കേരളസംസ്ഥാനത്തെ വലിയൊരു വിഭാഗം ജനങ്ങളുടെ വെറുപ്പ് സമ്പാദിച്ചു കൂട്ടുകയാണ് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും. പാർടി നയത്തിനു മറുചോദ്യമോ എതിർ വാദമോ ഇല്ലാത്ത ചൈനയോ കൊറിയയോ അല്ല ഇതെന്നത് ഈ അധികാരികൾ മറക്കുന്നു. അഞ്ചു വർഷം ഭരിക്കാനുള്ള അവകാശം മാത്രമാണ് ജനങ്ങൾ ഇവർക്ക് നൽകിയത്. വേണ്ടിവന്നാൽ അതുപോലും പൂർത്തീകരിക്കാനാകാത്ത അവസ്ഥയുണ്ടാകും.
സാമൂഹ്യനവോത്ഥാനം ആണ് ഇവർ വീമ്പിളക്കുന്നതുപോലെ ലക്ഷ്യം വെയ്ക്കുന്നതെങ്കിൽ അത് നടപ്പിലാക്കേണ്ടത് നിയമനിർമ്മാണത്തിലൂടെ ആണ്. പഴയ നവോത്ഥാന ചരിത്രം പറയുന്ന ഇവർ മറക്കുന്ന ഒന്നുണ്ട് അന്നൊന്നും ജനം ആയിരുന്നില്ല അധികാരത്തിൽ ഉണ്ടായിരുന്നത്. ജനങ്ങൾക്ക് വേണ്ടി ജനങ്ങളെ ഭരിക്കാൻ ജനങ്ങൾ തിരഞ്ഞെടുത്ത സർക്കാരുകളാണ് ഇപ്പോൾ ഭരിക്കുന്നത്. അപ്പോൾ ജനാഭിലാഷം നവോത്ഥാനമെന്ന് ഇവർ വിളിക്കുന്ന ആചാരങ്ങളെ ഇല്ലാതാക്കുന്നതാണെങ്കിൽ, വിഗ്രഹങ്ങൾ തച്ചുടയ്ക്കുന്നതാണെങ്കിൽ, ക്ഷേത്രങ്ങൾ പാർക്കുകളും സിനിമാ തീയറ്ററുകളും പോലെ ആർക്കും കയറി ഇറങ്ങാവുന്ന പൊതുസ്ഥനങ്ങളാക്കിമാറ്റുന്നതാണെങ്കിൽ അതിനു ഉതകുന്ന വിധത്തിൽ 1965-ലെ ഹൈന്ദവ ആരാധനാലയ പ്രവേശന നിയമത്തിൽ ആവശ്യമായ ഭേദഗതി നിയമനിർമ്മാണത്തിലൂടെ വരുത്താൻ ഈ സർക്കാർ തയ്യാറാകണമായിരുന്നു. എന്താണ് 1965-ലെ നിയമത്തിലെ വിവാദമായ വ്യവസ്ഥകൾ. എല്ലാ ഹിന്ദുക്കൾക്ക് ഹൈന്ദ ആരാധനാലയങ്ങളിൽ പ്രവേശനത്തിനു അനുവാദം ഉണ്ടെന്ന് പറയുന്ന നിയമം അതിനു ചില നിയന്ത്രണങ്ങളും പറയുന്നുണ്ട് അത് താഴെ പറയും പ്രകാരമാണ്
“The classes of persons mentioned here under shall not be entitled to offer worship in any place of public worship or bathe in or use the water of any sacred tank, well, spring or water course appurtenant to a place of public worship whether situate within or outside precincts thereof, or any sacred place including a hill or hill lock, or a road, street or pathways which is requisite for obtaining access to the place of public worship-
(a) Persons who are not Hindus.
(b) Women at such time during which they are not by custom and usage allowed to enter a place of public worship.
(c) Persons under pollution arising out of birth or death in their families.
(d) Drunken or disorderly persons.
(e) Persons suffering from any loathsome or contagious disease.
