വിവരാവകാശനിയമത്തിന്റെ വ്യവസ്ഥകൾ അനുസരിച്ച് പാർലമെന്റ് നടപടിക്രമങ്ങൾ സംബന്ധിക്കുന്ന വിവരങ്ങൾ നൽകുന്നതിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ശുപാർശചെയ്യുന്ന വി കിഷോർ എസ് ദേവ് കമ്മറ്റിയുടെ റിപ്പോർട്ടിൽ ഉത്കണ്ഠരേഖപ്പെടുത്തി വികടശിരോമണി എഴുതിയ വിവരാവകാശനിയമത്തെ ദുർബലമാക്കണോ? എന്ന പോസ്റ്റിൽ ഞാൻ എഴുതിയ അഭിപ്രായം ഇവിടെ ചേർക്കുന്നു. വിവരാവകാശനിയമത്തിന്റെ അടിസ്ഥാനത്തിൽ അപേക്ഷനൽകാൻ ചെന്ന എനിക്കുണ്ടായ രണ്ടു അനുഭവങ്ങൾ ആണ് ഇതിലെ പ്രതിപാദ്യം.
“വിവരാവകാശ നിയമത്തെ സംബന്ധിച്ച് എനിക്കുള്ള രണ്ടു അനുഭവങ്ങൾ ഞാൻ പറയാം. ഓന്നമത്തേതു ബി എസ് എൻ എല്ലു മായി ബന്ധപ്പെട്ടതാണ്. ഒരു ബ്രോഡ്‌ബാന്റ് ഇന്റെർനെറ്റ് കണക്ഷനു അപേക്ഷനൽകി എട്ടുമാസത്തോളം കാത്തിരുന്നു. പലതവണ ബന്ധപ്പെട്ട അധികാരികളെക്കണ്ട് ഇതിന്റെ വിവരങ്ങൾ അന്വേഷിച്ചു. എന്നാൽ ഒരിക്കലും വ്യക്തമായ ഒരു മറുപടി ലഭിച്ചില്ല. ഒടുവിൽ വിവരാവകാശനിയമം അനുസരിച്ചു അപേക്ഷിക്കാം എന്നു കരുതി ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ ആരാണെന്നറിയാൻ ബി എസ് എൻ എലിന്റെ സൈറ്റിൽ നോക്കി ആഫീസ് വിലാസവും കണ്ടുപിടിച്ചു എറണാകുളം കളത്തിപറൻപിൽ റോഡിലുള്ള ബി എസ് എൻ എൽ ഭവനിൽ എത്തി. അപ്പോൾ അറിയാൻ കഴിഞ്ഞത് സൈറ്റിൽ പേരുനൽകിയിരിക്കുന്ന ഉദ്യോഗസ്ഥൻ വിരമിച്ചിട്ടു മസങ്ങൾ ആയെന്നും പുതിയ ആൾ സ്ഥലത്തില്ലെന്നും ആണ് (വിവരാവകാശ നിയമം അദ്ധ്യായം 2 4ബി (2) പ്രകാരം ഈ വിവരങ്ങൾ കൃത്യമായി പ്രസിദ്ധീകരിക്കേണ്ട ചുമതല ബന്ധപ്പെട്ട വകുപ്പിനുണ്ട്) പിന്നീട് വരുവാൻ ആണ് എനിക്കുകിട്ടിയ മറുപടി. പിന്നീട് ആ വഴി പോയില്ല മൂന്നു മസത്തിനുള്ളിൽ നെറ്റ് കണക്ഷൻ കിട്ടി.
രണ്ടാമത്തേത് രാത്രികാലങ്ങളിൽ ഞങ്ങളുടെ റൂട്ടിൽ സ്വകാര്യ ബസ്സുകൾ ട്രിപ്പ് കാൻസൽ ചെയ്യുന്നതു പതിവാണ്. അങ്ങനെ പെരുവഴിയിൽ ആയ ഒരു ദിവസം ഇപ്രകാരം രാത്രി 8:30നു ശേഷം സർവ്വീസ് നടത്തേണ്ട ബസ്സുകളുടെ ചില വിവരങ്ങൾ നൽകാൻ ആവശ്യപ്പെടുന്ന ഒരു അപേക്ഷ പറവൂർ ജോയിന്റ് ആർ ടി ഓഫീസിൽ നൽകാൻ തീരുമാനിച്ചു. ആവശ്യപ്പെട്ട വിവരങ്ങൾ
1. എറണാകുളത്ത് ഹൈക്കോടതി ജംങ്‌ഷനിൽ നിന്നും വൈപ്പിൻ - പള്ളിപ്പുറം റൂട്ടിൽ രാത്രി 8:30നു ശേഷം സർവ്വീസ് നടത്തേണ്ട ബസ്സുകളുടെ പേര്, രജിസ്‌ട്രേഷൻ നമ്പർ, ഉടമസ്ഥന്റെ പേര്, സർവീസ് അവസാനിപ്പിക്കേണ്ട സ്ഥലം.
