ബൂലോകത്തിൽ എത്തിയമുതൽ ഉള്ള ഒരു ആഗ്രഹമായിരുന്നു ഇവിടെയുള്ള ചിലരെയെങ്കിലും നേരിൽ കാണണം എന്നത്. കഴിഞ്ഞ രണ്ടു വർഷത്തിനിടയ്ക്ക് ചിലരെയെല്ലാം ഓർക്കുട്ടിലൂടെയും, ചാറ്റിലൂടെയും പരിചയപ്പെട്ടെങ്കിലും നേരിൽ കണ്ടത് വിരലെണ്ണവുന്ന ചിലരെ മാത്രം. കൂടുതൽ ബ്ലോഗർമാരെ പരിചയപ്പെടണം എന്ന ആഗ്രഹവുമായി ഇരിക്കുമ്പോഴാണ് ബ്ലോഗർമാരുടെ ഒരു സംഗമം സംഘടിപ്പിക്കുന്നതിനെക്കുറിച്ച് രണ്ടുമാസം മുൻപ് ഹരീഷ്‌ചേട്ടൻ വിളിച്ചു പറഞ്ഞത്. ബ്ലോഗിൽ വരുന്നതിനും മുൻപേതന്നെ ഹരീഷ്‌ചേട്ടനെ പരിചയപ്പെട്ടിരുന്നു. അതിനു ശേഷം പലപ്പോഴും തൊടുപുഴയിൽ പോയിട്ടുമുണ്ട് എന്നാലും ഹരീഷ്‌ചേട്ടനെ നേരിട്ടുകാണാൻ സാധിച്ചിരുന്നില്ല. ഈ വിവരം ഹരീഷ്‌ചേട്ടൻ പറഞ്ഞപ്പോഴെ വളരെ സന്തോഷമായി. കുറച്ചുപേരെ നേരിൽ കാണാമല്ലൊ. എന്നാൽ വിവാഹത്തിരക്കുകൾ മൂലം ഇതിനെപറ്റി ഒന്നും അറിയാൽ സാധിച്ചില്ല. സത്യം പറഞ്ഞാൽ കഴിഞ്ഞ മൂന്നു മാസമായി ബൂലോകത്തേയ്ക്കു തന്നെ കടന്നിട്ടില്ല. അങ്ങനെ കല്ല്യാണവും വിരുന്നുമായി നടക്കുന്നതിനിടയിൽ ഒരു ദിവസം ഓർക്കുട്ടിൽ കയറിയപ്പോൾ ഹരീഷേട്ടന്റെ ഒരു സ്ക്രാപ്. തൊടുപുഴയിൽ ബ്ലോഗ് മീറ്റ് നടക്കാൻ പോവുന്നു. വലിയ സന്തോഷം തോന്നി. എനിക്കും പങ്കെടുക്കാൻ സാധിക്കുന്ന ഒരു സമയത്താണ്. തീർച്ചയായും ഞാനും എത്തുമെന്ന് ഹരീഷേട്ടനെ അറിയിച്ചു. ഒരാഴ്ചമുൻപ് കൂടി ഹരീഷ്‌ചേട്ടൻ വിളിച്ച് മീറ്റിന്റെ കാര്യം ഓർമ്മിപ്പിച്ചു.
തൊടുപുഴ അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ ഓഡിറ്റോറിയത്തിൽ വെച്ചായിരുന്നു സംഗമം. പത്തുമണിയ്ക്കു പരിപാടി തുടങ്ങുന്നതിനു മുൻപുതന്നെ എത്തണം എന്നു കരുതിയതാണ്. എന്നാൽ ഈ ആഴ്ച നല്ല ജോലിത്തിരക്കും കുറേയാത്രകളും ഉണ്ടായിരുന്നതിനാൽ എഴുന്നേൽക്കാൻ അല്പം വൈകി. വീട്ടിൽ നിന്നും പുറപ്പെട്ട് തൃപ്പൂണിത്തുറയിൽ എത്തിയപ്പോൾ ലതിചേച്ചിയുടെ ഫോൺ വന്നു. അപ്പോൾ സമയം പത്തു മണി കഴിഞ്ഞിരുന്നു. അവിടെ കുറച്ചു പേർ എത്തിയിരിക്കുന്നു. എനിക്ക് അതോടെ ആധിയായി. ഞാൻ അവിടെ എത്തുമ്പോഴേക്കും പരിപാടികൾ എല്ലാം കഴിയുമോ? ആധിയോടെ ഞാൻ യാത്ര തുടർന്നു. സമയം പതിനൊന്നര ആവുന്നു വീണ്ടും ഫോൺ. ഇത്തവണ ഹരീഷ്‌ചേട്ടനാണ്. ഞാൻ അപ്പോൾ തൊടുപുഴയ്ക്ക് മൂന്നു കിലോമീറ്റർ മുൻപ് എത്തിയിരുന്നു. പത്തുമിനിട്ടിനുള്ളിൽ ഞാൻ ഹാളിൽ എത്തി. മുകളിലെയ്ക്കുള്ള പടികൾ കയറുമ്പോൾ മുൻപിൽ ഒരാൾ നിൽക്കുന്നു. ഹാൾ മുകളിലാണോ? ഞാൻ ചോദിച്ചു. അതെ ആരാ പരിചയപ്പെട്ടിട്ട് പോകാം. അതായിരുന്നു മറുപടി. ഞാൻ മണികണ്ഠൻ. ഞാൻ പറഞ്ഞു. പക്ഷെ മറുഭാഗത്തുനിന്നുള്ള മറുപടി എന്നെ ഞെട്ടിച്ചു. ഹലോ ഞാൻ ചാണക്യൻ. ചാണക്യന്റെ പല പോസ്റ്റുകളും ഞാൻ വായിച്ചിട്ടുണ്ട്. ആ കണ്ണുകൾക്ക് പുറകിലെ മനുഷ്യനെ കാണണമെന്നും ആഗ്രഹവും ഉണ്ടായിരുന്നു. എന്നാൽ അതിങ്ങനെ പെട്ടന്ന് സാധിക്കും എന്ന് ഞാൻ കരുതിയില്ല. പിന്നെ ഓരോ പരിചയപ്പെടലും പല പ്രതീക്ഷകളും തെറ്റിക്കുന്നതായിരുന്നു. ബൂലോകത്ത് നേരിട്ടു കണ്ടിട്ടുള്ളവരിൽ അവിടെ ഉണ്ടായിരുന്നത് മനോജേട്ടനും, ലതിചേച്ചിയും മാത്രം. ബാക്കി എല്ലാവരേയും ആദ്യമായി കാണുകയായിരുന്നു. ഞാൻ ഹാളിൽ കയറുമ്പോൾ പരിചയമുള്ള ഒരു ശബ്ദം മൈക്കിലൂടെ കേൾക്കാം. പക്ഷേ മനോജേട്ടനെ കാണുന്നില്ലായിരുന്നു. അദ്ദേഹത്തിന്റെ ചുറ്റും ആളുകൾ. എന്തോ ഗഹനമായ ചർച്ചയാണ്. അപ്പോൾ അല്പം മാറി ഓർക്കുട്ടിൽ കണ്ട് പരിചമുള്ള ഒരു ചിത്രത്തോട് സാമ്യമുള്ള ഒരാൾ .ഞാൻ അടുത്തുചെന്നു ചോദിച്ചു അനിൽ സർ അല്ലെ. ഞാൻ സമാന്തരൻ ഇതു പോലെ താടിയുള്ള ഒരാൾ അവിടെ ഉണ്ട് അതാണ് അനിൽ. ആദ്യത്തെ ഊഹം തെറ്റിയതിൽ അല്പം ചമ്മൽ മുഖത്തു വന്നു. അത് അദ്ദേഹം ശ്രദ്ധിച്ചോ എന്നറിയില്ല. അദ്ദേഹത്തിന്റെ അടുത്തുതന്നെ നിന്നിരുന്ന പാവത്താനെയും പരിചയപ്പെട്ടു.
