘടനകള്‍ക്കും വ്യക്‌തികള്‍ക്കും ലക്ഷങ്ങളുടെ അധിക ബാധ്യത വന്നുചേരും. 
ഉത്തരവ്‌ പ്രകാരം 500 പേരുടെ അന്നദാനം ഒരാള്‍ നടത്തിയാല്‍ സദ്യയുടെ ചെലവ്‌ കൂടാതെ ആറായിരം രൂപ അധികമായി നല്‍കണം. അന്നദാനത്തിന്‌ പങ്കെടുക്കുന്നവരുടെ എണ്ണം ഉയര്‍ന്നാല്‍ ഒരു ഇലയ്‌ക്ക്‌ 20 രൂപ വരെ അധികം നല്‍കണം. കോടിക്കണക്കിന്‌ ഭക്‌തജനങ്ങള്‍ എത്തുന്ന ശബരിമലയില്‍ സെസ്‌ വഴി കോടികള്‍ എത്തിച്ചേരും. ശബരിമല സീസണ്‍ മുന്നില്‍കണ്ടാണ്‌ ഇത്തരമൊരു തീരുമാനം എടുത്തതെന്നാണ്‌ സൂചന. ഉത്തരവിലൂടെ ഏറെ ബുദ്ധിമുട്ട്‌ അനുഭവിക്കുന്നത്‌ ചെറിയ ക്ഷേത്രങ്ങളാണ്‌. ഇവിടെ നാട്ടുകാരുടെ സഹായത്തോടെയാണ്‌ അന്നദാനം നടക്കുന്നത്‌. അധിക ബാധ്യത വന്നാല്‍ പലരും ഇതില്‍ നിന്ന്‌ ഒഴിവാകും. ആലുവ മണപ്പുറത്ത്‌ കാലങ്ങളായി പ്രായമായവര്‍ മുന്‍കൈ എടുത്ത്‌ നടത്തുന്ന തിരുവാതിര നാളിലെ അന്നദാനത്തിന്‌ 100 പേരാണെങ്കില്‍ പന്ത്രണ്ടു ശതമാനവും ഇരുനൂറിന്‌ മുകളില്‍ ഭക്‌തജനങ്ങള്‍ പങ്കെടുത്താല്‍ ഇരുപത്‌ ശതമാനവും സെസ്‌ അടയ്‌ക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ദേവസ്വം ബോര്‍ഡ്‌ നോട്ടീസ്‌ നല്‍കിയിരിക്കുകയാണ്‌.
എന്താണ് ദേവസ്വം ബോർഡ് ഉദ്ദേശിക്കുന്നത്. വരുമാനം കൂട്ടാനാണെങ്കിൽ ഇത് കടന്നകൈയ്യായിപ്പോയി എന്ന് പറയാതെ തരമില്ല. ആളുകളുടെ എണ്ണം കൂടിയാൽ സെസ് തുകയും കൂടും. ആളുകൾ കൂടുതൽ ഉണ്ടങ്കിൽ സെസ് 12-ൽ നിന്നും 20രൂപയായി ഉയരും എന്നാണ് വാർത്തയിൽ പറയുന്നത്. ഇത് തീർച്ചയായും പ്രതിക്ഷേധാർഹമാണ്. ഈ തീരുമാനം ദേവസ്വം ബോർഡ് പിൻവലിക്കും എന്ന് കരുതുന്നു. 

Friday 19 August 2016

കച്ചവടവൽക്കരിക്കപ്പെടുന്ന ശബരിമല

ശബരിമല അവലോകനയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണനും തമ്മിൽ ഉണ്ടായ അഭിപ്രായവ്യത്യാസം ഇന്ന് വളരെ വാർത്താപ്രാധാന്യം നേടിയ സംഭവം ആയിരുന്നു. ശബരിമലയിൽ തീർത്ഥാടകർക്ക് കൂടുതൽ സൗകര്യം ഏർപ്പെടുത്തുന്നതു സംബന്ധിച്ച എന്റെ അഭിപ്രായം ഇവിടെയും രേഖപ്പെടുത്തുന്നു.

