Sunday, 25 May 2008
ഇതു സമരാഭാസം
കപടസ്വാമിമാരും അവര്‍ക്കെതിരെ ചില രാഷ്‌ട്രീയപ്രസ്ഥാനങ്ങളും സ്വീകരിക്കുന്ന നടപടികളാണ് ഈ പോസ്റ്റിനു അടിസ്ഥാനം. കപടസ്വാമിമാരും, ജനങ്ങളുടെ വിശ്വാസങ്ങളെ ചൂഷണം ചെയ്തു ജീവിക്കുന്ന വ്യക്തികളും തീര്‍ച്ചയായും പ്രതിക്ഷേധം അര്‍ഹിക്കുന്നു എന്നതില്‍ എനിക്കു എതിരഭിപ്രായം ഇല്ല. എന്നാല്‍ ചില രാഷ്‌ട്രീയ പ്രസ്ഥാനങ്ങള്‍ സ്വീകരിക്കുന്ന പ്രതിക്ഷേധനടപടികള്‍ ഒരു ജനാധിപത്യ സമൂഹത്തിനു ഒട്ടും ചേര്‍ന്നതല്ല. പ്രതിക്ഷേധത്തിന്റെ ഭാഗമായി സംസ്ഥാനത്തെ ഇത്തരം പല ആശ്രമങ്ങളിലേക്കും അതുപോലുള്ള സ്ഥാപനങ്ങളുടെ കാര്യാലയങ്ങളിലേക്കും ജാഥകള്‍ സംഘടിപ്പിക്കുകയും, അത്തരത്തിലുള്ള പല സ്ഥാപനങ്ങളും അടിച്ചു തകര്‍ക്കുകയും ചെയ്യുന്ന കാഴ്ചകളാണ് കാണാന്‍ സാധിക്കുന്നതു. ഇന്നു കേരളത്തില്‍ പൊതുവെ കാണുന്ന നശീകരണത്തില്‍ ഊന്നിയുള്ള ഇത്തരം സമരപരിപാടികള്‍ ഒരുതരത്തിലും വെച്ചുപൊറുപ്പിക്കുവാന്‍ പാടുള്ളതല്ല. സമരത്തിന്റെ മറവില്‍ ഇത്തരം നശീകരണങ്ങള്‍ ചെയ്യുന്നവരെ വളരെ ലാഘവത്തോടെയാണു പോലീസ് കൈകാര്യം ചെയ്യുന്നതു. നശീകരണപ്രവര്‍ത്തനം നടക്കുമ്പോള്‍ കാഴ്ചക്കാരെപ്പോലെയാണു പോലീസ്` പ്രവര്‍ത്തിച്ചുവരുന്നതും. കൊക്കോകോള വിരുദ്ധ സമരത്തിലും, കുത്തകകള്‍ക്കു എതിരായ സമരം എന്ന പേരില്‍ റിലയന്‍സ്, സ്‌പെന്‍സേഴ്സ്, തുടങ്ങിയ സ്ഥാപനങ്ങള്‍ക്കെതിരെ നടന്ന സമരങ്ങളിലും നടന്നതു ഇത്തരം നശീകരണ സമരങ്ങളാണ്. സ്ഥാപനങ്ങള്‍ക്കും, വ്യക്തികള്‍ക്കും സംരക്ഷണം നല്‍കേണ്ട സ്‌റ്റേറ്റ് ഇക്കാര്യത്തില്‍ നിസ്സംഗമായി നില്‍ക്കുന്നതു അതിന്റെ പരാജയത്തെയാണു കാണിക്കുന്നതു. ഭരണപക്ഷത്തുള്ള പാര്‍ട്ടികളുടെ യുവജനസംഘടനകളും ഇത്തരം സമരത്തിനു നേതൃത്വം നല്‍കുന്നു. സമരത്തിന്റെ മറവില്‍ നശീകരണങ്ങളില്‍ ഏര്‍പ്പെടുന്നവരെ സാമൂഹ്യവിരുദ്ധരായി വേണം പരിഗണിക്കേണ്ടത്. നിയമം കൈയ്യിലെടുക്കാന്‍ ആരെയും അനുവദിക്കരുത്. ഇത്തരക്കാരെ മാതൃകാപരമായി ശിക്ഷിക്കണം.
Subscribe to:
Post Comments (Atom)
No comments:
Post a Comment
Thank you for visiting my blog. Please leave your comments here.