Wednesday, 20 August 2008
ഹെൽമെറ്റ് ഇല്ലാത്ത ബൈൿ യാത്രികനു പോലീസിന്റെ അകമ്പടി
ഇന്നു പൊതുപണിമുടക്കാണല്ലൊ. അങ്ങനെ ചുമ്മാ വീട്ടിലിരുന്നു ടി വി കാണുമ്പോൾ ആണ് മനോഹരമായ ഈ കാഴ്ച കണ്ടത്. ഹെൽമറ്റ്‌ഇല്ലാതെ മോട്ടോർ ബൈക്ക് ഓടിക്കുന്ന് ഒരാൾ, അയാൾക്കുപിന്നിലിരിക്കുന്ന ഒരു വി ഐ പി, മുന്നിലും പിന്നിലും പോലീസിന്റെ പൈലറ്റും എസ്‌കോർട്ടും വണ്ടികൾ. നാടുമുഴുവനും പോലീസ് ബൈക്ക് യാത്രികരെ ഹെമറ്റിന്റെ പേരിൽ വേട്ടയാടുമ്പോളാൺ ഇത്. ഹൈക്കോടതി ഉത്തരവിന്റെ പിൻബലവും, ഡി ജി പി യുടെ പ്രത്യേകനിർദ്ദേശവും ഉള്ളതിനാൽ പെട്രോൾ തീർന്നു ബൈക്കു തള്ളിക്കൊണ്ടു പോവുന്നവനായലും ഹെൽമറ്റ് ധരിക്കണം എന്ന നിലപാടാണ് പോലീസിനു. ഇങ്ങനെയെല്ലാം കർശനമായി ഹെൽമറ്റ് നിയമം പാലിക്കപ്പെടുന്നതിനിടക്ക് ആരാട ഇങ്ങനെ പോവുന്നെ എന്നാണ് ചോദ്യമെങ്കിൽ വേറെ ആരും അല്ല സംസ്ഥാനം ഭരികുന്ന ഒരു മന്ത്രി തന്നെ. ഇങ്ങനെ ഉള്ള ദിവസങ്ങളിൽ വാർത്തകളിൽ ഇടം നേടുന്നതിനു ഇത്തരം പൊടിക്കൈകൾ പ്രയോഗിക്കുന്നതിൽ നമ്മുടെ മന്ത്രിമാർ ഒട്ടും പിന്നിലല്ലല്ലോ. മീറ്ററുകൾ അപ്പുറമുള്ള ഔദ്യോഗിക വസതിയിൽ നിന്നും നടന്നു ഓഫീസിൽ എത്തിയാലും അതും വാർത്തയാകും. എന്തോകാര്യത്തിനു കോഴിക്കോടുപോയി തിരിച്ചെത്തിയ മന്ത്രി മുല്ലക്കര രത്നാകരൻ തിരുവനന്തപുരത്ത് ട്രെയിനിൽ എത്തിയപ്പോഴേക്കും പൊതുപണിമുടക്കു തുടങ്ങിയിരുന്നു. അതിനാൽ ഔദ്യോഗിക വാഹനം ഒഴിവാക്കി ബൈക്കിൽ ആണ് അദ്ദേഹം യാത്രചെയ്തത്. ബൈക്കോടിച്ചത് അദ്ദേഹത്തിന്റെ സ്ഥിരം സാരഥിയും. എന്നാൽ സാരഥിക്കു ഹെൽമറ്റ് ഇല്ലെന്നു മാത്രം. നിയമങ്ങൾ എല്ലാം സാധാരണക്കാർക്കല്ലെ. നിയമനിർമ്മാതാക്കൾക്കും, നിയമപാലകർക്കും അതൊന്നും ബാധകമല്ലല്ലൊ. ഈ മനോഹര ദൃശ്യം എത്തിച്ച ഏഷ്യാനെറ്റിനും കെ ജി കമലേഷിനും നന്ദി.
Subscribe to:
Post Comments (Atom)
Nice post.Keep it up
ReplyDeleteഒരു ഫോട്ടൊ വേണ്ടതായിരുന്നു.