എന്റെ വിശ്വാസപ്രകാരം ശബരിമലയിലെ ധർമശാസ്താ പ്രതിഷ്ഠനടത്തിയതും അവിടെ ക്ഷേത്രം നിർമ്മിച്ചതും അതിനുള്ള ആചാരാനുഷ്ഠാനങ്ങൾ നിശ്ചയിച്ചതും പരശുരാമൻ ആണ്. പരശുരാമൻ നിരവധി ക്ഷേത്രങ്ങൾ കേരളത്തിൽ പ്രതിഷ്ഠിച്ചിട്ടുണ്ട്. പക്ഷെ പ്രതിഷ്ഠയിലെയും ആചാരങ്ങളിലേയും വൈശിഷ്ട്യം കൊണ്ട് ശബരിമല ഇന്നും മറ്റ് അയ്യപ്പെക്ഷേത്രങ്ങളിൽ നിന്നും വിട്ടുനിൽക്കുന്നു.  അതുകൊണ്ടു തന്നെ അതിന്റെ ആചാരങ്ങളും അനുഷ്ഠാനങ്ങളും തുടർന്നും പാലിക്കപ്പെടണം എന്നതാണ് എന്റെ ആഗ്രഹം. ഭക്തർക്കുള്ള സൗകര്യങ്ങൾ ഒരുക്കുന്നു എന്ന പേരിൽ ശബരിമല കഴിഞ്ഞ ഏതാനും ദശാബ്ദബ്ദങ്ങൾകൊണ്ട് ഏറെ കച്ചവടവൽക്കരിക്കപ്പെട്ടിരിക്കുന്നു. ഓരോ വർഷവും കൂടുതൽ ഭക്തരെ ആകർഷിക്കുക എന്നതാണ് കാലാകാലങ്ങളിലെ സർക്കാരുകളും ദേവസ്വം ബോർഡും ചെയ്തുവരുന്നത്. ഈ ജനബാഹുല്യം ശബരിമലയുടെ പരിസ്ഥിതിയെ തീർച്ചയായും പ്രതികൂലമായി ബാധിക്കുന്നുണ്ട്. അത് ഇല്ലാതാക്കാനുള്ള മാർഗ്ഗങ്ങൾ ആണ് തീർച്ചയായും ഉണ്ടാകേണ്ടത്. അതിനു ഉതകുന്ന നടപടികൾ ആണ് സ്വീകരിക്കേണ്ടത്. 

