ഇതു കേരള പ്ലന്റേഷന്‍ കോര്‍പ്പറേഷന്റെ വെറ്റിലപ്പാറ തോട്ടത്തിലൂടെയുള്ള വഴിയാണ്. റബ്ബറും, എണ്ണപനയുമാണ്‍` ഇവിടത്തെ പ്രധാന കൃഷി. തികച്ചും മനോഹരമായ സ്ഥലം. ഇക്കൊടൂറിസം പ്രോജെക്ട് നടപ്പാക്കാന്‍ പദ്ധതിയുണ്ടെന്നാണ് കേള്‍ക്കുന്നതു. ഇത്തരത്തില്‍ കുറേതോട്ടങ്ങള്‍ ഉണ്ട് പ്ലന്റേഷന്‍ കോര്‍പ്പറേഷന്. പലതും ഇപ്പോള്‍ നഷ്ടത്തിലും ആണ്. ഇക്കോടൂറിസം കോര്‍പ്പറേഷനു ലാഭകരമായ ഒന്നാവും എന്നു പൊതുവെ പറഞ്ഞു കേള്‍ക്കുന്നു.
ഇതാണ് എണ്ണപന. കേരളത്തില്‍ നാളികേര കര്‍ഷകന്‍ തേങ്ങക്കു വിലയില്ലാത്തതില്‍ വിലപിക്കുമ്പോള്‍ ഇങ്ങനെ എണ്ണപനകൃഷി പ്രൊത്സാഹിപ്പിക്കാന്‍ കാരണം എന്താണെന്നു അറിയില്ല. എന്തായാലും ഇതു സമീപഭാവിയില്‍ ഒന്നും ആരംഭിച്ചതല്ല.
ഇതു മൂത്തുപാകമായ പനങ്കുലകള്‍ ആണ്. പാം ഓയില്‍ ഉണ്ടക്കുന്നതു ഇവിടെ അല്ല. ഇവ ഇവിടെന്നിന്നും ഇവ ആ ഫാക്ട്രിയില്‍ എത്തിക്കുന്നു. വെറ്റിലപ്പാറ ഫാക്ടറിയില്‍ പ്രധാനമായും റബ്ബര്‍ സംസ്കരണമാണ് നടക്കുന്നതു.
ഇതു എണ്ണപനതോട്ടത്തിലൂടെയുള്ള ഒരു നടപ്പാതയാണ്. വാഹനങ്ങള്‍ പോവുന്ന വഴി വേറേയുണ്ടു. തോട്ടം ഒന്നു നടന്നുകാണാന്‍ ഇറങ്ങിയപ്പോള്‍ എടുത്ത ചിത്രം ആണ് ഇതു.
ഇതാണ് ചാലക്കുടിപ്പുഴയില്‍ ഞാന്‍ നേരത്തെ പറഞ്ഞ കടത്ത്. ഇതുന് മറുകരയില്‍ ഒരു 250 മീറ്റര്‍ കഴിഞ്ഞാല്‍ നാം ചാലക്കുടിയില്‍ നിന്നും അതിരപ്പിള്ളിയിലേക്കുള്ള റോഡില്‍ എത്തും. അവിടെനിന്നും ഒരു പത്തു കിലോമീറ്റര്‍ ദൂരം കാണും അതിരപ്പിള്ളിക്കു.
വെള്ളച്ചാട്ടവും കഴിഞ്ഞു ശാന്തമായി ഒഴുകുന്ന ചലക്കുടിപ്പുഴ. മഴക്കാലത്ത് എടുത്തചിത്രം ആണിത്. ഇത്തവണ ശകതിയായിപെയ്ത മഴയില്‍ ചാലക്കുടിപ്പുഴയും ശെരിക്കും കരകവിഞ്ഞൊഴുകി. പലര്‍ക്കും ചാലക്കുടിപ്പുഴയില്‍ ഇത്രയും വെള്ളം ഉയരുന്നതു ഓര്‍മ്മയില്‍ ആദ്യത്തെ അനുഭവം ആയിരുന്നു. ഞങ്ങള്‍ പോയ ആ ദിവസവും നല്ലമഴക്കോളുണ്ടായിരുന്നു.
ഈ വഴി ഒരു കാല്‍കിലോമീറ്റര്‍ മതി മെയിന്‍റോഡില്‍ എത്താന്‍. ഇവിടെയും പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ തോട്ടമാണ്.
ഇവിടെയാണ് നമ്മുടെവഴി ചാലക്കുടിയില്‍നിന്നും വരുന്ന റോഡുമായി സന്ധിക്കുന്നത്. എറണാകുളത്തേക്കും മറ്റു പ്രധാന സ്ഥലങ്ങളിലേക്കും ഉള്ള ദൂരം സൂചിപ്പിക്കുന്ന ഫലകം.
