Monday, 16 March 2009

ചില ഉത്സവചിത്രങ്ങൾ

ഞങ്ങളുടെ ദേശദേവതയായ പള്ളത്താം‌കുളങ്ങരെ ഭഗവതിയുടെ ഈ വർഷത്തെ താലപ്പൊലി മഹോത്സവം ഈ ഫെബ്രുവരി 27 ന് നടന്നു. ആ ഉത്സവത്തിന്റെ ചില ചിത്രങ്ങൾ ഇവിടെ ബൂലോകർക്കായി സമർപ്പിക്കുന്നു. ഉത്സവത്തെക്കുറിച്ച് ഞാൻ മുൻ‌പ് എഴുതിയ ഒരു പോസ്റ്റ് വാ‍യിക്കാത്തവർ ഇതിലേ വരാം.
(ആനയൊക്കെ കൊള്ളാം നമ്മടെ കാര്യം എന്താവുമോ ആവോ. ആളുകൂടിയില്ലെങ്കിൽ ശരിയാവില്ലല്ലോ. വൈകുന്നേരമാവട്ടെ. കച്ചവടം ഉഷാറാവും)





(ഇത്തവണ ചൂടല്‍പ്പം കൂടുതലാണ്. ഹോസുവെച്ച് ഒന്നു തണുപ്പിച്ചുകളയാം)
(ഹോസിൽ നിന്നുള്ള ഇതൊന്നും നമക്കുമതിയാവില്ല. പാരമ്പര്യമായി ഞങ്ങൾക്ക് ചില രീതികൾ ഉണ്ട്, ആ ഹോസും കൊണ്ടൊന്നു മാറിനിന്നേ. ഇതൊക്കെ ഞാൻ തന്നെ ചെയ്‌തോളാം. അല്ല ഈ ഹോസും മോട്ടറും എപ്പോഴാ വന്നെ)
(എന്നെ അറിയില്ലെ? എന്നാലും എന്റെ ഉടമയെ മലയാളികൾ എല്ലാം അറിയും. നടൻ ജയറാം. ഞാൻ കണ്ണൻ)
(കോലത്തിന്റെ അലങ്കാരങ്ങൾ കഴിഞ്ഞു.)
(ആലവട്ടം വെഞ്ചാമരം എല്ലാം റെഡി.)