അപ്പോഴും അവിടെ ചർച്ച തുടരുകയായിരുന്നു. ഓരോരുത്തരെയായി പരിചയപ്പെട്ടു. ചർച്ചകളിൽ നിന്നും ഒഴിഞ്ഞു നിന്നിരുന്ന മുരളിക, ധനേഷ്, പാവത്താൻ, പിള്ളേച്ചൻ, ശിവ, മണി ഷാരത്ത്. ഈ സമയം സരികയും, ഹരീഷേട്ടനും, അനിലേട്ടനും ചിത്രങ്ങൾ അപ്പോൾ തന്നെ ഓൺലൈനിൽ അയക്കുന്നു തിരക്കിലായിരുന്നു.
വീണ്ടും ഒരുവട്ടം കൂടി വട്ടത്തിൽ ഇട്ടിരുന്നു കസേരകളിൽ എല്ലാവരും ഇരുന്നു. ബ്ലോഗ് സംഗമത്തെ കൂടുതൽ അർത്ഥവത്താക്കാൻ ചാരിറ്റി പ്രവർത്തനത്തിന്റെ ആവശ്യകതയും, ബ്ലോഗ് എന്ന മാദ്ധ്യമത്തെ കൂടുതൽ ക്രിയാത്മകമായി എടുക്കേണ്ടതിന്റെ ആവശ്യകതയും ആയിരുന്നു ചർച്ചാവിഷയങ്ങൾ. തുടർന്ന് കാപ്പിലാന്റെ നിഴൽ ചിത്രങ്ങൾ എന്ന കവിതാസമാഹാരത്തിന്റെ പ്രകാശനം നടന്നു.
അതു കഴിയാറായപ്പോഴേയ്ക്കും ഉച്ചഭക്ഷണം എത്തി. അന്ന വിചാരം മുന്നവിചാരം എന്നാണല്ലൊ. നമുക്കു ഭക്ഷണം കഴിക്കാം എന്നായി ലതിചേച്ചി. പ്രധാന വിഭവം ബിരിയാണിയായിരുന്നു. അതു കഴിക്കാത്തവർക്ക് സാമ്പാറും. അവിയലും, തോരനും, മോരും എല്ലാം ഉള്ള ഒന്നാംതരം ഊണും ഹരീഷേട്ടൻ ഒരുക്കിയിരുന്നു. അതിനു ശേഷം ഓരൊ ഐസ്ക്രീമും. വൈകിയെത്തിയതു കൊണ്ടും പലരേയും പരിചയപ്പെടാൻ ബാക്കി ഉള്ളതുകൊണ്ടും ഭക്ഷണം രണ്ടാമത്തെ ട്രിപ്പിലാക്കം എന്ന് ഞാൻ തീരുമാനിച്ചു.
ബാബുരാജ്, ചാർവാകൻ, ശാരങ്ഗധരൻ, എഴുത്തുകാരി, സോജൻ, സുനിൽ കൃഷ്ണ, വിനയ, വഹബ്, നാട്ടുകാരൻ, പ്രിയ, കാന്താരിചേച്ചി അങ്ങനെ ഓരോരുത്തരെയായി ഭക്ഷണം കഴിക്കുന്നിടത്തുചെന്നു പരിചപ്പെട്ടു. അതിനിടയാണ് ഏറ്റവും വലിയ അബദ്ധം പറ്റിയത്. ഊണുകഴിച്ചു കൊണ്ടിരുന്ന അല്പം പ്രായം ചെന്ന സ്ത്രീയുടെ അടുത്തുചെന്നു ഞാൻ എന്റെ പരിചയപ്പെടൽ വാചകം ആവർത്തിച്ചു. ഞാൻ മണികണ്ഠൻ. ഈ പേരിൽ തന്നെ ചില ബ്ലോഗുകൾ എഴുതുന്നു. എന്താണ് ചേച്ചിയുടെ പേര്? ഏതു പേരിൽ ആണ് ബ്ലോഗ് എഴുതുന്നത്. മറുപടി തീരെ പ്രതീക്ഷിക്കാത്തതായിരുന്നു. ഞാൻ ഹരീഷിന്റെ അമ്മയാണ്. വൈകിയെത്തിയതിന്റെ ഏറ്റവും വലിയ ശിക്ഷ. അപ്പോൽ തന്നെ അമ്മയോടു ക്ഷമപറഞ്ഞ് തടിയൂരി.