ReplyDeleteനാളെ വല്ല പത്രങ്ങളിലും കാണാമായിരിക്കും.
ആരോടു പരാതി പറയും. പോലീസിനു പാവ ഓട്ടോക്കാരെയും ബൈക്കു യാത്രക്കാരെയും മതി.
നിയമം നിര്‍മ്മിക്കപ്പെടുന്നവന് വേണ്ടിയല്ല എന്ന് സാവന്ത് കര്‍ണ്ണനില്‍ എഴുതി. ഇവിടെ ഭരിക്കുന്നവന് എന്ന് മാറ്റി വായിക്കാം
ReplyDeleteപണിമുടക്കായത് കൊണ്ടെന്തിനാ മന്ത്രി കാര്‍ എടുക്കാതെ പോയത്? മന്ത്രിക്കു പോലും സമാധാനത്തോടെ യാത്ര ചെയ്യാന് ആയില്ലേല്‍ പിന്നെ സാധാരണക്കാരന് അവര്‍ എന്ത് സംരക്ഷണം ആണ് അവര്‍ നല്കുക (നല്കുന്നു എന്നല്ല, പ്രതീക്ഷിക്കുക എന്ന് വായിക്കാം)
ReplyDeleteപൊലീസും ആഭ്യന്തരവും :)
മണീ,
ReplyDeleteഇന്നു കാലത്ത് എന്റെ നാട്ടിലും ഞാനൊരു കാഴ്ച കണ്ടു. ഹെല്‍മറ്റില്ലാതെ ഒരു പയ്യന്‍ ബൈക്ക് ഓടിക്കുന്നു. പുറകില്‍ ഒരു പോലീസ് ഉദ്യോഗസ്ഥനും...
ടി.യാന്റെ മകനാണോ ബൈക്ക് ഓടിച്ചിരുന്നതെന്ന് എനിക്കൊരു സംശയമുണ്ട്...
എച്ചി എന്നും എച്ചി ആയിരിക്കും. ഇവനൊക്കെ ഇത്തരം ഗിമ്മിക്സ് അല്ലതെ പൊതു ജനത്തൊടു പറയാൻ കൊള്ളാവുന്ന എന്തേലും ഒണ്ടോ.
ReplyDeleteഈയിടെ ഒരുത്തൻ കായിക മാമാങ്കം കണ്ട് ആർമാദിക്കാൻ പറ്റാതെ വന്നതിന് കേന്ത്രം കേരളീയരെ അപമാനിച്ചു എന്നു ഒരു മോഡി ലൈൻ കളിക്കാൻ നോക്കി. ഒരുത്തനും അതേട്ടു പിടിച്ചില്ല.
കേരളത്തെ ദൈവം തന്നെ രക്ഷിക്കട്ടെ.
കണ്ണു പൊത്തുക, ചെവി പൊത്തുക, വായ് പൊത്തുക..എല്ലാം നേരെയാകും..!
ReplyDeleteഅല്ല ഞാനൊന്നു ചോദിച്ചോട്ടെ...ഈ പോലീസുകാര്‍ കൈ കാണിക്കുമ്പോള്‍ വാഹനം നിറുത്തുന്നത് എന്തിനാ....അതല്ലേ ഈ കുഴപ്പങ്ങള്‍ക്കൊക്കെ കാരണം....എന്നെ കണ്ടു പഠിക്കൂ....നല്ലൊരു പൌരനാകൂ....
ReplyDeleteആശാനു അടുപ്പിലും എന്നാ പ്രമാണം...യെവന്മാരെയൊക്കെ സഹിക്കാനണു നമ്മുടെ വിധി..
ReplyDeleteകാരണോര്‍ക്ക്....
