Friday, 15 August 2008

സ്വാതന്ത്ര്യദിനത്തിലെ കായൽ യാത്ര

ഇന്നു ഭാരതം അതിന്റെ 62-ആം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൽ വൈപ്പിനിൽ നിന്നും കൊച്ചിക്കായലിലൂടെ എറണാകുളത്തേയ്ക്കു നടത്തിയ ഒരു യാത്രയിൽ എടുത്ത ചിലചിത്രങ്ങൾ ഇവിടെ ചേർക്കുന്നു. ഇന്നത്തെ പ്രത്യേകത മിക്കവാറും എല്ലാ കപ്പലുകളും, മറ്റു യാനങ്ങളും പലതരം പതാകകൾകൊണ്ട് അലങ്കരിച്ചിരിക്കുന്നു എന്നതാണ്. റിപബ്ലിക് ദിനത്തിലും സ്വാതന്ത്ര്യദിനത്തിലും മാത്രമാണ് ഇത്തരം ഒരു കാഴ്ച കാണാൻ സാധിക്കുക.

യാത്ര ആരംഭിച്ച വൈപ്പിൻ ബസ്‌സ്‌റ്റേഷനു സമീപം ഉള്ള കനൊസ്സ യു പി സ്കൂൾ ദേശീയപതാകയുടെ പ്രൗഢിയിൽ.
ലക്ഷദ്വീപിലേക്കുള്ള ഒരു യാത്രാക്കപ്പലായ എം വി മിനിക്കോയ്. ദേശീയപതാകയോടൊപ്പം പല പതാകകളും കൊണ്ട് അലങ്കരിച്ച നിലയിൽ.
കൊച്ചിൻ പോർട്ട് ട്രസ്റ്റിന്റെ എം വി ബാലി എന്ന ടഗ്ഗ്. ഇതിലും ഒട്ടനവധി പതാകകൾ കാണാം.
“പ്രതിഭ ഇന്ദ്രായണി” എന്ന ക്രൂഡ് ഓയിൽ ഷിപ്.
വൈപ്പിനിലേക്ക് എറണാകുളത്തുനിന്നും പുറപ്പെടുന്ന യാത്രാബോട്ട്. പുതിയ ബോട്ട് ജെട്ടിയുടെ വ്യു പോയിന്റിൽ നിന്നും എടുത്ത ചിത്രം.
എറണാകുളം ഹൈക്കോടതി ജെട്ടിക്കു സമീപത്തുന്നിന്നും ഒരു ദൃശ്യം. ലക്ഷദ്വീപ് ഭരണസമിതിയുടെ കീഴിലുള്ള ചില ആഢംബര യാനങ്ങൾ.
“വിജയീ വിശ്വ തിരംഗാ പ്യാരാ
ഝംടാ ഊംചാ രഹെ ഹമാരാ”




10 comments:

  1. നല്ല ഫോട്ടൊകളാണല്ലൊ.
    എന്നാലു ഫോട്ടോഷോപ്പിലിട്ടു ഒന്നൂടെ വലിക്കാമായിരുന്നു.

    സുനില്‍ മാഷിന്റെ ബള്‍ബു പരിപാടി കണ്ടില്ലെ?

    ReplyDelete
  2. അനിൽ‌ജി നന്ദി. ഫോട്ടൊഷോപ്പ് ഉപയോഗിക്കാനറിയില്ല അതാ സത്യം. ആകെ ഉള്ള ഒരു സംഭവം പിക്കാസ (ഗൂഗിൾ) ആണ്.

    കാന്താരിക്കുട്ടി നന്ദി

    ReplyDelete
  3. ഇതെപ്പോ പൂശി ?
    ബോട്ടുകളുടേയും കപ്പലുകളുടേയും ദേശീയപതാക പുതച്ചുള്ള സവാരി കാട്ടിത്തന്നതിന് നന്ദി. പത്തിരുപത് കൊല്ലം ആ വെള്ളക്കുഴീല് ജീവിച്ചിട്ട് ഞാനിങ്ങനെ ഒന്ന് കാണുന്നത് ആദ്യായിട്ടാ... :)
    നന്ദി മണീ....

    ReplyDelete
  4. മനോജേട്ടാ നന്ദി. ഈ ചിത്രങ്ങൾ ശ്രദ്ധയില്‍പ്പെടുത്താനായതിൽ സന്തോഷം.