ഭക്ഷണം കഴിഞ്ഞശേഷം ഞങ്ങൾ “യാത്രയിൽ” തൊമ്മൻകുത്തിലേയ്ക്കുള്ള ഞങ്ങളുടെ യാത്ര ആരംഭിച്ചു. അടുത്തു ഇറങ്ങിയ വെറുതെ ഒരു ഭാര്യ എന്നചിത്രത്തിൽ ജയറാമും സംഘവും വിനോദയാത്ര പോയ ബസ്സാണിതെന്നു ഹരീഷേട്ടൻ പറഞ്ഞു. നാട്ടുകാരന്റെ സ്ഥലവിവരണങ്ങളോടെ ഞങ്ങൾ യാത്ര ആരംഭിച്ചു. മുതലക്കൂടം പള്ളി. ഹെയർ പിൻ വളവുകൾ, ഐപ്പുചേട്ടൻ, ചേട്ടന്റെ ഡ്രൈവിങ് മികവിൽ ആകൃഷ്ടയായി ചേട്ടനോടൊപ്പം നാടുവിട്ട പത്താം ക്ലാസുകാരി, വെറുതെ ഒരു ഭാര്യ ചിത്രീകരിച്ച വീട് അങ്ങനെ എല്ലാം “നാട്ടുകാരൻ” സരസമായിതന്നെ പരിചയപ്പെടുത്തി.
തൊമ്മൻകുത്തിൽ എത്താറായപ്പോൾ വീണ്ടും ഹരീഷേട്ടൻ ഞങ്ങളെ തൊമ്മൻകുത്തിൻലെ അപകടത്തെപ്പറ്റി ഓർമ്മപ്പെടുത്തി. ധാരാളം കുഴികളും അടിയൊഴുക്കും ഉള്ള സ്ഥലമാണ് അതുകൊണ്ട് ആരും വെള്ളത്തിൽ ഇറങ്ങരുത്. തുടർന്ന് തൊമ്മൻ കുത്തിന് ആ പേരുവന്ന ചരിത്രവും നാട്ടുകാരൻ തന്നെ പറഞ്ഞുതന്നു.
അങ്ങനെ ഞങ്ങൾ തൊമ്മൻകുത്തിൽ എത്തി. വണ്ടിയിൽ നിന്നിറങ്ങി നടത്തം ആരംഭിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ മഴ പെയ്തതുമൂലം അല്പം ശക്തമായിതന്നെ വെള്ളം ഒഴുന്നുണ്ട്.
ടിക്കറ്റെടുത്ത് അകത്തു കടന്നാൽ ആദ്യം കാണുന്നത് തൊമ്മൻകുത്തിലെ പ്രധാന സ്ഥലങ്ങളെക്കുറിച്ചുള്ള ടൂറിസം വകുപ്പിന്റെ അറിയിപ്പാണ്. അവിടെ നിന്നും പതിമൂന്നു കിലോമീറ്റർ അകലെയാണ് ഈ ആറിന്റെ ഉത്ഭവസ്ഥാനം. കാളിയാർ ആണ് ഇതെന്നാണ് എന്റെ ഓർമ്മ. എന്തായാലും അത്രയും നടക്കാൻ ഞങ്ങൾക്ക് ഉദ്ദേശം ഇല്ലായിരുന്നു.
കാടിന്റെ ഭംഗി ആസ്വദിച്ച് ഞങ്ങൾ പതുക്കെ നടത്തം തുടങ്ങി. നല്ല മഴക്കാറുണ്ടായിരുന്നെങ്കിലും ഞങ്ങൾ മടങ്ങുന്നതുവരെ മഴ പെയ്തില്ല. അത് ഒരു വലിയ ഭാഗ്യമായി.
ഉരുളൻ കല്ലുകളിൽ തട്ടിവീഴാതെ സൂക്ഷിച്ച് അങ്ങനെ മുൻപോട്ട്.
ഇടയ്ക്ക് ചെറിയ ശക്തിയായി ഒഴുകുന്ന ആറിന്റെ ഭംഗിയും, ചെറിയ വെള്ളച്ചാട്ടങ്ങളും എല്ലാം സന്തോഷം പ്രദമായിരുന്നു. മനസ്സിനു ശാന്തി നൽകുന്ന നല്ല ഒരു അന്തരീക്ഷം.
ചെറിയ വെള്ളക്കെട്ടുകളും, പാറക്കൂട്ടങ്ങളും ശ്രദ്ധാപൂർവ്വം കടന്ന് മുൻപോട്ട്........
മുൻപോട്ട്.......
അങ്ങനെ ഒടുവിൽ ഞങ്ങൾ ലക്ഷ്യസ്ഥാനത്തെത്തി. വളരെ മനോഹരമായ ഒരു ദൃശ്യം. ഹരീഷ്‌ചേട്ടന്റെ മുന്നറിയിപ്പ് മനസ്സിൽ ഉണ്ടായിരുന്നെങ്കിലും ഒരല്പം നേരം ആ വെള്ളത്തിൽ ഇറങ്ങിക്കിടക്കാൻ ആഗ്രഹം ഉണ്ടായിരുന്നു.
അവിടെ കുറച്ചു നേരം ചിലവൊഴിച്ചു. എല്ലാവരും ചേർന്ന് രണ്ടു ചിത്രങ്ങൾ എടുത്തു. അതു ഹരീഷ്‌ചേട്ടന്റെ ബ്ലോഗിൽ കാണാം.
ശക്തമായ ചാട്ടത്തിനുശേഷം ശാന്തമായി ഒഴുകുന്ന കാളിയാർ. ഈ കാഴ്ചകളിൽ നിന്നും പെട്ടന്ന് തിരിച്ചുവരാൻ തോന്നിയില്ല. പക്ഷെ മഴയുടെ നല്ല ലക്ഷണം. എപ്പോൾ വേണമെങ്കിലും മഴ പെയ്യാം. അതുകൊണ്ട് മടക്കയാത്ര ആരംഭിച്ചു.
തിരികെ യാത്രയിലേയ്ക്ക്. ഒരിക്കലും മറക്കാൻ സാധിക്കാത്ത ചിത്രങ്ങൾ സമ്മാനിച്ച തൊമ്മൻകുത്തിലേയ്ക്ക് ഇനിയും എപ്പോഴെങ്കിലും മടങ്ങി ചെല്ലണം എന്ന് ആഗ്രഹത്തോടെ മടക്കം.
അവിടെ കുറച്ചു നേരം ചിലവൊഴിച്ചു. എല്ലാവരും ചേർന്ന് രണ്ടു ചിത്രങ്ങൾ എടുത്തു. അതു ഹരീഷ്‌ചേട്ടന്റെ ബ്ലോഗിൽ കാണാം.
ശക്തമായ ചാട്ടത്തിനുശേഷം ശാന്തമായി ഒഴുകുന്ന കാളിയാർ. ഈ കാഴ്ചകളിൽ നിന്നും പെട്ടന്ന് തിരിച്ചുവരാൻ തോന്നിയില്ല. പക്ഷെ മഴയുടെ നല്ല ലക്ഷണം. എപ്പോൾ വേണമെങ്കിലും മഴ പെയ്യാം. അതുകൊണ്ട് മടക്കയാത്ര ആരംഭിച്ചു.
തിരികെ യാത്രയിലേയ്ക്ക്. ഒരിക്കലും മറക്കാൻ സാധിക്കാത്ത ചിത്രങ്ങൾ സമ്മാനിച്ച തൊമ്മൻകുത്തിലേയ്ക്ക് ഇനിയും എപ്പോഴെങ്കിലും മടങ്ങി ചെല്ലണം എന്ന് ആഗ്രഹത്തോടെ മടക്കം.
ലതിചേച്ചിയുടെയും, വിനയ മാഡത്തിന്റേയും കവിതകളും സുനിൽ കൃഷ്ണന്റെ നാടകഗാനവും മുരളികയുടെ കമന്റുകളും കണ്ണന്റെ സുകുമാർ അഴീക്കോടും എല്ലാം ഞങ്ങളുടെ മടക്കയാത്ര സന്തോഷകരമാക്കി. തിരിച്ച് ഹാളിൽ എത്തിയപ്പോൾ കപ്പയും മുളകുചമ്മന്തിയുമായി ഹരീഷേട്ടന്റെ ബെറ്റാലിയൻ റെഡി. ബ്ലോഗ് മീറ്റിന്റെ അനുഭവങ്ങൾ പരസ്പരം പങ്കുവെച്ച് ഞങ്ങൾ ഓരോരുത്തരായി പിരിഞ്ഞു. വീണ്ടും ഇതു പോലുള്ള സംഗമങ്ങൾ സാധ്യമാവും എന്ന പ്രതീക്ഷയോടെ.
ഇത്തരത്തിൽ വളരെ വിജയകരമായി ഒരു കൂട്ടായ്മ സംഘടിപ്പിച്ചതിനുള്ള മുഴുവൻ അഭിനന്ദനങ്ങളും ഹരീഷ്‌ചേട്ടന് അവകാശപ്പെട്ടതാണ്. ബ്ലോഗിൽ ഒന്നുമല്ലാത്ത എന്നെപ്പോലും എത്ര തവണയാണ് അദ്ദേഹം ഈ സംരംഭത്തെക്കുറിച്ച് ഓർമ്മപ്പെടുത്താൻ വിളിച്ചത്. സ്വന്തം ആവശ്യം പോലെയാണ് അദ്ദേഹം ഓരോതവണവും ഇതിൽ പങ്കെടുക്കണം എന്നഭ്യർത്ഥിച്ചത്. അതിൽ പങ്കെടുത്തപ്പോൾ മാത്രമാണ് ഇതിനു വേണ്ടി അദ്ദേഹം നടത്തിയ ഒരുക്കങ്ങളും പ്രയത്നവും മനസ്സിലാക്കാൻ സാധിച്ചത്. സഹബ്ലോഗർമാരെ പരിചയപ്പെടാനും അവിസ്മരണീയമായ ഒരു വിനോദയാത്രയിൽ പങ്കെടുക്കാനും ഒരു അവസരം ഉണ്ടാക്കിയ ഹരീഷ്‌ചേട്ടനും അതിനുവേണ്ട മുഴുവൻ പിന്തുണയും അദ്ദേഹത്തിനു നൽകിയ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോടും ഉള്ള നന്ദി വാകുകൾക്കതീതമാണ്.
ഇത്തരത്തിൽ വളരെ വിജയകരമായി ഒരു കൂട്ടായ്മ സംഘടിപ്പിച്ചതിനുള്ള മുഴുവൻ അഭിനന്ദനങ്ങളും ഹരീഷ്‌ചേട്ടന് അവകാശപ്പെട്ടതാണ്. ബ്ലോഗിൽ ഒന്നുമല്ലാത്ത എന്നെപ്പോലും എത്ര തവണയാണ് അദ്ദേഹം ഈ സംരംഭത്തെക്കുറിച്ച് ഓർമ്മപ്പെടുത്താൻ വിളിച്ചത്. സ്വന്തം ആവശ്യം പോലെയാണ് അദ്ദേഹം ഓരോതവണവും ഇതിൽ പങ്കെടുക്കണം എന്നഭ്യർത്ഥിച്ചത്. അതിൽ പങ്കെടുത്തപ്പോൾ മാത്രമാണ് ഇതിനു വേണ്ടി അദ്ദേഹം നടത്തിയ ഒരുക്കങ്ങളും പ്രയത്നവും മനസ്സിലാക്കാൻ സാധിച്ചത്. സഹബ്ലോഗർമാരെ പരിചയപ്പെടാനും അവിസ്മരണീയമായ ഒരു വിനോദയാത്രയിൽ പങ്കെടുക്കാനും ഒരു അവസരം ഉണ്ടാക്കിയ ഹരീഷ്‌ചേട്ടനും അതിനുവേണ്ട മുഴുവൻ പിന്തുണയും അദ്ദേഹത്തിനു നൽകിയ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോടും ഉള്ള നന്ദി വാകുകൾക്കതീതമാണ്.
വളരെ നല്ല വിവരണം.
ReplyDeleteശരിക്കും ആസ്വദിച്ചു.
മനോഹരങ്ങളായ ഇത്തരത്തിലുള്ള കൂട്ടായ്മകളിനിയും ഉണ്ടാകട്ടെ.
എല്ലാം എഴുതി കൊതിപ്പിച്ചതിന് താങ്കള്‍ക്ക് അഭിനന്ദനങ്ങള്‍
ReplyDeleteആശംസകള്‍ , വളരെ നന്നായി അവതരിപ്പിച്ചിരിക്കുന്നു .നിങ്ങളുടെ കൂടെ ഞങ്ങളും യാത്ര ചെയ്തു .
ReplyDeleteഅന്ന് ബസ്സില്‍വെച്ച് താങ്കള്‍ വെവ്വേറെ ശബ്ദങ്ങളില്‍ പാടിയ പാട്ടുകള്‍ വളരെ മനോഹരങ്ങളായിരുന്നു.... താങ്ക്‌യൂ വെരിമച്ച്... വീണ്ടും ഒരു ഒത്തുചേരലിന് കാതോര്‍ത്തുകൊണ്ട്....
ReplyDeleteവിവരണവും ചിത്രങ്ങളും പതിവുപോലെ മനോഹരം.
ReplyDeleteതാങ്കളില്‍ ഒളിഞ്ഞിരിക്കുന്ന കലാകാരനെ ഞങ്ങള്‍ക്ക് കാണാനായത് ഒരു ബോണസാണ്.