(f) Persons of unsound mind except when taken for worship under proper control and with the permission of the executive authority of the place of public worship concerned.
(g) Professional beggars when their entry is solely for the purpose of begging.”
ഇതിലെ 3ബി ഉപവകുപ്പ് ഇപ്രകാരം പറയുന്നു "ആചാരങ്ങളും രീതികളും അനുസരിച്ച് അരാധനാലയങ്ങൾ പ്രവേശിക്കുന്നതിനു വിലക്കുള്ള അവസ്ഥയിലെ സ്ത്രീകൾ" ഈ വകുപ്പ് ഭരണഘടനാ വിരുദ്ധം ആണെന്നതായിരുന്നു സർക്കാർ വാദം. സർക്കാരിനു വേണ്ടി സുപ്രീംകോടതിയിൽ ഹാജരായ ജയദീപ് ഗുപ്തയുടെ വാദങ്ങൾ ഇപ്രകാരമായിരുന്നു എന്ന് ജസ്റ്റിസ് ധനഞ്ജയ് ചന്ദ്രചൂഡ് തന്റെ വിധിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്
Mr Jaideep Gupta,15 learned Senior Counsel submitted:
i. The State Government of Kerala stands by the affidavit filed on 13 November 2007 wherein the State Government was not in favour of any discrimination against women;
ii. That women fall within the ambit of ‘section or class’ in Section 3 of the 1965 Act;
iii. Article 17 must be given a broad interpretation which prohibits the exclusion of women;
iv. That Rule 3(b) of the 1965 Rules is ultra vires the 1965 Act;
v. The devotees of Lord Ayyappa do not constitute a religious denomination under Article 26 of the Constitution;
vi. The practice of excluding women from the Sabarimala temple does not constitute an Essential Religious Practice; and
vii. That the impugned custom of excluding women falls within the ambit of Article 13 and is constitutionally invalid.
അതായത് കേരള നിയമസഭ പാസാക്കിയ നിയമത്തിലെ തന്നെ ചില വകുപ്പുകൾ ഭരണഘടനാ വിരുദ്ധം ആണെന്ന് സർക്കാർ തന്നെ സമ്മതിക്കുന്നു. കഴിഞ്ഞ ദിവസം നടന്ന ഒരു പൊതുയോഗത്തിൽ സർക്കാരിന്റേയും സിപി എമ്മിൻടെയും നിലപാടുകൾ വിശദീകരിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞ വാക്കുകൾ ഇതാണ്. "എത്ര വോട്ട് കിട്ടുമെന്നതോ എത്ര വോട്ട് നഷ്ടപ്പെടുമെന്നതോ എത്ര സീറ്റുകിട്ടുമെന്നതോ എത്ര സീറ്റ് നഷ്ടപ്പെടുമെന്നതോ ഒന്നും നമ്മുടെ പരിഗണനയിൽ വരുന്ന കാര്യങ്ങളല്ല. പരിഗണനയിൽ വരുന്നത് ഒന്നുമാത്രം അത് കേരളത്തെ പുരോഗമന സ്വഭവത്തിൽ നിലനിറുത്തുക എന്ന് മാത്രം" പാപ്പാത്തിചോലയിൽ സർക്കാർഭൂമിയിൽ അനധികൃതമായി നാട്ടിയ ഒരു കുരിശു പൊളിച്ചുമാറ്റിയ സബ്കളക്ടറൂടെ നടപടിയിൽ "എന്തുപിഴച്ചൂ കുരിശ്" എന്ന് രോക്ഷംപൂണ്ട മുഖ്യമന്ത്രിയാണ് ഈ ചോദ്യം ചോദിക്കുന്നത്. മേല്പറഞ്ഞ വാക്കുകൾ ആത്മാർത്ഥമായിരുന്നു എങ്കിൽ 1965-ലെ നിയമത്തിലെ 3ബി ഉൾപ്പടെയുള്ള നിയമങ്ങൾ നിയമഭേദഗതിയിലൂടെ റദ്ദാക്കാനുള്ള ആർജ്ജവം ആയിരുന്നു സർക്കാരിനു ഉണ്ടാകേണ്ടിയിരുന്നത്. പക്ഷെ സർക്കാരിനറിയാം അത്തരത്തിൽ കമ്മ്യൂണിസ്റ്റ് സിദ്ധാന്തങ്ങൾക്ക് അനുസരിച്ച് വിശ്വാസങ്ങളെ / ആരാധനാലയങ്ങളെ തകർക്കാൻ ഇറങ്ങിയാൽ വിശ്വാസികളിൽ നിന്നും ശക്തമായ എതിർപ്പുണ്ടാകുമെന്നും അതിനെ അതിജീവിക്കാൻ സർക്കാരിനു കഴിയില്ല എന്നും. ഈ നാട്ടിലെ ഭൂരിഭാഗം വിശ്വാസികളും അത്തരത്തിലുള്ള ഒരു കൈകടത്തിൽ തങ്ങളുടെ ആചാരങ്ങളിൽ, അനുഷ്ഠാനങ്ങളിൽ വിശ്വാസങ്ങളിൽ സർക്കാർ കൊണ്ടുവരുന്നത് ആഗ്രഹിക്കുന്നില്ല എന്നും. അതുകൊണ്ട് ഈ ആചാരങ്ങളേയും ക്ഷേത്രങ്ങളേയും തകർക്കാനുള്ള മറയായി സർക്കാർ കോടതിയെ ഉപയോഗിക്കുകയാണ് ചെയ്തത്. കോടതി ഉത്തരവായി ഈ കാര്യങ്ങൾ അവതരിപ്പിച്ചാൽ വിശ്വാസികൾ എതിർക്കില്ല എന്ന് സർക്കാർ കണക്ക് കൂട്ടി. കോടതി ഉത്തരവിന്റെ മറപറ്റി തങ്ങളുടെ ആശയങ്ങൾ വിശ്വാസികളുടെ മേൽ അടിച്ചേല്പിക്കാം എന്ന് സർക്കാർ കരുതി. പക്ഷെ ആ കണക്കുകൂട്ടലുകൾ തെറ്റുന്ന കാഴ്ചയാണ് നമ്മൾ ഇപ്പോൾ കാണുന്നത്. ശക്തമായ പ്രതിഷേധങ്ങൾ അതും വിശ്വാസികളായ സ്ത്രീകളുടെ ഭാഗത്തുനിന്നും തന്നെ ഉണ്ടായി. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ കഴിഞ്ഞ കാലങ്ങളിൽ അനാചാരങ്ങൾക്ക് എതിരെ സമരരംഗത്തിറങ്ങിയത് വിശ്വാസികൾ ആണെങ്കിൽ അതേ വിശ്വാസികൾ ഇപ്പോൾ പറയുന്നത് അവിശ്വാസികളും നിരീശ്വരവാദികളുമായവർ കൊണ്ടുവരാൻ ശ്രമിക്കുന്ന ഈ പരിഷ്കാരങ്ങൾ തങ്ങൾക്ക് ആവശ്യമില്ല എന്നാണ്. കോടതിയുടെ തോളിൽ ചാരി വെടിവെയ്ക്കാം എന്ന ഇടതുപക്ഷ സ്വപ്നം പൊളിഞ്ഞു വീഴുക തന്നെ ചെയ്യും. എന്തെല്ലാം പ്രതിരോധങ്ങൾ സർക്കർ തീർത്താലും അന്തിമവിജയം വിശ്വാസികൾക്ക് തന്നെ ആയിരിക്കും. അതിനായി കലിയുഗവരദനായ ശ്രീ അയ്യപ്പസ്വാമിയുടെ അനുഗ്രഹം ഉണ്ടാവുക തന്നെ ചെയ്യും എന്ന് ഉറച്ചു വിശ്വസിക്കുന്നു.
No comments:
Post a Comment
Thank you for visiting my blog. Please leave your comments here.