Thursday 25 March 2010

ഒരു കൌതുകവാര്‍ത്ത

ബിനീഷിനു ജാമ്യം
തിരുവനന്തപുരം: കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചതും ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചതുമായ രണ്ട് ആക്രമണ കേസുകളില്‍ ബിനീഷ് കോടിയേരിയ്ക്ക് ജുഡീഷ്യല്‍ മജിസ്ട്രേട്ട് എം എം ബഷീര്‍ ജാമ്യം അനുവദിച്ചു. രണ്ട് ആള്‍ ജാമ്യം നല്‍കാന്‍ കോടതി വ്യവസ്ഥ വച്ചപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ ജോയിന്റെ സെക്രട്ടറി എസ്സ് സുരേഷ് ബാബുവും സെക്രട്ടേറിയറ്റ് സ്റ്റോര്‍ പര്‍ച്ചേസ് സെക്ഷനിലെ സെക്ഷന്‍ ഓഫീസര്‍ എസ് മുഹമ്മദ് ഇസ്മായിലും ജാമ്യക്കാരായി.


2000 ഒക്‍ടോബറില്‍ മാര്‍ ഇവാനിയോസ് കോളേജ് പരിസരത്തുവച്ച് മനു ജി രാജു എന്ന് വിദ്യാര്‍ത്ഥിയെ കരിങ്കല്ലുകൊണ്ട് തകയ്ക്കടിച്ചു സ്വര്‍ണ്ണമാല നഷ്ടപ്പെടുത്തിയെന്ന കേസില്‍ കോടതിയില്‍ ഹാജറാകാത്തതിനെ തുടര്‍ന്ന് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. 2003 ജനുവരിയില്‍ മണ്ണാമ്മൂല സ്വദേശി കിരണിനെ (21) എ ബി വി പി ക്കാരനെന്നു ധരിച്ച് ആളുമാറി വെട്ടിപ്പരിക്കേല്പിച്ചെന്ന കേസിലായിരുന്നു ജാമ്യമില്ലാ വാറന്റ്. ഈ കേസുകളിലാണ് ജാമ്യം അനുവദിച്ചത്.


പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച കേസില്‍ വിദേശത്തുള്ള ബിനീഷിനെതിരെ ഇന്റര്‍പോള്‍ വഴി വാറന്റ് പുറപ്പെടുവിക്കണമെന്ന ഹര്‍ജിയില്‍ 30നു വിധിപറയാനിരിക്കെയാണ് ഇന്നലെ ഇരു കേസുകളിലും ജാമ്യം ലഭിച്ചത്”

(വാര്‍ത്ത ഇന്നത്തെ 25/03/2010 മലയാളമനോരമ ദിനപ്പത്രത്തിലേതാണ്. ഇന്നലെ മറ്റു ദൃശ്യ മാദ്ധ്യമങ്ങളും ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു)

3 comments:

  1. എന്തു പറയാന്‍. എന്തൊക്കെ കാണേണ്ടിയും കേള്‍ക്കേണ്ടിയും വരും!

    ReplyDelete
  2. കൌതുകവാര്‍ത്ത വായിക്കാന്‍ എത്തിയതിനും അഭിപ്രായത്തിനും സുകുമാരേട്ടനും എഴുത്തുകാരിചേച്ചിയ്ക്കും നന്ദി. ഒപ്പം പത്തു വര്‍ഷമായി നിയമയുദ്ധം തുടരുന്നവര്‍ക്ക് ആശംസകള്‍ നേരുന്നു.

    ഒരു പക്ഷേ ഇങ്ങനെ തന്നെയാവും നമ്മുടെ പോലീസ് സുകുമാരക്കുറുപ്പിനേയും അന്വേഷിച്ചിട്ടുണ്ടാവുക. അല്ലെങ്കില്‍ ഇത്രയും കാലം പിടികിട്ടാപ്പുള്ളിയായി ജീവിക്കാന്‍ സാധിക്കുമോ?

    ReplyDelete

Thank you for visiting my blog. Please leave your comments here.