:)
ഓഫ്ഫ്:
താടിയും കഷണ്ടിയും ഉള്ളവരെല്ലാം ഒറ്റ നോട്ടത്തില്‍ ഒരുപോലെയാണെന്നാ തോന്നുന്നത്.
:)
വിവരണം ആസ്വദിച്ചു വായിച്ചു മണീ...എല്ലാവരെയും കണ്ടതിൽ സന്തോഷം.
ReplyDeleteനന്നായി എഴുതിയിരിക്കുന്നു മണീ.പാട്ടുപുസ്തകത്തിലൂടെയും ബ്ലോഗ്ഗിലൂടെയും മാത്രം പരിചയമുള്ള മണിയെ നേരിട്ടു കാണാൻ പറ്റിയ എന്റെ സന്തോഷം ഞാൻ മറച്ചു വെക്കുന്നില്ല.ഈ വിവരണം വായിച്ചപ്പോൾ തൊടുപുഴയിൽ ഒന്നു കൂടി എത്തിയ പോലുള്ള ഫീലിംഗ്.ഇനിയും ഇതു പോലുള്ള മീറ്റുകളിൽ പങ്കെടുക്കാൻ സാധിക്കണം എന്നാണു ഇപ്പോളത്തെ ആഗ്രഹം.
ReplyDeletethanks for the beautiful photos and details of the meet.
ReplyDeletei think,many will plan to visit this thomman kuthu next summer.
HEARTFELT CONGRATS TO HARISH FOR BEING SUCH AGOOD ORGANISER!
sasneham,
anu
സത്യം പറഞ്ഞാല്‍ തൊടൂപുഴ മീറ്റിനെക്കുറിച്ച് വന്ന ഏറ്റവും നല്ല പോസ്റ്റ് ഇതാണു..
ReplyDeleteകാപ്പിലാന്‍ മൊയലാളി പ്രതിഷേധിക്കുമായിരിക്കും..(പഴത്തൊലിക്കുറിച്ച് എഴുതാത്തതില്‍)
ഹരീഷിനും , മണിക്കും അഭിവാദനങ്ങള്‍.. അല്ല നമോവാകം..:)
കൂടിച്ചേരലിനെക്കുറിച്ച് വിശദമായി വിവരിച്ചതിന്, പടം നല്‍കിയതിന് നന്ദി മാഷെ...ഇതു വായിക്കുമ്പോള്‍ പങ്കെടുക്കാന്‍ പറ്റാത്തതിലുള്ള വിഷമം കൂടുന്നു.
ReplyDeleteഎന്നാലും സാധകം ചെയ്യാന്‍ വേണ്ടി ആ നനഞ്ഞ പാറയില്‍ മണി മാഷ് ഇരിക്കേണ്ടായിരുന്നു..വാര്‍ത്ത നല്‍കിയത് കാന്താരീസ്..!
ആ പാട്ട് രാവിലേ പാടിയിരുന്നെങ്കില്‍, എത്രയോ പാട്ടുകള്‍ ഞങ്ങള്‍ പാടിച്ചേനേ? കഷ്ടമായിപ്പോയി. മിണ്ടാതിരുന്നു അല്ലേ?
ReplyDeleteനല്ല വിവരണം ഞാനും തൊടുപുഴയില്‍ എത്തിയീവിവരണത്തിലൂടെ നല്ല പോസ്റ്റ്
ReplyDeleteസൌഹ്രുതങ്ങള്‍ വളരട്ടേ
വെറുതേ കൊതിപ്പിക്കല്ലേ.....
ReplyDeleteഅടിച്ച് പൊളിച്ചു അല്ലേ.
ദുഫായില് അടുത്തെങ്ങാനും ഇതുപോലെ വല്ലതും കാണുമോ ആവോ...
മണികണ്ഠാ,
ReplyDeleteഇപ്പോള്‍ ശരിക്കും ആ മീറ്റിന് വന്നതു പോലെയായി. നല്ല (യാത്രാ) വിവരണം. (നിരക്ഷരാ.. സൂക്ഷിച്ചോ....).
അനിലേ.. താടിയുള്ള ആളുകളെല്ലാം ഒരു പോലെ ആയ സ്ഥിതിക്ക് എത്രയും പെട്ടെന്ന് താടിയെടുത്ത് തടി സൂക്ഷിക്കൂ...
"വൈകിയെത്തിയതു കൊണ്ടും പലരേയും പരിചയപ്പെടാൻ ബാക്കി ഉള്ളതുകൊണ്ടും ഭക്ഷണം രണ്ടാമത്തെ ട്രിപ്പിലാക്കം എന്ന് ഞാൻ തീരുമാനിച്ചു."
ReplyDeleteഉവ്വ .... ആരോടും പറയേണ്ട.... ഒരു സീറ്റിനു വേണ്ടി ഓടി നടന്നത് ഞാനല്ലേ കണ്ടത് ! അവസാനം അടുത്തതില്‍ ഇരിക്കാം എന്നും പറഞ്ഞു പിടിചിരുത്ത്തിയപ്പോള്‍ ആള് മിടുക്കനായി ..... കൊള്ളാം
ഇടയ്ക്കു കണ്ട പാമ്പുകളെ ആരും പരിച്ചയപ്പെടുത്തുന്നില്ലേ? മറക്കാനാവുമോ അത്?
നന്നായിരിക്കുന്നു മണികണ്ടാ........................
നല്ല ചിത്രങ്ങള്‍, നന്ദി മണികണ്ടാ...... തൊടുപുഴ മീറ്റ് ഒരു നഷ്ടബോധമായി എന്നെ വേട്ടയാടിത്തുടങ്ങുന്നു
ReplyDeleteഈ പോസ്റ്റിന് ഒരു ആധികാരികത ഉള്ളത് പോലെ...
ReplyDeleteഫോട്ടോകള്‍ കൊള്ളാം..
..... നല്ല വിവരണങ്ങള്‍.....
തൊടുപുഴ മീറ്റ് പോസ്റ്റുകൾ കടപുഴകി വരികയാണല്ലോ..ഞാനിത് എത്രാമത്തെ പോസ്റ്റാണ് വായിക്കുന്നതെന്ന് എണ്ണാൻ മറന്നു..
