സൂര്യനുകീഴിലുള്ള എന്തിനെപ്പറ്റിയും എന്ത് അഭിപ്രായവും എഴുതാം എന്നും അത്തരം ലേഖനങ്ങളെ ചോദ്യം ചെയ്യാൻ ആർക്കും അവകാശമില്ലെന്നും ഉള്ള ബൂലോകത്തിന്റെയും (Blogsphere) , ഓൺ ലൈൻ കമ്മൂണിറ്റികളുടേയും, വാദങ്ങളെ മാറ്റിമറിക്കാൻ പോന്ന ഒരു സുപ്രധാന നിരീക്ഷണം ബഹുമാനപ്പെട്ട സുപ്രീം കോടതിയിൽ നിന്നും കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ചീഫ് ജസ്റ്റീസ് ശ്രീ കെ ജി ബാലകൃഷ്ണനും ജസ്റ്റീസ് ശ്രീ സദാശിവനും അടങ്ങിയ സുപ്രീം കോടതി ബെഞ്ചിന്റേതാണ് വിധി.
ഇതിന് ആധാരമായ സംഭവം ഇപ്രകാരമാണ്. കേരളത്തിൽ നിന്നുള്ള അജിത് ഡി എന്ന കംപ്യൂട്ടർ വിദ്യാർത്ഥി ഓർക്കുട്ടിൽ ശിവസേനക്കെതിരായ ഒരു ഓൺ ലൈൻ കമ്മ്യൂണിറ്റി ഉണ്ടാക്കി. ഈ കമ്മ്യൂണിറ്റിയിൽ ഈ സംഘടന രാജ്യതാല്പര്യത്തിനെതിരായും, രാജ്യത്തെ ജനങ്ങളെ ജാതിയുടെ പേരിൽ വേർതിരിക്കുന്നതായും ആരോപിക്കുന്ന ലേഖനങ്ങൾ അജ്ഞാതരായ (Anonymous) വ്യക്തികൾ പ്രസിദ്ധീകരിച്ചു. ഇതെത്തുടർന്ന് ശിവസേനയുടെ സംസ്ഥാന യുവജനവിഭാഗം സെക്രട്ടറി; ശ്രീ അജിത്തിനെതിരെ പൊതുവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് സെക്ഷൻ 506 & 295A വകുപ്പുകൾ അനുസരിച്ചുള്ള ക്രിമിനൽ കേസ് മുംബൈയിലെ താനെ പോലീസ് സ്‌റ്റേഷനിൽ ആഗസ്റ്റ് 2008-ൽ രജിസ്റ്റർ ചെയ്തു. ഈ അവസരത്തിൽ ശ്രീ അജിത്ത് കേരളാഹൈക്കോടതിയിൽ നിന്നും മുൻകൂർ ജാമ്യം നേടുകയും, കേസിലെ ക്രിമിനൽ നടപടികളിൽ നിന്നും ഒഴിവായിക്കിട്ടുന്നതിന് അഭിഭാഷകനായ ശ്രീ ജോജി സക്കറിയ (Jogy Scaria) മുഖാന്തരം സുപ്രീം കോടതിയെ സമീപിക്കുകയും ചെയ്തു. തന്റെ ബ്ലോഗിൽ നടത്തിയിട്ടുള്ളത് അഭിപ്രായ പ്രകടനത്തിനുള്ള തന്റെ മൗലീകാവകാശം മാത്രമാണെന്നും ഇത് ഒരു ക്രിമിനൽ കുറ്റമായി പോലീസ് കാണേണ്ടതില്ലെന്നും അദ്ദേഹം സുപ്രീം കോടതിയിൽ വാദിച്ചു. ശ്രീ അജിത്തിന്റെ ഈ അപേക്ഷ സുപ്രീം കോടതി നിരസിക്കുകയാണ് ഉണ്ടായത്. വിധിന്യായത്തിൽ (Ajith Vs Shiv Sena) കോടതി ഇപ്രകാരം പറഞ്ഞതായി ടൈസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു “ ക്രിമിനൽ കേസ് അനുസരിച്ചുള്ള നടപടിക്രമങ്ങൾ റദ്ദുചെയ്യുവാൻ ഞങ്ങൾക്കാവില്ല. താങ്കൾ ഒരു കമ്പ്യൂട്ടർ വിദ്യാർത്ഥിയാണ്. എത്ര ആളുകൾ ഇന്റെർനെറ്റ് പോർട്ടലുകൾ നോക്കുന്നു എന്നതിനെക്കുറിച്ചുള്ള പൂർണ്ണമായ ബോധ്യം താങ്കൾക്കുണ്ട്. അതുകൊണ്ട് താങ്കളുടെ പോർട്ടലിന്റെ ഉള്ളടക്കത്തെക്കുറിച്ച് ആരെങ്കിലും ഒരു ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യുകയാണെങ്കിൽ അതിനെ അഭിമുഖീകരിക്കേണ്ട ബാദ്ധ്യത താങ്കൾക്കുണ്ട്. താങ്കൾ ബന്ധപ്പെട്ട കോടതി മുൻപാകെ താങ്കളുടെ നിലപാട് വ്യക്തമാക്കുകതന്നെ വേണം”
ഞാൻ ഈ വാർത്തയെപ്പറ്റി അറിയുന്നത് ജോ എന്ന ബ്ലൊഗറുടെ ഏറ്റവും പുതിയ പോസ്റ്റിൽ നിന്നാണ്. ഈ വാർത്തയെപ്പറ്റിയുള്ള ജോയുടെ നിരീക്ഷണങ്ങൾ അദ്ദേഹത്തിന്റെ The Blogger Rights എന്ന പോസ്റ്റിൽ വായിക്കാവുന്നതാണ്. ഇതു സംബന്ധിച്ച ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ടും വായനക്കാരുടെ പ്രതികരണങ്ങളും ഇവിടെ വായിക്കാവുന്നതാണ്. ഇതു സംബന്ധിച്ച The Hindu പത്രത്തിന്റെ റിപ്പോർട്ട് ഇവിടെ വായിക്കാവുന്നതാണ്.
ഈ കേസിന്റെ തുടർനടപടികൾക്കായി ശ്രീ അജിത്ത് താനെയിലെ കോടതിയിൽ ഹാജരാകേണ്ടി വരും. അദ്ദേഹത്തിന്റെ ബ്ലോഗിൽ മറ്റുവ്യക്തികൾ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങൾക്ക് ബ്ലോഗിന്റെ ഉടമ എന്ന നിലയിൽ അദ്ദേഹം ഉത്തരവാദിയാണെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടതായി പത്രം റിപ്പോർട്ട് ചെയ്യുന്നു. ഏതാനും ആഴ്ചകൾക്ക് മുൻപ് ബൂലോകവും ബ്ലോഗർക്കുള്ള അവകാശങ്ങളെപ്പറ്റി ചൂടേറിയ ചർച്ചകൾക്ക് വേദിയായിരുന്നല്ലോ. ഈ കേസും ഇതിന്റെ അന്തിമ വിധിയും ഒരു പക്ഷേ ബ്ലോഗ് എന്ന ഈ മാധ്യമത്തിന്റെ ഭാവിയെത്തന്നെ മാറ്റിമറിച്ചേക്കാം.