(കച്ചക്കയർ, പള്ളമണി, പാദസ്വരം എല്ലാം റെഡി. ആനകളെ ഒരുക്കാൻ കൊണ്ടുവരാൻ പറയൂ)
(ഹവൂ ഇവിടെമെല്ലാം നനച്ചിട്ടുണ്ട്. കാലുപൊള്ളാതെ നിൽക്കാം. സമാധനമായി)
(ഇതു സ്പ്പെഷ്യൽ ആണു. എല്ലാവർക്കും ഇല്ല. ചില വി ഐ പി ആനകൾക്കു മാത്രം)
(വഴി വഴി. അപ്പോളെ ഞങ്ങൾ ഇതങ്ങു നടയിൽ എത്തിച്ചിട്ടുവരാം)
(ഹ! ഇതെന്തു പണിയാമാഷെ ചൂരല്‍പ്പൊളി പറഞ്ഞിട്ടു നാഗപടം ആണോ കൊണ്ടുവന്നെ. ശെ! ദേവീദാ‍സന്റെ ഗമക്ക് ഇതു മതിയാകുമോ)
(നോക്കിക്കെ ദേവീദാസന്റെ ഒരു ചന്തം. ആരാ പറഞ്ഞ ഈ നെറ്റിപ്പട്ടം ശരിയാവില്ലെന്ന്. ഞാൻ അപ്പോളെ പറഞ്ഞതല്ലെ ഇതു മതീന്നു)
(വേഗം വേണം എഴുന്നള്ളിപ്പിനു നേരമായി)
(ഇങ്ങനെ ഒപ്പത്തിനൊപ്പം വരണതാ ഒരു ചന്തം)
(അല്ല ഇതുവരെ കഴിഞ്ഞില്ലെ. അപ്പുറത്തുകാര ദാ അവിടെ എത്തി. ഒന്നു വേഗം ആവട്ടെ)
(ഇവനെ അറിയുമോ? ഇവൻ ഞങ്ങൾ പള്ളത്താം‌കുളങ്ങരക്കാരുടെ സ്വന്തം ഗിരീശൻ. ഇപ്പോൾ ഇവനെ വിറ്റു എങ്കിലും പുതിയ ഉടമ ഇവന്റെ പേരു മാറ്റിയില്ല. അതു കൊണ്ട് ഞങ്ങൾ ഇപ്പോഴും അല്പം അഹങ്കാരത്തോടെ പറയും പള്ളത്താംകുളങ്ങരെ ഗിരീശൻ എന്ന് ബീഹാറിയാണെങ്കിലും നാടൻ ആണെന്നേ ഒറ്റ നോട്ടത്തിൽ തോന്നൂ)
(നമ്മടെ കോലത്തിന് അല്പം തിളക്കം കുറവാ എല്ലെ. സരമില്ല ഇത്തവണ തിടമ്പ് മറുഭാഗത്തല്ലെ. അടുത്ത തവണ നമുക്കാവും. അപ്പോൾ പരിഹരിക്കാം)
(ഇതെന്താ പാമ്പാടി രാജനേക്കാൾ പൊക്കം ദേവീദാസനാണോ. ഹേയ് അങ്ങനെ വരാൻ വഴിയില്ലല്ലോ)
തലപ്പൊക്കമെല്ലാം ശരിതന്നെ. കാലം അത്ര ശരിയല്ല. ഇതൊക്കെ അങ്ങു പൂട്ടിയേക്കാം.
തിടമ്പ് കോലത്തിൽ ഉറപ്പിക്കുന്നു.
പാമ്പാടി രാജൻ തിടമ്പുള്ള കോലവുമായി. ഇനി മേളത്തിന്റെ ആരവങ്ങൾ.
ദാസാ നോക്കിക്കെ ഇപ്പൊ ആർക്കാ തലയെടുപ്പെന്ന്. കോലം എടുത്തുകഴിഞ്ഞല്ലെ ദാസാ തലപൊക്കണ്ടെ. ഇതൊക്കെ പഠിക്കണം ട്ടോ :) ആയിരത്തിഒന്ന് കതിനാ വെടികളുടേതാണ് പുകമറ.
ഇതു വടക്കേചേരുവാരത്തിന്റെ പഞ്ചവാദ്യം. ശ്രീ ചോറ്റാനിക്കര സുഭാഷ് നാരായണമാരാരും സംഘവും.
ചെമ്പൂത്തറ കൊടുങ്ങല്ലൂർക്കാവ് ദേവീദാസനും കൂട്ടുകാരും.
ഇതു തെക്കേചേരുവാരം
ശ്രീ ചോറ്റാനിക്കര വിജയൻ മാരാരുടെ നേതൃത്വത്തിൽ തെക്കേചേരുവാരം പഞ്ചവാദ്യം
മേളകലയുടെ ചില മുഖഭാവങ്ങൾ.



(വീണ്ടും വടക്കേചേരുവാരത്തിലേയ്ക്ക്)
(വടക്കേചേരുവാരം ആനകൾ)
(തെക്കേചേരുവാരം ആനകൾ)
(ബലൂൺ ബലൂൺ കുട്ടികളുടെ മുഖ്യ ആകർഷണം)
(ദേവീ മഴവരുമോ. വെടിക്കെട്ട് വരാനുള്ളതാണ് ചതിക്കരുതേ!!!!! ഇതു വടക്കേചേരുവാരം ആനപന്തൽ)
(ചില ജോലികളില്‍പ്പെട്ട് അല്പസമയം ഉത്സവപറമ്പിൽ നിന്നും മാറിനിന്നതാ. തിരിച്ചു വന്നപ്പോഴേയ്ക്കും പാണ്ടിമേളം അതും ശ്രീ പെരുവനം കുട്ടൻ‌മാരാരുടെ പിന്നെ വീണ്ടും അവിടെതന്നെ. ഇരുട്ടായതിനാൽ ചിത്രങ്ങളൂടെ വ്യക്തത കുറഞ്ഞു.)
(വടക്കേചേരുവാരം ആനപന്തൽ എന്തായലും സൂപ്പർ)
തെക്കേചേരുവാരം അത്രയും ഭംഗിയായില്ല.
ഠേ!!!!!!!!!!!! ഇനി അല്പം വെടിക്കെട്ടിന്റെ ഭംഗി ആസ്വദിക്കാം.