ReplyDeleteഎല്ലാാം നന്നായിരിക്കുന്നു. അഭിനന്ദനങ്ങൾ
മീറ്റിന്റെ വിശേഷങ്ങൾ പോസ്റ്റിയതിൽ എല്ലാവരും നല്ല നിലവാരം പുലർത്തി. എല്ലാം ഒന്നിനൊന്ന് മെച്ചം. ചിത്രങ്ങളിലൂടെയും വിവരങ്ങളിലൂടെയും ഞങ്ങളെ അവിടെ കൂട്ടിക്കൊണ്ട് പോയതിന് നന്ദി.
ReplyDeleteഒരിക്കൽ നമുക്കും കൂടാം....
മീറ്റ് വിശേഷം പോട്ടം സഹിതം രസായി എഴുതിയിരിക്കുന്നു ട്ടോ....എല്ലാ മീറ്റ് പോസ്റ്റുകളും ഒന്നിനൊന്നു മെച്ചം..ചേര്‍ത്തു വെച്ചു വായിക്കുമ്പോള്‍ അവിടെയെത്തിപ്പെട്ട പോലെ..:)
ReplyDeleteഗംഭീരായി ട്ടാ
ReplyDeleteഇവിടെ എത്തിഅഭിപ്രായങ്ങൾ രേഖപ്പെടുത്തിയ എല്ലാവർക്കും എന്റെ നന്ദി.
ReplyDeleteജിയിംസ് ബ്രൈറ്റ് : വിവരണങ്ങളും ചിത്രവും ഇഷ്ടമായി എന്നറിയുന്നതിൽ സന്തോഷ. കൂടുതൽ വ്യക്തികളെ ഉൾപ്പെടുത്തി ഇത്തരം കൂട്ടായ്മകൾ വീണ്ടും ഉണ്ടാവണം എന്നു തന്നെ ഞാനും ആഗ്രഹിക്കുന്നു.
പാവപ്പെട്ടവൻ: നന്ദി.
കാപ്പിലാൻ: നന്ദി. എന്നെങ്കിലും കാണാം എന്നു കരുതുന്നു.
വഹാബ്: നന്ദി. ആകെ അറിയാവുന്ന രണ്ടു പാട്ടുകൾ അതാണ് അന്നു അനുകരിക്കാൻ ശ്രമിച്ചത്. അത് എല്ലാവർക്കും ഇഷ്ടപ്പെട്ടു എന്നറിയുന്നതിൽ സന്തോഷം.
അനിലേട്ടാ: നന്ദി. എന്നെയും കലാകാരൻ ആക്കിയോ.
ബിന്ദു കെ പി: നന്ദി.
കാന്താരിചേച്ചി: നന്ദി. പാട്ടുപുസ്തകത്തിൽ ഇത്രയധികം വരികൾ ചേർത്ത് റെക്കോർഡ് സൃഷ്ടിച്ച ചേച്ചിയേയും നേരിൽ കാണാൻ സാധിച്ചതിലും അഭിനന്ദനങ്ങൾ അറിയിക്കാൻ കഴിഞ്ഞതിലും സന്തോഷമുണ്ട്.
അനുപമ: നന്ദി. സത്യം തന്നെയാണ് പറഞ്ഞത്. എനിക്കും വീണ്ടും തൊമ്മൻകുത്തിൽ പോകണം എന്ന ആഗ്രഹം ഉണ്ട്. ഈ സംഗമം ഒരു വിജയിച്ചതിന്റെ മുഴുവൻ അഭിനന്ദനവും ഹരീഷ്‌ചേട്ടനു അർഹതപ്പെട്ടതുതന്നെ.
ചാർളി: നന്ദി. കൂടുതൽ മികച്ച അവലോകനങ്ങളും വിവരണവും മറ്റു പോസ്റ്റുകളിൽ ഉണ്ടെന്നാണ് ഞാൻ കരുതുന്നത്.
കുഞ്ഞൻ: നന്ദി. ചേട്ടോ ഞാൻ സാധകം ചെയ്യാനോ. ആ പറയിലോ വെള്ളത്തിലോ ഇറങ്ങിയുന്നെങ്കിൽ ഞാൻ പിന്നെ ഭൂലോകത്തേ ഉണ്ടവുമായിരുന്നോ :(
എഴുത്തുകാരി: ചേച്ചി ഞാൻ അവിടെ രാവിലെ എത്തിയിരുന്നില്ല. അല്പം വൈകിയാണ് എത്തിയത്. അതുകൊണ്ട് തന്നെ രാവിലെ നടന്ന പരിചപ്പെടൽ എല്ലാം എനിക്ക് നഷ്ടമായി. പാട്ട് ഇഷ്ടമായി എന്നറിയുന്നതിൽ സന്തോഷം.
മാണിക്യം: ചേച്ചി നന്ദി. പോസ്റ്റ് ഇഷ്ടമായി എന്നറിയുന്നതിൽ സന്തോഷം. ഇനിയും ഇത്തരം സൗഹൃദകൂട്ടായ്മകൾ ഉണ്ടാവും എന്നു പ്രത്യാശിക്കുന്നു.
ആർപീആർ: നന്ദി. ദുബായിൽ അല്ലെ ഏറ്റവും കൂടുതൽ ബ്ലോഗ് മീറ്റുകൾ നടക്കുന്നത്.
അനിൽശ്രീ: പോസ്റ്റ് ഇഷ്ടമായി എന്നറിയുന്നതിൽ സന്തോഷം. മനോജേട്ടനെവിടെ ഞാൻ എവിടെ. ബ്ലോഗ് എഴുതുന്നതിൽ ഏറ്റവും കൂടുതൽ എന്നെ പ്രോത്സാഹിപ്പിച്ച, നിർദ്ദേശങ്ങൾ തന്ന ഒരു വ്യക്തിയാണ് മനോജേട്ടൻ. ശരിക്കും ഗുരുസ്ഥാനീയൻ.
നാട്ടുകാരൻ: ചേട്ടാ എനിക്കും തന്നു അല്ലെ ഒരു കൊട്ട്. ആദ്യ റൗണ്ടിൽ ഇടംകിട്ടാതെ മാറിയിരുന്നു ലോകകാര്യം പറയുന്ന ചിലരുടെ ചിത്രം ഹരീഷേട്ടൻ പ്രത്യേകം ഇട്ടിട്ടുണ്ട്. :) പാമ്പുകളൂടെ കാര്യം മറന്നിട്ടില്ല. അഭിനന്ദനങ്ങൾക്ക് നന്ദി.
ആചാര്യൻ: നന്ദി.
hAnLLaLaTh: അഭിനന്ദനങ്ങൾക്ക് നന്ദി.