ReplyDeletePIN: Thanks for the support
ReplyDeleteഅനിൽജി: നന്ദി. താങ്കളുടെ ബ്ലോഗിൻമേൽ നടക്കുന്ന ചൂടേറിയ വാദപ്രതിവാദങ്ങൾക്കിടയിലും ഇവിടെ എത്തി ഈ അഭിപ്പ്രായം രേഖപ്പെടുത്തിയതിന്. പിന്നെ പോലീസിന്റെ ചതിക്കുഴികൾ ശെരിക്കു മനസ്സിലാക്കണമെങ്കിൽ എറണാകുളത്തു വരണം. അനുദിനം മാറുന്ന ഗതാഗത പരിഷ്‌കാരങ്ങൾ. എന്നാൽ അതിനനു സരിച്ച് ഒരിക്കലും മാറ്റാത്ത സൈൻ ബോർഡുകൾ. ആതു നോക്കി വണ്ടി ഓടിക്കുന്ന അരിചിതരെ ശരിക്കും പിഴിയുകയാണ് പോലീസ്.
സിരിജ: ശരിയാണ് പറഞ്ഞത് നിയമനിർമ്മാതക്കളും പാലകരും അതിന് അതീതരാണ്. നിയമം പൊതുജനത്തിനു മാത്രമാണല്ലൊ ബാധകം.
പ്രിയ: ഇവിടെ സംരക്ഷണത്തിന്റെ അല്ല പ്രശ്നം. ജനങ്ങളുടെ കണ്ണിൽ പൊടിയിടുക. അല്ലെങ്കിൽ മാവേലി എക്സ്‌പ്രസ്സ് എങ്ങനെ തിരുവനന്തപുരം വരെ എത്തി. എങ്ങും ആരും തടഞ്ഞില്ലെ? പ്രതിപക്ഷനേതാവും മറ്റുള്ളവരും ഔദ്യോഗീക വാഹനങ്ങളിൽ തന്നെയാണ് യാത്രചെയ്തത്. അവരെയും ആരും തടഞ്ഞിട്ടില്ല.
ഹരീഷ് ചേട്ടാ: അതു അങ്ങനെ തന്നെയാവും. വേലിതന്നെ വിളവുതിന്നുന്ന കാലം അല്ലെ.
അനോനി: താമസവും ഭക്ഷണവും സ്വന്ത ചെലവിൽ ആവണം എന്ന നിബന്ധന വന്നപ്പോൾ ആ മഹാനും കളി കാണാനുള്ള പൂതി ഉപേക്ഷിച്ചു.
കുഞ്ഞൻജി: ആകെ എന്തെങ്കിലും പ്രതികരണം നടത്തുന്നത് ഇവിടെ മാത്രമാണ്. അതും വേണ്ടെന്നാണോ :( ?
ശിവ: ചിന്നഹള്ളിയിലേയും, പാറശാലയിലേയും പോലീസുകാർ അത്ര നല്ലവരാണോ :)
വേണാടൻ: :))
പ്രിയ ഉണ്ണികൃഷ്ണൻ: :))
ഇവിടെ എത്തുകയും അഭിപ്രായങ്ങൾ അറിയിക്കുകയും ചെയ്ത എല്ലാവർക്കും നന്ദി.
നന്നായിട്ടുണ്ട്.....
ReplyDeleteനന്‍മകള്‍ നേരുന്നു......
സസ്നേഹം,
മുല്ലപ്പുവ്..!!
മുല്ലപ്പൂവേ നന്ദി.
ReplyDeleteമന്ത്രിക്ക് ആ പൈലറ്റ് പൊലീസ് വണ്ടിയില്‍ കയറിപ്പോകാമായിരുന്നില്ലേ ? ഇത് മനഃപ്പൂര്‍വ്വം ‘ഞങ്ങള്‍ക്കെന്തുമാകാം’ എന്ന് ജനങ്ങളെ കാണിക്കാനുള്ള ഒരു ശ്രമം പോലുണ്ടല്ലോ ? കഷ്ടം. :(
ReplyDeleteഅതിനേക്കാൾ ഉപരി തന്റെ ഈ യാത്രയും ശ്രദ്ധിക്കപ്പെടണമെന്ന തരംതാഴ്ന്ന ചിന്താഗതിയല്ലെ എന്നു ഞാൻ സംശയിക്കുന്നു. പോലീസ് ജീപ്പിൽ പോയാൽ ഇത്രയും ശ്രദ്ധിക്കപ്പെടില്ലല്ലൊ.
ReplyDelete