Friday, 19 February 2010

ഉത്സവചിത്രങ്ങള്‍

ഞങ്ങളുടെ ദേശദേവതയായ പള്ളത്താംകുളങ്ങരെ ഭഗവതി ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ താലപ്പൊലി മഹോത്സവം ഇന്നലെ (ഫെബ്രുവരി 17-ന്) നടന്നു. ഈ ഉത്സവത്തിന്റെ ചില ചിത്രങ്ങള്‍ ഇവിടെ സ്ലൈഡ് ഷോയായി ചേര്‍ക്കുന്നു.


Monday, 15 February 2010

പുഷ്പ പ്രദര്‍ശനം

എറണാകുളം ജില്ലാ അഗ്രി - ഹോര്‍ട്ടികള്‍ച്ചറല്‍ സൊസൈറ്റി എല്ലാ വര്‍ഷവും പുഷ്പ, സസ്യ, ഫല പ്രദര്‍ശനം സംഘടിപ്പിക്കാറുണ്ട്. ഇത്തവണത്തെ പ്രദര്‍ശനം എറണാകുളത്തപ്പന്‍ മൈതാനിയില്‍ ഫെബ്രുവരി 10 മുതല്‍ 16ആം തീയതി വരെയാണ്. ഈ വര്‍ഷത്തെ മേളയില്‍ നിന്നും ചില ചിത്രങ്ങള്‍. ഈ ചിത്രങ്ങള്‍ മേളയില്‍ ഉള്ള പൂക്കളുടെയും മറ്റ് അലങ്കാരങ്ങളുടേയും ഒരുശതമാനം പോലും ആകുന്നില്ല.






Thursday, 11 February 2010

ഗിരീഷ് പുത്തഞ്ചേരിയ്ക്ക് ആദരാഞ്ജലികള്‍

ഒരു ഞെട്ടലോടെയാണ് അദ്ദേഹത്തിന്റെ മരണ വാര്‍ത്ത കേട്ടത്. മലയാളചലച്ചിത്ര ഗാനശാഖയിലെ ഒരു അതുല്യ പ്രതിഭയായിരുന്നു ശ്രീ ഗിരീഷ് പുത്തഞ്ചേരി. ഞാന്‍ ഇഷ്ടപ്പെടുന്ന പല ചലച്ചിത്രഗാനങ്ങളും അദ്ദേഹത്തിന്റെ രചനകള്‍ ആണ്. ആ അനുഗ്രഹീത കലാകാരന് എന്റെ ആദരാഞ്ജലികള്‍.

“ആരോടും മിണ്ടാതെ നീ പോകെ ഭാവുകങ്ങൾ
നേർന്നീടാം നൊമ്പരത്തോടെ എന്നും
എന്നെന്നും ഏറ്റു വാങ്ങാൻ ഈ മൗനം
യാത്രയാവാൻ നിൽക്കും നിൻ
കണ്ണുനീർമുത്തും പൊന്നേ
കിനാവുമായ് പറന്നു പോവതെങ്ങു നീ മാത്രം“