സൽമാൻ ഖാൻ കേസ് ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ മഹനീയതയാണോ കാണിക്കുന്നത്? അങ്ങനെ ഒരു അഭിപ്രായം എനിക്കില്ല. കാരണം ഒരു കേസ് ദൃക്സാക്ഷികൾ ഉണ്ടായിട്ടും 13 വർഷം വേണ്ടിവന്നു ഒരാൾ കുറ്റക്കാരനെന്ന് കണ്ടെത്താൻ. എന്നാൽ ആ കുറ്റവാളിയ്ക്ക് ജാമ്യം കിട്ടാൻ ഏതാനും മണിക്കൂറുകൾ മാത്രം മതിയായിരുന്നു. സുപ്രീംകോടതിയിൽ നിന്നും ഹരീഷ് സാൽവെ എത്തുന്നതുവരെ ജാമ്യാപേക്ഷ പരിഗണിക്കാൻ മുംബൈ ഹൈക്കോടതിയിൽ ജ്ഡ്ജി കാത്തുനിന്നു. രണ്ടുദിവത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നതാകട്ടെ സാങ്കേതികമായ കാരണങ്ങൾ പറഞ്ഞും. ജാമ്യാപേക്ഷകൊടുക്കാൻ സെഷൻസ്‌കോടതിയുടെ ഉത്തരവിന്റെ പകർപ്പ് പ്രതിഭാഗത്തിനു കിട്ടിയിട്ടില്ല എന്നതാണ് രണ്ടു ദിവസത്തെ / പകർപ്പ് കിട്ടുന്നതു വരെ ജാമ്യം നൽകുന്നതിനുള്ള കാരണം. ഇത്തരം ഒരു 'നീതി' സാധാരണക്കാരനു ലഭിക്കുമോ എന്നതിൽ ആർക്കും സംശയം ഉണ്ടാകും എന്ന് ഞാൻ കരുതുന്നില്ല.
ഈ കേസിൽ സൽമാൻ ഖാൻ ശിക്ഷിക്കപ്പെടാൻ കാരണം സൽമാന്റെ ഗണ്മാൻ ആയിരുന്ന പോലീസ് കോൺസ്റ്റ്രബിൽ രവീന്ദ്ര പാട്ടീലിനെ മൊഴിയും നിലപാടുകളും ആണ്. അപകടം നടന്ന് അവസരത്തിൽ വാഹനം ഓടിച്ചിരുന്നത് സാൽമാൻ ആണെന്നും വേഗം കുറയ്ക്കണമെന്ന തന്റെ അഭ്യർത്ഥന സൽമാൻ ചെവിക്കൊണ്ടില്ലെന്നും, അപകട സമയത്ത് സൽമാൻ മദ്യപിച്ചിരുന്നു എന്നു അദ്ദേഹം മൊഴി നൽകി. പല സമ്മർദ്ദങ്ങളെയും അതിജീവിച്ച് അദ്ദേഹം തന്റെ മൊഴിയിൽ ഉറച്ചു നിൽക്കുകയും ചെയ്തു. എന്നാൽ അദ്ദേഹത്തിനു ജോലി നഷ്ടപ്പെടുകയും വീട്ടുകാർ പോലും ഉപേക്ഷിച്ച അദ്ദേഹം ക്ഷയം പിടിച്ച് മരിക്കുകയായിരുന്നു എന്നുമാണ് റിപ്പോർട്ടുകൾ.
12 വർഷം കഴിഞ്ഞ ശേഷമാണ് അപകട സമയത്ത് താൽ അല്ല തന്റെ ഡ്രൈവർ ആണ് വണ്ടി ഓടിച്ചിരുന്നതെന്ന് അവകാശവാദവുമായി സൽമാൻ ഖാൻ കോടതിയിൽ എത്തുന്നതുന്ന്. അതിനിടയിൽ 304ആം വകുപ്പ് ചേർത്തത് സംബന്ധിച്ച (മനപൂർവ്വമല്ലാത്ത നരഹത്യ) തർക്കം സുപ്രീംകൊടതിയിൽ വരെ എത്തുകയും സുപ്രീം കോടതി 304 ചേർത്തത് അംഗീകരിക്കുകയും ചെയ്തു. അതാണ് സൽമാൻ ഖാന് 5 വർഷം തടവുകിട്ടാൻ കാരണം.