(ഇതോടെ വെടിക്കെട്ടും കഴിഞ്ഞു. ഇനി വീണ്ടും വെളുപ്പിന് തുടങ്ങും)

(വെളുപ്പിനുള്ള പൂരക്കഴ്‌ചകൾ)
(രണ്ടു ചേരുവാരങ്ങളുടേയും ആനകളും, മേളക്കാരും ഒരുമിച്ചണിനിരക്കുന്ന മനോഹരമായ ഈ കൂട്ടിയെഴുന്നള്ളിപ്പ് അതിരാവിലെ അഞ്ചുമണിക്കാണ് നടക്കുന്നത്. ഇത്തവണ പതിനഞ്ചാനകളും, നൂറില്പരം കലാകാരന്മാരും അണിനിരന്ന ഈ ദൃശ്യ ശ്രാവ്യ വിസ്മയം പൂർണ്ണമായും ഒപ്പിയെടുക്കാൻ എന്റെ ക്യാമറ മതിയാവില്ല. പ്രകാശത്തിന്റെ കുറവുതന്നെ പ്രധാന പ്രശ്നം)
(മേളത്തിന്റെ അവസാനം ദേവിയെ എതിരേൽക്കാരാൻ താലവുമായി സ്ത്രീജനങ്ങളും, ആലവട്ടവും വെഞ്ചാമരവും ആരതിയുമായി പ്രധാന പൂജാരിയും തയ്യാർ)
(ആ‍ർപ്പോ........... ഇറ്രോ.. ഇര്രോ, ആർപ്പോ.............. ഇര്രോ ഇര്രോ.. താലവും നാഗസ്വരവുമായി ഭഗവതിയെ എതിരേറ്റ് പ്രദക്ഷിണം വെച്ച് ശ്രീകോവിലിൽ എത്തിക്കുന്നതോടെ താലപ്പൊലി ദിവസത്തെ പ്രധാന ചടങ്ങുകൾ കഴിയുന്നു.)

25 comments:

  1. മാഷെ എനിക്കിഷ്ടടായി ,എന്നെ പോലുള്ള പ്രവാസികള്‍ക്ക് ഇതൊക്കെ ഇങ്ങിനെ കാണാനേ ഭാഗ്യമുള്ളൂ .നോക്കിക്കോ ഞാന്‍ ലീവെടുത്ത് മേയ് അഞ്ചാം തീയതി വീട്ടില്‍ പോകും എന്നിട്ട് തൃശ്ശൂര്‍ പൂരം കണ്ടിട്ട് അതിന്റെ പോട്ടം പിടിച്ചു നിങ്ങളെ എല്ലാരേം കൊതിപ്പിക്കും .ഞാനൊരു ത്രിചൂക്കാരനാനെ
    പ്രവാസി

    ReplyDelete
  2. നല്ല ചിത്രങ്ങള്‍....വിവരണകുറിപ്പും നന്നായി....

    അഭിനന്ദനങ്ങള്‍....

    ReplyDelete
  3. ഗംഭീരം !
    ശരിക്ക് ഒരു ഉത്സവം കണ്ട പ്രതീതി!
    നല്ല അടികുറിപ്പും ഉഗ്രന്‍ ചിത്രങ്ങളും
    അഭിനന്ദനം ...

    ReplyDelete
  4. ഉത്സവം കണ്ട പ്രതീതി. അടിക്കുറിപ്പുകളും നന്നായി.

    ചിത്രങ്ങളുടെ എണ്ണം ഒരല്പം കുറയ്ക്കാമായിരുന്നു എന്നൊരഭിപ്രായം ഉണ്ട്. ചിലയിടങ്ങളില്‍ ആവര്‍ത്തന വിരസത.(മേളം പോലുള്ളിടങ്ങളില്‍)

    ReplyDelete
  5. ഉത്സവങ്ങള്‍ എനിക്ക് എന്നും ഹരം ആയിരുന്നു. ഈ പോസ്റ്റ് എനിക്ക് ഏറെ ഇഷ്ടമായി....

    ReplyDelete
  6. ഉത്സവം ആദ്യാവസാനം കണ്ട ഒരു പ്രതീതി. ഒരോന്നും സ്റ്റെപ്പ് സ്റ്റെപ്പായി അടുക്കിയിരിക്കുന്നത് നന്നായിട്ടുണ്ട്.

