Friday, 19 February 2010

ഉത്സവചിത്രങ്ങള്‍

ഞങ്ങളുടെ ദേശദേവതയായ പള്ളത്താംകുളങ്ങരെ ഭഗവതി ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ താലപ്പൊലി മഹോത്സവം ഇന്നലെ (ഫെബ്രുവരി 17-ന്) നടന്നു. ഈ ഉത്സവത്തിന്റെ ചില ചിത്രങ്ങള്‍ ഇവിടെ സ്ലൈഡ് ഷോയായി ചേര്‍ക്കുന്നു.


7 comments:

  1. ഉത്സവങ്ങള്‍ എന്നും എനിക്ക് ഹരമാണ്, നന്ദി

    ReplyDelete
  2. ഇതുപോലെയുള്ള തനി നാടൻ വാർത്ത ചിത്രങ്ങൾ ഇനിയും പോസ്റ്റ്‌ ചെയ്യണം

    ReplyDelete
  3. ആഹാ !!
    മണി ഹാപ്പിയായല്ലോ, ഉത്സവ സീസണ്‍ തുടങ്ങിയല്ലോ.
    :)

    എല്ലാം പോന്നോട്ടെ.

    ReplyDelete
  4. അരുണ്‍, കലാവല്ലഭന്‍, അനിലേട്ടന്‍ ഇവിടെ എത്തിയതിനും അഭിപ്രായം അറിയിച്ചതിനും നന്ദി.

    അരുണ്‍ ഒത്തുചേരലിന്റെ സന്തോഷം നല്‍കുന്നവയാണല്ലൊ ഇത്തരം ആഘോഷങ്ങള്‍. അതൊകൊണ്ട് തന്നെ ഇത്തരം ഉത്സവങ്ങള്‍ എല്ലാവര്‍ക്കും സന്തോഷകരം തന്നെ. എന്നാലും സമീപകാലത്തുണ്ടായിട്ടുള്ള ചില കോടതി വിധികള്‍ നമ്മുടെ ഇത്തരം ആഘോഷങ്ങളുടെ ഭാവിയെപ്പറ്റി ആശങ്കപ്പെടുത്തുന്നു. കതന ശബ്ദം റെക്കോര്‍ഡ് ചെയ്ത് കേള്‍പ്പിച്ചാല്‍ പോരെ എന്നു ചോദിക്കുന്ന ന്യായാധിപന്മാരും നമുക്കുണ്ട്.

    കലാവല്ലഭന്‍ ഞങ്ങളുടെ ഏറ്റവും വലിയ ആഘോഷം ഇതുതന്നെ. ഇതിനപ്പുറം ഒന്നും ഞങ്ങള്‍ക്കില്ല.

    അനിലേട്ടാ സന്തോഷമുണ്ട് ഒപ്പം അല്പം ദുഃഖവും. ഇന്ന് നാട്ടില്‍ ഇതെല്ലാം ആഘോഷിക്കുമ്പോള്‍ ചേട്ടന്മാരും അനുജന്മാരും പല സുഹൃത്തുക്കളും ഇല്ലെന്ന സങ്കടം. പലരും ജോലികിട്ടി മറ്റു രാജ്യങ്ങളില്‍ കഴിയുന്നു. പണ്ടെല്ലാം ഈ പൂരങ്ങളില്‍ ആരോഗ്യകരമായ മത്സരം ഉണ്ടായിരുന്നു എങ്കില്‍ ഇന്ന് അതുമാറിയിരിക്കുന്നു. ഈ രംഗത്തെ ചില പ്രവണതകള്‍ അനിലേട്ടനും അറിയാമെന്ന് ഞാന്‍ കരുതുന്നു.

    എല്ലാവര്‍ക്കും ഒരിക്കല്‍കൂടി നന്ദി.

    ReplyDelete
  5. ഞങ്ങളുടെ ക്ഷേത്രത്തിലെ ഉത്സവവും കഴിഞ്ഞു. കഴിയാറാവുമ്പോള്‍ വിഷമമാവും.

    ReplyDelete
  6. super photos..Ulsavam onnu koodi kanda poley..thookkam mathram missing.....

    ReplyDelete
  7. വിജു നന്ദി. തൂക്കത്തിനു ഞാന്‍ ഉണ്ടായിരുന്നില്ല. അതുകൊണ്ട് അതുമാത്രം ഇവിടെ ചേര്‍ക്കാന്‍ സധിച്ചില്ല.

    ReplyDelete

Thank you for visiting my blog. Please leave your comments here.