ഭഗവാനും ഭക്തനും ഒന്നാവുന്ന തീർത്ഥാടനകേന്ദ്രങ്ങളിൽ ഒന്നാണ് ശബരിമല. തൊഴാൻ പോകുന്നതും കൂടെ വരുന്നതും എല്ലാം അയ്യൻ. ഭഗവാനും ഭക്തനും ഒന്നാകുന്ന തത്വമസിയിൽ അധിഷ്ഠിതമായ ശബരിമലയിൽ എന്തിനാണ് ചിലർക്ക് മാത്രം വേറെ ക്യൂ? പൈസകൊടുത്ത് എളുപ്പത്തിൽ കാണാൻ സാധിക്കുന്ന സംവിധാനം എന്തിനാണ്? നടുത്തുന്ന വഴിപാടുകളെ അടിസ്ഥാനപ്പെടുത്തി ഭക്തരെ തട്ടാക്കി തിരിക്കുന്ന സമ്പ്രദായം എന്തിന്? എല്ലാവരും അയ്യനാകുമ്പോൾ ഒരു അയ്യനെക്കാൾ മറ്റൊരു അയ്യൻ കേമനാകുന്നത് എങ്ങനെ? ശബരിമലയിൽ രണ്ട് തരം ക്യൂ മാത്രം മതി എന്നതാണ് എന്റെ അഭിപ്രായം. ഇരുമുടിക്കെട്ടുമേന്തി അയ്യനെ തൊഴാൻ എത്തുന്നവർക്ക് പതിനെട്ട് പടികൾ കയറാനുള്ള ഒരു ക്യു. ഇരുമുടി ഇല്ലാതെ വരുന്നവർക്ക് അയ്യനെ 
തൊഴാൻ മറ്റൊരു ക്യു. ഈ രണ്ട് ക്യൂവിൽ നിന്ന് അയ്യനെ തൊഴാൻ തയ്യാറുള്ളവർ മാത്രം മല ചവിട്ടിയാൽ മതി. അല്ലാത്തവരും വരണം എന്ന് ആർക്കാണ് ആഗ്രഹം? എന്തായാലും അയ്യപ്പസ്വാമിക്ക് അങ്ങനെ ഒരു ആഗ്രഹം ഉണ്ടാകും എന്ന് കരുതുന്നില്ല. കൂടുതൽ ആളുകൾ വരണം എന്ന കച്ചവടതന്ത്രത്തിന്റെ ഭാഗമാണ് പ്രത്യേക ക്യൂവും കൂടുതൽ പണം നൽകുന്നവർക്ക് കൂടുതൽ സൗകര്യം എന്ന ആശയവും. 
"കൈക്കലർത്ഥമൊനന്നുമില്ലാഞ്ഞെന്റെ ഭക്തന്മാരർപ്പിച്ചാൽ
കൈയ്ക്കും കാഞ്ഞിരക്കുരുവുമെനിക്കമൃതം
ഭക്തിഹീനന്മാരായ ഭക്തന്മാരമൃതം തന്നെന്നാലും
തിക്തകാരസ്കരഫലമായിട്ടു തീരും"
എന്ന ഭഗവാൻ  കൃഷ്ണന്റെ വാക്കുകൾ ആണ് ഓർമ്മവരുന്നത്. ശബരിമലയിൽ ഉള്ളത് പരിമിതങ്ങളായ സൗകര്യങ്ങൾ ആണ്. അതനുസരിച്ച് ആ കഷ്ടതകൾ സഹിച്ച് ഭഗവാനെ കാണാൻ തയ്യാറുള്ളവർ മാത്രം വന്നാൽ മതി. ഇത് തീർത്ഥാടനം ആണ്. തീർത്ഥാടനം അല്പം ദുഷ്കരം ആകുന്നതാണ് നല്ലത്. അതുകൊണ്ട് മലചവിട്ടി, കാനനപാതകൾ താണ്ടി, നിലത്ത് കിടന്നുറങ്ങി ദുർഘടങ്ങൾ കടന്ന് വരുന്നവർ മാത്രം ഇവിടെ എത്തിയാൽ മതി എന്ന് സർക്കാരും ദേവസവും തീരുമാനിക്കണം. അതുകൊണ്ട് കൂടുതൽ സൗകര്യങ്ങൾ റോപ്പ് വേയും, വിമാനത്താവളവും, ഹെലിപ്പാടും ഒന്നും ശബരിമലയിൽ ഒരുക്കേണ്ടതില്ല.ഇത് ഈ വിഷയത്തിൽ എന്റെ അഭിപ്രായം.

Friday 10 June 2016

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അമേരിക്കൻ പാർലമെന്റിൽ നടത്തിയ പ്രസംഗം


Am deeply honoured by the invitation to address this joint meeting of the US Congress. Thank you Mr Speaker for opening the doors of this magnificent capital. This temple of democracy has encouraged and empowered other democracies the world over. It manifests the spirit of this great nation which is in Abraham Lincoln's words was conceived in liberty and dedicated to the proposition that all men are created equal. In granting me this opportunity, you have honoured the world's largest democracy and its 1.25 billion people. As a representative of the world's largest democracy, it is indeed a privilege to speak to the leaders of its oldest.