2. ബസ്സുകൾ മുടങ്ങാതെ സർവ്വീസ് നടത്തുന്നു എന്നുറപ്പിക്കാൻ ആർ ടി എ, പോലീസ് എന്നിവർ സ്വീകരിച്ചിട്ടുള്ള നടപടികൾ.
3. സർവ്വീസ് മുടക്കുന്ന ബസ്സുടമകൾക്കെതിരേ പരാതിപ്പെടുന്നതിനുള്ള നടപടികൾ.
4. ഇത്തരം പരാതികൾ പ്രകാരം ഉടമക്കു ലഭിക്കാവുന്ന ശിക്ഷയുടെ വിശദാംശങ്ങൾ.
എന്നാൽ ഈ അപേക്ഷ സ്വീകരിക്കാൻ കഴിയില്ല എന്നും ഈ കാര്യങ്ങൾ തീരുമാനിക്കുന്നത് അർ ടി ഒ ആണെന്നും അദ്ദേഹത്തെ സമീപിക്കാനും ആണ് പറവൂർ ജോയിന്റ് ആർ ടി ഓഫീസിൽ നിന്നും എനിക്കു കിട്ടിയ മറുപടി. (വിവരാവകാശനിയമം അനുസരിച്ച് (II 6(3)) “ഒരു വിവരത്തിനു വേണ്ടി പബ്ലിക് അഥോറിറ്റിയോടു അപേക്ഷനൽകുമ്പോൾ; മറ്റൊരു പബ്ലിക് അഥോറിറ്റി കൈവശം വെച്ചിട്ടുള്ള വിവരമോ അല്ലെങ്കിൽ മറ്റൊരു പബ്ലിക് അഥോറിറ്റിയുമായി വളരെ അടുത്തുബന്ധപ്പെട്ടിരിക്കുന്ന വിഷയമോ ആകുമ്പോൾ അത്തരം അപേക്ഷനൽകുന്നതു ഏതു പബ്ലിക് അഥോറിറ്റിക്കാണോ ആ ഥോറിറ്റി അപേക്ഷയോ അതിന്റെ ആവശ്യമായിട്ടുള്ള ഭാഗമോ മറ്റേ പബ്ലിക് അഥോറിറ്റിക്കു കൈമറേണ്ടതും അങ്ങനെ കൈമാറിയതിനെക്കുറിച്ച് അപേക്ഷകനെ അറിയിക്കേണ്ടതും ആണ്” എന്നു വിവക്ഷിക്കുന്നു. എന്നാൽ ഇതു ഒരേ അഥോറിറ്റിയുടെ തന്നെ കീഴിലുള്ള വിവരമായിട്ടും അപേക്ഷ സ്വീകരിച്ചില്ല. കക്കാനാട്ടുള്ള ആർ ടി ഓഫീസിൽ അപേക്ഷ നൽകുന്നതിനു മുൻപ വിവരാവകാശനിയമത്തെക്കുറിച്ച് അല്പം വിവരം ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് ഞാൻ.
പിന്നെ ഒരു അപേക്ഷകനു മറുപടിനൽകുന്നത് വിവരം വളരെ ബൃഹത്താനെന്ന കാരണത്താൽ നിഷേധിക്കാൻ പാടില്ല എന്നു Kananra Bank Vs Central Information Commission (2007(3) KHC 185) എന്ന കേസിന്റെ വിധിപ്രസ്താവിച്ചുകൊണ്ട് ബഹുമാനപ്പെട്ട കേരള ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.
