ഇതു കോവളം ലൈറ്റ്‌ഹൌസിനു താഴെ നിന്നും എടുത്ത ചിത്രം. കോവളം ഹവ്വാബീച്ചിന്റെ (Eve's Beach) നല്ല്ലൊരുഭാഗം ഈ ചിത്രത്തില്‍ കാണാം.
കോവളം ലൈറ്റ്‌ഹൌസ് ഇതിന്റെ മുകളില്‍ കയറണം എന്ന ആഗ്രഹത്തോടെയാണ് അവിടെ വരെനടന്നത്. എന്നാല്‍ ചിത്രങ്ങള്‍ എടുത്തു പതുക്കെ അവിടെ എത്തിയപ്പോഴേക്കും സന്ദര്‍ശകരെ പ്രവേശിപ്പിക്കുന്ന സമയം കഴിഞ്ഞിരുന്നു. നിരാശനായി മടങ്ങി.
വാഹനങ്ങള്‍ പാര്‍ക്കുചെയ്യുന്നതിനും കടലിലെകുളി കഴിഞ്ഞു വൃത്തീയായി കുളിക്കുന്നതിനും ഉള്ള സൌകര്യം എവിടെ ഉണ്ട്.
ടൂറിസ്റ്റുകള്‍ വരും പോവും നമ്മുടെ പണി നമുക്കു ചെയ്യാം. മത്സ്യബന്ധനത്തിനുള്ള തയ്യറെടൂപ്പിലാണ് ഇവര്‍
അമ്പട എന്നോടാ കളി അച്ഛനും അമ്മയും രണ്ടു കുട്ടികളും അടങ്ങുന്ന ഒരു സംഘത്തിലേതാണു ഈ മിടുക്കന്‍. ചേട്ടനും അച്ഛനും അമ്മയും ഒരു അന്‍പതുമീറ്റര്‍ അകലെ ആണു.
കടലിന്റെ സൌന്ദര്യം കണ്ടില്ലെ...അതെത്ര കണ്ടാലും മതി വരികയുമില്ല.
ReplyDelete‘അമ്പട എന്നോടാ കളി‘ പിന്നെ അസ്തമനവും വളരെ ഇഷ്ടായി
ReplyDeleteഓ.ടോ: ആ കടാപ്പുറം അധികവും വൃത്തിയില്ലാതെ കിടപ്പല്ലേ?
നന്നായി. നല്ല ചിത്രങ്ങള്‍
ReplyDeleteകടലേ നീ കരളില്‍ കൊള്ളും കാഴ്ചകള്‍ കാട്ടരുതേ ..എന്‍
ReplyDeleteകരളേ നീ തിരയില്‍ പതയും നോട്ടം നീട്ടരുതേ
കിണുക്കന്‍സ്
മനോഹരമായ ഒരു അസ്തമനം. എന്നാല്‍ സൂര്യന്‍ കടലില്‍ മുങ്ങുന്ന ദൃശ്യം പലപ്പോഴും കിട്ടറില്ല. ഇത്തവണയും അങ്ങനെ തന്നെ.
ReplyDeleteനല്ല ചിത്രങ്ങൾ. പിന്നെ ആ വേഡ് വെരിഫിക്കേഷൻ ഒന്നു എടുത്തു കളഞ്ഞാൽ കൊള്ളാമായിരുന്നു മാഷേ!
ReplyDeleteഈ ബ്ലോഗ് സന്ദര്‍ശിക്കുകയും അഭിപ്രായങ്ങള്‍ എഴുതുകയും ചെയ്ത എല്ലാവര്‍ക്കും നന്ദി.
ReplyDeleteമലബാറി പറഞ്ഞതുശെരിയാണു. എത്രകണ്ടാലും മതിവരാത്ത സൌന്ദര്യമാണ് കടലിന്റേത്. കടല്‍ത്തീരിത്തിരുന്നാല്‍ സമയം പോവുന്നത് അറിയില്ല.
പ്രിയ പണ്ടു സ്കൂളില്‍ പഠിക്കുമ്പോള്‍ ഒരിക്കല്‍ പോയിട്ടുണ്ടൂ കോവളത്തു. അന്നത്തെ അത്രയും വൃത്തിയില്ല ആ മനോഹരതീരത്തിനു.
malayalamblogroll നന്ദി.