    പഞ്ചവാദ്യത്തിന്റ്റെ ഹരം തരുന്നുണ്ട് ചിത്രങ്ങള്‍, അതുകൊണ്ട് തന്നെ ആവര്‍ത്തന വിരസത എന്നു പറയാനുമാവില്ല്.

    രാത്രിപ്പൂരം കണ്ടിട്ട് ഒരുപാട് കാലമായി.

    ആശംസകള്‍.

    ReplyDelete
  7. ഒരുപാടു കൊല്ലമായി പൂരക്കാഴ്ചകള്‍ നഷ്ടപ്പെട്ട ഒരു പ്രവാസിയായ എനിക്ക് എന്തെന്നില്ലാത്ത ആഹ്ലാദം നല്‍കി ഈ പോസ്റ്റ്.
    ചിത്രങ്ങളും നന്നായി.

    ReplyDelete
  8. Angane chuluvil oru ulsavam kandu.

    ReplyDelete
  9. kallakiyittundu njan etuvare engane utsavam kanditiila thanks.........

    ReplyDelete
  10. ഞാനും നാട്ടിൽ ഉത്സവ ലഹരിയിൽ ആണ്

    ReplyDelete
  11. ഒരുത്സവം കൂടിയ പ്രതീതി. :-)

    ReplyDelete
  12. ഞാനും കൂടി ഉത്സവം. പക്ഷെ എനിക്ക് നല്ല അടി കിട്ടാത്തതിന്റെ കുഴപ്പമാണ്. ഇക്കൊല്ലം ഉത്സവത്തിന്റെ സമയത്ത് ഞാനവിടെയൊക്കെ കിടന്ന് കറങ്ങുന്നുണ്ടായിരുന്നു. എന്നിട്ട് ഒരു ദിവസം പോലും ആ അമ്പലപ്പറമ്പിലേക്ക് കേറിയില്ല. ഞാന്‍ എറണാകുളം അമ്പലത്തിലാണ് കോണ്‍‌സന്ട്രേറ്റ് ചെയ്തിരുന്നത്. കഥയറിയാതെ ഒരു ദിവസം രാത്രി മുഴുവനും ഇരുന്ന് കഥകളി കാണുകയും ചെയ്തു.

    എന്തായാലും ഇതുവരെ കൂടാത്തെ പള്ളത്താംകുളങ്ങര ഉത്സവം കാണീച്ചുതന്നതിന് മണിക്ക് നന്ദി.

    ReplyDelete
  13. ദീപ്തി: അഭിനന്ദനങ്ങൾക്ക് നന്ദി. അടുത്തകൊല്ലത്തെ ഉത്സവം ഒരുമിച്ചു പള്ളത്താംകുളങ്ങരെയിൽ കൂടാല്ല്ലൊ :)

    അനൂപ് കോതനല്ലൂർ: ഈ ഉത്സവക്കാഴ്ചകൾ കാണാൻ എത്തിയതിനു നന്ദി. ആഹ്ലാദഭരിതമായ ഒരു ഉത്സവം ആശംസിക്കുന്നു.

    ബിന്ദു ഉണ്ണി: സന്ദർശനത്തിനും അഭിപ്രായത്തിനും നന്ദി.

    മനോജേട്ടാ നന്ദി. നാട്ടിൽ ഉണ്ടായിരുന്നോ? ഇതറിഞ്ഞെങ്കിൽ ഞാൻ ക്ഷണിക്കുമായിരുന്നു ഈ ഉത്സവം നേരിൽകാണാ‍ൻ. അടുത്ത തവണ ഈ ഉത്സവം നേരിൽകാണാൻ ശ്രമിക്കണേ.

    ഒരിക്കൽകൂടി എല്ലാവർക്കും എന്റെ നന്ദി.