ബഷീർ വെള്ളറക്കാട്: പല പോസ്റ്റുകളും ഉണ്ടെങ്കിലും ഓരോരുത്തരും സ്വന്തം അനുഭവങ്ങൾ അല്ലെ പങ്കുവെക്കുന്നത്. അതുകൊണ്ടുതന്നെ ആവർത്തനവിരസത ഉണ്ടാവില്ലെന്നു കരുതുന്നു. അഭിനന്ദനങ്ങൾക്ക് നന്ദി.
നരിക്കുന്നൻ: നന്ദി.
Rare Rose: പോസ്റ്റ് ഇഷ്ടമായി എന്നറിയുന്നതിൽ സന്തോഷം. അഭിനന്ദനങ്ങൾക്ക് നന്ദി.
പ്രിയാ ഉണ്ണിക്കൃഷ്ണൻ: നന്ദി.
കിടിലന്‍ വിവരണം മണികണ്ഠാ..നന്നായിരിക്കുന്നു...
ReplyDeleteനമ്മുടെ യാത്രയെ കൊഴുപ്പിച്ചത് മണികണ്ഠന്റെ പാട്ടുകളായിരുന്നു എന്നത് മറക്കണ്ടാ കേട്ടോ:)
പടികയറി വന്ന താങ്കളെ ഞാന്‍ ഞെട്ടിപ്പിച്ചുവോ? ഈശ്വരാ...:):):):)
This comment has been removed by the author.
ReplyDeleteI may be a stranger for you. But i enjaaiid your lines...Very good
ReplyDeleteമണികണ്ഠന്‍ മാഷേ,
ReplyDeleteവിവരണം അസ്സലായി..
പിന്നെ, താങ്കളുടെ മിമിക്രി ഒക്കെ ഒന്നു റെക്കോര്‍ഡ് ചെയ്തു ബ്ലോഗില്‍ ഇട്ടിരുന്നെങ്കില്‍, മീറ്റാന്‍ പറ്റാത്തവര്‍ക്കും കൂടി ആസ്വദിക്കാമായിരുന്നു..
അതോ ആ സൌഭാഗം ഒക്കെ മീറ്റിനു വന്നവര്‍ക്കു മതി എന്നാണോ? :-)
മണീ;
ReplyDeleteആ മിമിക്രി ആദ്യമേ ഇറക്കിയിരുന്നെങ്കില്‍...
മണിനേ ഞാന്‍ വീട്ടില്‍ വിടുകയേ ഇല്ലായിരുന്നു!!
ഇനി എന്നാണ് അതൊന്ന് ആസ്വദിക്കാന്‍ കഴിയുക??
Mani,
ReplyDeleteNice Photos and narration is even more beautiful...
Nice to c u back here after few months...
മണിയെട്ടാ ഇനി എന്ന നമ്മൾ തമ്മിൽ കാണുക?!!!!!
ReplyDeleteചാണക്യൻജി അഭിനന്ദനങ്ങൾക്ക് നന്ദി. എന്റെ പാട്ട് ഇഷ്ടമായി എന്നറിയുന്നതിൽ വളരെ സന്തോഷം. താങ്കളെ നേരിൽക്കണ്ടതിൽ ഉണ്ടായ സന്തോഷവും പിന്നെ ചാണക്യൻ എന്ന വ്യക്തിയെക്കുറിച്ച് എന്റെ മനസ്സിൽ ഉണ്ടായിരുന്നു ചിത്രത്തിൽ നിന്നും നേരിൽ കണ്ടപ്പോഴുണ്ടായ വ്യത്യാസം ശരിക്കും അമ്പരപ്പിക്കുകയും ചെയ്തു.
ReplyDeleteഅനിലേട്ടാ ഭക്ഷണം കഴിച്ച് അദ്ദേഹം കൈകഴുകുമ്പോഴാണ് ഞാൻ അദ്ദേഹത്തെ പരിചയപ്പെട്ടത്. ബാങ്കിൽ നിന്നും വിരമിച്ചതും, ഞങ്ങളുടെ നാട്ടിൽ അദ്ദേഹത്തിന് ചില ബന്ധുക്കൾ ഉണ്ടെന്നതും അദ്ദേഹം പറഞ്ഞു. പിന്നെ വിശദമായി ചോദിച്ചറിയാൻ അവസരം കിട്ടിയില്ല. അതിൽ വിഷമമുണ്ട്.
poor me: We all were strangers. But we came close through blog. I am happy that you like my writing. Hope I will be able to meet you in this journey. Thanks for the support.
ധനേഷ് അത്രയും വേണോ. സഹൃദയരും സുഹൃത്തുക്കളും ആയതുകൊണ്ട് നിങ്ങൾ അതു സഹിച്ചു. എല്ലാവരും അങ്ങനെ ആവില്ലല്ലൊ.
ഹരീഷേട്ടാ പ്രോത്സാഹനങ്ങൾക്ക് നന്ദി. ഹരീഷേട്ടനു ശരിക്കും അഭിമാനിക്കാം ഇത്രയും വിജയകരമായി ഒരു ബ്ലോഗ് മീറ്റ് സംഘടിപ്പിച്ചതിന്.
Shobin: Thank you for the visit and Support. Now only I knew that you too are a blogger. Just now I have gone through your blog. Super photos. You have covered all moments of Kodungallur Bharani. Nice pics. Please try to post the Singapore and other trip photos. Pictures of Thekkadi and Butterfly park are also good. Keep posting.
ഛരത് ഇവിടെ എത്തിയതിലും അഭിപ്രായം പറഞ്ഞതിലും സന്തോഷം. പുതിയ പോസ്റ്റുകൾ ഒത്തിരിയുണ്ടല്ലെ? ഞാൻ വരുന്നുണ്ട് യാത്രാവിശേഷങ്ങൾ അറിയാൻ. നാട്ടിൽ വരുമ്പോൾ എന്നെങ്കിലും കാണാം എന്നു കരുതുന്നു.
എന്നാലും മണീ...ഹരീഷിന്റെ അമ്മയുടെ അടുത്ത് നിന്ന് ചമ്മി പോകുന്നത് കാണാന്‍ പറ്റാഞ്ഞത്തില്‍ എനിക്ക് ഭയങ്കര സങ്കടം :) :)
ReplyDeleteചൈല്‍ഡ് വോയ്സ് സിങ്ങിങ്ങിന് ഒരു കയ്യടി പിടിച്ചോ :)
@ അനില്‍ശ്രീ - ഈ കൊച്ചന്‍ ഞമ്മന്റെ ബ്ലോഗ് പച്ചരി മുട്ടിക്കും :) അതൊറപ്പാ :)
This comment has been removed by the author.
