എന്റെ നാടായ വൈപ്പിനിൽ രാത്രികാലങ്ങളിൽ സർവ്വീസ് റദ്ദാക്കുന്ന ബസ്സുകളെക്കുറിച്ചുള്ള എന്റെ പരാതികൾ ഞാൻ മുൻപും എന്റെ ബ്ലോഗിൽ പലവട്ടം ഉന്നയിച്ചിട്ടുള്ളതാണല്ലൊ. ഇത്തരത്തിൽ ഞാൻ എറണാകുളം ആർ ടി എ മുൻപാകെ ഒരു പരാതി നൽകിയിരുന്നു. 03/10/2013-ൽ ചേർന്ന എറണാകുളം ആർ ടി എ യോഗം എന്റെ പരാതി പരിഗണിക്കുകയും താഴെ സൂചിപ്പിച്ചിരിക്കുന്ന നിർദ്ദേശം നൽകുകയും (Supplementary Item-16) ചെയ്തു.
ഈ നിർദ്ദേശത്തിൽ ആർ ടി ഒയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ള തുടർനടപടികൾ അറിയുന്നതിനായി 17/02/2014-ൽ വിവരാവകാശനിയമപ്രകാരമുള്ള ഒരു അപേക്ഷ എറണാകുളം ആർ ടി ഓഫീസിൽ സമർപ്പിച്ചിരുന്നു. ഈ അപേക്ഷയിൽ മൂന്നുകാര്യങ്ങൾക്കുള്ള മറുപടിയാണ് അഭ്യർത്ഥിച്ചിരുന്നത്.Heard and perused the complaint filed by Mr. Manikantan, Ooradil Kamalabhavanam, Kuzhuppilly, Ayyampillyregarding the curtailment of night services inrespect stage carriages including KSRTC on the routes Njarakkal-Cherai-Paravoor, Vypin-Pallippuram and Cherai-Njarakkal. Secretary RTA is directed to conduct enquiry on complaint and take urgent action U/S 86(5) of MV Act against such carriages curtialing trips violating permit condition.
- ആർ ടി എ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണങ്ങൾ സംബന്ധിക്കുന്ന വിവരങ്ങൾ
- മേല്പറഞ്ഞ അന്വേഷണത്തിൽ കണ്ടെത്തിയ സർവ്വീസ് റദ്ദാക്കുന്ന സ്വകാര്യബസ്സുകളെയും കെ എസ് ആർ ടി സി ബസ്സുകളേയും സംബന്ധിക്കുന്ന വിവരങ്ങൾ
- രാത്രികാലസർവ്വീസുകൾ റദ്ദാക്കുന്ന സ്വകാര്യബസ്സുകൾക്കും കെ എസ് ആർ ടി സി ബസ്സുകൾക്കും എതിരെ ആർ ടി എ നിർദ്ദേശം അനുസരിച്ച് മേട്ടോർ വാഹനനിയമം 86(5) അടിസ്ഥാനമാക്കി സ്വീകരിച്ചിട്ടുള്ള ശിക്ഷാനടപടികൾ സംബന്ധിക്കുന്ന വിശദവിവരങ്ങൾ
വിവരാവകാശനിയമം അനുസരിച്ച് ലഭിച്ച മറുപടി |
- 1&2 ഈ വിഷയത്തിൽ അന്വേഷിച്ച് നടപടിയെടുക്കുവാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുള്ളതാണ്. എന്നാൽ ഇതുമായി സംബന്ധിച്ച അന്വേഷണത്തിന്റെ വിവരങ്ങൾ ഈ ഓഫീസിൽ ലഭിച്ചിട്ടില്ല
- 3 റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് നടപടികൾ സ്വീകരിക്കുന്നതാണ്.
ഈ വിഷയത്തിൽ ഉള്ള അപ്പീൽ അപേക്ഷ എറണാകുളം ആർ ടി ഒയ്ക്കും, ആർ ടി എ നിർദ്ദേശം ഉണ്ടായിട്ടും നടപടി എടുക്കുന്നില്ലെന്നുള്ള പരാതി ആർ ടി എ ചെയർമാൻ കൂടിയായ എറണാകുളം ജില്ലാകളക്‌ടർക്കും എന്ന് അയച്ചിട്ടുണ്ട്. മറുപടി കിട്ടുന്നമുറയ്ക്ക് മറ്റൊരു ബ്ലോഗ്ഗ് വഴി വിവരങ്ങൾ ഷെയർ ചെയ്യാം എന്ന് കരുതുന്നു.
ReplyDeleteGood work..keep going......
ReplyDeleteGood Work, Thanks to fighting for our Vypeen
ReplyDelete