ഞങ്ങളുടെ ദേശദേവതയായ പള്ളത്താംകുളങ്ങരെ ഭഗവതിയുടെ ഈ വർഷത്തെ താലപ്പൊലി മഹോത്സവം ഈ ഫെബ്രുവരി 27 ന് നടന്നു. ആ ഉത്സവത്തിന്റെ ചില ചിത്രങ്ങൾ ഇവിടെ ബൂലോകർക്കായി സമർപ്പിക്കുന്നു. ഉത്സവത്തെക്കുറിച്ച് ഞാൻ മുൻപ് എഴുതിയ ഒരു പോസ്റ്റ് വായിക്കാത്തവർ
ഇതിലേ വരാം.

(ആനയൊക്കെ കൊള്ളാം നമ്മടെ കാര്യം എന്താവുമോ ആവോ. ആളുകൂടിയില്ലെങ്കിൽ ശരിയാവില്ലല്ലോ. വൈകുന്നേരമാവട്ടെ. കച്ചവടം ഉഷാറാവും)






(ഇത്തവണ ചൂടല്‍പ്പം കൂടുതലാണ്. ഹോസുവെച്ച് ഒന്നു തണുപ്പിച്ചുകളയാം)

(ഹോസിൽ നിന്നുള്ള ഇതൊന്നും നമക്കുമതിയാവില്ല. പാരമ്പര്യമായി ഞങ്ങൾക്ക് ചില രീതികൾ ഉണ്ട്, ആ ഹോസും കൊണ്ടൊന്നു മാറിനിന്നേ. ഇതൊക്കെ ഞാൻ തന്നെ ചെയ്‌തോളാം. അല്ല ഈ ഹോസും മോട്ടറും എപ്പോഴാ വന്നെ)

(എന്നെ അറിയില്ലെ? എന്നാലും എന്റെ ഉടമയെ മലയാളികൾ എല്ലാം അറിയും. നടൻ ജയറാം. ഞാൻ കണ്ണൻ)

(കോലത്തിന്റെ അലങ്കാരങ്ങൾ കഴിഞ്ഞു.)