HONORING DEMOCRACY

Mr Speaker, two days ago I began my visit by going to Arlington National Cemetery, the final resting place of many brave soldiers of this great land. I honour their courage and sacrifice for the ideals of freedom and democracy. It was also the 72nd  anniversary of the D-Day. On that day, thousands from this great country fought to protect the torch of liberty. They sacrificed their lives so that the world lives in freedom. I applaud, India applauds the great sacrifices of the men and women from the land of the free and the home of the brave in service of mankind. [PM Modi applauds the Congress with claps]
India knows what this means, because our soldiers have fallen in distant battlefields for the same ideals. That is why the threads of freedom and liberty form a strong bond between our two democracies.
Mr Speaker, our nations may have been shaped by diverse histories, cultures and faiths, yet our belief in democracy for our nations and our liberty for our countrymen is common. The idea that all citizens are created equal is the central pillar of the American constitution. Our founding fathers too shared the same belief and sought individual liberty for every citizen of India. There were many who doubted India as a newly independent nation. We reposed our faith in democracy.
DEMOCRACY AS ESSENCE OF SOUL
Indeed, wagers were made on our future. But the people of India did not waiver. Our founders created a modern nation with freedom, democracy and equality  as the essence of its soul, and in doing so we they assured that we continue to celebrate our age old diversity. Today, across its individuals and institutions, and in its villages and cities, in streets and states,  are anchored in equal respect for all faiths. And in the melody of hundreds of its languages and dialects, India lives as one, India grows as one, India celebrates as one.
Mr Speaker, modern India is in its 70th year. For my government, the constitution is its real holy book. And in that holy book, freedom of faith, speech and franchise, and equality of all citizens, regardless of background are enshrined as fundamental rights.
Eight hundred million of my countrymen may exercise the freedom of franchise once every five years, but all the 1.25 billion of our citizens have freedom from fear - a freedom they exercise every moment of their lives.
Distinguished members, engagement between our two democracies has been visible in the manner in which our thinkers impacted one another and shaped the course of our societies. Thoreau's idea of civil disobedience influenced our political thoughts and similarly the call by the great sage of India Swami Vivekanand to embrace humanity, was most famously delivered in Chicago. Gandhi's non-violence inspired the heroism of Martin Luther King.
Today, a mere distance of three miles separates Martin Luther King Memorial at Tidal Basin from the statue of Gandhi at Massachusetts Avenue. This proximity of memorials in Washington mirrors the closeness of the ideas and values they believed in. The genius of Dr Bhimrao Babasaheb Ambedkar was nurtured in the years he spent at the Columbia University a century ago. The impact of US constitution on him was reflected in his drafting of the Indian constitution some three decades later.
SIMILAR IDEALISM
Our independence was ignited by the same idealism that fuelled your struggle for freedom. No wonder then, the former prime minister of India Atal Bihari Vajapyee called India and US natural allies. No wonder that the shared ideals and common philosophy of freedom shaped the bedrock of our ties. No wonder that President Obama has called our partnership - the defining partnership of 21st century.
Mr Speaker, more than 15 years ago Prime Minister Vajapayee stood here and gave a call to step out of the shadow of hesitation of the past. The pages of our friendship since then tell a remarkable story. Today, our relationship has overcome the hesitations of history. Comfort, candour and convergence define our conversations. Through the cycle of elections and transition of administrations, the intensity of engagements has only grown, and in this exciting journey the US Congress has acted as it compass. You have helped us turn barriers into bridges of partnership.
In the Fall of 2008, when the Congress passed the India-US Civil Nuclear Cooperation Agreement, it changed the very colours of leaves of our relationship. We thank you for being there when the partnership needed you the most. You have also stood by us in times of sorrow. India will never forget the solidarity shown by the US Congress when terrorists from across our border attacked Mumbai in November of 2008. And for this, we are grateful.
Mr Speaker, I am informed that the working of the US Congress is harmonious. Am also told that you are well known for your bipartisanship. Well, you are not alone. Time and again, I have also witnessed a similar spirit in the Indian Parliament, especially in Upper House. So, as you can see, we have many shared practices.
EMBRACING PARTNERSHIP
Mr Speaker, this country knows well that every journey has its pioneers. The genius of Norman Borlaug brought the Green Revolution and food security to my country. The excellence of American universities nurtured institutions of technology and management in India. And I could go on, but fast forward to the present.
The embrace of our partnership extend to the totality of human endeavour. From the depths of the oceans to the vastness of space, our science and technology collaboration continues to help us in cracking the age old problems in the fields of education, public health, food and agriculture. Ties of commerce and investment are flourishing. We trade more with the US than with any other nation.
The flow of good services and capital between us generates jobs in both our societies. As in trade, so in defence. Indian army performs exercises with the US more than any other partner. Defence purchases have moved from almost zero to $10 billion in less than a decade. Out cooperation also secures our cities and citizens from terrorists and protects our critical infrastructure from cyber threats. Civil nuclear cooperation, as I told President Obama yesterday, is a reality.
Mr Speaker, our people to people links are strong and there is a close personal connect between our societies. Siri, you are familiar with the Siri, tells us that India's ancient heritage of Yoga has over 30 million practitioners in the US. It is estimated that more Americans bend for Yoga than to throw a curve ball. No Mr Speaker, we have not yet claimed intellectual property right on Yoga.
Connecting our two nations is also a unique and dynamic bridge of 3 million Indian Americans. Today, they are among your best CEOs, academics, astronauts, scientists, economists, doctors and even spelling bee champions.
They are your strength. They are also the pride of India. They symbolise the best of both of our societies. Mr Speaker, my understanding of  great country began long before I entered public office. Long before assuming office, I travelled coast to coast covering more than 25 states of America. I realised then that the real strength of the US was in the dreams of its people and the boldness of their ambitions. Today, Mr Speaker, a similar spirit animates India. Over 800 million youth are especially impatient (sic). 

