പാടത്തെ പണിയ്ക്ക് വരമ്പത്ത് കൂലികൊടുക്കണം എന്ന് പാർടി അണികൾക്ക് ആഹ്വാനം നൽകുന്ന ആർടി സെക്രട്ടറി കൊടിയേരി ബാലകൃഷ്ണൻ പറയുന്നു കാശ്മീരിലെ പ്രശ്നങ്ങൾക്ക് ഹിംസ പരിഹാരമല്ലെന്ന്. അതെന്താ കാശ്മീരിൽ പ്രശ്നം ഉണ്ടാക്കുന്നവർക്ക് വരമ്പത്ത് കൂലികൊടുക്കുന്നതിൽ ബാലകൃഷ്നനു ഇത്ര സങ്കടം എന്ന ന്യായമായ സംശയം ഓരോ തീവ്രവാദി ആക്രമണത്തിനും കൂലിമാത്രം പോര പലിശയടക്കം മറുപടി കൊടുക്കണം എന്ന് ആഗ്രഹിക്കുന്ന എന്നേപ്പോലുള്ളവർക്ക് തോന്നും.
പുൽവാമ ആക്രമണത്തിൽ കൊല്ലപ്പെട്ട ധീരജവാന്മാർക്ക് ആദരം (ചിത്രത്തിനു കടപ്പാട് PTI) |
കാശ്മീരിന്റെ നാലിലൊന്നു പോലും വിസ്തീർണ്ണമില്ലാത്ത ഇത്രയും സങ്കീർണ്ണമല്ലാത്ത ഭൂപ്രകൃതിയുള്ള, ഇതിനേക്കാൾ വളരെ എളുപ്പത്തിൽ എത്തിച്ചേരാൻ സാധിക്കുന്ന, ഇത്രയും ജനസംഖ്യ ഇല്ലാത്ത, ഇതിനേക്കാൾ പതിന്മടങ്ങ് ആശയവിനിമയ സംവിധാനങ്ങൾ ഉള്ള, ഇതിനേക്കാൾ സാങ്കേതികമായി വികാസം പ്രാപിച്ച, മെച്ചപ്പെട്ട സൈനീകശക്തിയുള്ള യൂറോപ്യൻ / അമേരിക്കൻ നാടുകളിൽ പോലും ഇതുപോലെ തീവ്രവാദി ആക്രമണങ്ങൾ ഉണ്ടാകുന്നുണ്ട്. അവരും കൈയ്യും കെട്ടി ഇരിക്കുകയല്ല ചെയ്യുന്നത്. കൃത്യമായ നിരീക്ഷണം നടത്തുന്നുണ്ട്. എന്നിട്ടും സംഭവിക്കുന്നു. അതുപോലെ തന്നെയാണ് അതിനേക്കാൾ സങ്കീർണ്ണമായ പരിസ്ഥിതിയുള്ള ജമ്മു കാശ്മീരിൽ ഇന്ത്യയുടെ വിവിധ ഏജൻസികൾ അതിശക്തമായ നിരീക്ഷണം നടത്തുന്നുണ്ട്. അതിന്റെ ഫലമായി പല നുഴഞ്ഞുകയറ്റങ്ങളും തീവ്രവാദി ആക്രമണങ്ങളും തടയപ്പെടുന്നുണ്ട്. അതിർത്തിയോട് ചേർന്നുള്ള പല തീവ്രവാദപരിശീലന കേന്ദ്രങ്ങളും ഇന്ത്യൻ സൈന്യം ആക്രമിക്കുകയും നശിപ്പിക്കുകയും ചെയ്യുന്നുണ്ട്. അതിലൊക്കെ വിവിധ തീവ്രവാദസംഘടനയുടെ നേതാക്കൾ കൊല്ലപ്പെടുകയും ചെയ്യുന്നുണ്ട്. ബുർഹാൻ വാണി ഉൾപ്പടെ പലരും കൊല്ലപ്പെട്ടപ്പോൾ ഇപ്പോൾ ഇന്ത്യൻ സൈന്യത്തേയും അതിന്റെ പ്രതിരോധ നിരീക്ഷണ സംവിധാനങ്ങളെയും കുറ്റപ്പെടുത്തുന്ന പലരേയും എന്ന് ഇതേ സൈനിക സംവിധാനങ്ങളെ അഭിനന്ദിക്കാൻ കണ്ടില്ലായിരുന്നു. അനേകം തവണ നമ്മൾ ജയിക്കുന്നുണ്ട്. ഹർക്കത്ത് ഉൽ മുജാഹിദീൻ, ലഷ്കർ എ തോയ്ബ എന്നിങ്ങനെ ചില തീവ്രവാദസംഘടനകളുടെ കാശ്മീരിലെ നേതാക്കളെ പൂർണ്ണമായി ഇല്ലാതാക്കാനും അവയുടെ പ്രവർത്തനം നിറുത്താനും സാധിച്ചിട്ടുണ്ട്. എന്നാൽ ചിലപ്പോഴൊക്കെ തീവ്രവാദികളുടെ നീക്കങ്ങൾ അറിയുന്നതിൽ പരാജയം സംഭവിക്കുന്നുണ്ട്. അതിനു ഇതുപോലെ കനത്ത വിലനൽകേണ്ടതായും വരുന്നുണ്ട്. പക്ഷെ അതിലൊന്നും പതറി പിന്മാറുക അല്ല ചെയ്യുന്നത്. ശക്തമായ തിരിച്ചടി തന്നെ നൽകും. സമവായം അല്ല തീവ്രവാദത്തോട് സൈന്യത്തിന്റെ ഭാഷ പ്രതിരോധവും പ്രത്യാക്രമണവും തന്നെയാണ്. ആ റിസ്ക് അറിഞ്ഞു തന്നെയാണ് ഓരോ ധീരന്മാരും സൈന്യത്തിൽ ചേരുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ പത്രങ്ങൾ നോക്കിയാൽ കാണാൻ സാധിക്കും ഇന്ത്യൻ സൈന്യ ഏറ്റുമുട്ടലിൽ വധിച്ച ചില കൊടുംഭീകരരെ സംബ്ന്ധിക്കുന്ന വാർത്തകൾ. അതെല്ലാം ജഗ്രതയോടെ അവർ ഇരിക്കുന്നതുകൊണ്ട് തന്നെയാണ് സാധിക്കുന്നത്. സൈന്യത്തിനു വേണ്ടത പ്രവർത്തന സ്വാതന്ത്ര്യം ആണ്. ഇവിടെ പുറമെനിന്നുള്ള ആക്രമണകാരികൾക്കൊപ്പം ആ ആക്രമണകാരികൾക്ക് പിന്തുണനൽകുന്ന വലിയൊരു വിഭാഗവും ഈ രാജ്യത്തിലുണ്ടെന്നതാണ് നമ്മുടെ വലിയ ദൗർഭാഗ്യം
No comments:
Post a Comment
Thank you for visiting my blog. Please leave your comments here.