ടൂറിസ്റ്റ് കൌണ്ടറില്‍ നിന്നും കൂപ്പണ്‍ വാങ്ങി അല്പാദൂരംകൂടി മുന്നോട്ടുവന്നാല്‍ ഈ ഇറക്കം കാണാം. ഇതു നേരെ എത്തുന്നതു വെള്ളച്ചാട്ടത്തിന്റെ അടിഭാഗത്താണ്. ഇവിടെ നിന്നും ആദ്യം വെള്ളച്ചാട്ടത്തിന്റെ ഭംഗി ആസ്വദിക്കാം. എന്നിട്ടാവം മുകളില്‍ പോവുന്നതു.
ഇതാണ് ദൈവത്തിന്റെ സ്വന്തം നാട്ടിലെ വെള്ളച്ചാട്ടം. ഇതു കടുത്ത വേനലില്‍ എടുത്ത ചിത്രം ആണ്. മെയ് ഒന്നാംതീയതി. എന്നിട്ടും വറ്റാതെ മനോഹരമായിത്തന്നെ അതിരപ്പിള്ളി നില്‍ക്കുന്നു. സത്യത്തില്‍ ഇപ്പൊളാണ് ഏറ്റവും സുരക്ഷിതമായ സമയം.
ഈ ദൃശ്യങ്ങള്‍ എത്രകാലം ഇങ്ങനെ നില്‍ക്കും എന്നറിയില്ല. കേരള സംസ്ഥാന വൈദ്യുത ബോര്‍ഡിനു അതിരപ്പിള്ളിയില്‍ ഒരു ജലവൈദ്യുത പദ്ധതി തുടങ്ങാന്‍ പരുപാടിയുണ്ട്. അതു യാഥാര്‍ഥ്യമാവുന്നതോടെ ഈ വെള്ളച്ചാട്ടം ഇല്ലാതാവുമോ എന്ന ഭയം പകൃതിസ്‌നേഹികള്‍ ഉയര്‍ത്തുന്നുണ്ട്.
വെള്ളച്ചാട്ടത്തിനു ശേഷം ശാന്തമായി ഒഴുകുന്ന പുഴ. ഈ പുഴയില്‍ത്തന്നെയാണ് നമ്മള്‍ നേരത്തെകണ്ട കടത്തും.
ഇനിതിരിച്ചു മുകളിലേക്കു കയറനുള്ളതാണ്. അതുകൊണ്ട് അല്പം ഭക്ഷണം ആവാം. ഇതു ഞങ്ങളുടെ പ്രിയപ്പെട്ട ഹരിയേട്ടനും സിന്ധുചേച്ചിയും വീട്ടില്‍ നിന്നും ഉണ്ടാക്കികൊണ്ടുവന്നതാണ്. അതിരപ്പിള്ളിക്കു വരുമ്പോള്‍ ഭക്ഷണം കൂടെകരുതുന്നതാണ് നല്ലതു.
മുകളിലേക്കു കയറുന്നതിനു മുന്‍പ് അതിരപ്പിള്ളിയുടെ ചില ചിത്രങ്ങള്‍ കൂടി. ഇവിടെ എത്രനേരം ഇരുന്നലും മതിവരില്ല. എന്നാലും മുകളില്‍ കയറി വെള്ളത്തില്‍ വിശാലമായി ഒന്നു കുളിച്ചാലല്ലെ യാത്ര പൂര്‍ണ്ണമാവൂ.
സത്യം പറഞ്ഞാല്‍ ആ വെള്ളം വീഴുന്നതിന്റെ അടുത്തുവരെ പോകണം എന്നുണ്ടായിരുന്നു. പക്ഷെ ഇവിടെ ഉള്ളവര്‍ സമ്മതിക്കില്ല. എന്തിനാ വെറുതെ ഭാഗ്യം പരീക്ഷിക്കണെ? ഇതാ അവരുടെ ചോദ്യം.
ഒന്നു ചിരിക്കൂ. ഒകെ താങ്ക്സ്. (വെറുതെ ആ വെള്ളച്ചാട്ടത്തിന്റെ ഭംഗി കളഞ്ഞു)
നേരത്തെ കണ്ട ചിത്രങ്ങള്‍ എല്ലാം വേനലില്‍ വറ്റിവരണ്ട അതിരപ്പിള്ളിയുടെതാണെങ്കില്‍ ഇത വര്‍ഷക്കാലത്തു വിരാട രൂപം പൂണ്ട അതിരപ്പിള്ളി. ജൂലയ് മാസത്തില്‍ മുകളില്‍ വ്യു പോയിന്റില്‍ നിന്നെടുത്ത ചിത്രം.
നേരത്തെ ചിത്രങ്ങളില്‍ കണ്ട വെള്ളച്ചാട്ടത്തിന്റെ കീഴ്‌ഭാഗം തന്നെയാണിതു. ഇന്നു അവിടെ എത്താന്‍ സാധ്യമല്ല. അത്രയും ശക്തമായിട്ടാണ് വെള്ളം താഴെക്കു വീഴുന്നത്.
തിരികെ ശാന്തതയുടെ ചിത്രങ്ങളിലേക്കു. നമ്മള്‍ ഇപ്പോള്‍ വെള്ളച്ചാട്ടത്തിന്റെ മുകളില്‍ ആണ്. ഇവിടെ വിശാലമായി ഒന്നുകുളിക്കാം. നല്ല ഒഴുക്കുണ്ടു. കൂടതെ പാറക്കെട്ടുകള്‍ക്കിടക്കുള്ള കുഴികളും.