ReplyDeleteഅമ്പമ്പോ എന്തൊരു പാട്ട്??
ReplyDeleteപോട്ട്, ഇതെന്തരു പോട്ടംസ്?? ഉശിരന്‍ വിവരണംസ്.........
ഞാനും നിങ്ങള്‍ടെ കൂടെ അത്രടം വന്നപോലെ..........
അല്ലപ്പനെ ഞാന്‍ അന്ന് വന്നതല്ലേ? അല്ലെ?? )
യഥാതഥമായ വിവരണം....പാട്ടുപാടാൻ മാത്രമല്ല എഴുതാനുമുള്ള സർഗ്ഗസിദ്ധി നന്നായി അനുഗ്രഹിച്ചിരിയ്ക്കുന്നു !..
ReplyDelete“ എന്നിനി കാണും നമ്മൾ ജീവിത പാതകളിൽ
കണ്ടൊന്നു പരസ്പരം കൈകോർത്തു ചിരിയ്ക്കുവാൻ “
ഓ.ടോ: ആ നാടകഗാനം എന്റെ വക ആയിരുന്നു കേട്ടോ ..!
മനോജേട്ടാ അങ്ങനെ ചമ്മിയ കാര്യം അപ്പോൾ അധികമാരും അറിഞ്ഞില്ല. എന്നാലും വൈകിയെത്തിയതിനുള്ള ഒരു ശിക്ഷയായി ഞാൻ അതിനെ കാണുന്നു. പാട്ട് ഇഷ്ടമായി എന്നറിയുന്നതിൽ സന്തോഷം. നന്ദി
ReplyDeleteമുരളിക ഈ അഭിപ്രായങ്ങൾക്ക് നന്ദി. അന്നത്തെ ബസ് യാത്രയിൽ ഏറ്റവും സന്തോഷിപ്പിച്ചതും ചിരിപ്പിച്ചതും മുരളിയുടെ തമാശകൾ അല്ലെ. അതൊക്കെ എങ്ങനെ മറക്കാനാണ്.
സുനിൽ കൃഷ്ണൻ ആശംസകൾക്ക് നന്ദി. നാടകഗാനം പാടിയത് പാവത്താൻ മാഷാണെന്നാണ് ഞാൻ കരുതിയത്. പിന്നീട് താങ്കൾ പാടുന്ന ചിത്രം ഒരു ബ്ലോഗിൽ കണ്ടപ്പോഴാണ് എന്റെ തെറ്റു മനസ്സിലായത്. അങ്ങനെ ഒരു പിശകു സംഭവിച്ചതിൽ ക്ഷമിക്കുക. ഞാൻ ഇതു തിരുത്തിയിട്ടുണ്ട്.
അഭിപ്രായങ്ങൾ രേഖപ്പെടുത്തിയ എല്ലാവർക്കും നന്ദി.
മണിക്കുട്ടാ ..ഞാന്‍ അവിടെ ഉണ്ടായിരുന്നെങ്കില്‍ ചേട്ടത്തി അമ്മയ്ക്ക് കാണാന്‍ ഒരു 4-5 നല്ല ഫോട്ടോ എങ്കിലും എടുത്തേനെ ഗ്ലാമര്‍ ആയിട്ട്
ReplyDeleteകണ്ണാ ഇങ്ങനെ ഒരു ബ്ലോഗ് ഉണ്ടെന്ന് ഇപ്പോഴ അറിയുന്നത്. ആശംസകൾ. ഇപ്പോ അല്പം ഗ്ലാമർ കൂടിയിട്ടുണ്ട് ;)
ReplyDeleteമണീ.. നല്ല വിവരണവും പടങ്ങളും..നന്ദി
ReplyDelete“തുടർന്ന് തൊമ്മൻ കുത്തിന് ആ പേരുവന്ന ചരിത്രവും നാട്ടുകാരൻ തന്നെ പറഞ്ഞുതന്നു.“ അത് ഇവിടെയും ഒന്ന് ഇവിടെ പങ്ക് വെയ്ക്കാമായിരുന്നു.
പൊറാടത്ത്: ചേട്ടാ പ്രോത്സാഹനത്തിനു നന്ദി. തൊടുപുഴ മീറ്റ് സംബന്ധിക്കുന്ന മറ്റു പോസ്റ്റുകളിൽ പലരും ഇതെഴുതിയിരുന്നു. അതാണ് ഞാൻ പറയാതിരുന്നത്. തൊമ്മൻ എന്നു പേരുള്ള ഒരാൾ ചക്കയിടാൻ ഇതിനു സമീപമുള്ള പ്ലാവിൽ കയറി ചക്കയ്ക്കൊപ്പം ഈ കുത്തിൽ വീണെന്നും അങ്ങനെ പേരുണ്ടായി എന്നുമാണ് നാട്ടുകാരൻ പറഞ്ഞത്.
ReplyDeleteമണി : വായിക്കുകയാണ് ഞാനും ഒരുപാട് വൈകി. ഈ മീറ്റ് വിശേഷം വായിക്കാന്‍. ഇഷ്ടായിട്ടോ.
ReplyDeleteസുള്‍ഫി ഇവിടെ തൊടുപുഴയിലെ പഴയ ഓര്‍മ്മകള്‍ പുതുക്കാന്‍ എത്തിയതിനു നന്ദി. വീണ്ടും തൊടുപുഴയില്‍ ഒരു സംഗമം നടക്കുന്നു ആഗസ്ത് 8ന്. പങ്കെടുക്കണം എന്നു തന്നെയാണ് എന്റെ ആഗ്രഹം. കൂടുതന്‍ വിവരങ്ങള്‍ ഹരീഷേട്ടന്റെ ബ്ലോഗില്‍ ഉണ്ട്.
ReplyDeleteവിശദവിവരങ്ങള്‍ ഇവിടേയും പിന്നെ ഇവിടേയും ഉണ്ട്.
അത്രവലിയ ബ്ലോഗര്‍ അല്ലെങ്കിലും ബ്ലോഗ് മീറ്റിലും മറ്റും പങ്കെടുക്കാന്‍ താല്പര്യമുണ്ട് അടുതമീറ്റ് അറിയിക്കാന്‍ ഏതെങ്കിലും ബ്ലോഗര്‍ ശ്രെമിക്കുമെന്ന് കരുതുന്നു
ReplyDeleteemail:hello@devanmv.com
mobile: +91 9249 363737
സ്നേഹപൂര്‍വ്വം
ദേവന്‍