Manu നന്ദി. കവിത കൊള്ളാം.
rathisukam അതെന്റെ എന്നത്തേയും സങ്കടമാണ്. ഇതുവരെ ഒരു നല്ല അസ്തമനത്തിന്റെ ചിത്രം എടുക്കാന്‍ കഴിഞ്ഞിട്ടില്ല.
ഏകാകി നന്ദി. വേര്‍ഡ് വെരിഫിക്കേഷന്‍ ബുദ്ധിമുട്ടാണെങ്കില്‍ എടുത്തുമാറ്റാം.
മണീ - പടങ്ങളും വിവരണങ്ങളും നന്നായി. ഇനിയും കാണുമല്ലോ പടങ്ങള്‍ കയ്യില്‍. ഒന്നൊന്നായി ഇടൂ ബ്ലോഗില്‍. എന്നെപ്പോലുള്ള പ്രവാസികള്‍ക്ക് ഇതൊക്കെ കാണുന്നത് തന്നെ ഒരു അനുഭൂതിയാണ്.
ReplyDeleteആ മലിനജലം ഒഴുക്കിക്കളയുന്ന ചിത്രം കണ്ടപ്പൊള്‍ വിഷമം തോന്നി. അതും നമ്മുടെ നാടിന്റെ, നമ്മുടെ ചെയ്തികളുടെ ഒരു ഭാഗമാണല്ലോ ? അതുമാത്രമായിട്ട് എന്തിന് ആസ്വദിക്കാതിരിക്കണം അല്ലേ ?
കട്ടമരം മറ്റ് രണ്ടിടത്ത് കൂടെ ഞാന്‍ കണ്ടിട്ടുണ്ട്. അഞ്ചങ്ങാടി കടപ്പുറത്തും, കാര കടപ്പുറത്തും. രണ്ടും തൃശൂര്‍ ജില്ലയിലാണ്.
മനോജേട്ടാ നന്ദി. നമ്മുടെ നാടിന്റെ ചില പടങ്ങള്‍ ഉണ്ട്. അതെല്ലാം വെച്ചു ചില ബ്ലോഗുകള്‍ ചെയ്യാന്‍ ഉദ്ദേശമുണ്ട്. പതുക്കെ ആവാം.
ReplyDeleteകുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് കോവളത്തു പോയപ്പോഴൊന്നും ഈ അഴുക്കുചാല്‍ കണ്ടിരുന്നില്ല. പിന്നീടെപ്പോഴൊ വന്നതാവണം.
കട്ടമരത്തെപ്പറ്റിയുള്ള വിശദീകരണത്തിനു നന്ദി. തികച്ചും സാഹസീകമാണു ഇതില്‍ പോവുന്നതു. ഒരിക്കലും മുങ്ങില്ല എന്നണു ഇതിനെപ്പറ്റി കേട്ടിരിക്കുന്നതു.
ഞാന്‍ പലവട്ടം കോവളത്തു വന്നിട്ടുണ്ട്.അവിടെ വന്ന് കുറച്ച് നേരം സായിപ്പിനെം മദാമ്മെ ഒക്കെ കണ്ട് നടക്കൂക അന്നത്തെ ഒരു രസമായിരുന്നു
ReplyDeleteഅനൂപ് [:)]
ReplyDeleteമണി,
ReplyDeleteകോവളത്തിന്‍റെ ചിത്രങ്ങള്‍ നന്നായി. :)
ബാക്കിയുള്ള ചിത്രങ്ങളും പോസ്ടുമല്ലോ.
ഗോപന്‍ വളരെ നന്ദി. ചില ചിത്രങ്ങള്‍ കൂടി അടുത്ത ബ്ലോഗില്‍ ചേര്‍ത്തിട്ടുണ്ട്. അഭിപ്രായം പ്രതീക്ഷിക്കുന്നു. സത്യത്തില്‍ താങ്കളുടേയും മനോജേട്ടന്റേയും ബ്ലോഗുകളാണ് ഈ ഉദ്യമത്തിന് പ്രചോദനം ആയതു. തുടര്‍ന്നും നിര്‍ദ്ദേശങ്ങള്‍ പ്രതീക്ഷിക്കുന്നു.
ReplyDelete