AMBITIOUS TO-DO LIST

India is undergoing a profound social and economic change. A billion of its citizens are politically empowered. My dream is to economically empower them through many social and economical transformations. And do so by 2022 - the 75th anniversary of India's independence. My to-do list is long and ambitious. But you will understand it includes a vibrant and rural economy with a robust farming sector.
A roof over each head and electricity for all households. To train and make millions of our youth skilled, build 100 smart cities, have broadband for a billion and connect our villages to the digital world. And create a 21st century rail, road and port infrastructure. These are not just aspirations but goals to be reached in a finite time frame, and to be achieved with light carbon footprint and greater emphasis on renewables.
×
Mr Speaker, in every sector of India's forward march, I see the US as an indispensible partner. Many of you also believe that a stronger and prosperous India is in America's strategic interest.  Let us work together to convert shared ideals into practical cooperation. There can be no doubt that in advancing this relationship, both nations stand to gain. As  US businesses search for new areas of economic growth, markets for their goods, a pool of skilled resources and a global location to produce and manufacture, India could be their ideal partner.
India's strong economy and growth rate of 7.6 per cent per annum is creating new opportunities for our mutual prosperity. Transformative American technologies in India, and growing investment by Indian companies in the United States, both have a positive impact on the lives of our citizens. Today, for the global research and development centres India is the destination of choice for the US companies. Looking eastward from India, across the Pacific, the innovation strength of our two countries comes together in California.
WE CAN MAKE DIFFERENCE 
Here the innovative genius of America and India's intellectual creativity are working to shape new industries of the future. Mr. Speaker, the 21st century has brought with it great opportunities, but it has also come with its own set of challenges. While some parts of the world are islands of growing economic prosperity, others are mad in conflicts.
In Asia, the absence of an agreed security architecture creates uncertainty. Threads of terror are expanding and new challenges are emerging in cyber and outer space.. and global institutions conceived in 20th century seem unable to cope with new challenges or take on new responsibilities.
It is war of multiple transitions and economic opportunities, growing  uncertainties and political complexities, existing threats and new challenges. our engagements can make a difference by promoting, cooperation not dominance, connectivity not isolation, including not excluding mechanisms, respect for global commons and above all for international rules and norms.
India is  already assuming her responsibilities in securing the Indian ocean region,. a strong India-US partnership can anchor peace, prosperity , and stability from Asia  to Africa and from Indian ocean to the Pacific. It can also help ensure security of the sea-links of commerce and freedom of navigation on seas.
But the effectiveness of our co-operation would increase if international institutions frame with the mindset of the 21st century where they reflect the reality of today. Mr. speaker, before arriving in Washington D.C., I had visited Herat in western Afghanistan to inaugurate Afghan-India friendship dam built with Indian assistance. I was also there on the Christmas day last year  to dedicate to that proud nation its parliament , a testimony to our democratic ties.
Afghans naturally recognise that the sacrifices of America have helped create a better life. But your contribution in keeping the region safe and secure is deeply appreciated by even beyond and India too has made an enormous contribution and sacrifices to support our friendship with afghan people. A commitment to re-build a peaceful and stable and prosperous Afghanistan is our sad objective.
LET'S FIGHT TERRORISM
