Thursday 22 January 2009

ചാലിയാറിൽ നിന്നൊരു ചിത്രം

ജോലിയുടെ ഭാഗമായി കേരളത്തിൽ പലസ്ഥലങ്ങളിലും പോയിട്ടുണ്ടെങ്കിലും മലപ്പുറം ജില്ലയിൽ ഒരു തവണമാത്രമേ ഇതിനു മുൻപ് പോയിട്ടുള്ളു. ഇന്നലെ മലപ്പുറം ജില്ലയിലെ അരീക്കോട് എന്ന സ്ഥലത്ത് പോകേണ്ടതായ ഒരു ആവശ്യം വന്നു. കൊടുങ്ങല്ലൂർ - തൃശ്ശൂർ - പെരിന്തൽമണ്ണ - മഞ്ചേരി വഴി അരീക്കോടെത്തിയപ്പോഴേയ്ക്കും സമയം ഉച്ചയായിരുന്നു. പിന്നീട് ജോലിയെല്ലാം തീർന്നപ്പോഴേയ്ക്കും വൈകീട്ട് നാലുമണി. തിരിച്ച് വീട്ടിൽ എത്താനുള്ള ധൃതിയായിരുന്നു പിന്നെ. എന്നാലും ചാലിയാറിന്റെ സുന്ദരമായ ചില ചിത്രങ്ങൾ എടുത്തു. അരീക്കോട് സാളി ഗ്രാമം ക്ഷേത്രത്തിനു സമീപം എടുത്തതാണ് ഈ ചിത്രങ്ങൾ.

ചാലിയാറിന്റെ ഇരുകരകളിലും ആയികെട്ടിയിരിക്കുന്ന ഈ കയറിൽ വലിച്ചാണ് തോണി അക്കരയ്ക്കും ഇക്കരക്കും എത്തിക്കുന്നത്.

18 comments:

  1. നല്ല ചിത്രങ്ങള്‍. അവസാനത്തെ ചിത്രത്തിന് നല്ല depth ഉണ്ട്.

    ReplyDelete
  2. എന്തു നല്ല സ്ഥലം അല്ലേ ! അവസാന ചിത്രം ഇഷ്ടമായി.

    ReplyDelete
  3. ചിത്രങ്ങൾ നന്നായി മണീ. പ്രത്യേകിച്ച് രണ്ടാമത്തേത് കൂടുതലിഷ്ടമായി

    ReplyDelete
  4. B S Madai, അപ്പു, ബിന്ദു കെ പി ഈ സന്ദർശനത്തിനും പ്രോത്സാഹനത്തിനും നന്ദി.

    ReplyDelete
  5. എല്ലാം നല്ല ചിത്രങ്ങളാണ്.

    ഓഫ്ഫ്:
    ഇന്നലെ ഞാ‍നും ചാലിയാറിന്റെ തീരത്തുണ്ടായിരുന്നു കുറച്ചു നേരം.

    ReplyDelete
  6. മനോഹരമായ ചിത്രങ്ങൾ. അവസാനചിത്രത്തിലെ വഞ്ചികളൊഴിച്ചാൽ ഒരു വാട്ടർ കളർ ചിത്രം പോലെ!!

    ReplyDelete
  7. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    ReplyDelete
  8. ങേ!!!അരീക്കോട്‌ വന്നോ?അതും സാളിഗ്രമത്തില്‍?ആ വഞ്ചി സ്റ്റാര്‍ട്ട്‌ ചെയ്യുന്നിടത്ത്‌ പുഴക്കരയിലെ ആദ്യത്തെ വീട്‌ ശ്രദ്ധിച്ചോ?ഇപ്പോ പുതിയ മതില്‍പണി നടന്നത്‌?ഒന്ന് അവിടെ കേറമായിരുന്നില്ലേ?അല്ലെങ്കില്‍ ഒന്ന് വിളിക്കാമായിരുന്നില്ലേ?എന്റെ അമ്മാവന്റെ വീടാ അത്‌....അവിടെ നിന്ന് അല്‍പം കൂടി മുന്നോട്ട്‌ പോന്നാല്‍ എന്റെ വീടായി....ഇനി വരുമ്പോ വിളിക്കുക...9447842699

    ReplyDelete
  9. അവസാനത്തെ 2 പടങ്ങളും കൂടുതല്‍ ഇഷ്ടായി.