അഭിപ്രായം അല്പം ദീർഘിച്ചതിനു വികടശിരോമണിയോടു ക്ഷമ ചോദിക്കുന്നു.“
ഈ രണ്ടു കേസുകളും വിവരാവകാശ നിയമപ്രകാരം ഗുരുതരമായ വീഴ്ചകളാണ്. ഈ വിവരങ്ങള്‍ , തെളിവിസഹിതം , താങ്കള്‍ ഉയര്‍ന്ന അധികാരികള്‍ക്ക് പരാതി നല്‍കുകയാണ് വേണ്ടത്.
ReplyDeleteപല ഉദ്യോഗസ്ഥന്മാര്‍ക്കും ഈ നിയമത്തെക്കുറിച്ചു അറിയില്ല എന്നതാണ് സത്യം , പ്രത്യേകിച്ചു ആര്‍.ടി. ഓ. ഓഫ്ഫീസ് പോലെയുള്ള സ്ഥലങ്ങള്‍.
വിവരാവകാശനിയമപ്രകാരം മറുപടി ലഭിച്ചില്ലെങ്കിൽ ജില്ലാതലത്തിലും സംസ്ഥാന വിവരാവകാശ കമ്മീഷനേയും സമീപിക്കാം.എന്നാൽ സെബാസ്റ്റ്യൻ പോൾ എം.പിക്ക് എന്ത്hഓ വിവരം/മറുപടി കിട്ടിയില്ലെന്നോ മറ്റൊ പറയുന്നതു കേട്ടു. നേരാണോ എന്ന് അറിയില്ല.എന്തായെന്നും അറിയില്ല.
ReplyDeleteഎത്ര വലിയ ഡോക്യുമെന്റായാലും അത് നിങ്ങൾക്ക് പകർപ്പെടുത്തുതരുവാൻ ഉള്ള ചിലവ് വഹിക്കാം എന്ന് താഴെ എഴുതിയാൽ മതി./അല്ലെങ്കിൽ അവർ ഇക്കര്യ്yം രേഖാ മൂലം പറയേണ്ടത് ആണ്.
ഉദാഹരണമായി മുൻസിപ്പാലിറ്റിയിൽ ഒരാൾ സമർപ്പിച്ച കെട്ടിട ന്നിർമ്മാണട്ട്tഹിനായി അപേക്ഷ നൽകി അനുമറ്റ്tഇവാങ്ങി കെട്ടിടം നിർമ്മിക്കുന്നു എന്ന് കരുതുക. എന്നാൽ ആ നിർമ്മാണം അനധിക്രിതമാണെന്ന് സംശയം തോന്നിയാൽ നിങ്ങൾക്ക് ഈ പ്ലാൻ വരെ ബന്ദ്ൻഹപ്പെട്ട ഓഫീസിൽ അപേക്ഷനൽകി കോപ്പിയെടുത്ത് പരിശോധിക്കാം.
വിവരാവകാശനിയമത്തിന്റെ ബലം പല ഉദ്യോഗസ്ഥർക്കും അറിയില്ല.ശരിക്ക്കും അപേക്ഷകൻ വേണ്ടരീതിയിൽ പരാതിയുമായി മുന്നോട്ടുപോകുന്ന പക്ഷം ദിവസം ഇത്ര രൂപവെച്ച് പിഴ ഈടാക്കാൻ വരെ അതിൽ വ്യവസ്ഥയുണ്ട്.
സന്ദർശനം വൈകിയതിന് മാപ്പ്.താങ്കളുടെ രണ്ട് പ്രശ്നങ്ങളിലും കൃത്യവിലോപം തന്നെയാണ് സംഭവിച്ചിരിക്കുന്നത്.പി.ഐ.ഒ.ക്ക് ലഭിച്ച അപേക്ഷയുടെവിവരം മറ്റൊരു ഓഫീസിലാണെന്ന കാരണത്താൽ ഒരിക്കലും അപേക്ഷ നിരസിക്കാൻ പറ്റില്ല.ഏതു പൊതു അധികാരിയുടെ പക്കലാണോ വിവരമുള്ളത്,അവിടേക്ക് പരാതി ട്രാൻസ്ഫർ ചെയ്ത് അഞ്ചുദിവസത്തിനകം അപേക്ഷകനെ വിവരമറിയിക്കണം എന്നാണ് നിയമം.
