വളരെനാളുകൾക്ക് ശേഷം ഇന്നു വൈകീട്ട് ചെറായി കടപ്പുടത്ത് പോയിരുന്നു. വീട്ടിൽനിന്നും അഞ്ചുകിലോമീറ്റർ ദൂരം മാത്രമേ ചെറായിയിലേയ്ക്കുള്ളു എങ്കിലും പോകണമെന്നു വിചാരിക്കുന്ന പല അവസരങ്ങളിലും അതു സാധിക്കാറില്ല. ഒഴിവു സമയങ്ങളിൽ ഞാൻ പോകാൻ ഏറ്റവും അധികം ആഗ്രഹിക്കുന്ന സ്ഥലങ്ങളിൽ ഒന്നാണ് കടൽത്തീരം. ഇന്നത്തെ യാത്ര വെറുതെയായില്ല. ഒരു വിധം നല്ല തെളിഞ്ഞ ആകാശമായിരുന്നതിനാൽ തെളിഞ്ഞ ഒരു സൂര്യാസ്തമനം കാണാൻ സാധിച്ചു. ആ ചിത്രങ്ങൾ ഇതാ ബൂലോകർക്കായി സമർപ്പിക്കുന്നു.
അസ്തമയം ഭംഗിയായി
ReplyDeleteനന്നായിരിക്കുന്നു.
ReplyDeleteചെറായിയിലെ അസ്തമനം ആസ്വദിച്ചു...
ReplyDeleteഅതി മനോഹരം ... ആശംസകള്‍
ReplyDeleteപൂര്‍ണ്ണം ഈ സൂര്യാസ്തമയം....നന്ദി കൂട്ടുകാരാ ഈ കാഴ്ചകള്‍ക്ക്....
ReplyDeleteമണീകണ്ഠാ.. അസ്തമയ ചിത്രങ്ങള്‍ കാണിച്ചു തന്നതിനു നന്ദി.
ReplyDeleteഈ കമന്റ് വിന്റോ പോപ് അപ് ചെയ്യുന്ന രീതി മാറ്റിക്കൂടേ? പോപ് അപ് വിന്റോ ബ്ലോക്ക് ചെയ്തിര്രിക്കുന്ന ബ്രൌസറുകളില്‍ കമന്റ് ഓപ്ഷന്‍ വായനക്കാര്‍ക്ക് കാണാനും സാധിക്കില്ല.
മണീ;
ReplyDeleteചേറായിയിലേക്ക് അടുത്ത ദിവസം തന്നെയുണ്ട് കെട്ടോ..
അസ്തമനം കാണിച്ചുതന്നതിന് നന്ദി..
ചെറായിയിൽ പോയിട്ടുണ്ടെങ്കിലും അസ്തമയം കാണാൻ നിന്നിട്ടില്ല.ഇപ്പോൾ ചെറായിയിലെ അസ്തമയവും കാണാൻ സാധിച്ചു.നല്ല ഭംഗിയാണു ഓരോ പടങ്ങൾക്കും.നന്ദി മണികണ്ഠൻ
ReplyDeleteനല്ല ചിത്രങ്ങള്‍. ഇരുട്ടും വരെ കടല്‍ തീരത്തിരിക്കുക ഒരു സുഖമുള്ള ശീലമാണ്. 10 കിലോമീറ്റര്‍ പോയാലെ എനിക്കു ബീച്ചു കിട്ടൂ. എന്നാലും ഇടക്ക് പോകും.
ReplyDeleteനന്നായി
ReplyDeleteചെറായിയിൽ ഒരിക്കൽ അസ്തമയം കാണാൻ പോയെങ്കിലും അന്ന് നിർഭാഗ്യവശാൽ സംഭവം ഒട്ടും ഭംഗിയായില്ല.
ReplyDeleteഈ ചിത്രങ്ങൾക്ക് നന്ദി മണീ..
Kidu Photos! Congrats!
ReplyDeleteപോക്കുവെയില്‍ പൊന്നുരുകി പുഴയില്‍ വീണൂ....
ReplyDeleteഅസ്തമയം ഇഷ്ടമായി.. നന്ദി....
പ്രിയ ഉണ്ണിക്കൃഷ്ണൻ, പൊട്ട സ്ലേറ്റ്, ചാണക്യൻ, പകൽകിനാവൻ, ശിവ, അപ്പു, ഹരീഷ് തൊടുപുഴ, കാന്താരിക്കുട്ടി, അനിൽ@ബ്ലോഗ്, sreeNu Guy, ബിന്ദു കെ പി, നിഷ്കളങ്കൻ, ബൈജു എല്ലാവർക്കും ചെറായിയിലെ സൂര്യാസ്തമനം കാണാൻ എത്തിയതിനും, അഭിപ്രായങ്ങൾക്കും നന്ദി.
