Thursday, 11 February 2010

ഗിരീഷ് പുത്തഞ്ചേരിയ്ക്ക് ആദരാഞ്ജലികള്‍

ഒരു ഞെട്ടലോടെയാണ് അദ്ദേഹത്തിന്റെ മരണ വാര്‍ത്ത കേട്ടത്. മലയാളചലച്ചിത്ര ഗാനശാഖയിലെ ഒരു അതുല്യ പ്രതിഭയായിരുന്നു ശ്രീ ഗിരീഷ് പുത്തഞ്ചേരി. ഞാന്‍ ഇഷ്ടപ്പെടുന്ന പല ചലച്ചിത്രഗാനങ്ങളും അദ്ദേഹത്തിന്റെ രചനകള്‍ ആണ്. ആ അനുഗ്രഹീത കലാകാരന് എന്റെ ആദരാഞ്ജലികള്‍.

“ആരോടും മിണ്ടാതെ നീ പോകെ ഭാവുകങ്ങൾ
നേർന്നീടാം നൊമ്പരത്തോടെ എന്നും
എന്നെന്നും ഏറ്റു വാങ്ങാൻ ഈ മൗനം
യാത്രയാവാൻ നിൽക്കും നിൻ
കണ്ണുനീർമുത്തും പൊന്നേ
കിനാവുമായ് പറന്നു പോവതെങ്ങു നീ മാത്രം“

6 comments:

  1. മലയാള സിനിമ ലോകത്തിനു്‌ നല്ല ഗാനങ്ങള്‍ പകര്‍ന്നു തന്ന ശ്രീ: ഗിരീഷ് പുത്തന്‍ഞ്ചേരി കാലയവനികയ്ക്കുള്ളില്‍ മറഞ്ഞെങ്കിലും മലയാളിയുടെ മനസിലെന്നും ഗാനങ്ങളിലൂടെ അദ്ദേഹം ജീവിക്കും .

    അദ്ദേഹത്തിന്റെ ആത്മാവിനു്‌ നിത്യശാന്തി നേരുന്നു .

    ഹ്ര്യദയം നിറഞ്ഞ ആദരാഞ്ചലികള്‍

    ReplyDelete
  2. ശരിക്കും ഒരു ഞെട്ടലോടുകൂത്തന്നെയാ അതു കേട്ടതു്. ഈയടുത്തായിട്ടു് മലയാളസിനിമക്കു നഷ്ടങ്ങള്‍ തന്നെയാണല്ലോ.

    അദ്ദേഹത്തിനു ആദരാഞ്ജലികള്‍.

    ReplyDelete
  3. സത്യം. ഇന്നലെ ഉറങ്ങും വരെ അദ്ദേഹത്തെ പറ്റി മാത്രമാണ് ചിന്തിച്ചത്.


    ♪ ഒരു പ്രതിഭ കൂടി വിട വാങ്ങവേ
    ഒരു പാട്ടു മൂളി മൃതി വീഴവേ...
    പതിയേ പറന്നെന്നരികില്‍ വരും നനവുള്ളൊരോര്‍മ്മയാണു നീ... ♪

    ഗിരീഷ് പുത്തഞ്ചേരിയ്ക്ക് ആദരാഞ്ജലികള്‍!

    ReplyDelete
  4. മലയാള സിനിമാഗാന രംഗത്ത് വറ്റിപ്പൊയ്ക്കൊണ്ടിരിക്കുന്ന കാവ്യഭാവങ്ങളുടെ അവസാനകണ്ണികളിലൊന്നാണ് അകാലത്തില്‍ അറ്റുപോയത്. ആദരാഞ്ജലികള്‍

    ReplyDelete
  5. ആദരാജ്ഞലികൾ പറഞ്ഞ് അവസാനിപ്പിക്കാം നമുക്കൊക്കെ.. പക്ഷെ, നഷ്ടമായ ആ പദനിസ്വനം നമ്മൾ എവിടെ നിന്നും തിരികെ പിടിക്കും.. ശാന്തമി രാത്രിയിൽ പാടി.. ഇപ്പോൾ ശാന്തമായുറങ്ങുന്ന പ്രിയ ഗായകാ.. നീ ഇനിയും പാടും.. ആകാശദീപങ്ങൾ അതിനു സാക്ഷിയായുണ്ടാകും.. ഒരു കുഞ്ഞ് നക്ഷത്രമായി താങ്കളും..

    ReplyDelete
  6. മഹാനായ ആ കലാകാരന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ എത്തിയ
    റ്റോംസ് കോനുമഠം
    എഴുത്തുകാരിചേച്ചി
    ശ്രീ
    ഹരിസര്‍
    മനോരാജ്

    എല്ലാവര്‍ക്കും നന്ദി.

    ReplyDelete

Thank you for visiting my blog. Please leave your comments here.