ഒരാൾ കൊല്ലപ്പെടുകയും നാലു പേർക്ക് പരിക്കേൽക്കുകയും ചെയ്ത കേസിൽ സെഷൻസ് കോടതിയുടെ ഉത്തരവിൽ ഈ അപകടത്തിന്റെ ഇരകൾ ആയവർക്ക് നഷ്ടപരിഹാരം ഒന്നും പരാമർശിച്ചിട്ടില്ല. 2002-ൽ മുംബൈ ഹൈക്കോടതി ഇടക്കാല നഷ്ടപരിഹാരമായി 19 ലക്ഷം രൂപ ഈ അപകടത്തിന്റെ ഇരകളായവർക്കും കൊല്ലപ്പെട്ട വ്യക്തിയുടെ കുടുംബത്തിനുമായി കെട്ടിവെയ്ക്കാൻ ആവശ്യപ്പെട്ടിരുന്നു. ഖാൻ കുടുംബം ആ തുക കെട്ടിവെയ്ക്കുകയും ചെയ്തു. ആ തുക പോലും പലർക്കും ഇപ്പോഴും കിട്ടിയിട്ടില്ല. ഈ കേസിൽ കുറ്റവാളിയായ സാൽമാൻ ഖാൻ ശിക്ഷിക്കപ്പെടുക എന്നതുപോലെ തന്നെ പ്രധാനമാണ് ഇരകൾക്ക് അർഹിക്കുന്ന നഷ്ടപരിഹാരം അപകടത്തിനുത്തരവാദിയായ വ്യക്തിയിൽ നിന്നും ഈടാക്കി നൽകുക എന്നത്. ആ വിഷയത്തിൽ സെഷൻസ് കോടതിയുടെ ഈ വിധി തികഞ്ഞ അനീതിയാണ് ഇരകളോട് കാണിച്ചതെന്ന് പറയേണ്ടി വരും.
അതിലെല്ലാം പുറമെ സാൽമാൻ ഖാൻ ശിക്ഷിക്കപ്പെട്ടതിൽ ബോളിവുഡിലേയും അതുപോലെ സാൽമാൻ ഖാന്റെ സുഹൃത്തുക്കളുടെയും ആയി വന്നിട്ടുള്ള പ്രതികരണങ്ങൾ ഏറ്റവും ഞെട്ടിപ്പിക്കുന്നതാണ്. മനുഷ്യത്വം എന്നത് ഇവരിൽ പലർക്കും തൊട്ടുതീണ്ടിയിട്ടില്ല എന്ന് പറയേണ്ടിയിരിക്കുന്നു. മദ്യലഹരിയിൽ ലക്ക് കെട്ട് വാഹനം ഓടിച്ച സൽമാൻ ഖാനല്ല മറിച്ച് തലചായ്ക്കാൻ മറ്റിടം ഇല്ലാതെ വഴിവക്കിൽ കിടന്നുറങ്ങിയ ദരിദ്രരാണ് അവരിൽ പലരുടേയും കണ്ണിൽ കുറ്റക്കാൻ. Shame on you people.
References:
- http://www.thehindu.com/news/national/2002-hitandrun-case-salman-khan-sentenced-to-5-years-in-jail/article7176746.ece
- http://www.southlive.in/news-national/salman-khan-faces-verdict-today-2002-hit-and-run-case/7971
- http://www.thehindu.com/news/cities/mumbai/verdict-in-salman-khan-hit-and-run-case/article7175859.ece
- http://www.ndtv.com/video/player/the-buck-stops-here/the-salman-khan-verdict-bollywood-plays-victim-forgets-the-real-victims/366492
- http://www.asianetnews.tv/magazine/article/27062_The-story-of-a-bodyguard-who-died-alone--saying-it-was-Salman-behind-the-wheel
- http://www.asianetnews.tv/enews/article/27053_abhijeets-tweet-on-salman-verdict
- http://www.ndtv.com/opinion/salman-khan-let-down-most-by-his-lawyers-760911?utm_source=taboola-dont-miss
- http://bombayhighcourt.nic.in/generatenewauth.php?auth=cGF0aD0uL2RhdGEvY3JpbWluYWwvMjAxNS8mZm5hbWU9QVBFQUw1NTAxNTA2MDUxNS5wZGYmc21mbGFnPU4=
- http://www.southlive.in/news-national/salman-khan-convicted-we-just-want-compensation-says-wife-man-who-died/8015
- http://www.dnaindia.com/mumbai/report-salman-khan-hit-and-run-prove-you-are-legal-heirs-for-compensation-bombay-high-court-tells-victim-s-kin-2007182
No comments:
Post a Comment
Thank you for visiting my blog. Please leave your comments here.