ഹലോ.... മാഷെ ഞങ്ങളും ഇവിടുത്തുകാരാണെ. ഞങ്ങളുടെ പടവും പിടിക്കാം. പിന്നെ ദാ ഇങ്ങനെ വല്ലതും ഉണ്ടെങ്കില്‍ സന്തോഷം.
ഇത്തരം കുത്തുകളില്‍ അപകടവും പതിയിരിക്കുന്നു. ചില പാറക്കെട്ടുകള്‍ക്കു സമീപം നല്ല താഴ്ചയുള്ള കുഴികളും ഉണ്ട്. എന്നാലും വിശാലമായി ഒരു രണ്ടര മണിക്കൂര്‍ വെള്ളത്തില്‍ കിടന്നു.
ഇത്ര കണ്ടാലും മതിവരാത്ത പകൃതിദൃശ്യങ്ങള്‍.
വെള്ളച്ചാട്ടത്തിന്റെ മുകളില്‍ നിന്നുള്ള ദൃശ്യം.
ഈ രണ്ടു ചിത്രങ്ങളും വേനലില്‍ അതിരപ്പിള്ളിയുടെ മുഖം വ്യക്തമാക്കുന്നു. ഇനി നമുക്കു വര്‍ഷത്തില്‍ നിറഞ്ഞൊഴുകുന്ന അതിരപ്പിള്ളി കാണാം.
ഇതു വര്‍ഷക്കാലത്തു നിറഞ്ഞു രൌദ്രഭാവത്തില്‍ ഒഴുകുന്ന അതിരപ്പിള്ളി.
താഴെ എത്രദൂരേക്കാണു ജലകണങ്ങള്‍ മേഘങ്ങളെപ്പോലെ നീങ്ങുന്നത്.
ഇരുട്ടുപരക്കാന്‍തുടങ്ങിയിരിക്കുന്നു. ഈ യാത്രയും ഇവിടെ അവസാനിക്കുകയാണ്. ഇനി എത്രയും വേഗം വീടെത്തണം. ഞങ്ങള്‍ അതിരപ്പിള്ളിയോടു തത്ക്കാലം വിടപറഞ്ഞു.
വീണ്ടും ഒരു അസ്തമനം. ഒരിക്കലും നിറംമങ്ങാത്ത ഒരു പിടിഓര്‍മ്മകളോടെ ഞങ്ങളും വണ്ടിയിലേക്കു നീങ്ങി. മനസ്സില്‍ ഒരു പ്രാര്‍ത്ഥനമാത്രം വീണ്ടും ഇവിടെവരുമ്പോള്‍ പ്രകൃതി കനിഞ്ഞുനല്‍കിയ ഈ സൌന്ദര്യത്തോടെ അതിരപ്പിള്ളി എന്നും ഉണ്ടാവണമേ എന്നു.

മനോഹരമായ ഒരു പോസ്റ്റ്, മാഷേ... ചിത്രങ്ങളും വിവരണവും നന്നായിട്ടുണ്ട്.
ReplyDeleteഞാനും ഒന്നു രണ്ടു തവണ ഇവിടെ പോയിട്ടുണ്ട് എങ്കിലും കുറേ നാള്‍ മുന്‍പായിരുന്നതിനാല്‍ ചിത്രങ്ങളൊന്നും എടുത്തിരുന്നില്ല. :(
വര്‍ഷക്കാലത്തേയും വേനലിലേയും അതിരപ്പിള്ളിയെ പ്രത്യേകമായി വര്‍ണ്ണിച്ചിരിയ്ക്കുന്നതു വളരെ നന്നായി. :)
ശ്രീ ബ്ലോഗ് സന്ദര്‍ശിച്ചതിനും അഭിപ്രായങ്ങള്‍ക്കും നന്ദി.
ReplyDeleteമണീ..വളരെ നന്നായിരിക്കുന്നു ബ്ലൊഗിലെ യാത്രാവിവരണം,നല്ല ഒരു ഉദ്യമമാണിത്,ലളിതമായ ആഖ്യാനവും അതിനോടനുബന്ധിച്ച ചിത്രങ്ങളും നല്ലോരു ദൃശ്യാനുവം ഉളവാക്കുന്നുണ്ട്.തുടരുക.യാത്രകളുടെ വിശേഷങ്ങളും ചിത്രങ്ങളുമായി വീണ്ടും വരിക.
ReplyDeleteകിരണ്‍സേ വളരെ നന്ദി ഈ പ്രോത്സാഹനത്തിനു.
ReplyDeleteനല്ല വിവരണം ,കലക്കന്‍ പടങ്ങളും
ReplyDeleteകുഞ്ഞായി അതിരപ്പിള്ളി വെള്ളച്ചാട്ടം കാണാൻ എത്തിയതിനും പ്രോത്സാഹനങ്ങൾക്കും നന്ദി.
ReplyDelete