ReplyDeleteഅപ്പു: പോപ് അപ് കമന്റ് മാറ്റിയിട്ടുണ്ട്. ഈ ന്യൂനത ചൂണ്ടിക്കാട്ടിയതിനു നന്ദി. ഇതു വരെ ഇങ്ങനെ ഒരു പ്രശ്നം ആരും പറഞ്ഞിരുന്നില്ല. എനിക്കും ഇതിനെപ്പറ്റി അറിവില്ലായിരുന്നു.
ഹരീഷ്‌ചേട്ടാ: സുഖകരമായ ഒരു യാത്ര നേരുന്നു. അധികം വൈകുന്നേരം ആവുന്നതിനു മുൻപ് ചെറായിയിൽ എത്തുന്നതാണ് നല്ലത്. തിരക്കാവുന്തോറും ഇവിടെ ഒരു ചെറിയ മരപ്പാലം ഉണ്ട്. അതിലെ ഗതാഗതക്കുരുക്ക് പലപ്പോഴും സമയ നഷ്ടം ഉണ്ടാക്കുന്നു.
കാന്താരിക്കുട്ടി: പലപ്പോഴും അധികം ഇരുട്ടുന്നതിനു മുൻപേ ആളുകൾ അവിടെനിന്നും പോവുകയാണ് പതിവു. അടുത്ത തവണ വരുമ്പോൾ അസ്തമനം കാണാൻ ശ്രമിക്കൂ.
അനിൽജി: എന്റെ വീട്ടിൽ നിന്നും ഏകദേശം ഒന്നരകിലോമീറ്റർ നടന്നാൽ കടൽതീരമാണ്. പലപ്പോഴും എന്റെ യാത്രകൾ തനിച്ചാവാറാണ് പതിവു. തനിച്ചു കടപ്പുറത്തുപോയിരുന്നാൽ പരിചയക്കാരായ നാട്ടുകാരോട് സമാധാനം പറഞ്ഞു മടുക്കും. ചുമ്മാതാണെങ്കിലും എന്താ ഇവിടെ ഒറ്റക്കിരിക്കുന്നത് എന്ന ചോദ്യം ഉറപ്പാണ്. ചെറായിയിൽ ആവുമ്പോൾ ആ പ്രശ്നം ഇല്ല. തിരക്കൊഴിഞ്ഞ ഒരു ഭാഗത്ത് സുഖമായി ഇരിക്കാം. ഇനി ആരെങ്കിലും കണ്ടാലും ഒരു ഹായ് പറഞ്ഞു നടന്നു കൊള്ളും.
ബിന്ദു കെ പി: അടുത്തയാത്രയിൽ വ്യക്തമായ ഒരു അസ്തമനം കാണാൻ സാധിക്കട്ടെ എന്നാശംസിക്കുന്നു.
എല്ലാവർക്കും ഒരിക്കൽകൂടി നന്ദി.
അസ്തമനം അസ്സലായിട്ടുണ്ട്.നിറങ്ങളുടെ തീഷ്ണത അൽപ്പം കൂടിയിട്ടില്ലേ എന്നു സംശയം.ഈനിയും പ്രതീക്ഷിക്കുന്നു
ReplyDeleteമണികണ്ഠൻ ഷാരത്ത്: ഈ സന്ദർശനത്തിനും അഭിപ്രായത്തിനും നന്ദി.
ReplyDeleteമനോഹരം.
ReplyDeleteഇക്കഴിഞ്ഞ ഒക്റ്റോബറിൽ എല്ലാവരും ഒരുങ്ങിക്കെട്ടി ബീച്ചിലെത്തിയപ്പോഴേക്കും സുര്യേട്ടൻ പുള്ളിയുടെ പാട്ടിനു പോയി. ഇനി അടുത്ത അവധിക്ക് ഈ കാഴ്ച നേരിൽ
എന്റെ സ്വന്തം ബീച്ചിലെ അസ്തമയം കാണാന്‍ വരാന്‍ ഞാനല്‍പ്പം വൈകിപ്പോയി മണീ.
ReplyDeleteനേരില്‍ കാണാന്‍ ഞാന്‍ വരുന്നുണ്ട് ഈ മാസം കഴിയുന്നതിന് മുന്‍പ്. മിക്കവാറും 26ന്. അപ്പോള്‍ മണിയേയും നേരില്‍ കാണാന്‍ ശ്രമിക്കാം.
വളരെ സന്തോഷം മനോജേട്ടാ. ഇത്തവണയും നേരിൽകാണാൻ സാധിക്കും എന്നു കരുതുന്നു.
ReplyDelete