അടുത്തകാലത്ത് കണ്ട രസകരമായ ഒരു അഭിമുഖം. മുന്‍പ് വാജ്‌പൈ സര്‍ക്കാരിന്റെ മന്ത്രിസഭയില്‍ നിയമമന്ത്രിയായിരുന്ന് ഭാരതത്തിലെ പ്രഗല്‍ഭനായ അഭിഭാഷകന്‍ ശ്രീ റാം ജഠ്‌മലാനി സി എന്‍ എന്‍ ഐ ബി എന്‍ ചാനലിലെ “ഡെവിള്‍സ് അഡൌക്കേറ്റ്” എന്ന പരിപാടിയില്‍ കരണ്‍ ഥാപറുമായുള്ള അഭിമുഖത്തിനിടെ ക്ഷുഭിതനായി ഇറങ്ങി പോകുന്നു. പണ്ട് ബി ജെ പി യെ വിട്ട് പോയ ജഠ്‌മലാനി ഇപ്പോള്‍ ബി ജെ പി യില്‍ തിരിച്ചെത്തിയത് കേവലം ഒരു രാജ്യസഭാംഗത്വം നേടുന്നതിനു മാത്രമാണെന്ന് പരാമര്‍ശങ്ങളാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. രണ്ടു ഭാഗങ്ങളായി യു ട്യൂബില്‍ കണ്ട അഭിമുഖം ചുവടെ ചേര്‍ക്കുന്നു.
ഭാഗം ഒന്ന്
ഭാഗം രണ്ട്
സത്യങ്ങൾ ചോദിക്കരുതെന്ന് നേരത്തെ പറഞ്ഞതാ. എന്നിട്ടും ...
ReplyDeleteഅപ്പോകലിപ്റ്റോ, കലാവല്ലഭന്‍ ഇവിടെ എത്തിയതിനും അഭിപ്രായങ്ങള്‍ അറിയിച്ചതിലും വളരെ സന്തോഷം.
ReplyDeleteപലപ്പോഴും ചോദ്യങ്ങള്‍ കൊണ്ട് പലരേയും വെള്ളം കുടിപ്പിച്ചിട്ടുണ്ട് കരണ്‍ ഥാപര്‍. മിക്കവാറും രാഷ്ട്രീയക്കാര്‍ തന്നെയാവും അദ്ദേഹത്തിന്റെ ഇരകള്‍. എന്നാല്‍ ഇവിടെ റാം ജഠ്‌മലാനിയെ പോലെ സുപ്രീം കോടതിയിലെ എറ്റവും പ്രഗത്ഭരായ അഭിഭാഷകരില്‍ ഒരാള്‍ തന്റെ ന്യായങ്ങള്‍ വിശദീകരിക്കാന്‍ കഴിയാതെ അഭിമുഖം നിറുത്തിപ്പോകുന്നതാണ് ഞാന്‍ ഇതില്‍ കണ്ട പ്രത്യേകത. കരണ്‍ ഥാപറുടെ ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം നല്‍കാന്‍ കഴിയില്ല എന്ന ബോധ്യമാവാം അഭിമുഖം അവസാനിപ്പിക്കാന്‍ റാം ജഠ്‌മലാനി തീരുമാനിച്ചതിനു കാരണം.