    ReplyDelete
  14. ചെറായി ഉത്സവസമയത്തും പള്ളത്താം കുളങ്ങര ഉത്സവസമയത്തും നാട്ടിലുണ്ടായിരുന്നെങ്കിലും ഉത്സവങ്ങളിലെ ആനയെഴുന്നള്ളിപ്പിനോട് യോജിപ്പില്ലാത്തതിനാൽ രണ്ടും ബഹിഷ്കരിച്ചു

    ReplyDelete
  15. ചിത്രങ്ങള്‍ കുട്ടിക്കാലത്തേക്ക് തിരിച്ചു നടത്തി.കാണാതെ പോയത് ഒന്നുമാത്രം , പൊട്ടാത്ത പടക്കങ്ങള്‍ക്കും പൊട്ടിയ ബലൂണ്‍ കഷ്ണങ്ങള്‍ക്കും വേണ്ടി തിരയുന്ന പിറ്റേ ദിവസത്തെ ഉത്സവപ്പറമ്പ്.

    ReplyDelete
  16. ഇവിടെ എത്തിയതിലും അഭിപ്രായം രേഖപ്പെടുത്തിയതിലും ഉള്ള നന്ദി ഞാൻ ആദ്യമെ അറിയിക്കട്ടെ. ലക്ഷ്മി പറഞ്ഞതിനോട് അല്പം വിയോജിപ്പുണ്ട്. ആനകളും, വെടിക്കെട്ടും ഇല്ലാത്ത ഉത്സവം ആലോചിക്കാനെ സാധിക്കുന്നില്ല. ഉത്സവത്തിന്റെ പ്രധാന ആകർഷണം തന്നെ മേളവും, ആനകളും, വെടിക്കെട്ടും അല്ലെ. ആനകളെ എഴുന്നള്ളിക്കുന്നതിനുള്ള സർക്കാരിന്റെ കടുത്ത നിയന്ത്രണങ്ങൾ മൂലം ഇത്തവണ ഞങ്ങൾ പറയെടുപ്പ് ഒഴിവാക്കിയിരുന്നു. എഴുന്നള്ളിപ്പിന്റെ സമയം പുനഃക്രമീകരിച്ചു.

    മുസാഫിർ താങ്കൾ പറഞ്ഞതിനോട് ഞാൻ യോജിക്കുന്നു. ആ ഒരു ചിത്രം കൂടി വേണമായിരുന്നു. പക്ഷെ ഒരു ദിവസത്തെ മുഴുവൻ ഉറക്കമൊഴിപ്പും, പിറ്റേദിവസം ജോലിക്കു പോകേണ്ടതും കാരണം ആ ചിത്രങ്ങൾ എടുക്കാൻ സാധിച്ചില്ല എന്നതാണ് സത്യം. ഈ സന്ദർശനത്തിനും നിർദ്ദേശത്തിനും നന്ദി.

    ReplyDelete
  17. രു ഉത്സവം കണ്ട പ്രതീതി. കണ്ണിനു കുളിർമ്മയേകുന്ന ചിത്രങ്ങൾ!

    ReplyDelete
  18. കിഷോർ സന്ദർശനത്തിനും പ്രോത്സാഹനത്തിനും നന്ദി.

    നരിക്കുന്നൻ ചിത്രങ്ങൾ ഇഷ്ടമായി എന്നതിൽ സന്തോഷം. നന്ദി.

    ReplyDelete
  19. അങ്ങനെ മണീ; ഞാനും കണ്ടു നിങ്ങള്‍ടെ നാട്ടിലെ ഉത്സവവും, വെടിക്കെട്ടും...നന്ദി

    ReplyDelete
  20. ഹരീഷ്‌ചേട്ടാ ഞങ്ങളൂടെ ഉത്സവത്തിൽ പങ്കുചേർന്നതിനു നന്ദി.

    ReplyDelete
  21. നന്നായിട്ടുണ്ട്ട്ടോ മണികുട്ടാ...കുഴുപ്പള്ളിയില്‍ വന്ന ദിവസങ്ങളൊക്കെ ഓര്‍മ വരണു...

    ReplyDelete
  22. kollam blogs ellam nannayittundu photos adipoli.enniym ezhuthukka

    ReplyDelete
  23. കണ്ണാ ഇനി എന്നാ കുഴുപ്പിള്ളിക്ക് വരുന്നത്.

    ശ്രീ: ആശംസകൾക്കും പ്രോത്സാഹനത്തിനും നന്ദി.

    ഞങ്ങളുടെ ഉത്സവം കൂടാനെത്തിയ എല്ലാവർക്കും ഒരിക്കൽകൂടി എന്റെ നന്ദി.

    ReplyDelete

Thank you for visiting my blog. Please leave your comments here.