ഒടുവിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ആ സത്യം ഔദ്യോഗീകമായി അംഗീകരിച്ചു. ശബരിമലയിലെ പൊന്നമ്പലമേട്ടിൽ മകരസംക്രമദിവസം മൂന്നുതവണ തെളിയുന്ന ദീപം ദിവ്യമല്ലെന്നും മനുഷ്യനിർമ്മിതമാണെന്നും ദേവസ്വം ബോർഡ് ഇന്ന് ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്‌മൂലത്തിൽ ബോധിപ്പിച്ചു. പുല്ലുമേട് ദുരന്തത്തെ തുടർന്ന് നടക്കുന്ന ഒരു കേസിൽ മകരവിളക്ക് സംബന്ധിച്ച ദേവസ്വം ബോർഡിന്റെ നിലപാട് അറിയിക്കാൻ ഹൈക്കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടിയായി സമർപ്പിച്ച സത്യവാങ്‌മൂലത്തിലാണ് ദേവസ്വം ബോർഡിന്റെ വെളുപ്പെടുത്തൽ. ആദിവാസികൾ അവിടെ നടത്തുന്ന ദീപാരാധനയാണിതെന്നാണ് ദേവസ്വം ബോർഡ് ഇപ്പോൾ അവകാശപ്പെടുന്നത്. ഇത് തുടർന്ന് ശബരിമലയിലെ ശാന്തിക്കാരനെ ഉപയോഗിച്ച് നടത്താൻ അനുവദിക്കണമെന്നും മകരവിളക്ക് നിറുത്തലാക്കുന്നത് വിശ്വാസത്തെ ബാധിക്കുമെന്നും ദേവസ്വം ബോർഡ് സത്യവാങ്‌മൂലത്തിൽ പറയുന്നു. ഇതിന് കെ എസ് ഇ ബി യുടേയും, വനംവകുപ്പിന്റേയും, പോലീസിന്റേയും സഹകരണം ആവശ്യമാണെന്നും ദേവസ്വം ബോർഡ് പറയുന്നു. അല്പം മുൻപ് ഏഷ്യാനെറ്റ് ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. നിലവിൽ ദേവസ്വം ബോർഡും, പോലീസും, വനംവകുപ്പും ചേർന്ന തന്നെയാണ് പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിയിക്കുന്നത്. ഈ വസ്തുത സത്യവാങ്‌മൂലത്തിൽ മറച്ചുവെച്ചതായി വേണം വാർത്തയിൽ നിന്നും മനസ്സിലാക്കാൻ. കഴിഞ്ഞ് കുറെ ദശാബ്ദങ്ങളായി മകരവിളക്ക് സംബന്ധിച്ച വിവാദങ്ങളിൽ ഇത് വിശ്വാസത്തിന്റെ പ്രശ്നമാണെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറിയിരുന്ന ദേവസ്വം ബോർഡിന്റെ പുതിയ നയം സ്വാഗതാർഹം തന്നെ. വിശ്വാസികളെ തുടർന്നും ചൂഷണം ചെയ്യാതെ ബോധവാന്മാരാക്കുന്നതിനും ദേവസ്വം ബോർഡ് ശ്രമിക്കും എന്ന് പ്രത്യാശിക്കാം.
ഈ സത്യം പണ്ടേ വിളിച്ചു പറഞ്ഞ യുക്തിവാദികളെ പൊന്നമ്പലമേട്ടിലും മറ്റും ഇട്ട് തല്ലിച്ചതച്ചതിന് ആരു സമധാനം പറയും?
ReplyDeleteസജിം സാർ ഇവിടെ എത്തിയതിനും അഭിപ്രായം അറിയിച്ചതിനും നന്ദി. തല്ലുകൊണ്ട യുക്തിവാദികളുടെ കാര്യം സാരമില്ലെന്ന് വെയ്ക്കാം. പല വർഷങ്ങളിലായി ഈ അത്ഭുതപ്രതിഭാസം കാണാൻ എത്തി ജീവിതം തന്നെ ഹോമിച്ച പാവം ഭക്തരുടെ കാര്യമോ? ജനങ്ങളെ പറ്റിക്കുന്ന ആൾ ദൈവങ്ങൾക്കെതിരെ ശക്തമായി പ്രതികരിക്കുന്ന പുരോഗമനപ്രസ്ഥാനങ്ങളും അവയുടെ യുവജനസംഘടനകളും ഈ തട്ടിപ്പിന് കുടപിടിയ്ക്കുകയായിരുന്നില്ലെ ഇത്രനാളും. ഇപ്പോഴെങ്കിലും ഈ സത്യം വിളിച്ചു പറഞ്ഞത് നന്നായി, പക്ഷെ അതിനു കൊടുക്കേണ്ടി വന്ന വില അല്പം കടന്നുപോയി എന്നുമാത്രം. നൂറ്റിരണ്ട് മനുഷ്യജീവനുകൾ! ഇത്രനാളും രഹസ്യമായി നടത്തിയിരുന്ന ഈ ‘ആചാരം’ ഇനി ഔദ്യോഗീകമായി നടത്തെപ്പെടുമ്പോൾ പലർക്കും നഷ്ടമാവുന്നത് ഒരു ചക്കരക്കുടമാണ്. സുനാമി ദുരന്തത്തെപ്പോലും ചക്കരക്കുടമായി കണ്ടവർ ഇനിയും അത് തുടരും പക്ഷെ പഴയ മധുരം കാണില്ലെന്ന് പ്രതീക്ഷിക്കാം.
ReplyDeleteഇപ്പോഴത്തെ വിധിയുടെ മറ്റൊരു വശം പൊന്നമ്പലമേടും ഭാവിയിൽ ഒരു കോൺക്രീറ്റ് വനമായി മാറുമോ എന്നതാണ്. എല്ലാം കാത്തിരുന്നു കാണാം.
valare prasakthamaya chintha..... aashamsakal............
ReplyDeleteനന്ദി ജയരാജ്
ReplyDeleteAll religions have some kind of superstition, Hazrathball mosque claims to preserve the holy hair of Prophet Mohamed. Many churches claim to preserve the holy relics of Jesus, including his shroud. Have anybody dared to question their validity. Why hindu religion alone should have been singled out for investigating the holy lamp. This is highly irregular.
ReplyDelete