    ReplyDelete
  10. അനിൽ‌ജി, ലക്ഷ്മി, അരീക്കോടൻ, മനോജേട്ടൻ ചാലിയാറിന്റെ ചിത്രങ്ങൾ കാണാൻ വന്നതിനും അഭിപ്രായങ്ങൾക്കും നന്ദി.

    അരീക്കോടൻ താങ്കളുടെ ക്ഷണത്തിനു വളരെയധികം നന്ദി. ഇത്തരം ഒരു ക്ഷണം ബൂലോകത്തിൽ എനിക്ക് മൂന്നാമത്തെത്തവണയാണ് ലഭിക്കുന്നത്. ഇനി അവിടെ വരുമ്പോൾ തീർച്ചയായും വിളിക്കാം. ഞാൻ ആദ്യമായാണ് അരീക്കോടും, മഞ്ചേരിയിലും പോവുന്നത്.

    ReplyDelete
  11. അനിൽ‌ജി ചാലിയാറിന്റെ തീരത്തുണ്ടായിരുന്നോ? അരീക്കോടല്ല എന്നു കരുതുന്നു, മലപ്പുറം കോഴിക്കോട് ജില്ലകളിലൂടെ ചാലിയാർ ഒഴുകുന്നുണ്ടല്ലൊ. യാത്രകളിൽ എന്നെങ്കിലും അനിൽ‌ജിയേയും കാണാൻ സാധിക്കും എന്നു പ്രതീക്ഷിക്കുന്നു.

    ReplyDelete
  12. അജ്ഞാതന്‍18 February 2009 at 12:19

    Deear Friend,
    Am from Kodungallur. Blogs are welldone! Hats off! Try to catch some glimpses from our roads while travelling. And your native place is also beautiful-Kuzhippilly. I know the place well. best wishes.

    ReplyDelete
  13. Thanks for the visit, appreciation, directions and support.

    ReplyDelete
  14. മണിയേട്ടാ ചിത്രങ്ങൾ എല്ലാം അടിപൊളി. ഇത്രയും നല്ല ഒരു പോട്ടം പിടിത്തക്കാരൻ ആണു മണിയേട്ടൻ എന്നു അറിഞ്ഞില്ല.

    ReplyDelete
  15. poor-me ചാലിയാര്‍ ചിത്രങ്ങള്‍ കാണാന്‍ എത്തിയതിന് നന്ദി.

    ReplyDelete
  16. mani nannyetund namuday kochu keralam ethra manoharam anu ethokey kanubool abemanam thonunnu namuday gods of cuntry ennu parayunnatil yathoru samshyavum illa sindhuharidas

    ReplyDelete
  17. സിന്ധുച്ചേച്ചി പറഞ്ഞതിനോട് പൂർണ്ണമായും യോജിക്കുന്നു. പ്രകൃതിവിഭവങ്ങളും, പ്രകൃതിഭംഗിയും കൊണ്ട് അനുഗ്രഹീതമാണ് നമ്മുടെ കൊച്ചുകേരളം. എന്നാൽ ചാലിയാറിലെ ഈ ചിത്രങ്ങൾ കാണുമ്പോൾ മനസ്സിൽ ഓടിയെത്തുന്നത് 2009 നവംബറിൽ ഇത്തരത്തിലുള്ള ഒരു കടത്തുതോണി മറിഞ്ഞ് ചാലിയാറിൽ മരണമടഞ്ഞ എട്ട് സ്ക്കൂൾ വിദ്യാർത്ഥികളെക്കുറിച്ചുള്ള വാർത്തയാണ്.

    ReplyDelete

Thank you for visiting my blog. Please leave your comments here.