ReplyDeleteപി.ഐ.ഒ.ആകാൻ ആളെക്കിട്ടാത്ത അവസ്ഥയാണ് നമ്മുടെ നാട്ടിലുള്ളത്.പല പരാതികൾക്കും മറുപടിയായികിട്ടുക ആ ‘വിവരമാണ്‘.
താങ്കൾ ചെയ്യേണ്ടത്,ഉയർന്ന മേധാവികൾക്ക് പരാതി നൽകുകയാണ്.
ടെലിഫോൺ എക്സ്‌ചേഞ്ചിൽ ഷോർട് സർക്യൂട്ട് മൂലം ഒരു അഗ്നിബാധയുണ്ടായതിനാൽ ഇന്നലെ ഫോണും, ഇന്റെർനെറ്റും ഇല്ലായിരുന്നു. അതിനാൽ ഇന്നലെ എഴുതിയ അഭിപ്രായങ്ങൾക്കും നിർദ്ദേശങ്ങൾക്കും നന്ദി അറിയിക്കാൻ കഴിയാതെ പോയി. ദയവായി ക്ഷമിക്കുക. ടെലിഫോൺ രാവിലെ മുതൽ പ്രവർത്തനക്ഷമമായെങ്കിലും ബ്രോഡ്‌ബാന്റ് ഇന്റെർനെറ്റ് ഇപ്പോഴും ലഭ്യമല്ല. പഴയ ഡയലപ് ഇപ്പോഴും ഉള്ളതിനാൽ ഇത്രയെങ്കിലും എഴുതാൻ സാധിക്കുന്നു.
ReplyDeleteഇവിടെ അഭിപ്രായം രേഖപ്പെടുത്തിയ അനിൽജി, പാർപ്പിടം, വികടശിരോമണി എല്ലാവർക്കും നന്ദി.
അനിൽജി: ഈ സംഭവം ഉദ്ദേശം ഒരു വർഷം മുൻപാണ് നടന്നതു. അന്നു ചില ജോലിത്തിരക്കുകൾ മൂലം ഇതിന്റെ പിന്നാലെപോവാൻ സാധിച്ചില്ല. എന്നാൽ അടുത്ത അപേക്ഷ നൽകുമ്പോൾ രണ്ടിലൊന്നറിയാതെ പിന്നോട്ടില്ല.
പാർപ്പിടം: കെട്ടിടനിർമ്മാണത്തെ സംബന്ധിക്കുന്ന ഈ ഉത്തരവ് ഇവിടെ വടക്കൻ പറവൂരിൽ ഈയിടെ ഉണ്ടായി. ചേന്ദമംഗലം ജങ്‌ഷനിൽ നിർമ്മാണത്തിലിരിക്കുന്ന ഒരു കെട്ടിടത്തിന്റെ പ്ലാൻ ആവശ്യപ്പെട്ടു സമർപ്പിച്ച വിവരാവകാശനിയമപ്രകാരമുള്ള അപേക്ഷ നിരസിച്ച മുൻസിപ്പൽ സെക്രട്ടറിയുടെ തീരുമാനം സംസ്ഥന വിവരാവകാശ കമ്മീഷൻ അസ്ഥിരപ്പെടുത്തുകയും; കെട്ടിടനിർമ്മാണചട്ടങ്ങൾ അനുസരിച്ച് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിൽ സമർപ്പിക്കുന്ന കെട്ടിടത്തിന്റെ പ്ലാൻ രഹസ്യരേഖയല്ലെന്നു വിധിക്കുകയും ചെയ്തു.
വികടശിരോമണി: താങ്കൾ പറഞ്ഞതു പൂർണ്ണമായും ശരിയാണ്. ഇവിടെ എത്തിയതിനും ഈ അഭിപ്രായത്തിനും ഒരിക്കൽകൂടി നന്ദി.
രക്ഷപെടുമോ ? അപ്ഡേറ്റ്സ് അറിയിക്കണേ മണീ..!
ReplyDeleteകിരൺസേ തീർച്ചയായും അറിയിക്കാം. കഴിഞ്ഞ മൂന്നുദിവസമായി ബ്രോഡ്‌ബാന്റ് ഇല്ല. ഇതു ശരിയാക്കികിട്ടുന്നതിനു ഒരു വിവരാവകാശനിയമ ഹർജി നൽകേണ്ടിവരുമോ എന്നാണ് എന്റെ ആശങ്ക.
ReplyDelete