It distinguished members not just in Afghanistan but elsewhere in south Asian and, globally terrorism remains the biggest threat. In the territory stretching from the west of India's border to Africa form different names from Lashkar-e-Taiba to Taliban to ISIS but its philosophy is common of hate, murder and violence.
Although, it is a shadow spreading across the world, it is intimated in India's neighbourhood. I commend the members of US congress for sending a clear message to those who preach and practice terrorism for political gains. Refusing the war is the first step to our holding them accountable for their actions.
The fight against terrorism has to be fought at many levels and the traditional tools of military intelligence or diplomacy alone would not be able to win this fight. Mr. speaker, we have both lost civilians and soldiers in combating terrorism. The need of the hour is for us to deepen our security cooperation and base it on a policy that isolates those who harbour and support and sponsor terrorist. 
That does not distinguish between good and bad terrorist and that de-links religion from terrorism. Also for us to succeed, those who believe in humanity must come together to fight for each and one and speak against this menace in one voice.
Terrorism must be delegitimized. Mr. Speaker, the benefits of our partnership extend not just to the nation and regions that need it the most. On our own, and by combating our capacities we are also responding to other global challenges today when disaster strikes and when humanitarian relief is  needed. Far from our shores, we have evacuated thousands from Yemen, Americans, Indians and others.
Near our homes, we have the first responders during Nepal earthquake, Maldives water crisis and most recently during the landslide in Sri Lanka. We are also one of the largest contributors of tools to the UN peacekeeping operations. Often India and the US have combined their strengths in science and technology and innovation to help fight hunger, poverty, disease and literacy in different parts of the world. The success of our partnerships has also opened up new opportunities for lowering (39:42) security and developing from Asia to Africa.
BALANCING RESPONSIBILITIES FOR GREENER TOMORROW
And the protection of environment and caring for the planet in central for our shared vision of a just world. For us in India, to live in harmony with mother earth is a part of our ancient belief and to take from nature only what is most essential is a part of our Indian culture. Our partnership therefore aims to balance responsibilities with capability and it also focuses on the new ways to increase the availability and use of renewable energy.
A strong US support for our initiative to form an international solar alliance is one such effort. We are working together not just for better future for ourselves, but for the whole world. This has also been the goal of our efforts in G20, east-Asia summits and climate change summits.
Mr. speaker, as we deepen our partnership, there will be times when we will have differing perspectives. But since our interests and concerns converge, the autonomy in decision making and diversity in our perspectives can only add values to our partnership.
So as we embark on a new journey and set new goals, let us focus not just on routine matters but also transform all areas. Ideas which can focus not just on creating waves but also creating values for our societies. Not just on immediate gains but also long term benefits.
Not just on solving best practices but also shaping partnerships and not just on building a bright future of our people but in being a bridge to a more united human and prosperous world and important for the success of this journey would be a need to view it with new eyes with new sensitivities.
When we do this, we will realise the full promise of this extraordinary relations. Mr. speaker, in my final words and thoughts, let me emphasize that our relationship is prime for a momentous future. The constraints of the past are behind us and the foundations of the future are in place.
In the lines of Walt Whitman, the orchestra has sufficiently tuned their instruments, the baton has given the signal and to that, if I might add, there is a new symphony in play.