    ReplyDelete
  5. മണീ - മണിയുടെ ബ്ലോഗില്‍ ‘ഞാന്‍ ശ്രദ്ദിക്കുന്ന ബ്ലോഗുകള്‍‘ എന്ന ലിസ്റ്റില്‍ എന്റെ ബ്ലോഗുകള്‍ ഞാനിപ്പോഴാണ് ശ്രദ്ധിച്ചത്. അത് ഒരു അംഗീകാരമായി ഞാന്‍ കാണുന്നു. പക്ഷെ അതില്‍ ഒരു ചെറിയ തിരുത്ത് വേണമെന്ന് അപേക്ഷയുണ്ട്. ‘മനോജ് ചേട്ടന്റെ‘ എന്നത് മാറ്റി ‘നിരക്ഷരന്റെ’ എന്നാക്കി മാറ്റണം എന്നാണ് എനിക്ക് അപേക്ഷിക്കാനുള്ളത്. ഞാന്‍ എഴുതുന്നത് ആ പേരിലല്ലേ ? അപ്പോള്‍ അങ്ങനെ തന്നെ ഇടുന്നതല്ലേ നല്ലത് ? മണിക്കെന്നോടുള്ള സ്നേഹവും അടുപ്പവും ഒക്കെ കാരണമാണ് ‘മനോജ് ചേട്ടന്‍‘ എന്ന് എഴുതിയത് എന്നെനിക്ക് അറിയാം. സ്നേഹവും ബഹുമാനമൊക്കെ മനസ്സില്‍ മതി മണീ. പ്രായത്തില്‍ എത്ര മുതിര്‍ന്ന് ആളെയും ബഹുമാനമൊന്നും നഷ്ടപ്പെടാതെ തന്നെ നമുക്ക് പേര് വിളിച്ച് സംബോധന ചെയ്യാം. അത് ഞാന്‍ മനസ്സിലാക്കിയത് കേരളം വിട്ടതിന് ശേഷമാണ്. നമ്മുടെ ഭാഷാപരമായ പ്രത്യേകതകള്‍ കൊണ്ടാകണം നമുക്ക് ചേട്ടാ, ചേച്ചീ, അമ്മാവാ, എന്നൊക്കൊ വിളിച്ച് തന്നെ ബഹുമാനം പ്രകടിപ്പിക്കേണ്ടി വരുന്നത്.

    എന്നെ ആരെങ്കിലും പേര് മാത്രം വിളിച്ച് സംബോധന ചെയ്യുമ്പോള്‍ ‘കൃഷ്ണാ’ എന്ന് നമ്മള്‍ ദൈവത്തിനെ വിളിക്കുന്ന അത്രയും ബഹുമാനം കിട്ടുന്നതായിട്ടാണ് ഞാന്‍ കാണുന്നത്.

    ചുമ്മാ എന്റെ കുറേ ചിന്തകള്‍ ഷെയര്‍ ചെയ്തെന്ന് മാത്രം.

    നന്മകള്‍ നേരുന്നു

    -നിരക്ഷരന്‍
    (അന്നും, ഇന്നും, എപ്പോഴും)

    ReplyDelete
  6. മണീ,
    ഞാന്‍ ഒത്തിരിനാളായി ഈ വഴി വന്നിട്ട്.
    ക്ഷമിക്കണേ...കായല്‍ യാത്രാ ചിത്രങ്ങള്‍ അസ്സലായി.നമുക്ക് സംയുക്തമായി വൈപ്പിന്‍ യാത്ര പോസ്റ്റ് ചെയ്യേണ്ടേ? ചിത്രങ്ങള്‍ മണിയുടെ വക. ഓകെ?

    ReplyDelete
  7. ലതിചേച്ചി ഈ അഭിപ്രായത്തിനു നന്ദി.
    ചേച്ചിയുടെ ബ്ലോഗിനു ഞാൻ എടുത്ത ചിത്രങ്ങൾ. എനിക്കു നൂറുവട്ടം സമ്മതം.

    ReplyDelete
  8. സുധീർ സന്ദർശനത്തിനു നന്ദി.

    ReplyDelete

Thank you for visiting my blog. Please leave your comments here.